• Text
  • Text

RAHASYAM (THE SECRET)

By : RHONDA BYRNE



Book : RAHASYAM (THE SECRET)
Author: RHONDA BYRNE
Category : Self Help
ISBN : 9788183226592
Binding : Normal
Publishing Date : 25-11-2017
Publisher : MANJUL PUBLISHING HOUSE
Edition : 1
Number of pages : 218
Language : Malayalam
Paper Back

Publisher: MANJUL PUBLISHING HOUSE
₹449.00 ₹499.00 10% off





Book Summary

.

WRITE A REVIEW

Product name: Rahasyam (The Secret)

Review title:



Your Ratings:

Your Message:




Book Reviews

  Rahasyam
By shammas PP
i need this book

  The secret
By Sujeesh o
Good

  Rahasyam
By Bineesh B
Nice Book...

  ഒരു 'രഹസ്യ' വായനാനുഭവം
By Arun Chandran
"ഒരു മനുഷ്യജീവിക്കു സ്വയം ചോദിക്കാവുന്ന ഏറ്റവും പ്രധാനപെട്ട ചോദ്യം ഇതാണ് : 'ഈ പ്രപഞ്ചം സൗഹാര്‍ദപരമാണോ?' " 'ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍' എല്ലാത്തിനും മുന്നേ ഒന്ന് പറഞ്ഞു കൊള്ളട്ടെ.. ഇതൊരു 2k പോസ്റ്റ്‌ ആകണമെന്നാണ് എന്റെ ആഗ്രഹം, കാരണം ഞാൻ അതിനനുസരിച്ചു ആഗ്രഹിക്കുന്നു, എന്റെ ഒരു പോസ്റ്റ്‌ നമ്മുടെ ഗ്രുപ്പിൽ 2k ആകുന്നു എന്ന് ഭാവനയിലൂടെ കാണുന്നു.. എനിക്ക് വട്ടാണെന്ന് തോന്നുന്നില്ലേ..? ക്ലൈമാക്സിൽ വ്യക്തമായൊരു മറുപടി ആ തോന്നലിനു തരാം .. പലയിടങ്ങളിൽ നിന്നുള്ള റിവ്യൂസ്സിലൂടെയും, ഒരുപാടുപേരുടെ അനുഭവങ്ങളിലൂടെയും ആയിരുന്നു Secret അഥവാ 'രഹസ്യം' എന്ന പുസ്തകം കയ്യിലെടുക്കുന്നത്.. പലരും രഹസ്യമായും, പരസ്യമായും Secret ന്റെ ഉള്ളിലെ സസ്പെൻസ് ആവശ്യപ്പെട്ടു ഇൻബോക്സിൽ വന്നിരുന്നു.. ഒരുപക്ഷെ അതുകൊണ്ടാവാം ഇത്തരമൊരു പോസ്റ്റ് ഞാൻ എഴുതുന്നതും.. ആദ്യമേ തന്നെ പുസ്തകത്തിന്റെ പ്രിന്റിംഗ് ക്വാളിറ്റി പറയാതെ വയ്യ, സ്കൂൾ -കോളേജ് മാഗസീനുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള മിനുസമാർന്ന പേപ്പറുകൾ. ഓസ്‌ട്രേലിയൻ വംശജയായ Rhonda Byrne എഴുതിയ Secret- നെ മലയാളികൾക്കിടയിൽ അവതരിപ്പിക്കുന്നത് സുരേഷ് ആർ ആണ്.. മുൻവിധികളൊന്നുമില്ലാതെ, രഹസ്യത്തിന്റെ ഉള്ളറകളിലേക്ക് പോകുമ്പോൾ ആദ്യഭാഗങ്ങളിൽ തന്നെ പല നിലകളിൽ പ്രഗത്ഭരായ ഗുരുക്കന്മാരിലൂടെയാണ് താളുകൾ മറിയുന്നത്.. പരമമായ രഹസ്യം, അത് എന്തെന്ന് വെളിപ്പെടുത്തുന്നതിൽ സസ്പെൻസ് ഇടാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിൽ പോലും പുസ്തകത്തിന്റെ ആത്മാവിനെ നോവിക്കുവാനും എനിക്ക് സാധിക്കില്ല .. ആദ്യഭാഗങ്ങളിലൂടെ കടന്നു ചെല്ലുംതോറും ചിന്തകളെയും, ശുഭാപ്തി വിശ്വാസത്തെയും ഊട്ടിയുറപ്പിക്കുന്നതിനായുള്ള സന്ദേശങ്ങളാണ് പുസ്തകത്തിലൂടെ ഡീൽ ചെയ്യുന്നത്.. പിന്നീടങ്ങോട്ടേക്കു പോകുംതോറും രഹസ്യത്തെ സാധൂകരിക്കുകയും, വിവരിക്കുകയും, ചരിത്രവ്യക്തികളും, സാമൂഹിക ആചാര്യന്മാരും ആയിട്ടുള്ളവരുമായി കണക്റ്റ് ചെയ്ത് പലയിടങ്ങളിലും പറയുന്നു. ഒരു ഭാഗത്തു ഗുരുത്വാകർഷണവുമായി പോലും താരതമ്യമെന്നോ, സാദൃശ്യമെന്നോ ഉള്ള തലത്തിലും പുസ്തകത്തിൽ രഹസ്യത്തെ വിവരിക്കുന്നു. പിന്നീടങ്ങോട്ടുള്ള പല പേജുകളിലും സ്വപ്നങ്ങൾ കാണാനും, ഭാവനയിലും, സങ്കൽപ്പത്തിലും ജീവിക്കുന്നതിനും, അവർ പറയുന്ന പൊതുവായ തത്വത്തെ അടിസ്ഥാനമാക്കി ജീവിതം കൊണ്ട് പോകുന്നതിലൂടെ ആഗ്രഹിച്ച ജീവിതം കൈവരിക്കാമെന്നുമൊക്കെ പറയപ്പെടുന്നു... പുസ്തകം ഏകദേശം പകുതി എത്തുന്നത് വരേയ്ക്കും ആത്മവിശ്വാസം, അമിതപ്രതീക്ഷ, സ്വപ്നം കാണൽ, ഭാവനാലോകത്തേക്കുള്ള യാത്രകൾ എന്നൊക്കെ പറഞ്ഞ്, പറഞ്ഞ് പിന്നെയങ്ങോട്ട് യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു പോകാതെ മറ്റൊരു തലത്തിലേക്ക് ജീവിതത്തെ നയിക്കാനാണ് രഹസ്യം പ്രേരിപ്പിക്കുന്നത്. അതായത് വീട്ടിലേക്കു വരുന്ന ബില്ലുകൾ നിങ്ങൾക്കായുള്ള ചെക്കുകളായി കാണുക, അത് നിറയെ നിങ്ങൾക്കുള്ള ക്യാഷ് ആയി സങ്കല്പിക്കുക, വഴിയേ ബാങ്കിലേക്ക് ക്യാഷ് കുമിഞ്ഞു കൂടും. അങ്ങനെ, അങ്ങനെ കത്തിക്കേറുന്നു.. ആൽബർട്ട് ഐൻസ്റ്റീന്‍ ഒക്കെ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളൊക്കെ അവരുടെ വാചകങ്ങളായി വളച്ചൊടിച്ചു സമർത്ഥിക്കുന്നത് പോലെ. ഉദാഹരണങ്ങൾ എന്ന ലേബലിൽ പറഞ്ഞു പോകുന്ന പലതും യാദൃശ്ചികം എന്നല്ലാതെ, നിങ്ങളുടെ ആഗ്രഹത്തെ പ്രപഞ്ചം നിങ്ങളിൽ കൊണ്ടെത്തിച്ചതാണ് എന്ന് സമർത്ഥിക്കുന്നു. മറ്റൊരു തലത്തിൽ വായിച്ചു വന്നപ്പോൾ വായനക്കാരനെ ഒരുതരം കോമാളികളാകുന്ന പോലെയൊക്കെ ഇടയ്ക്ക് തോന്നുന്നുണ്ട്. എന്തായാലും ഒന്നര ലക്ഷത്തിന്റെ എന്റെ ക്രെഡിറ്റ്‌ കാർഡ് ബില്ല് ഈ മാസം അടച്ചു തീരുമെന്ന് ഞാനും സ്വപ്നം കാണാനുള്ള പ്ലാൻ ആണ്... ദിലീപിന്റെ സൂത്രധാരൻ സിനിമയിൽ പറയുന്നൊരു ഡയലോഗ് ഉണ്ട്, ശെരിക്കും വിശ്വാസത്തോടെ കൊടുത്താൽ പച്ചവെള്ളവും മരുന്നാണെന്ന്, രോഗിയുടെ മനസ്സാണ് പ്രധാനമെന്ന്. രോഗമുള്ള മനസ്സ് ശെരിക്കും ശരീരത്തെയും തളർത്തും എന്ന് പറയുന്നതാണ് ശെരി. എന്നാൽ മരുന്ന് കണ്ടെത്താത്ത ക്യാൻസർ രോഗം പോലും ചിരിയിലൂടെ, അല്ലെങ്കിൽ ആത്മവിശ്വാസത്തിലൂടെ മാറ്റാമെന്ന് പറയുന്നതിൽ എത്രമാത്രം ലോജിക്ക് ഉണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല.. വായന തുടരുമ്പോൾ ഇടയ്ക്കുള്ള ചില ഭാഗങ്ങൾ ശ്രെദ്ധിച്ചപ്പോൾ പണ്ട് കുട്ടിക്കാലത് മുത്തശ്ശി പറഞ്ഞു തന്ന ഒരു കഥയുണ്ട്.. മോട്ടിവേഷന്റെ ബാലപാഠങ്ങളിൽ ഒന്നായിരുന്നു അത്.. " ഈ ഭൂമിയിലെ ഒരോ മനുഷ്യന്റെ ഒപ്പവും ഒരു മാലാഖ ഉണ്ട്, അവൾ എപ്പോഴും നമ്മളോട് പറഞ്ഞു കൊണ്ടേയിരിക്കും തഥാസ്തു, തഥാസ്തു എന്ന്.. നമ്മൾ പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ തഥാസ്തു എന്ന് അവൾ പറയുന്നതിലൂടെ അങ്ങനെത്തന്നെ സംഭവിക്കും.. ഒരു പക്ഷേ നമ്മൾ പറയുന്നത് തെറ്റായ ഒരു കാര്യമാണെങ്കിൽ പോലും അവൾ തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ എപ്പോഴും നല്ല കാര്യങ്ങൾ മാത്രം സംസാരിക്കണം, ഓരോ കാര്യങ്ങൾ പറയുമ്പോഴും പോസിറ്റീവ് ആയി ചിന്തിക്കാനും പറയാനും സാധിക്കണം.. " പണ്ട് ഇത് കേട്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഇതിന്റെ തന്നെ മറ്റൊരു തലമാണ് രഹസ്യവും നമ്മളോട് സംവദിക്കുന്നത്.... പൊതുവേ എനിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ, എന്തെങ്കിലും ഒരു കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കാതെ വരുമ്പോൾ, ഞാൻ അവലംബിക്കുന്ന ഒരു മാർഗം ഉണ്ട്. ഏതെങ്കിലും ഒരു പുസ്തകം, അത് കഥയോ നോവലോ ഒരുപക്ഷേ ബൈബിളോ, അങ്ങനെ എന്ത് വേണമെങ്കിലും ആകാം, അത് തുറന്നു നോക്കുമ്പോൾ എന്റെ പ്രശ്നത്തിനുള്ള പരിഹാരം ഒരു പക്ഷേ അതിൽ ആദ്യം കാണുന്ന സെന്റെൻസിലൂടെ ഞാൻ മനസ്സിലാക്കാറാണ് പതിവ്.. ഇടക്കുള്ള കുറെ ഭാഗങ്ങൾ പലതും അർത്ഥശൂന്യമായും, പ്രായോഗികതലത്തിൽ സാധ്യമല്ലാത്തതായും പറഞ്ഞു പോയിരുന്നുവെങ്കിലും ഒടുവിലുള്ള പേജുകൾ ഒരുപാട് അറിവുകൾ നമുക്കായി മാറ്റി വച്ചിരിക്കുന്നത് പോലെ തോന്നി പോകും. നമ്മുടെ സങ്കല്പങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചും അതിലൂടെ നമുക്ക് കൈവരിക്കാൻ ആകുന്ന നമ്മുടെ സ്വപ്നങ്ങളെയും സൗഭാഗ്യങ്ങളെക്കുറിച്ചും പുസ്തകത്തിലെ പേജുകൾ നമ്മളോട് സംസാരിക്കുന്നു.. അവസാനപേജുകളിലേക്കു കടന്നപ്പോൾ പുസ്തകത്തിൽ നമ്മളോട് സംസാരിച്ച പല നിലകളിൽ പ്രശസ്തരായവരുടെ ജീവിതരേഖയും പേരുകളും ആണുണ്ടായിരുന്നത്.. മഹത്തായ മതഗ്രന്ഥങ്ങൾ പോലെ, ചില സിനിമകൾ പോലെ നല്ലതും, അതെ സമയം ആക്സെപ്റ്റ് ചെയ്യാനാകാത്തതുമായ ചില ഘടകങ്ങൾ കൂടി മറഞ്ഞു കിടക്കുന്ന 'രഹസ്യം' വായിച്ചിരിക്കേണ്ടതാണ് എന്ന് തന്നെ പറയണം. കാരണം ആദ്യം മുതൽ അവസാനം വരെ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഓരോ വ്യക്തികളും ഓരോ തലങ്ങളിലാണ് നോക്കി കാണാറുള്ളത്, അതുകൊണ്ട് തന്നെ മനസിലാക്കേണ്ട നിരവധി കാര്യങ്ങൾ മിസ്സ്‌ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. ബൈബിളും, ഖുർആനുമൊക്കെ പോലെ മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കുറെ കാര്യങ്ങളടങ്ങിയ ഒന്നാണ് രഹസ്യവും. രഹസ്യം എന്നവർ ഉപയോഗിക്കുന്നത് എന്താണെന്നു മാത്രം ചോദിക്കരുത്.. ലോകത്താകമാനമുള്ള നിരവധി പേർ പിന്തുടരുന്ന, പലരുടെയും വിജയത്തിന് പിന്നിൽ കാരണമെന്ന് അറിയപ്പെടുന്ന ഒന്നാണ് രഹസ്യം.. ഒരുപക്ഷെ നാളെ നിങ്ങളുടെ ജീവിതത്തെയും ഇത് മാറ്റി മറിച്ചേക്കാം.. Nb: പൊതുവെ ഫിലോസഫി വഴങ്ങാത്ത എനിക്ക് മനസ്സിലായത് കൊണ്ട് തന്നെ വായിച്ചു നോക്കു.. ഹാങ്ങ്‌ ഓവർ മാറാൻ ഞാൻ പോയൊരു കട്ടൻ കുടിക്കട്ടെ...

  വായിച്ചിരിക്കേണ്ട ഒരു പുസ്തകം
By Sudheesh pgm
രഹസ്യം വായിച്ചുതിനു ശേഷം എനിക്ക് മനസ്സിലായ കാര്യങ്ങൾ ഞാൻ ഇവിടെ പറയുകയാണ് Law of attraction ആധവ ആകർഷണ നിയമം ഉപയോഗിച്ച് എങ്ങനെ ജീവിതത്തിൽ വിജയം നേടാൻ എന്നു ഓരോ വായനക്കാരനെയും പഠിപ്പിച്ചു തരുന്ന ഒരു പുസ്തകമാണിത് നമ്മൾ ആഗ്രഹിക്കുന്നതും തുടർച്ചയായും ചിന്തിക്കുന്നതുമായ കാര്യങ്ങളാണ് നമ്മളുടെ ജിവിതത്തിലേക്ക് അറ്റ്റാക്ട് ചെയ്യപ്പെടുന്നത്. അ ചിന്തകൾ നെഗറ്റിവ് / പോസിറ്റീവ് ആണെങ്കിലും അത് നമ്മളുടെ ഓരോ ആളുടെയും ജിവിതത്തിൽ യാഥാർഥ്യമാകും. ഇതു വരെ ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് മികച്ച പുസ്തകങ്ങളിൽ ഒന്നാണ് Secret ആഗ്രഹിക്കുന്ന ഭാവി ജീവിതം എങ്ങന്നെ നമ്മളിലേക്ക് ആകർഷിക്കാം എന്നതിനു ഒരു ഉത്തമ ഉദാഹരണമാണ് രഹസ്യം എന്ന ഈ പുസ്തകത്തിലെ പറഞ്ഞുതരുന്നത് നമ്മൾ ഈ യുണിവേഴ്സിനോട് നന്ദി അറിയിക്കുകയാണെങ്കിൽ അത് തിരിച്ചും നമ്മളെ സഹായിക്കും. നമ്മളുടെ ആഗ്രഹങ്ങൾ എത്ര വലുതാണെങ്കിൽ പോലും ഈ പുസ്തകം പുർണ്ണമായും വായിക്കുകയും ഇതിൽ പറയുന്ന അ രഹസ്യം മനസ്സിലാക്കുകയും അത് ജിവിതത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും ജീവിതം മാറ്റിമറിക്കപ്പെടും ഈ രഹസ്യം ഉപയോഗിച്ച പല മേഖലകളിൽ ഉള്ള ആൾക്കാരുടെ ഉദാഹരണങ്ങളും ഈ പുസ്തകത്തിൽ തുറന്നു കാട്ടുന്നുണ്ട്. നിങ്ങൾ ജിവിതത്തിൽ നല്ല ഒരു നിലയിൽ ആവണം അല്ലെങ്കിൽ ജീവിത നിലവാരം മെച്ചപ്പെടുത്തണം എന്നാഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും കണ്ണുമടച്ച് വാങ്ങിക്കാവുന്ന പുസ്തകമാണ് secret പല തവണ തുടർച്ചയായി വായിച്ചിരിക്കേണ്ട ഒന്നാണിത്. ഓരോ വായനയിലും പുതിയ വഴിത്തിരിവായിരിക്കും വായനക്കാരൻ്റെ മനസ്സിൽ തെളിഞ്ഞു വരുക Law of attractim കുറിച്ച് അറിവില്ലാത്ത എതൊരാൾക്കും ഈ പുസ്തകം വായിച്ചു മനസ്സിലാക്കാൻ പറ്റും തിർച്ചയായും വായിക്കുക അ രഹസ്യം മനസ്സിലാക്കുക., ജിവിതത്തിൽ പ്രാവർത്തികമാക്കുക. പോസിറ്റിവ് ആയ മാനസ്സികാവസ്ഥ ഉണ്ടാവട്ടെ...

  എല്ലാവരും അറിയേണ്ട രഹസ്യം.
By alan sam
ആകർഷണ തത്ത്വം എന്നതിലൂടെ ജീവിതം എങ്ങനെ മാറ്റിമറിക്കാൻ കഴിയും എന്നാണ് റോണ്ടാ ബേൺ രഹസ്യത്തിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത്.LAW OF ATTRACTION എന്ന വസ്തുത നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളളതായി നമുക്ക് കാണുവാൻ സാധിക്കും.നാം ഇന്ന് എന്ത് ആയിത്തീർന്നുവോ അത് നമ്മുടെ ചിന്തകളുടെ ഫലമാണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുന്നത് നമ്മുടെ ചിന്തകളാണ്.നാം എന്തിനെ പറ്റി ചിന്തിക്കുന്നു വോ നാം അത് നേടും. അപ്പോൾ നാം positive ആയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നാം നല്ല കാര്യങ്ങളേ നമ്മിലേക്ക് ആകർഷിക്കുന്നു.അത് നമ്മെ കൂടുതൽ positive mind ആകുന്നു. ജീവിതത്തിലെ എല്ലാ മേഖലകളിലും ഈ രഹസ്യം എങ്ങനെ ഉപയോഗിക്കാം എന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0