• Text
  • Text

PRACTICAL WISDOM (MALAYALAM)

By : KOCHOUSEPH CHITTILAPPILLY



Book : PRACTICAL WISDOM (MALAYALAM)
Author: KOCHOUSEPH CHITTILAPPILLY
Category : Self Help
ISBN : 8126410337
Binding : Normal
Publishing Date : 25-08-2025
Publisher : DC LIFE
Edition : 18
Number of pages : 172
Language : Malayalam
Paper Back

Publisher: DC LIFE
₹225.00 ₹250.00 10% off





Book Summary

പ്രാക്ടിക്കൽ വിസ്ഡംപോലെ വിലമതിക്കാനാവാത്തതും ഉപകാരപ്രദവുമായ ഒരു പുസ്തകം എന്റെ ചെറുപ്പത്തിൽ ലഭിച്ചിരുന്നെങ്കിൽ എത്രത്തോളം സന്തോഷവാനായേനെ എന്നു ഞാൻ തിരിച്ചറിയുന്നു. ഈ വിശിഷ്ടമായ പുസ്തകം തീർച്ചയായും എല്ലാവർക്കും ഒരു വഴികാട്ടിയാവും എന്ന് ഞാൻ വിശ്വസിക്കുന്നു. കെ.എം.മാത്യു ചീഫ് എഡിറ്റർ, മലയാള മനോരമ. സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടുള്ള ലേഖകന്റെ സമീപനം വളരെ ലളിതവും പ്രായോഗികവുമാണ്. വളരെ ആഴത്തിലുള്ളതും രസകരവുമായ വായന ഇത് സമ്മാനിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പിന്റെ നിലപാട് വളരെ മനുഷ്യത്വപരവും ക്രിയാത്മകവുമാണ്. എം.പി.വീരേന്ദ്രകുമാർ മാനേജിങ് ഡയറക്ടർ, മാതൃഭൂമി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ബിസിനസ്സ്‌രംഗത്തെ വൻവിജയം വെറുതേ വീണുകിട്ടിയ ഭാഗ്യമല്ല. ഒരുപാട് ചിന്തിച്ചും വിലയിരുത്തിയുമാണ് അദ്ദേഹം ഓരോ സംരംഭങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ കലാകാരന്മാരെപ്പോലെയും ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽനിന്നാണ് കൊച്ചൗസേപ്പ് ഈ വിജയം നേടിയത്. അത് അദ്ദേഹം പ്രശംസനീയമാംവിധം നേടുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിൽ പറയുന്നതുപോലെ ബിസിനസ്സ് എന്നത് മികച്ചതിനായുള്ള യത്‌നമാണ്. വായനക്കാർക്ക് ഈ വാക്കുകൾ നെഞ്ചിലേറ്റാം. കാരണം ഇത് ജീവിതത്തെയും ഔദ്യോഗികമേഖലയെയും സമൂഹത്തെയും സുതാര്യതയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കിക്കാണുന്ന ആശയസമൃദ്ധമായ ഒരു മനസ്സിൽനിന്നും ഉടലെടുത്തതാണ്. വായനക്കാരന് പലപ്പോഴും ''എനിക്കിത് പറയണമായിരുന്നു'' അല്ലെങ്കിൽ ' എനിക്കിതു പറയാമായിരുന്നു' എന്നു തോന്നിപ്പോകും. എം.ടി. വാസുദേവൻ നായർ പ്രശസ്ത എഴുത്തുകാരൻ, ജ്ഞാനപീഠം അവാർഡ് ജേതാവ് എന്നെ സംബന്ധിച്ചിടത്തോളം മാനേജ്‌മെന്റ് എന്നത് ഒരു കലയാണ്. നിലവിലുള്ള സ്വാഭാവിക പ്രതിഭാസത്തെ സുന്ദരവും സ്വീകാര്യവുമായ രീതിയിൽ വ്യാഖ്യാനിക്കുന്നതാണിത്. ഈ ആർട്ടിക്കിളുകൾ ആദ്യം വായിച്ചപ്പോൾ എനിക്കൊരു കാര്യം ബോധ്യമായി, ഈ എഴുത്തുകാരൻ ശരിയായ അർത്ഥത്തിൽ ഒരു കലാകാരൻതന്നെ. അസാമാന്യ വൈശിഷ്ട്യമുള്ള കലാസൃഷ്ടികൾ അത്യന്തം സന്തോഷവും പ്രചോദനവും നൽകുന്നു. എനിക്കുറപ്പണ്ട്. പ്രാക്ടിക്കൽ വിസ്ഡം എന്ന പുസ്തകവും ഇതുപോലൊരു സൃഷ്ടിയാണ്. കെ.എൽ. മോഹനവർമ്മ എഴുത്തുകാരൻ, കോളമിസ്റ്റ്‌

WRITE A REVIEW

Product name: PRACTICAL WISDOM (Malayalam)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0