Book Summary
പ്രശസ്ത വക്കീലായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയ്ക്ക് ഓഫീസ് ബോയിയായി ഒരു പയ്യൻ ഉണ്ടായിരുന്നു. ഒരുദിവസം വക്കീലാപ്പീസിൽ വന്നപാടേ അവൻ പറഞ്ഞു: ''ഇന്നുച്ചകഴിഞ്ഞ് പീരങ്കിമൈതാനത്ത് ഒരു ഫുട്ബാൾ മാച്ചുണ്ട. ഞാനതിനു പോകും.''
അവന്റെ മര്യാദകെട്ട പെരുമാറ്റം അദ്ദേഹത്തിന് തീരെ രസിച്ചില്ല.
അതുകൊണ്ട് എങ്ങനെയാണ് മര്യാദയ്ക്കു പെരുമാറേണ്ടതെന്നു
ചെക്കനു പഠിപ്പിച്ചുകൊടുക്കാൻേവേണ്ടി അദ്ദേഹം പറഞ്ഞു: ''എടാ ശങ്കരാ മര്യാദയ്ക്ക് എന്തെങ്കിലും ആവശ്യപ്പെടുന്ന രീതി ഇങ്ങനെയല്ല. നീ എന്റെയീ കസേരയിലിരിക്ക്. എങ്ങനെയാണ് മര്യാദയ്ക്കു പെരുമാറേണ്ടതെന്നു ഞാൻ കാണിച്ചു തരാം.''
ശങ്കരൻ വക്കീലദ്ദേഹത്തിന്റെ കസേരയിൽ ഇരുന്നു. വക്കീൽ മുറിക്ക് പുറത്തിറങ്ങിയിട്ട് പതിയെ അകത്തു കയറി വന്നു. എന്നിട്ട് ഭവ്യതയോടെ ഒരുവശം മാറിനിന്ന് കൈകൾ മാറത്തുകെട്ടി വിനീതനായി പറഞ്ഞു: ''അങ്ങുന്നേ, ഇന്നു വൈകിട്ട് പീരങ്കിമൈതാനത്ത് നടക്കുന്ന ഫുട്ബാൾമാച്ചൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. അങ്ങ് അനുവദിക്കുകയാണെങ്കിൽ...''
ശങ്കരന്റെ പ്രതികരണം പെട്ടെന്നായിരുന്നു. മേശവലിപ്പ് തുറന്ന് ഒരു അൻപതുരൂപാ നോട്ടെടുത്ത് നീട്ടികൊണ്ട് പറഞ്ഞു: ''അതിനെന്താ ശങ്കരാ, നിനക്കു കളി കാണണമെങ്കിൽ പോയി കണ്ടോ. ഇന്നാ ഇതും വച്ചോ. ടിക്കറ്റു വാങ്ങാനും പിന്നെ വല്ല ചായയോ മറ്റോ കുടിക്കാനും.'