• Text
  • Text

KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA (HARD COVER)

By : R RAJASREE



Book : KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA (HARD COVER)
Author: R RAJASREE
Category : Novel
ISBN : 9789355494771
Binding : Normal
Publishing Date : 02-09-2022
Publisher : MATHRUBHUMI BOOKS
Edition : 20
Number of pages : 272
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹360.00 ₹400.00 10% off





Book Summary

ആർ. രാജശ്രീ ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു. -എൻ. ശശിധരൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.

WRITE A REVIEW

Product name: KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA (Hard Cover)

Review title:



Your Ratings:

Your Message:




Book Reviews

  കണ്ണൂർ ഭാഷയിൽ എഴുതിയ ഒരു നാടൻ കഥ.
By NEETHU RAGHAVAN
കല്യാണിയും ദാക്ഷായണിയും ഒരിക്കൽ ഇവിടെ ജീവിച്ചിരുന്നു. ആണിന്റെ ഉശിരോടെ പെണ്ണിന്റെ സ്വപ്‌നങ്ങൾ പേറി. വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നതും ആരെയും പേടിക്കാത്ത എന്തിനും മറ്റേയാൾക്ക് കൂട്ട് നിൽക്കുന്ന കൂട്ടുകാർ, അവരുടെ ജീവിതത്തിന്റെ കഥയാണിത്

  കല്യാണിയുടെ കത ,ദാക്ഷായണിയുടെയും!
By Jinish KG
പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ 'നീ പുയ്ത്തു പോവ്വടാ നായീന്റെ മോനെ' എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസ്സിൽനിന്നും ഇറങ്ങിയ ദാക്ഷായണിയുടെയും മോറൽ സപ്പോർട്ടിന് ഇറങ്ങിയ കല്യാണിയുടെയും കഥയാണ് ആർ . രാജശ്രീ എഴുതിയ പുതിയ നോവൽ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത. പേരു കേൾക്കുമ്പോൾ , വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ ജോസഫ് പീറ്റ്1858 ൽ , ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ 'ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ' മലയാള പരിഭാഷയായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' യുടെ പേരുമായി നല്ല സാദൃശ്യം തോന്നും . നോവൽ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനും മുൻപ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും ,അന്നു തൊട്ടേ ഒട്ടനവധി വായനക്കാരുടെ പിന്തുണയോടെ തുടർരൂപം പ്രാപിക്കുകയും പിന്നീട് അല്ലറ ചില്ലറ മാറ്റങ്ങളോടെ മാതൃഭുമി ബുക്ക്സ് പുറത്തിറക്കുകയാണുണ്ടായത്.പക്ഷെ ഫേസ്ബുക്കിൽ എഴുതി എന്നതിനേക്കാളും നോവൽ ചർച്ച ചെയ്യുന്നതു തികച്ചും വ്യത്യസ്ത ഇടങ്ങളിലാണ്. സ്ത്രീകളുടെ സാമ്പത്തികവും,ശാരീരികവുമായ സ്വയംപര്യാപ്തതയുടെ നിരവധി തലങ്ങൾ ഇതിൽ കാണാം.ഒരുപക്ഷെ നോവൽ ഇത്രയും സ്വീകരിക്കപ്പെടാനുണ്ടായ ഒരു കാരണം അതാകാം. സോഷ്യൽ മീഡിയ തട്ടകത്തിൽ എഴുതികിട്ടിയപ്പോളുണ്ടായ ധൈര്യമാണ് നോവലിലെ തുറന്നെഴുത്തിനുള്ള മൂലധനം സംഭരിക്കാൻ കഴിഞ്ഞതെന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നുണ്ട്.നോവലിൽ പശുവും ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അതും മാനകഭാഷയിൽ വ്യവഹരിക്കുന്ന ഒരു കഥാപാത്രം. ചിലയിടങ്ങളിൽ സുപ്രധാന സംവാദങ്ങളിലൂടെ,പ്രസ്താവനകളിലൂടെ നോവലിന്റെ ഒഴുക്കിനൊപ്പം പശു കഥാപാത്രവും നമ്മോടൊപ്പം സഞ്ചരിക്കുന്നു. നോവൽ പരിസരത്തിന്റെ കാലം നേരിട്ട് പരാമർശിച്ചിട്ടെല്ലെങ്കിലും ഏകദേശം പത്തറുപതു കൊല്ലങ്ങൾക്കു മുൻപാണ് കഥകളുടെ ഉത്ഭവംഎന്നു മനസിലാക്കാം .കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതത്തിൽ കോപ്പുകാരനും , ആണിക്കാരനും അവരുടെ ചെക്കന്മാരായി എത്തുന്നതോടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങളുടെയും ,അവയെ മറികടക്കാനുള്ള പരിശ്രമങ്ങളുടെയും ആഖ്യാനങ്ങളാണ് നോവലിലുടനീളം.ഒരു വിശുദ്ധ കുടുംബത്തിന്റെ യാഥാസ്ഥിതിക വ്യവസ്ഥകളെയും പ്രമാണങ്ങളെയും സ്ത്രീ സ്വാത്രന്ത്യത്തിന്റെ കണ്ണുകളിലൂടെ പൊളിച്ചെഴുതുകയാണ് ഈ നോവൽ. കേരളത്തിന്റെ വടക്കൻ ദേശങ്ങളിലെ പ്രാദേശിക ഭാഷകളുടെ ഉപയോഗം ഈ നോവലിൽ ധാരാളം എടുത്തുപയോഗിച്ചിട്ടുണ്ട്. ലൈംഗികതയിലും,നാട്ടുവർത്തമാനങ്ങളിലും ,തെറികളിലൂടെയുമൊക്കെ നോവലിൽ അത് മുഴച്ചു നിൽക്കുന്നുണ്ട്. നോവൽ സ്വീകാരിതയുടെ അനുമാനങ്ങൾ എന്തുമാകട്ടെ അതിനും മാത്രം ഒരുൾക്കാമ്പു മേൽപ്പറഞ്ഞ വിഷയങ്ങൾ മാറ്റിവെച്ചാൽ നോവലിൽ കാണാൻ കഴിയില്ല. പ്രാദേശികഭാഷയുടെ അർത്ഥഭേദങ്ങൾ വായനക്കാരൻ സ്വയമേവ കണ്ടെത്തേണ്ടതുണ്ട്. ഓരോപുസ്തകവും ഒരു ദേശവും, സംസ്കാരവും, വ്യത്യസ്ത ജീവിതങ്ങളുമാണെന്നിരിക്കെ താരതമ്യങ്ങൾക്കു പ്രസക്തിയില്ല . ഷൈനയുടെ ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ എന്ന നോവലും സമാന ദേശകാല പരിസരങ്ങൾതന്നെയാണ് കൈകാര്യം ചെയ്യുന്നത് .

  അടക്കിപ്പിടിച്ച പെൺചിരി
By Meenakshy S Sindhu
വിവാഹം സ്ത്രീജീവിതങ്ങളിലുണ്ടാക്കുന്ന പരിവർത്തനങ്ങളെ കേന്ദ്രീകരിച്ച് രണ്ട് സ്ത്രീകളുടെ - കല്യാണി, ദാക്ഷായണി എന്നിവരുടെ - കഥ, പിൻതലമുറയിലെ ഒരു സ്ത്രീ - 'ഞാൻ'- അവരുടെ ജീവിതത്തെക്കൂടിച്ചേർത്തുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യിലൂടെ ആർ. രാജശ്രീ. സ്ത്രീത്വത്തിൻറെ ആദർശവത്കരണം, ദൈന്യതയുടെ ആവിഷ്കാരം, ശരീരത്തിൻറെയും ലൈംഗികതയുടേയും ആഘോഷം, അധികാരങ്ങളെ അപനിർമ്മിയ്ക്കാനുള്ള അമിതാവേശം തുടങ്ങി പെൺ എഴുത്തുകൾ പൊതുവിൽ പിന്തുടരുന്ന രീതികളിൽനിന്ന് വ്യത്യസ്തമായി, പരിഹാസത്തിൻറേതല്ലാത്ത തിരിച്ചറിവുകളിലൂടെയുള്ള ഉൾക്കൊള്ളലിൻറെ അടക്കിപ്പിടിച്ച ഒരു നിറഞ്ഞ ചിരിയിലൂടെ ജീവിതത്തെ നിരീക്ഷിക്കാൻ കഴിയുന്ന ഒരു തുറസ്സ് അതിന്റെ പ്രത്യേകതയാണ്. അതേസമയം, മിത്തുകൾ, വിശ്വാസങ്ങൾ, ചുറ്റുപാടുകൾ, പെണ്ണുങ്ങൾ മാത്രമാകുന്ന ജീവിതാവസ്ഥകൾ, പ്രസവം, സദാചാരബോധം, സാമൂഹിക ബന്ധങ്ങൾ എന്നിങ്ങനെ ദേശകാലങ്ങളേയും സാമൂഹികതയേയും സ്വകാര്യാനുഭവങ്ങളേയും ജീവിതത്തെത്തന്നെയും നോക്കിക്കാണുന്നതിൽ പെൺ അടയാളങ്ങൾ അതിന്റെ പ്രഹസനങ്ങൾ അഴിഞ്ഞ് വെളിപ്പെടുന്നുമുണ്ട്. നാട്ടുഭാഷയുടെ വഴക്കംകൊണ്ടും നാട്ടറിവിൻറ അതിസാധാരണത്വംകൊണ്ടും കൃത്രിമത്വങ്ങളില്ലാത്ത ഘടനകൊണ്ടും ആഖ്യാന സംവിധാനംകൊണ്ടുമാണ് ഇത്തരമൊരനുഭൂതിയ ഈ നോവൽ സാക്ഷാത്കരിക്കുന്നത്. കുഞ്ഞിപ്പെണ്ണിൻറെ ജീവിതഭാഗം നോവലിലേയ്ക്ക് വലിച്ചെത്തിച്ചു എന്നത് മാത്രമാണ് ഒരാക്ഷേപം. ജീവനുള്ളതിൻറെയൊക്കെ അതിജീവനത്തെ സാങ്കേതികതകളിൽ കുടുക്കാതെ വൈകാരികമായി നിരീക്ഷിക്കാനും ആവിഷ്കരിക്കാനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

  കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത _ ആർ.രാജശ്രീ
By Dhanalakshmy Kr
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബീജാവാപം നടന്ന നോവൽ_ കല്യാണിയെന്നും ദാക്ഷായണി യെന്നും പേരായ രണ്ടു സ്ത്രീകളുടെ കത. കല്യാണിയേച്ചി എന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് അവരോട് സാങ്കല്പികസംഭാഷണം നടത്തുന്നതിലൂടെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റ് ഇടുന്ന എഴുത്തുകാരി ആയ കോളേജ് പ്രൊഫസർ ആർ. രാജശ്രീ. ഒരു പോസ്റ്റിൽ കല്യാണിയേച്ചി എന്നെഴുതി സംഭാഷണം ആരംഭിക്കാനുള്ള കുത്തിടുന്നതിന് പകരം ,കല്യാണിയേച്ചിക്ക് ദാക്ഷായണി എന്നൊരു കൂട്ടുകാരി ഉണ്ടെന്ന് എഴുതിയ കഥ പോസ്റ്റ് ചെയ്തു. അതിന്റെ ബാക്കിയെവിടെ എന്ന വായനക്കാരുടെ ആവശ്യം എഴുപത്തിയഞ്ച് ദിവസത്തെ പോസ്ററിങ്ങിലേക്ക് നീണ്ടതാണ് ഈ കൃതിയുടെ രചനാപശ്ചാത്തലം. പിന്നീടൊരു ഉടച്ചുവാർക്കലിലൂടെ പെണ്ണെഴുത്തിന്റെ ലാസ്യ_ താണ്ഡവ ഭാവ സൗന്ദര്യമാർന്ന ഒരു നോവൽ കഴിഞ്ഞ വർഷം ഇറങ്ങിയതാണ് നവമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഈ സ്മാർട്ട് ഫോൺ നോവൽ. വടക്കൻ കേരളമാണ് കഥാപരിസരം. കാലാകാലങ്ങളിൽ കിട്ടുന്ന എല്ലാ മെയ്യനങ്ങി തൊഴിലുംചെയ്ത് കുറിക്ക് ചേർന്ന് സ്വയം പര്യാപ്തത നേടിയവളാണ് ദാക്ഷായണി. ഒരു തെക്കൻ ആണിബിസ്സിനസ്സുകാരൻ അവളുടെ ഭർത്താവായി. മദ്രാസിൽ നിന്ന് ആഴ്ചയിലൊരിക്കൽ അയാളുടെ വരവിൽ ആഡിറ്റിംഗും വരുമാനം വസൂലാക്കലും ഫലം. വിളവെടുപ്പ് കഴിഞ്ഞ അണ്ടിമാവ് പോലെയാവും ദാക്ഷായണിയുടെ അവസ്ഥ. വല്ലച്ചാലും ഒരു ലോൺ ഒപ്പിച്ച് പശുവിനെ വാങ്ങിച്ച അവൾക്ക് ഭർത്താവിന്റെ വിചാരണ. കാശിന്റെ ഉറവിടം ബോധിപ്പിക്കണം. അങ്ങേരുടെ അമറൽ കണക്കാക്കാതെ, " ഇവന്റെ പണിക്കാ ഞാൻ പൈശ അങ്ങോട്ട് കൊടുക്കണ്ട്. എന്നാ അയിന് കൊള്ളുന്ന ആർക്കെങ്കിലും കൊടൂത്തൂടെ അനക്കത് "_ എന്നും പറഞ്ഞ് വീടിന് പുറത്തേക്ക് നെഞ്ചും വിരിച്ചു നടന്നു പോയവൾ ദാക്ഷായണി. ലൈംഗികതയുടെ ചുവ ഇത്രയും ലാവണ്യ- വത്ക്കരിച്ചിട്ടുള്ള രചനകൾ ദുർലഭമാണ്. നനഞ്ഞ വിളക്കുതിരി പോലെയുളള ദാമ്പത്യ വിശേഷങ്ങൾ കൂട്ടുകാരി കല്യാണിക്കും പറയാനുണ്ട്. ആ ഷണ്ഡനെ ഉപേക്ഷിച്ച് അവളും വീടുവിട്ട് ഇറങ്ങി; ദാക്ഷായണിയെ പോലെ. വായനക്കാരേ, ഈ രണ്ടു സ്ത്രീകളുടെയും അതിജീവനത്തിന്റെ കഥ തുടങ്ങുന്നതേയുള്ളൂ. നോവലിസ്റ്റും ഒരു കഥാപാത്രമായി മാറുന്ന ഇരുതല മുർച്ചയുള്ള തൂലിക. വശ്യമായ ആഖ്യാനതന്ത്രം. വടക്കൻ ഭാഷാത്തനിമയോടെ പെൺ അവസ്ഥകളെ കടഞ്ഞെടുക്കുന്ന ആഖ്യാനതല ങ്ങളുളള ഒരു നോവലാണിത്. 25_9_2020. ഡോ: കെ. ധനലക്ഷ്മി

  വിസ്മരിക്കപ്പെട്ട പെണ്‍കരുത്തിന്‍റെ വീണ്ടെടുപ്പ്
By SHILPA ALEX
അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ജീവിച്ചിരുന്ന, മറ്റു സ്ത്രീകളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിലെ വഴികളെ സ്വയം നിര്‍ണ്ണയിച്ചു കൊണ്ടിരിക്കുന്ന രണ്ടു സ്ത്രീകള്‍ - കല്യാണിയും ദാക്ഷയാണിയും. മൂന്നാം ക്ലാസില്‍ പാവാട പൊക്കി തുടയില്‍ നുള്ളിയ മാഷെ “പുയ്ത്ത് പൊവ്വടാ നായിന്‍റെ മോനേ” എന്ന് ശപിച്ചു കൊണ്ട് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോരുന്ന ദാക്ഷയാണിയും, തുണയായി കൂടെയിറങ്ങുന്ന കല്യാണിയും തങ്ങളുടെ വഴികളിലൂടെ ജീവിതത്തെ നയിക്കുന്നു. കോപ്പുകാരനും ആണിക്കാരനും അവരുടെ പുരുഷന്മാരായി വരുന്നതോടെ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളുടെയും അവയെ മറികടക്കാനുള്ള പരിശ്രമങ്ങളുടേയും ആഖ്യാനങ്ങളാണ് നോവലിലുടനീളം. സ്ത്രീകളുടെ സാമ്പത്തികവും ശാരീരികവുമായ സ്വയംപര്യാപ്തതയുടെ നിരവധി തലങ്ങള്‍ ഇതില്‍ കാണാം. “വിശുദ്ധ” കുടുംബത്തിന്‍റെ യാഥാസ്ഥിതിക വ്യവസ്ഥകളേയും പ്രമാണങ്ങളേയും സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ കാണുകളിലൂടെ പൊളിച്ചെഴുത്തുകയാണ് ഈ നോവല്‍. മനുഷ്യരുമായി മാത്രമല്ല, ജീവനുള്ളതും ഇല്ലാത്തതുമായൊക്കെ ഇതിലെ സ്ത്രീകള്‍ സംവദിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ സുപ്രധാന സംവാദങ്ങളിലൂടെ, പ്രസ്താവനകളിലൂടെ ഒരു പശുവും കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. തന്‍റേതായ എല്ലാത്തിന്‍റേയും മേല്‍ പതിഞ്ഞുകൊണ്ടിരിക്കുന്ന അധികാരത്തിന്‍റേയും അധിനിവേശത്തിന്‍റേയും ആധിപത്യങ്ങളെ നിഷ്പ്രഭമാക്കാന്‍ സ്ത്രീ നടത്തുന്ന സമരങ്ങളുടെ കത.

  ഊറ്റമുള്ള മനുഷ്യക്കഥകൾ
By Ardra M P
മലയാള പ്രകാശനരീതികളുടെ പതിവുകൾ തെറ്റിച്ച് ഫേസ്ബുക്കിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടു മലയാളനോവൽ ചരിത്രത്തിൽ പുതുതായി ഇടം നേടുകയും; ചരിത്രം രചിക്കുകയും ചെയ്തു ആർ രാജശ്രീ എന്ന കോളേജ് അധ്യാപിക. "കത" എന്ന രണ്ടു വലിയ അക്ഷരങ്ങളിൽ നിന്നും വടക്കേ മലബാറിലെ വീടുകളുടെ കുറ്റിയേരത്ത് വിടരുന്ന അനേകമനേകം കഥകളിലേക്ക് രാജശ്രീ ടീച്ചർ നമ്മെ വലിച്ചിടും. അടുക്കള പണികൾ പണികളെല്ലാത്തത് പോലെ പെണ്ണിന്റെ ജീവിതത്തിൽ അസാധാരണമായി ഒന്നും നടക്കുന്നില്ലെന്ന പൊതു ബോധത്തിലേക്കൊഴിച്ച ആസിഡായി നോവൽ അനുഭവപ്പെടുന്നു. അതിശയോക്തിയുടെ കലർപ്പില്ലാതെ കഥാപാത്രങ്ങൾ നമ്മെ കണ്ണൂരിലെ ദേശങ്ങളിലൂടെ നടത്തുന്നു. ആത്മാഭിമാനമുള്ള, സ്വത്വമുള്ള മനുഷ്യരെക്കൊണ്ട് സംസാരിപ്പിക്കുകയാണ് നോവലിസ്റ്റ്. കല്യാണിയും ആഖ്യാതവും തമ്മിൽ വ്യത്യസ്തതരം പുരുഷന്മാരെ പറ്റി പറയുന്നിടത്താണ് നോവൽ തുടങ്ങുന്നത്. അവരുടെ ചർച്ചയിൽ കടന്നുവരുന്ന ആൺ തരക്കാരിൽ വായനക്കാരുടെ അച്ഛനും സഹോദരനും ഭർത്താവും കാമുകനും ജാരനും ഗുരുവും ദൈവവും അവനവൻ തന്നെ ഉണ്ടാകും. ഇവരുടെ തരംതിരിവുകളിൽ കവിഞ്ഞ ഒരിനത്തെയും കണ്ടിരിക്കാൻ ഇടയില്ല. എന്നാൽ പുരുഷ വിദ്വേഷമോ സ്ത്രീ സ്തുതികളോ അല്ല നോവൽ. എഴുത്തുകാരി മുന്നോട്ടുവയ്ക്കുന്ന ശക്തമായ രാഷ്ട്രീയം നോവലിന്റെ തുടക്കം മുതൽ കാണാം. "ഞാൻ- അതങ്ങനെയാണ് കല്യാണിയേച്ചിക്ക് ലിംഗരാഷ്ട്രീയത്തെക്കുറിച്ചും ബോഡി പൊളിറ്റിക്സിനെ കുറിച്ചും അറിയാത്തതുകൊണ്ടാണ്. കല്യാണിയേച്ചി- പ്ഫാ! തച്ച് പരക്കും നിന്നെ ഞാൻ കുരുപ്പേ" ഈ സംഭാഷണ ശകലം ഉദാഹരണം. അവനവനാണ് രാജശ്രീയുടെ രാഷ്ട്രീയം. ആ നിലപാട് നോവലിന്റെ ഒടുക്കം വരെയും തെളിഞ്ഞു കത്തുകയും ചെയ്യുന്നു. നമ്മുടെ മുമ്പിലേക്ക് അവതരിപ്പിക്കപ്പെട്ട കെട്ടിഘോഷങ്ങളും ചമയങ്ങളും വെറും പൊള്ളയാണ്. ആത്യന്തികമായി മനുഷ്യകുലമനുഭവിക്കുന്ന പ്രതിസന്ധി ആത്മബോധമില്ലായ്മയാണ്. കല്യാണിക്കും ദാക്ഷായണിക്കും ചേയിക്കും ആഖ്യാതാവിനുമെല്ലാം ഉള്ളത് ആ ബോധമാണ്. അതാണ് അവരെ ദേശത്തിന് കൊള്ളരുതാത്തവരും വായിക്കുന്നവർക്ക് നായകരും ആക്കുന്നത്. വിവാഹ മോചനം ആവശ്യപ്പെട്ട ഗർഭിണിയായ സ്ത്രീ ചോദ്യം ചെയ്യപ്പെടുകയും ഭയാലുക്കളായ അവളുടെ 'ഉറ്റവർ' അവളെ കൗണ്സിലിങ്ങിന് വിധേയയാക്കുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം ചേർന്നൊഴുകിയില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭീഷണിയായി കൗൺസിലിംഗ് അനുഭവപ്പെടുന്നു. ആ ഭീഷണിയെ നേരിടുന്ന സ്ത്രീ പറയുന്ന ജീവിതമാണ് കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ. കല്യാണിയും ദാക്ഷായണിയും മാത്രമല്ല ദേശത്തെ ഓരോ പെണ്ണുങ്ങളിലും നമ്മളോരോരുത്തരും ഉണ്ട്. അവനവനെ മറച്ചുവച്ചുകൊണ്ടൊരു വായനയോ മോചനമോ ഈ നോവൽ സാധ്യമാക്കുന്നില്ല. മാസത്തിലെ ആദ്യ ശനിയാഴ്ചയിൽ വരുന്ന ഇൻകംടാക്സുകാരനായി ദാക്ഷായണിയുടെ ഭർത്താവ് ആണിക്കാരൻ എത്തുന്നു. ദേശം വിട്ടു പോകേണ്ടി വന്ന അവളെ വർഷത്തിൽ ഒരുമാസം കുറഞ്ഞവൾ ആക്കിയാണ് ആത്മബോധം മടക്കിയയക്കുന്നത്. കോപ്പുകാരന്റെ ഭാര്യയായി ജീപ്പ് കയറി കശുവണ്ടി തോപ്പിലൂടെ അയൽ ദേശത്തെത്തിയ കല്യാണി ആത്മാഭിമാനത്തിനു മേലുള്ള നിരന്തര സംഘർഷങ്ങൾക്കൊടുവിൽ ദേശത്ത് തിരിച്ചെത്തപ്പെടുന്നു. "ഒരുത്തനെ സ്നേഹിക്കണങ്കി മറ്റ്ള്ളോരെല്ലാം ചെറ്റയായാലേ പറ്റുള്ളൂ ന്ന് മ്മള് ബിചാരിക്ക്ന്ന് കൊണ്ടാണ്" അവിഹിതങ്ങളുടെ കഥപറച്ചിലുകളുണ്ടാകുന്നതെന്നാണ് കല്യാണിയുടെ ഭാഷ്യം. കരുത്തുള്ള പെണ്ണുങ്ങൾ മാത്രമല്ല;കുഞ്ഞിപ്പെണ്ണ്, കൈശുമ്മ,ലിസി തുടങ്ങി സ്വത്വത്തെ ഉപ്പിലിട്ടു വയ്ക്കാനും ആ ഉപ്പുഭരണി മറ്റാരുടെയോ പത്തായത്തിൽ സൂക്ഷിക്കാനേൽപ്പിക്കുകയും ചെയ്ത സ്ത്രീകളും കഥപറയാൻ വരുന്നുണ്ട്. നഷ്ടത്തിന്റെ കനലുകൾ ത്യാഗത്തിന്റെ ചാരമിട്ടു മൂടുകയാണ്. പറമ്പിലും ഇരുട്ടിലുമുള്ള ദൈവങ്ങളും ആത്മാക്കളും ഒരേസമയം മനുഷ്യന് തുണയാവുകയും ചാവൊരുക്കുകയും ചെയ്യുന്നുണ്ട്. ഗ്രാമങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്ന അപസർപ്പകകഥകൾ നോവലിൽ ധാരാളമുണ്ട്. ഇതൊരുക്കുന്ന മനശാസ്ത്രപരമായ അടിത്തറ നോവലിന് കൂടുതൽ കരുത്തു നൽകുന്നു. മനുഷ്യജീവിതം എന്നപോലെതന്നെ പ്രാധാന്യത്തോടെ ജന്തുജീവിതവും ഇവിടെ സമസ്യവൽകരിക്കപ്പെടുന്നു. സന്ദർഭത്തിനനുസരിച്ച് കല്യാണിയുടെ പശുക്കൾ തത്വജ്ഞാനികൾ ആയി മാറുന്നു യജമാനത്തിയുടെ ജീവിതത്തിൽ വെറും സ്നേഹത്തിന്റെ പേരിൽ ഇടപെടാൻ ആഗ്രഹിക്കുമ്പോൾ പാരമ്പര്യമായി കിട്ടിയ അറിവുകളിൽ അവർ തളച്ചിടപ്പെട്ടു. മനുഷ്യർ അപരരുടെ സകലമാന കാര്യങ്ങളിലും അനാവശ്യമായ ഇടപെടുമ്പോൾ സ്വന്തം യജമാനത്തിയുടെ ജീവൻ അപായപ്പെടുത്തുന്ന സന്ദർഭത്തിൽ പോലും ഇടപെടാൻ കഴിയാത്ത പശുക്കളുടെ നിസ്സഹായത ഒരുപക്ഷേ മനുഷ്യർക്ക് താക്കീതായിരിക്കും. ഗന്ധത്തിന്റെ ഒരു ലോകം തന്നെ നമുക്കു മുമ്പിൽ തുറന്നുവക്കപ്പെടുന്നു. ശരീര ഗന്ധത്തിലൂടെ തിരിച്ചറിയപ്പെടുന്നവരും, ഭക്ഷണഗന്ധവും, മണമുള്ള ചെടിയുടെ കമ്പ് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു നട്ടുവളർത്തി അത്‌ പൂത്തതിന്റെ മണം തിരിച്ചറിയുന്ന കല്യാണിയും വ്യത്യസ്ത രുചികളിൽ ഭക്ഷണം പാകം ചെയ്ത് സ്വന്തം വൈദഗ്ധ്യം പ്രകടമാക്കുന്ന കമലയുമെല്ലാം ഗന്ധലോകത്തിന്റെ വൈവിധ്യങ്ങളാണ്. മനുഷ്യർ വ്യത്യസ്തരാവുമ്പോൾ ജീവിതവും വ്യത്യസ്തമാവുന്നു എന്ന് തെളിയിക്കുന്നതാണ് ഇതിലെ എല്ലാ ദമ്പതിമാരുടെയും ജീവിതം. പെണ്ണിന് സ്വന്തമായി ഒരു നാട് പോലും ഇല്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് എഴുത്തുകാരി. പെറ്റുവളർന്ന നാടുവിട്ട് മറ്റു നാളുകളിലേക്ക് കുടിയേറപ്പെടുമ്പോൾ അവളുടെ/ പെണ്ണിന്റെ ബോധതലം വരെ നഷ്ടപ്പെടുന്നു എന്ന യാഥാർഥ്യം എത്ര ലളിതമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്നേഹിക്കുക എന്നത് പെണ്ണിന്റെ കടമയും സ്നേഹിക്കപ്പെടുക എന്നുള്ളത് പെണ്ണിനോടുള്ള ഔദാര്യവുമാണ് എന്നതത്രേ ആണിന്റെ ചിന്ത. കാലഘട്ടത്തോടെ അതിന്റെ രാഷ്ട്രീയത്തോടും എഴുത്തുകാരി നീതി പുലർത്തുന്നു മനുഷ്യനെക്കാൾ ഒരുപടി ഉയർന്നതാണ് സ്ത്രീയെന്ന ബോധത്തിനും മേലെയാണ് രാജശ്രീയുടെ കഥാപാത്രങ്ങൾ നിവർന്നു നിൽക്കുന്നത് .അവനവന്റെ ഉൾക്കരുത്ത് തേടാനുള്ള ആഹ്വാനമായി നോവൽ വായിച്ചു തുടങ്ങാം ഭാഷയുടെ വഴക്കവും രാജശ്രീയുടെ ചിന്തകളും വായനക്കാരന് മറയില്ലാത്ത വായനാനുഭവം നൽകുന്നു. എല്ലാ മനുഷ്യരിലെയും കല്യാണി ദാക്ഷായണിന്മാർ പുറത്തിറങ്ങട്ടെ അവർ പറങ്കിമാന്തോപ്പിലിറങ്ങി നടക്കട്ടെ.... ഇടവഴികൾ ,നടവഴികൾ, കുറ്റിയാരം, കൊട്ടകം,അടുക്കള, ആല എല്ലാം എല്ലാവരുടേതുമാകട്ടെ... പെണ്ണ് പൊന്നാണെന്ന തിരിച്ചറിവിന്റെ കാലത്തിലേക്കുള്ള ദൂരം കുറയട്ടെ.

  bamb
By Shonima Thomas
no

  വളരെ കാലത്തിനു ശേഷം ഇഷ്ടപെട്ട പുസ്തകം
By nithi krish
വടക്കൻ കേരളത്തിലെ ഭാഷയിലെ കഥ വായിച്ചു തുടങ്ങുമ്പോൾ തന്നെ മരിച്ചുപോയ അമ്മമ്മയെ ആണ് ഓർമ്മ വന്നത്. പലതും അമ്മമ്മ പറഞ്ഞു കേട്ട പദ പ്രയോഗം. ജനുവരി ഒന്നിന് രാവിലെ ഇരുന്നു 14പേജ് വായിച്ചു. പിന്നെ തിരുവനതപുരത്തതുന്ന് കോഴിക്കോട് വരെ ഉള്ള യാത്രയിലും തിരിച്ചുപോക്കിലും വായിച്ചു തീർത്തു. ഒറ്റക്ക് ഉള്ള യാത്രയിൽ കല്യാണി യും ദാക്ഷായണി യും കൂടെ ഉള്ളപോലെ ഒരു തോന്നൽ ആയിരുന്നു. രാത്രി തനിച്ച് അപരിചിതമായ ഹോട്ടലിൽ തങ്ങുമ്പോഴും തമ്പാനൂർ ന്നു കര്യവട്ടത്തേക്ക്ക് പാതിരാത്രി ksrtc ബസ്സ് കയറുമ്പോഴും കൂടെ അവരുള്ള പോലെ. കൂടെ ആരും ഇല്ലാതെ ഡോക്റ്റർ നെ കാണാൻ ചെന്നു ഡോക്ടർ സർജറിക്ക് പറയുമ്പോൾ കൂടെ ഒരു ധൈര്യം കല്യാണി യും ദാക്ഷായണി യും തന്നെ. ആരും ഇല്ലേലും ജീവിക്കാം എന്ന ഒരു ധൈര്യം ആണ് ഈ പുസ്തകം തന്നത്. വളരെ അധികം ഇഷ്ടപ്പെട്ടു പുസ്തകം. ആരെങ്കിലും ഒക്കെ ഉണ്ടെങ്കിലേ ജീവിതം ജീവിച്ചു തീർക്കാൻ ആകു എന്ന തെറ്റിദ്ധാരണ മാറ്റി തരുന്ന പുസ്തകം..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0