• Text
  • Text

RAMRO NEPAL

By : HARIS NENMENI



Book : RAMRO NEPAL
Author: HARIS NENMENI
Category : Novel, Children's Literature
ISBN : 9789353908904
Binding : Normal
Publishing Date : 30-12-2025
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 4
Number of pages : 158
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹198.00 ₹220.00 10% off





Book Summary

റംറോ നേപ്പാള്‍ യാത്രയുടെ ഒരു പുസ്തകമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്നത്. റംറോ നേപ്പാളില്‍ സഞ്ചാരം രാജ്യാതിര്‍ത്തി കടന്നു നീളുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ മനോഹര നേപ്പാളിലേക്ക്. മനോഹാരിത നിറഞ്ഞ ദേശഭാഗമാണ് നേപ്പാള്‍. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇടമാണ്. ഒട്ടുവളരെ ചരിത്രപ്രാധാന്യവുമുണ്ട് നമ്മുടെ ഈ കുഞ്ഞു വലിയ അയല്‍പക്കക്കാര്‍ക്ക്. ശ്രീബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി ഇവിടെയാണ്. അത് മാത്രമോ, ഹിമാലയത്തിന്‍റെ വിവിധ കാഴ്ച്ചകള്‍, വന്യ സൗന്ദര്യമുള്ള പുഴകള്‍, കാടുകള്‍, ജലപാതങ്ങള്‍, ഗുഹകള്‍, തടാകങ്ങള്‍, അദ്ധ്വാനശീലരായ മനുഷ്യര്‍, അവരുടെ കൗതുകം തോന്നിക്കുന്ന ആരാധനകള്‍, സവിശേഷമായ ആചാരങ്ങള്‍....അങ്ങനെ എന്തെല്ലാം. ഒക്കെയും നമുക്ക് വാക്കുകളിലൂടെ കാണാം. ഒരു കഥയിലെന്ന പോലെയാണ് നാം നേപ്പാളിലേക്ക് സഞ്ചരിക്കുന്നത്.

WRITE A REVIEW

Product name: RAMRO NEPAL

Review title:



Your Ratings:

Your Message:




Book Reviews

  Ramro Nepal
By Shinoj KV
പൊതുവെ സഞ്ചാരത്തെ ഇഷ്ടപ്പെടുന്ന ഞാൻ, ഇതുവരെ കാണാത്ത നേപ്പാളിലേക്ക് യാത്ര പോകുവാൻ തീരുമാനിച്ചു, അതും ജീവൻ മാഷ് നേതൃത്വം കൊടുക്കുന്ന സംഘത്തോടൊപ്പം. ആദ്യം ജീവൻ മാഷെ പറ്റി പറയാം... ചെന്നെത്തുന്ന സ്ഥലങ്ങളിലെ മനുഷ്യരെ പറ്റി വിചാരം കൊള്ളുന്നൊരാൾ, അതിർവരമ്പുകളില്ലാത്ത സമത്വ സുന്ദരമായ ലോകത്തെ മനസ്സിൽ തലോലിക്കുന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപാടുള്ള ഒരാൾ... ഈ ജീവൻ മാഷിലൂടെയാണ് നേപ്പാൾ പ്രയാണം സാധ്യമാകുന്നത്. ചരിത്രാന്വേഷികൾക്കും, സഞ്ചാര പ്രിയർക്കും ഒരു പോലെ പ്രയോജനപ്പെടും ഈ പുസ്തകം എന്നതിൽ തർക്കമില്ല. നേപ്പാൾ യാത്രയെ ചരിത്രപരമായും, പ്രകൃതിപരമായും അടയാളപ്പെടുത്തുന്നതിൽ ഈ പുസ്തകം വിജയിച്ചിരിക്കുന്നു. രണ്ടായിരത്തി ഇരുപത്തൊന്നാമാണ്ടിൽ ആദ്യമായി വായിക്കാനെടുത്ത ഈ പുസ്തകം ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തക്കവണ്ണത്തിലുള്ള ആസ്വാധനം തരുന്നുണ്ട്. അഭിനന്ദനങ്ങൾ ഹാരിസ് ഇക്ക... ഷിനോജ് കെ.വി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0