• Text
  • Text

ETTAVUM PRIYAPPETTA ENNODU

By : NIMNA VIJAY



Book : ETTAVUM PRIYAPPETTA ENNODU
Author: NIMNA VIJAY
Category : Novel
ISBN : 9788196510565
Binding : Normal
Publishing Date : 19-12-2023
Publisher : MANKIND PUBLICATIONS
Edition : 4
Number of pages : 216
Language : Malayalam
Paper Back

Publisher: MANKIND PUBLICATIONS
₹324.00 ₹360.00 10% off





Book Summary

ഏറ്റവും പ്രിയപ്പെട്ട എന്നോട് ***************** Ettavum Priyappetta Ennodu : Malayalm Novel by Nimna Vijay ----------------- ************************* -------------------------- ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

WRITE A REVIEW

Product name: Ettavum Priyappetta Ennodu

Review title:



Your Ratings:

Your Message:




Book Reviews

  ഏറ്റവും പ്രിയപ്പെട്ടൊരു പുസ്തകം
By Muhammed Ali
‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ വായിച്ചു. പൊതുവേ പുസ്തകങ്ങൾ വായിക്കുന്ന ശീലമുണ്ടായിരുന്നതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം കിട്ടുന്നതിനും മുമ്പ് പുസ്തകത്തെക്കുറിച്ച് അറിഞ്ഞിരുന്നു. അന്നൊരു കൂട്ടുകാരിയുടെ റിവ്യൂ വായിച്ചതിനുശേഷം പുസ്തകം വായിക്കാൻ ആഗ്രഹവും തോന്നിയിരുന്നു. പല കാരണങ്ങൾ കൊണ്ട് എല്ലാ വായനയും മുടങ്ങിപ്പോയതിനുശേഷമുള്ള തിരിച്ചു വരവിലെ രണ്ടാമത്തെ പുസ്തകമാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’. പ്രതീക്ഷിച്ചതുപോലെ തന്നെ, പുസ്തകം എന്നെ നിരാശപ്പെടുത്തിയില്ല. ഒരു പുതിയ, യുവ എഴുത്തുകാരിയുടെ പ്രഥമ നോവൽ എന്നത് പുസ്തകത്തിന്റെ ഒരു പരിമിതിയായി വായനയിൽ എനിക്ക് അനുഭവപ്പെട്ടതേയില്ല. പുസ്തകത്തിന്റെ ആമുഖത്തിൽ നിങ്ങൾ പറഞ്ഞ പോലെ, ഈ പുസ്തകത്തിൽ എവിടെയൊക്കെയോ ഞാനെന്നെ തന്നെ കണ്ടു. നമ്മളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ വരുന്ന പുസ്തകം നമുക്ക് പ്രിയപ്പെട്ടതാവുമല്ലോ. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം എനിക്കും ഏറ്റവും പ്രിയപ്പെട്ടതായി. വെറുമൊരു ഫിക്ഷൻ വായനയുടെ അനുഭവമല്ല ഈ പുസ്തകം എനിക്ക് സമ്മാനിച്ചത്. സമൂഹത്തോട് കുറേ സത്യങ്ങൾ വിളിച്ചു പറയാൻ വേണ്ടി ഒരു കഥാപാത്രത്തെ നിർമ്മിച്ചെടുത്ത് അതൊരു നല്ല വായനാനുഭവം തരുന്ന നോവലാക്കുന്നതോടൊപ്പം കുറേ കാര്യങ്ങൾ വളരെ സിംപിളായി പറയുകയും ചെയ്തു. അതിഥിയെന്ന കഥാപാത്രത്തിന്റെ എല്ലാ വൈകാരികമായ അനുഭവങ്ങളും വായിച്ചു പോവുക എന്നതിനപ്പുറം അവളിലൂടെ നിങ്ങൾ പറഞ്ഞു വെക്കുന്ന സ്ത്രീപക്ഷ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യപക്ഷ വർത്തമാനങ്ങളാണ് വായനയിൽ എനിക്ക് തുടർച്ച നൽകിയത്. തന്റെ ചുറ്റിലുമുള്ള എല്ലാ മനുഷ്യരോടും വെറുതെ വിയോജിപ്പുകൾ പ്രകടിപ്പിക്കുകയല്ല അതിഥി ചെയ്യുന്നത്. മറിച്ച്, ഒരു സ്ത്രീയെന്ന നിലയിൽ അതിലുമുപരി ഒരു മനുഷ്യൻ എന്ന നിലയിൽ അവൾക്ക് കൂടി അവകാശപ്പെട്ട അവളും കൂടി അർഹിക്കുന്ന കാര്യങ്ങൾ ചോദിച്ചു വാങ്ങാനും തന്നെപ്പോലെ മറ്റുള്ളവർക്കും അതൊക്കെ ആവശ്യമാണെന്ന് ബോധിപ്പിക്കാനും അതിഥി ശ്രമിക്കുന്നു. സമൂഹത്തിന്റെ തെറ്റായ എല്ലാ പൊതുബോധങ്ങളെയും കേവലം ചോദ്യം ചെയ്യുക എന്നതിലുപരി അവിടെ എങ്ങനെയൊക്കെ തനിക്കും കൂടി ഇടപെടാമെന്ന് അതിഥി നമുക്ക് മനസ്സിലാക്കിത്തരുന്നു. സ്ത്രീയെക്കുറിച്ച് പാരമ്പര്യമായി നമ്മുടെ സമൂഹം പുലർത്തിപ്പോന്ന കാഴ്ചപ്പാടുകളിൽ നിന്നും കുറെയൊക്കെ വിഭിന്നമായി സഞ്ചരിക്കുന്ന ഒരു സമൂഹമാണ് നിലനിൽക്കുന്നതെങ്കിലും ചിലയിടത്ത് ഇപ്പോഴും പഴയ പാരമ്പര്യത്തിന്റെ കെട്ടുപാടുകളിൽ നിന്നും മാറി സഞ്ചരിക്കാനാവാത്ത അവസ്ഥകൾ ഉണ്ടെന്നു കൂടി ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. സ്നേഹമാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഒരുവേള ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കാൻ പോലും ഹേതുവാകുന്നതും അതേ സ്നേഹം തന്നെയാണെന്ന യാഥാർത്ഥ്യം അതിഥിയുടെ ജീവിതത്തിലെന്ന പോലെ നമ്മുടെയും നമ്മുടെ ചുറ്റിലുള്ള മനുഷ്യരുടെയും ജീവിതത്തിലും ചില പാഠങ്ങൾ തരുന്നുണ്ട്. നമ്മുടെ മനസ്സ് ഏറ്റവും നന്നായി അറിയുന്ന, ഏറ്റവും പ്രിയപ്പെട്ടവരെന്ന് നമ്മൾ വിശ്വസിച്ച അതേ മനുഷ്യർ തന്നെ നമുക്കേറ്റവും ആഴത്തിലുള്ള മുറിവുകളും വേദനയും സമ്മാനിച്ചേക്കാമെന്ന് എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമുക്ക് സ്നേഹിക്കാനുള്ള കഴിവുണ്ടെങ്കിൽ ഏറ്റവും ആദ്യം നമ്മൾ നമ്മളെ തന്നെയാണ് സ്നേഹിക്കേണ്ടതെന്ന Charles Bukowski യുടെ വാക്കുകൾ എത്ര യാഥാർത്ഥ്യമാണല്ലേ. പ്രിയപ്പെട്ട മനുഷ്യരുടെ സന്തോഷങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും പരമാവധി സമ്പത്തും സമയവും ആരോഗ്യവുമെല്ലാം ചെലവഴിച്ച് ഒടുക്കം അവനവനെ തന്നെ മറന്നു പോകുന്ന ചില മനുഷ്യരുണ്ട്, അത്തരം മനുഷ്യരിലൊക്കെ ഒരു ‘അതിഥി’യുണ്ട്. അവനവനെ സ്നേഹിക്കാൻ ഇനിയെങ്കിലും എല്ലാ മനുഷ്യർക്കും സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞതുമുതൽ ഇപ്പോൾ പി.ജി. ഒന്നാംവർഷമായിട്ടും പല ദൂര സ്ഥലങ്ങളിലായി ഹോസ്റ്റൽ ജീവിതം തുടരുന്ന, നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ചില ആനുകൂല്യങ്ങൾ അനുഭവിച്ച ഒരാളെന്ന നിലക്ക് അതിഥി എന്ന പെൺകുട്ടി അവളുടെ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഈയടുത്തായി നമ്മുടെ നാടുകളിൽ നിന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പഠനാവശ്യത്തിനും ജോലിക്കുമൊക്കെയായി കൂടുമാറി പോകുന്നതിന്റെ പ്രധാന കാരണമായി മനസ്സിലാകുന്നത് പരമാവധി സ്വാതന്ത്ര്യം അനുഭവിക്കുക എന്നത് തന്നെയാണ്. നമ്മുടെ വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെയുള്ള ചുറ്റിലുമുള്ള മനുഷ്യർ തന്നെ നമ്മെ മനസ്സിലാക്കാതെ പോകുന്നതും കാലത്തോടൊപ്പം updated ആവാത്തതുമാണ് ഈ കൂട് മാറ്റത്തിന്റെ കാരണമെന്നത് ഒത്തിരി വേദനയുണ്ടാക്കുന്നതാണ്. ഒരുതരത്തിൽ പറഞ്ഞാൽ, ആരും മാറാൻ തയ്യാറാവാത്തപ്പോൾ നമ്മളെങ്കിലും മാറുക, നമുക്ക് വേണ്ടി മാറുക, അങ്ങനെ മാറ്റത്തിന്റെ ഭാഗമായി ജീവിതം പരമാവധി സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും ഉള്ളതാക്കാൻ ശ്രമിക്കുക. അവനവനോട് ചെയ്യേണ്ട ഏറ്റവും നീതിപൂർണ്ണമായ ഒരു കാര്യമായിട്ടാണ് എനിക്കിതേപ്പറ്റി തോന്നുന്നത്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും സ്വന്തം ഇഷ്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ നാടു വിടേണ്ടി വരികയെന്നത് നല്ലൊരു സമൂഹത്തിന്റെ ലക്ഷണമാണോയെന്ന് എല്ലാവരും ആലോചിക്കട്ടെ. സ്നേഹത്തിൽ തുടരുന്ന മനുഷ്യർക്ക് പൊടിക്കൈകൾ പോലെ ചില കാര്യങ്ങൾ അഥവാ ചില മുൻകരുതലുകളും നിർദ്ദേശങ്ങളും ഒക്കെ അതിഥിയുടെ ക്യാരക്ടർ നോവലിലുടനീളം വായനക്കാരോട് പങ്കുവെക്കുന്നുണ്ട്. അതിഥി പറയുന്നതൊക്കെയും അവൾക്ക് ചുറ്റിലുമുള്ള മനുഷ്യരോട് മാത്രമല്ല, നമ്മൾ വായനക്കാരോടും കൂടിയാണ്. ടോക്സിക് ബന്ധങ്ങളെ എളുപ്പം മനസ്സിലാക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും കഴിയാതെ പോകുന്നവരിൽ ഒരുപാട് വിവരവും ജീവിതാനുഭവങ്ങളുമുള്ള മനുഷ്യരും ഉൾപ്പെടുന്നുവെന്നത് സങ്കടകരമായ ഒരു യാഥാർത്ഥ്യമാണ്. സ്നേഹം മനുഷ്യനെ പരമാവധി ആശ്രിതനും നിസ്സഹായനുമാക്കുന്നതിന്റെ ഫലങ്ങളാണ് അവ. പുസ്തക വായനയിൽ അങ്ങനെ അല്ലായിരുന്നെങ്കിൽ എന്ന് തോന്നിയത് അവസാന ഭാഗത്തെ ശരണിന്റെ ക്യാരക്ടറാണ്. സ്നേഹത്തിൽ നിന്നും ഒരുപാട് മുറിവുകൾ ഏൽക്കേണ്ടി വന്ന ഒരാൾ പിന്നെയും ആഴത്തിലുള്ള മുറിവേൽക്കേണ്ടി വരുന്നത് വല്ലാത്തൊരു നോവായി അനുഭവപ്പെട്ടു. ക്ലൈമാക്സ് എപ്പോഴും വായനക്കാരനെ അല്ലെങ്കിൽ പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നതാവണമെന്ന് ഒരു നിർബന്ധവുമില്ല. മാത്രവുമല്ല, യാഥാർത്ഥ്യം പലപ്പോഴും ഇതിൽ നിന്നൊക്കെ മാറി സഞ്ചരിക്കുന്നതുമാവാം. എങ്കിലും വെറുതെ തോന്നി, ശരൺന്റെയും അതിഥിയുടെയും സ്നേഹത്തിൻറെ കഥ അങ്ങനെ അവസാനിപ്പിക്കേണ്ടായിരുന്നുവെന്ന്. തുടക്കം മുതൽ ഒടുക്കം വരെ സ്ത്രീയെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച് വളരെ പൊളിറ്റിക്കലായ വർത്തമാനങ്ങൾ കഥയുടെ ഭാഗമാക്കി തന്നെ പറഞ്ഞു പോകുന്നത് വളരെ വ്യത്യസ്തമായ അനുഭവമായി തോന്നി. പുസ്തകം ഇനിയും ഒരുപാട് വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. സ്നേഹം… ✍️ അലി എ റഹ്മാൻ

  ഏറ്റവും പ്രിയപ്പെട്ട എന്നോട്
By Arjun Madhusoodhanan
ഒരു ബുക്കിനെ ഏറ്റവും മനോഹരമാകുന്നത് എന്താണ് എന്ന് അറിയാമോ. ഒരു പോയിന്റ് കഴിയുമ്പോൾ ആ എഴുത്തിലേക്ക്, ആ ലോകത്തേക്ക് നമ്മളെ കൂടെ അത് അങ്ങ് കൊണ്ട് പോകും. വായിച്ചു തീർന്നു എന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം നമ്മൾ ആ ലോകത്തിലേക്ക് ഇഴുകി ചേർന്ന് പോകും. എന്റെ കാര്യമാണ് ഏറ്റവും വലിയ തമാശ കുറച്ചു ദിവസം മുൻപാണ് ഞാൻ ഒരു റാമിന്റെ കൂടെ ചെന്നൈയിൽ എത്തിയത്. അത് കഴിഞ്ഞു വഴിയറിയാതെ നിന്ന ഞാൻ പത്മരാജന്റെ ഇതാ ഇവിടെ വരെയും കടന്നു ഇപ്പോൾ അതിഥിയുടെ കൂടെ ബാംഗ്ലൂരിൽ എത്തി നിൽക്കുന്നു.ഒരു യാത്രയിൽ തുടെങ്ങുന്ന കഥകൾ എല്ലാം എങ്ങനെയാണ് ഒരു മനോഹരമായ അനുഭവമായി മാറുന്നത് എന്നാണ് ഇപ്പോൾ എന്റെ ചിന്ത. അനുഭവിച്ചറിയേണ്ട ഒരു കഥയാണ് "ഏറ്റവും പ്രിയപ്പെട്ട എന്നോട് ", കാരണം ഈ കഥ സഞ്ചരിക്കുന്ന പല വഴികളും നമ്മളിൽ പലർക്കും നല്ല പരിചിതം ആയിരിക്കും. വായിക്കുമ്പോൾ നമ്മുക്ക് അത് അനുഭവിക്കുക തന്നെ ചെയ്‌യും.എഴുത്തുകാരി തന്നെ പറഞ്ഞത് പോലെ. വരികൾക്ക് ഇടയിൽ എവിടെയെങ്കിലും വെച്ച് നിങ്ങളെയോ പ്രിയപ്പെട്ട ആരെങ്കിലുമൊക്കെയൊ കണ്ടു മുട്ടിയേക്കാം. ഒന്നും കഥയെപ്പറ്റി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഥയിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾക്ക് ഒപ്പം കുറെ നേരം കൂടെ ഞാൻ ആ ലോകത്ത് നിൽക്കട്ടെ. അവിടെ ഇപ്പോൾ രാത്രിയാണ്. അവിടെ ഫ്ലാറ്റിന്റെ ടെറസിൽ ഗിത്താർ പിടിച്ചു ഒരു ചെറുക്കൻ നിലത്തു ചാരി ഇരിപ്പുണ്ട്. അവന്റെ തോളിൽ ചാരി നിറഞ്ഞ കണ്ണുകളോടെ ഒരു പെൺകുട്ടിയും. അവൻ പാടുന്നത് എനിക്ക് കേൾക്കാം. "അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം.... മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം....." അവൻ അവൾക്ക് വേണ്ടി പാടിയ പാട്ടുകളൊക്കെയും പ്രണയത്തിന്റെ ആയിരുന്നു.

  Must read❤️
By Shibby Biju Jose
അതിൽ ഞാൻ ജീവിക്കുകയായിരുന്നു. മനോഹരമായ എഴുത്ത്. Shikku

  Very well narrated story and a beautiful perspective ????
By Ramabhadran Koladi
It's an amazing narration by Nimna Vijay ???? The characters are portrayed very well. Not a complicated or deep story It's just a simply made and narrated. In the end, the author made me satisfied ????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0