• Text
  • Text

VILAYATH BUDHA

By : G. R. INDUGOPAN



Book : VILAYATH BUDHA
Author: G. R. INDUGOPAN
Category : Novel
ISBN : 9789355495174
Binding : Normal
Publishing Date : 01-10-2022
Publisher : MATHRUBHUMI BOOKS
Edition : 10
Number of pages : 127
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹189.00 ₹210.00 10% off





Book Summary

വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ് -സച്ചി, സംവിധായകൻ വായനക്കാരന്റെ മുൻവിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകൾ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരൻ ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിതമാണ് ‘വിലായത്തെ ബുദ്ധ’. -ഡോ. സുരേഷ്‌ മാധവ് നിർത്താതെ വേഗത്തിൽ സ്റ്റേഷൻ പാസ് ചെയ്ത് പോകുന്നൊരു തീവണ്ടിയിൽ മജീഷ്യൻ കണക്കെ വായനക്കാരെ ഇന്ദു ‘ഠപ്പേ’ എന്ന് പെട്ടെന്ന് പിടിച്ചിടുകയാണ് – കെ.വി. മണികണ്ഠൻ ‘വിലായത്ത് ബുദ്ധ’ മലയാള സാഹിത്യത്തിൽ ചർച്ചയാകാൻ വേണ്ടുന്ന അനേകം ചെറുശില്പങ്ങൾ അടങ്ങുന്ന അസ്സൽ വൃക്ഷം തന്നെയാണ്. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്. – സിജി വി.എസ്. മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ

WRITE A REVIEW

Product name: VILAYATH BUDHA

Review title:



Your Ratings:

Your Message:




Book Reviews

  അടിപൊളി സിനിമാറ്റിക് നോവൽ
By Fayis Koottilangadi
"ജി.ആർ ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ തിരശ്ശീലയിൽ തെളിയാൻ പോകുന്ന നോവൽ. " എന്താണ് ഈ വിലായത്ത് ബുദ്ധ എന്ന ആകാംക്ഷയോടെയാണ് ഞാനും ഈ പുസ്തകം വായിക്കാൻ തുടങ്ങുന്നത്. പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ ഒരു സിനിമ കഴിഞ്ഞ ഫീൽ.അല്ലെങ്കിലും നല്ല എഴുത്തുകൾ നമുക്കുള്ളിൽ സിനിമ പോലെ തെളിയുമല്ലോ. ഈ കഥ നടക്കുന്നത് ഇടുക്കിയിലെ മറയൂരിൻ്റെ പശ്ചാത്തലത്തിലാണ്. മറയൂർ ശർക്കരയും ചന്ദനവും പ്രശസ്തമാണല്ലോ ! അങ്ങനെ മറയൂരിലെ ടി.ഭാസ്കരൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഭാസ്കരൻ സാറ് അബദ്ധത്തിൽ നാട്ടിലെ രോമാഞ്ചമായ ചെമ്പകത്തിൻ്റെ സെപ്റ്റിക് ടാങ്കിൽ വീഴുകയും ടി.ഭാസ്കരനെ നാട്ടുകാർ തീട്ടം ഭാസ്കരൻ ആക്കുകയും ചെയ്യുന്നു.നാട്ടിലും രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹത്തെ സമൂഹം മുഴുവൻ തരം താഴ്ത്തുന്നു. തൻ്റെ മരണ ശേഷമെങ്കിലും തൻ്റെ ചിത സുഗന്ധ പൂരിതമായി ഈ കളങ്കം ഇല്ലാതാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന് വേണ്ടി മുറ്റത്തെ ചന്ദനമരം അദ്ദേഹം സൂക്ഷ്മതയോടെ വളർത്തി. പക്ഷേ ചന്ദന കൊള്ളക്കാരനായ ഡബിൾ മോഹനൻ അത് കണ്ണ് വെക്കുന്നു. തൻ്റെ ഗുരുവായിരുന്ന ഭാസ്കരൻ സാറിന്റെ കയ്യിൽ ഉണ്ടായിരുന്ന ചന്ദനം സാക്ഷാൽ വിലായത്ത് ബുദ്ധ. "വിലായത്ത് ബുദ്ധ എന്നാൽ ചന്ദനത്തിൽ വളരെ സ്പെഷ്യൽ ഐറ്റം ആണ്. ലക്ഷണമൊത്ത ധ്യാന ബുദ്ധ പ്രതിമ തീർക്കാൻ അനുയോജ്യമായത്. മാത്രവുമല്ല ആ മുറ്റത്ത് വളർന്നത് ഒത്ത വണ്ണവും മൂപ്പും വളവുമില്ലാത്ത വളരെ സ്പെഷ്യൽ വിലായത്ത് ബുദ്ധ" ഭാസ്കരൻ സാറിനെ മോഹനന് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല.കാരണം ചൂരല് കൊണ്ട് അടിമേടിച്ചപ്പോൾ ചീള് തെറിച്ചു നെറ്റി പൊട്ടിയതും പിന്നീട് പൂർണമായും പഠനം നിർത്തി ചന്ദനക്കടത്ത് തുടങ്ങിയതും വെറും മോഹനൻ ഡബിൾ മോഹനൻ ആയതുമെല്ലാം അങ്ങനെയാണ്. ഒരു നിലക്കും ഭാസ്കരൻ ആ മരം വിട്ട് കൊടുക്കില്ല. എന്നാൽ മോഹനനാണേൽ വേറെയും പദ്ധതികൾ ഉണ്ടായിരുന്നു. അങ്ങനെ അങ്ങനെ വിലായത്ത് ബുദ്ധയെ ചുറ്റിപ്പറ്റി ആ നാട്ടിലെ ആളുകളേയും പശ്ചാത്തലത്തെയും അതി മനോഹരമായി നോവലിൽ കൊണ്ട് വന്നിട്ടുണ്ട്. കൂടുതൽ എഴുതി ത്രില്ല് കളയുന്നില്ല. ശേഷം സ്ക്രീനിൽ..... നോവലിൽ കണ്ട ക്ലൈമാക്സ് തന്നെയാകുമോ?? വായനയിൽ കണ്ട കാഴ്ചകൾ സ്ക്രീനിൽ എങ്ങനെ ഉണ്ടാകും... ആരായിരിക്കും ഭാസ്കരനും മോഹനനും അങ്ങനെ നിരവധി ആകാംഷകളോടെ നിർത്തുന്നു. "ബുദ്ധം ശരണം ഗച്ഛാമി. ഹേ,വിലായത്ത് ബുദ്ധാ! അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ. ഞാൻ ഹിംസക്കില്ല. എൻ്റെ നേർക്ക് വെടി പൊട്ടിച്ച് ഹിംസ നടത്തിയ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് അങ്ങേക്ക് ഇനി നിൽക്കാനാവില്ല.വീണത് ചോരയാണ്. അത് ഈ ഭൂമിയിൽ വീണ നേരം തന്നെ അങ്ങ് മനസ്സുകൊണ്ട് ഷാങ്ഹായിലേക്കുള്ള കപ്പൽ കയറാൻ തീരുമാനിച്ചു കഴിഞ്ഞു."                   ഡബിൾ മോഹനൻ ✍️Fayis Koottilangadi ????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0