• Text
  • Text

LOKATHE NADUKKIYA KOLAPATHAKANGAL

By : GEETHALAYAM GEETHAKRISHNAN



Book : LOKATHE NADUKKIYA KOLAPATHAKANGAL
Author: GEETHALAYAM GEETHAKRISHNAN
Category : Psychology, Autobiography & Biography
ISBN : 9789353901219
Binding : Normal
Publishing Date : 20-12-2019
Publisher : LITMUS
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: LITMUS
₹202.00 ₹225.00 10% off





Book Summary

മനഃസാക്ഷി മരവിച്ച കൊലപാതകികളുടെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ വിശദവിവരണം. മുപ്പതില്‍പ്പരം സ്ത്രീകളെ കൊന്നൊടുക്കിയ ടെഡ് ബണ്ടി, ലണ്ടന്‍ നഗരത്തെ വിറപ്പിച്ച ജാക്ക് ദ് റിപ്പര്‍, സ്വന്തം പെണ്‍മക്കളെ അടക്കം നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് കൊലപ്പെടുത്തിയ വെസ്റ്റ് ദമ്പതികള്‍, വിദ്യാര്‍ത്ഥികളെ കൊന്നു രസിച്ച എഡ്മണ്ട് കെമ്പര്‍, മില്‍വൗക്കിയിലെ നരഭോജി എന്നറിയപ്പെട്ട ജെഫ്രി ഡാമര്‍ തുടങ്ങി കുപ്രസിദ്ധരായ കൊലപാതകികളുടെ ജീവിതവും കുറ്റകൃത്യങ്ങളും വിവരിക്കുന്ന വേറിട്ട രചന.

WRITE A REVIEW

Product name: LOKATHE NADUKKIYA KOLAPATHAKANGAL

Review title:



Your Ratings:

Your Message:




Book Reviews

  ഞെട്ടിച്ച പുസ്തകം
By Renjan Pillai
ഭാവനയെക്കാള് വിചിത്രമാണ് ചിലപ്പോള് യാഥാര്ത്ഥ്യം. ക്രൈം നോവലുകള്ക്ക് സങ്കല്പിക്കാന് പോലും കഴിയാത്തതാണ് ഇൌ പുസ്തകത്തില് വിവരിക്കുന്ന കൊലപാതകങ്ങള്ഡ

  ഇതു വായിച്ചാൽ നിങ്ങളും നടുങ്ങും !!!!
By Jinish KG
മനുഷ്യൻ, ലോകത്തിലെ സകല ചരാചരത്തിനെയും അടക്കി വാഴാൻ കഴിവുള്ള ജീവി വർഗ്ഗം.പക്ഷെ മനുഷ്യനെ പോലെ ഇത്ര നീചനായ,നിന്ദ്യനായ,സ്വാർത്ഥനായ,സ്വവർഗ്ഗ സ്നേഹമില്ലാത്ത മറ്റൊരു ജീവി വർഗ്ഗവും ഈ ഭൂലോകത്തു കാണാൻ കഴിയില്ല.ഗീതാലയം ഗീതാകൃഷ്ണൻ രചിച്ച ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ എന്ന പുസ്തകം ആ ജീവിവർഗ്ഗം നടത്തിയ ചില അരുംകൊലകളുടെയും അതിന്റെ പിന്നാമ്പുറങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.ഒരു മരവിപ്പോടെ മാത്രം വായിച്ചു തീർക്കാനാകുന്ന ചില അധ്യായങ്ങളുണ്ടിതിൽ. മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ സാധിക്കുന്നു എന്ന് തോന്നിപോകുന്നതരത്തിലുള്ള കൊലപാതകങ്ങളുടെ വിവരണങ്ങൾ ഇതിലുണ്ട്. കൊലപാതകികളെ സൃഷ്ട്ടിച്ച ഒരു മിശിഹാ എന്ന അധ്യായത്തിലെ ചാൾസ് മാൻസൺ എന്ന കൊടും കുറ്റവാളി പ്രശസ്ത ഫ്രഞ്ച് സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ ഗർഭിണിയായ ഭാര്യ ഷാരോൺ ടൈറ്റിനെയടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ആളാണ്. സമൂഹത്തിൽ നിരവധി ആരാധക സംഘങ്ങളുള്ള ആളായായിരുന്നു മാൻസൺ. നിരവധി വേശ്യകളെ കൊന്നു തള്ളിയ കൊലയാളിയെ കുറിച്ചുള്ള സംഭവങ്ങൾ മറ്റൊരു അധ്യായത്തിൽ ഉണ്ട് . വൈറ്റ് ചാപ്പൽ കൊലകൾ എന്നാണ് ഈ കൊലപാതക പരമ്പര അറിയപ്പെട്ടത് .1888 ഏപ്രിൽ 3 മുതൽ 1891 ഫെബ്രുവരി 13 വരെ പതിനൊന്നു കൊലപാതകങ്ങൾ കിഴക്കൻ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ നടന്നു. അടുത്ത കൊലക്കു മുൻപ് പോലീസ് ‌ കൊലയാളിയെ പിടികൂടിക്കാണും എന്ന് കരുതിയെങ്കിൽ തെറ്റി. കൊലയാളി എന്തുകൊണ്ടോ അപ്രത്യക്ഷനായി. രസകരമായ വസ്തുത എന്തെന്ന് വച്ചാൽ ആരാണത് ചെയ്തതെന്ന് ഇന്നും അജ്ഞാതമാണ്. മറ്റൊരു അധ്യായത്തിൽ രത്ന വ്യാപാരിയായ കൊലയാളിയായി ശോഭരാജ് എത്തുന്നുണ്ട് . അതെ, നമ്മുടെ അതെ ശോഭരാജ് . ശോഭരാജ് ജനിച്ചത് വിയറ്റനാമിലാണ്. അയാളുടെ അച്ഛൻ ഇന്ത്യക്കാരനും ,അമ്മ വിയറ്റനാംകാരിയും ആയിരുന്നു.നിർഭയനായ കൊലയാളി എന്ന അധ്യായത്തിലെ പീറ്റർ മാനുവലിനെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ ഇറങ്ങുകയുണ്ടായി.മാൻ ഹണ്ടർ ,ബ്ലാക്ക് ആൻഡ് ബ്ലൂ,ഡെഡ് മെൻ ആൻഡ് ബ്രോക്കൻ ഹാർട്സ്,റൂൾസ് 34 തുടങ്ങിയവ പീറ്റർ മനുവലിന്റെ കൊലപാതകങ്ങളെ ബന്ധപ്പെടുത്തി എഴുതപ്പെട്ട പുസ്തകങ്ങളാണ്.മാനസിക പ്രശ്നങ്ങൾ ഉള്ളവരായിരിക്കും ഇത്തരം വൈകൃതവും ,ക്രൂരവുമായ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാൻ വരട്ടെ .പീറ്റർ കുർട്ടൻ എന്നയാളുടെ കഥ കേട്ടാൽ ആ ധാരണയൊക്കെ മാറിക്കിട്ടും. മാനസികമായി ഒരു പ്രശ്നവും ഇല്ലാത്തയാളായിരുന്നു പീറ്റർ .പുറമെ മാന്യമായി പെരുമാറുന്നവൻ, വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവൻ,സംസാരത്തിലോ കുലീനൻ ,അതൊക്കെയായിരുന്നു പീറ്റർ കുർട്ടൻ . എന്നിട്ടും ആയാൾ വൈകൃതങ്ങളുടെ രാജകുമാരനായി ,കൊടും കൊലയാളിയായി.തന്നെ കഴുത്തറുത്ത്‌ കൊല്ലുവാനുള്ള കോടതി വിധി കേട്ടപ്പോഴും അയാൾ ചോദിച്ചത്, സ്വന്തം കഴുത്തു മുറിഞ്ഞു ചോര ചീറ്റുന്ന ശബ്ദം കേൾപ്പിക്കാൻ പറ്റുമോ എന്നായിരുന്നു. എല്ലാ ആനന്ദവും അവസാനിപ്പിക്കുവാനുള്ള ആനന്ദമയിരിക്കും അത് എന്നയാൾ തന്റെ ആരാച്ചാരോട് പറഞ്ഞു . അപ്പോൾ മാനസിക പ്രശ്നങ്ങൾ മാത്രമല്ല,കുടുംബ പശ്ചാത്തലവും ഒരു മുഖ്യ ഘടകമാണ്. കുടുംബത്തിൽ നിലനിന്നിരുന്ന അന്തച്ഛിദ്രങ്ങൾ തന്നെയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന എല്ലാ കൊലയാളികളെയും അവരെ ആ നിലയിൽ കൊണ്ടെത്തിച്ചതെന്നു മനസിലാക്കാം. ക്രൈം /ത്രില്ലർ വിഭാഗങ്ങളിലുള്ള സിനിമയാക്കാൻ പറ്റിയ നിരവധി സംഭവങ്ങളുണ്ട് ഈ പുസ്തകത്തിൽ. പലതും സിനിമയാക്കിയിട്ടുണ്ട്. മനുഷ്യജീവിതം വെറുത്ത വനിത (അതെ! പുരുഷ കൊലയാളികൾ മാത്രമല്ല ,വനിതകളും ഇക്കാര്യത്തിൽ മോശമല്ല ) എന്ന അധ്യായത്തിലെ അയലിൻ വൂർനോസിന്റെ കഥ 2003 ൽ മോൺസ്റ്റർ എന്ന പേരിൽ സിനിമയാക്കുകയുണ്ടായി. ചാർലിസ് തൊറോണാണ് വൂർണോസ് ആയി വെള്ളിത്തിരയിലെത്തിയത്. അതിനവർക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. നമ്മുടെ കൊച്ചു കേരളത്തിൽ ഈയിടെ പിടിക്കപ്പെട്ട കൂടത്തായി ജോളിയ്ക്കും ഈ പുസ്തകത്തിൽ ഒരു അധ്യായം അലങ്കരിക്കാനുള്ള സർവ യോഗ്യതയും ഉണ്ട് . പുസ്തകത്തിന്റെ അടുത്ത പതിപ്പിലെങ്കിലും അവർ ഉൾപ്പെടുമായിരിക്കാം എന്ന് വിശ്വസിക്കാം. ഈ പുസ്തകത്തിൽ കൊലപാതകികളെ പോലീസ് എങ്ങനെ കണ്ടെത്തി എന്നുള്ളത് മിക്ക കേസുകളിലും വിശദമായൊന്നും വിവരിച്ചിട്ടില്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നുന്നുണ്ട്.അങ്ങനെ ആയിരുന്നെകിൽ വായനക്കാർക്കു കുറച്ചുകൂടി ത്രില്ലിങ് ആയി തോന്നുമായിരുന്നേനെ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0