• Text
  • Text

ORU KUTAYUM KUNHUPENGALUM

By : MUTTATHU VARKEY



Book : ORU KUTAYUM KUNHUPENGALUM
Author: MUTTATHU VARKEY
Category : Novel, Children's Literature
ISBN : 8171300855
Binding : Normal
Publishing Date : 30-04-2026
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 79
Number of pages : 128
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹162.00 ₹180.00 10% off





Book Summary

മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്‌നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർവരെയും ഒരുപോലെ ആകർഷിക്കും.

WRITE A REVIEW

Product name: ORU KUTAYUM KUNHUPENGALUM

Review title:



Your Ratings:

Your Message:




Book Reviews

  പച്ചയായ ബന്ധങ്ങള്‍
By anil kp
സാഹോദര്യത്തിന്റെയും ബന്ധങ്ങളുടെയും ഇഴയടുപ്പം പച്ചയായ ഭാഷയില്‍ കോറിയിട്ടിരിക്കുന്നു, വേദനിപ്പിക്കുംവിധം. പുസ്തകം കൈയ്യിലെടുത്താല്‍ വായിച്ചു തീരാതെ താഴെ വയ്ക്കാനാവില്ല എന്നതിന്റെ തെളിവാണ് 54 എഡിഷനുകള്‍.

  ആമുഖങ്ങളാവശ്യമില്ലാത്ത നോവൽ...
By Athul Chundayil
ബഹുഭൂരിപക്ഷം വരുന്ന വായനക്കാരുടെയും ആദ്യമായി വായിച്ച നോവലുകളുടെ കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള നോവലാണു ഒരു കുടയും കുഞ്ഞുപെങ്ങളും.സ്നേഹ ബന്ധങ്ങളുടെ ആർ ദ്രതയും വിശുദ്ധിയും ലളിതമായ ഭാഷയിൽ ആഖ്യാനുച്ചിട്ടുള്ള ഈ നോവൽ വായനയിലെ തുടക്കകാർക്കും വായനാ ശീലം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും ഒരു പോലെ നിർദ്ദേശിക്കാനാവുന്ന ഒന്നാണു...

  സ്നേഹക്കുട
By Ardra Skpm
മുട്ടത്തുവർക്കി കുട്ടികൾക്കുവേണ്ടി എഴുതിയ ഒരു കൊച്ചുനോവലാണ് 'ഒരു കുടയും കുഞ്ഞു പെങ്ങളും'.അച്ഛനമ്മമാരില്ലാത്ത,അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായിക്കഴിഞ്ഞ ബേബി,ലില്ലി എന്നീ കൊച്ചുകുട്ടികളുടെ കഥയാണിത്. സ്നേഹബന്ധങ്ങളുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്നതാണ് ഈ നോവൽ.ലളിതവും,സുന്ദരവുമായ രചനാരീതിയാണ് ഇതിൻ്റെ ആകർഷണീയത.കാലമെത്ര കഴിഞ്ഞാലും ഈ നോവലിനെ ആളുകൾ നെഞ്ചേറ്റാനും കാരണം ഇതുതന്നെയാണ്. മഴയത്തൊരു ദിവസം സ്കൂളിൽ പോകുന്ന സമയത്ത് ലില്ലിയെ കുടയിൽ കയറ്റാതിരുന്ന പണക്കാരിയായ ഗ്രേസിയുടെ നെറ്റിയിലേക്ക് ബേബി കല്ലെറിയുന്നു.കുടയുമായി വരാമെന്ന് തൻ്റെ പെങ്ങൾക്ക് വാക്കുകൊടുത്ത് ബേബി നാടുവിടുന്നു.പേരമ്മയുടെ ഉപദ്രവം സഹിക്കാനാകാതെ ലില്ലിയും നാടുവിടുന്നു.രണ്ടുപേരും പട്ടണത്തിൽ വ്യത്യസ്തവ വീടുകളിൽ നല്ല നിലയിൽ കഴിയുന്നു.അവസാനം രണ്ടുപേരും ഒന്നിക്കുന്നു. നമ്മുടെ ഉള്ളിലെ വറ്റാത്ത നന്മയേയും,സ്നേഹത്തേയും തട്ടിയുണർത്താൻ ഈ നോവലിന് സാധിച്ചിട്ടുണ്ട്.മറ്റുള്ളവർക്ക് സ്നേഹത്തിൻ്റേയും,സാഹോദര്യത്തിൻ്റേയും കുട നിവർത്താൻ കടമയുള്ളവരാണ് നാം ഓരോരുത്തരുമെന്ന് ഈ നോവൽ നമ്മോടു പറയുന്നു.ഇവിടെ കുട ഒരു പ്രതീകമാണ്.മഴയത്തു നില്ക്കുന്നവനെ തന്നോടൊപ്പം ചേർത്തു പിടിക്കാൻ,വെയിലത്തു നില്ക്കുന്നവനെ തളർന്നുവീഴാതെ തോൾ ചേർക്കാൻ....അതാണ്സ്നേഹത്തിൻ്റേയും,സൗഹൃദത്തിൻ്റേയും കുട.ഇന്ന് നമുക്ക് അന്യമായി ക്കൊണ്ടിരിക്കുന്നതും ഇതു തന്നെയല്ലേ? ഗ്രേസിയ്ക്ക് വേണമെങ്കിൽ തൻ്റെ കുടയിൽ ലില്ലിയെ കയറ്റാമായിരുന്നു.പക്ഷേ പണത്തിൻ്റെ ഹുങ്ക് അവളെ അതിന് സമ്മതിപ്പിക്കുന്നില്ല.സമ്പന്നതയുടെ കാര്യത്തിൽ ഗ്രേസിയേക്കാൾ എത്രയോ താഴെയാണല്ലോ ലില്ലി?ദരിദ്രൻ ഒരിക്കലും സമ്പന്നൻ്റെ സുഹൃത്താകുന്നില്ല എന്ന ചൊല്ല് ഇവിടെ അർത്ഥവത്താകുന്നു. സുഖവും,ദുഃഖവും,നന്മയും,തിന്മയുമെല്ലാം നിറഞ്ഞ നമ്മുടെ ജീവിതത്തിൽ മനുഷ്യത്വം മരവിക്കാത്ത നല്ല ആളുകൾ ഉണ്ടെന്നും അവരുടെ സഹായം ദുഃഖിതർക്കെന്നും ആശ്വാസം നല്കുന്നുവെന്നും ഈ പുസ്തകം നമ്മോടു സംവദിക്കുന്നു.

   സ്നേഹബന്ധത്തിന്റെ പുസ്തകം
By ELDHO GEORGE
തലമുറകള്‍ നെഞ്ചിലേറ്റിയ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന കുട്ടികൾക്ക് വായിക്കാൻ അനുയോജ്യമായ ഒന്ന്

  എന്റെ ലില്ലിമോൾക്ക് ഒരു കൊട
By Shalini Chandran
കുട്ടിയായിരിക്കുമ്പോഴാണ് വായിച്ചതെങ്കിൽ കൂടി, മായാതെ മനസ്സിൽ പതിഞ്ഞു കിടക്കുന്നതിലൊന്നാണ് മുട്ടത്ത് വർക്കിയുടെ "ഒരു കുടയും കുഞ്ഞു പെങ്ങളും". ബേബി മോനും, ലില്ലിമോളും, ഗ്രേസിയും, സൗദാമിനി ടീച്ചറും , ഡോ.ജോണും, എല്ലാം എനിക്ക് നേരിട്ടറിയാവുന്ന ആളുകളെപ്പോലെയാണ്. കുട്ടികളുടെ മനസ്സ്, സ്‌കൂൾകാലഘട്ടം, കർക്കിടകത്തിലെ മഴ, എല്ലാത്തിലുമപരി ഒരു ഇച്ചായനും പെങ്ങളും തമ്മിലുള്ള സ്നേഹം, അങ്ങനെ പലതുമുണ്ട് ഈ കഥയിൽ. അച്ഛനും അമ്മയും ഇല്ലാതെ വളരുന്ന ബേബിയും ലില്ലിമോളും, അവരുടെ ഇല്ലായ്മകളിലും അവൻ അവനാൽ ആവും വിധം അവളെ സന്തോഷിപ്പിക്കുന്നു. കോരിച്ചൊരിയുന്ന ഒരു മഴയത്ത്, പൂമംഗലത്തെ വീട്ടിലെ ഗ്രേസി, കുടയില്ലാത്ത ലില്ലിമോളെ അവളുടെ കുടയിൽ കയറ്റാത്ത സന്ദർഭത്തിൽ, കഥയുടെ ദിശ മാറുന്നു. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ, ബേബി ഗ്രേസിയുടെ നെറ്റിക്ക് കല്ലെറിയുന്നു. "ഞാൻ പോയേച്ചു വരുമ്പം എന്റെ ലില്ലിമോൾക്ക് ഒരു കൊട കൊണ്ട്വന്നുതരാം കേട്ടോ" എന്ന വാഗ്ദാനവുമായി, അവൻ കള്ളവണ്ടി കയറി നാട് വിടുന്നു. പേരമ്മയുടെ ഉപദ്രവം സഹിക്കവയ്യാതെ ലില്ലിയും വീട് വിട്ടിറങ്ങുന്നതോടെ, കഥാ സാഹചര്യങ്ങൾ വീണ്ടും മാറിമാറിയുന്നു. കഥ അങ്ങനെ പലവഴിക്ക് തിരിയുമ്പോഴും നമ്മുടെ മനസ്സിൽ വിടാതെ നിറഞ്ഞ് നിൽക്കുന്നത്, ആ ഇച്ചായനും പെങ്ങളും തമ്മിലുള്ള ബന്ധമാണ്. താൻ സ്നേഹിക്കുന്നവർ വേദനിക്കരുതെന്ന് ആഗ്രഹിക്കുന്ന അവരുടെ നിഷ്കളങ്കമായ മനസ്സും , ആ ബന്ധത്തിന്റെ ഉറപ്പുമാണ് മുട്ടത്ത് വർക്കി നമ്മെ കാണിച്ച് തരുന്നത്. കുഴപ്പം പിടിച്ചേക്കാവുന്ന ഈ ലോകത്ത്, പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും ഉള്ള ഒരു മനസ്സ് തന്നെയാണ് മുഖ്യം എന്ന്, ഈ കൃതിയിലൂടെ എഴുത്തുകാരൻ പറയാതെ പറയുന്നു.

  വായനയുടെ ലോകത്തേക്ക്‌ കൈ പിടിച്ചു കയറ്റിയ കുഞ്ഞുപെങ്ങൾ...
By Varadha Chundayil
വായനാ സംബന്ധിയായ ഗൃഹാതുരതയിൽ ബഹുഭൂരിപക്ഷമാളുകൾക്കും പറയാനുണ്ടാകുന്ന ഒരു പേരായിരിക്കും 'ഒരു കുടയും കുഞ്ഞുപെങ്ങളും'. എന്നെയടക്കം ഒരുപാടു പേരെ വായനയുടെ ലോകത്തേക്ക്‌ കൈ പിടിച്ചു കയറ്റിയ കൃതി.നിസ്വാർത്ഥ സ്നേഹത്തിന്റെ കഥ പറഞ്ഞ ഈ കൃതി മലയാളി പൊതുബോധത്തിന്റെ ഭാഗമായ്‌ മാറിയ ഒന്നാണു. കൃതിയെ കുറിച്ച്‌ ഗഹനമായ്‌ പറയാതെ തന്നെ നിർബന്ധമായും വായിക്കണമെന്നും വായിച്ചില്ലെങ്കിൽ നഷ്ടമാണെന്നും പറയാനാകുന്ന അപൂർവ്വം കൃതികളിലൊന്ന്. കുട്ടികളിൽ വായനാശീലം വളർത്തുവാനും വായനയിലെ തുടക്കക്കാർക്കും സങ്കോചമൊട്ടുമില്ലാതെ സജസ്റ്റ്‌ ചെയ്യാനാകുന്ന ക്ലാസിക്ക്‌ കൃതി..

  nice
By rahul rajan
nice


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0