• Text
  • Text

RAMESH CHENNITHALA PINNITTA VAZHIKAL

By : SANTHOSH JKV



Book : RAMESH CHENNITHALA PINNITTA VAZHIKAL
Author: SANTHOSH JKV
Category : Politics
ISBN : 9789353909536
Binding : Normal
Publishing Date : 28-09-2021
Publisher : CURRENT BOOKS
Edition : 3
Number of pages : 344
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹380.00 ₹380.00 0% off





Book Summary

ഇന്ത്യയിലെ വിദ്യാർത്ഥി യുവജനരാഷ്ട്രീയത്തിലൂടെ വളർന്ന് കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായി മാറിയ രമേശ് ചെന്നിത്തല എല്ലാവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനശീലവും ഊർജ്ജവും പ്രസന്നതയും രാജ്യത്തുടനീളം വ്യാപിച്ച സൗഹൃദവും എപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. പരന്ന വായനയും കലാസാംസ്‌കാരിക സംഗീതരംഗത്തോടുള്ള താത്പര്യവുമൊക്കെ സൂക്ഷ്മനിരീക്ഷകർ മാത്രം കണ്ടെത്തുന്നു. പക്ഷേ, ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. ആതുരർക്കും അനാഥർക്കും അധഃസ്ഥിതർക്കും മറഞ്ഞുനിന്ന് അദ്ദേഹം നീട്ടുന്ന സഹായഹസ്തം. ആ കാഴ്ച ഉണർത്തിയ വിസ്മയംതന്നെയാണ് ഈ പുസ്തകരചനയ്ക്കുള്ള പ്രചോദനവും.

WRITE A REVIEW

Product name: Ramesh Chennithala Pinnitta Vazhikal

Review title:



Your Ratings:

Your Message:




Book Reviews

  An interesting book about one of the best congress leaders in Kerala
By Thomas George
The book narrates Chennithala's fascinating life journey from his school days to the current opposition leader of Kerala. It takes a different approach than a normal biography but of a story.

  പ്രസക്തമായ വായന...
By Athul Chundayil
ആദ്യ തിരഞ്ഞെടുപ്പു മുതൽ കമ്യൂണിസ്റ്റു പാർട്ടിക്ക്‌ വോട്ട്‌ ചെയ്യുന്ന,അതിൽ അങ്ങേയറ്റം അഭിമാനം കൊള്ളുന്ന ഒരു കുടുംബത്തിൽ നിന്നു വരുന്നയാളെന്ന നിലക്ക്‌ കുട്ടിക്കാലം തൊട്ടേ കോൺഗ്രസ്സിനോടെനിക്ക്‌ യാതൊരു മമതയും ഉണ്ടായിരുന്നില്ല.ഗാന്ധി കുടുംബത്തിനു പുറത്തുള്ള ആർക്കും തന്നെ ഒരു പോസിറ്റീവ്‌ പരിവേഷം വീട്ടുകാരൊട്ട്‌‌ കൊടുത്തു ഞാൻ കണ്ടിരുന്നുമില്ല... സിവിൽ സർവ്വീസ്‌ സ്വപ്നത്തിന്റെ ഭാഗമായി പരന്ന വായന വളർത്തിയെടുത്തപ്പോൾ അന്ധമായ വിരോധവും വിധേയത്വവും ഒന്നിനോടുമില്ലെന്ന നിലക്ക്‌ കാര്യങ്ങൾ മാറി മറിഞ്ഞു... അതിന്റെ ഒക്കെ ഫലമായാവണം, അടുത്തിടെ ഏറെ ബഹുമാനം നേടിയെടുത്ത ഒരു നേതാവാണു രമേശ്‌ ചെന്നിത്തല... സംഘടിതമായി പല അനാവശ്യ കാര്യങ്ങൾക്കും വളഞ്ഞിട്ടാക്രമിക്കപെട്ട്‌ അദ്ദേഹത്തിനെതിരായൊരു പൊതുബോധം നിർമ്മിക്കപെട്ടു കഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ എന്തുകൊണ്ടും പ്രസക്തമാണു ഈ പുസ്തകം... ഒരേ സമയം രണ്ടു പുസ്തകങ്ങൾ വായിക്കും എന്ന നിർദ്ദോഷമായ സ്റ്റേറ്റ്മെന്റു പോലും പരിഹാസിക്കാനുള്ള കാര്യമാക്കി മാറ്റിയൊരു വെട്ടുകിളിക്കൂട്ടത്തിനു മുന്നിൽ നിരായുധനും നിസ്സഹായനുമായ്‌ നിൽക്കുന്നൊരാളായാണു ചെന്നിത്തലെയെ കുറിച്ചു തോന്നിയിട്ടുള്ളത്‌... സഭയക്കകത്തെ പ്രകടനം വിലയിരുത്തിയാൾ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കന്മാരിലൊരാളാവാൻ അർഹതയുണ്ടായിട്ടും അത്‌ അംഗീകരിക്കപ്പെടാതെ പോകുന്നുവെന്നത്‌ സത്യത്തിൽ സങ്കടകരമാണു... ഇത്തരമൊരു സാഹചര്യത്തിലാണു ഇതുപോലൊരു പുസ്തകം പ്രസക്തമാകുന്നത്‌... ഇതിലൂടെ എല്ലാം മാറി മറിയുമെന്നോ ചെന്നിത്തലയോടുള്ള സമീപനം സ്വിച്ചിട്ടപോലെ മാറുമെന്നോ പറയുന്നില്ല,പക്ഷെ ഇത്തരത്തിൽ ഒരു അടയാളപെടുത്തലെങ്കിലും ചുരുങ്ങിയ പക്ഷം അയാൾ അർഹിക്കുന്നുണ്ട്‌... സംഘബലത്താലൊരു കൂട്ടർ വിജയകരമായ്‌ സൃഷ്ടിച്ചെടുത്തൊരു പൊതുബോധത്തിനു അപ്പുറത്തേക്ക്‌ ചിന്തിക്കാൻ ഈ കൃതി വായിച്ച്‌ ഒരാൾക്കെങ്കിലും സാധിക്കുമെങ്കിൽ അത്രയെങ്കിലും ഉണ്ടാവട്ടെ....


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0