• Text
  • Text

SCAVENGER

By : G. R. INDUGOPAN



Book : SCAVENGER
Author: G. R. INDUGOPAN
Category : Indian Fiction
ISBN : 9789355492838
Binding : Papercover
Publishing Date : 05-10-2022
Publisher : MATHRUBHUMI BOOKS
Edition : 4
Number of pages : 145
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹171.00 ₹190.00 10% off





Book Summary

കൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മൂന്നുവർഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജന് അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നുള്ള അധികമാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്‌കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പയ്യനെയാകട്ടെ മൂന്നുവർഷം കഴിഞ്ഞും ആ അടിമജോലിയിൽനിന്നും സ്വതന്ത്രനാക്കുന്നില്ല. ഇതിനിടയിൽ എസ്.ഐ. ദാരുണമായി കൊല്ലപ്പെടുകയും എല്ലാവരും കുറ്റവാളിയെന്നു കരുതുന്ന പയ്യൻ കുറ്റം ശക്തമായി നിഷേധിക്കുകയും ചെയ്യുന്നതോടെ നോവലിന്റെ അന്തരീക്ഷം അത്യന്തം സംഘർഷവും ഉദ്യേഗവും നിറഞ്ഞതായിത്തീരുന്നു. യുക്തിഭദ്രമായ ഒരു കുറ്റാന്വേഷണ നോവലിന്റെ ലക്ഷണമൊത്ത ശൈലിയിൽ, ഈ സൈബർയുഗത്തിലും രൂപം മാറി നിലനിന്നുപോരുന്ന അടിമവ്യവസ്ഥയെയും അടിമ-ഉടമ ബന്ധങ്ങളെയും എടുത്തുകാട്ടുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്ന ശക്തമായ രചന. ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ

WRITE A REVIEW

Product name: Scavenger

Review title:



Your Ratings:

Your Message:




Book Reviews

  സ്കാവെൻജറിനെ കുറിച്ച് ഒരു എഴുത്ത്...
By Meenakshi subha suresh Suresh
ഈ പുസ്തകം വായനക്കായി തിരഞ്ഞെടുക്കാൻ കാരണം പുസ്തകത്തിന്റെ കവർ പേജ് കണ്ടു തന്നെ യാണ്.ഓരോ പേജ് മറിയുമ്പോഴും അത് അറിയുക പോലും ഉണ്ടായിരുന്നില്ല. ഞാൻ വായിച്ച പുസ്തകത്തിൽ കുറച്ചു പേജ് ഉണ്ടായിരുന്നില്ല. (Prinintng ലെ പിഴവ്) എന്നിരുന്നാലും കഥഗതിയെ മനസിലാക്കുന്നതിനും എന്റെ ആസ്വാധനത്തിനും ഒരു തടസവും ഉണ്ടായില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപെട്ട വിവരം. ഈ ഒരു കാലത്തും നമ്മുടെ ചുറ്റും നടക്കുന്ന പല കാണേണ്ട കാര്യങ്ങളും നമ്മൾ കാണുന്നില്ല നമ്മളെ കാണിക്കുന്നില്ല. അങ്ങനെ ഉള്ളപ്പോൾ നമ്മളെ ആസ്വദിപ്പിക്കുന്ന ആകർഷിപ്പിക്കുന്ന ഏതൊരു കാര്യത്തിനു പിന്നിലും ആരുടെയൊയൊക്കൊയോ ത്യാഗവും കഷ്ടപ്പാടുകൾ കൂടെ ഉണ്ടെന്നു ഈ നോവൽ നമ്മളെ ഓർമിപ്പിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0