Book Summary
വൈദികമന്ത്രങ്ങളുടെ പ്രാധാന്യം ആധുനിക
ശാസ്ത്രത്തിന്റെയും വൈദികശാസ്ത്ര
ത്തിന്റെയും പിന്‍ബലത്തോടെ അവതരിപ്പിച്ചു
കൊണ്ട് മന്ത്രങ്ങളുടെ കാലാതീതമായ
പ്രസക്തിയെ അവതരിപ്പി ക്കുന്ന ഗ്രന്ഥം.
എന്താണ് മന്ത്രശാസ്ത്രം, ആധുനിക ക്വാണ്ടം
സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍
തെളിയിക്കപ്പെട്ടിട്ടുള്ള ഹാഡോ ഇഫക്ട് മന്ത്രപ്ര
യോഗങ്ങളുടെ സാധുതയെ തെളിയിക്കു
ന്നതെങ്ങനെ, മന്ത്രങ്ങളും മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, മന്ത്രസിദ്ധിയിലൂടെ സാധനാലഹരി കൈവരിക്കുന്നതെങ്ങനെ
തുടങ്ങി മന്ത്രശാസ്ത്രത്തിന്റെ സമകാലികമായ ഒട്ടേറെ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
മന്ത്രശാസ്ത്രത്തെക്കുറിച്ചുള്ള ഈ പഠനം ഭാരതീയ വൈജ്ഞാ
നിക സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. തന്നെയല്ല, പാശ്ചാത്യ
ദാര്‍ശനികശാസ്ത്രജ്ഞന്മാരുടെ സിദ്ധാന്തങ്ങള്‍ പഠിച്ച് ഭാരതീയവേദാന്തത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു. നല്ല ഒഴുക്കും, അടുക്കുംചിട്ടയും രചനാസൗഷ്ഠവവും ഉള്ള കൃതിയാണിത്. സംസ്‌കൃതശ്ലോകങ്ങളും അവയുടെ അര്‍ത്ഥവിവരണവും ഏറെ
ഉപയോഗപ്രദമാണ്. ഈ മേഖലകളില്‍ ചില അഭ്യൂഹങ്ങള്‍
മാത്രമാണ് ഇന്ന് പ്രചരിക്കുന്നത്. എന്നാല്‍ ശ്രീമാന്‍ കേശവന്‍ നമ്പൂതിരി ഭാരതീയ വേദാന്തവും പാശ്ചാത്യദര്‍ശനവും നന്നായി
പഠിച്ചെഴുതിയ പരിപക്വമായ ഈ ഗ്രന്ഥതല്ലജം മലയാള
ഭാഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്.