• Text
  • Text

NEERMATHALAM POOTHA KALAM

By : MADHAVIKKUTTY



Book : NEERMATHALAM POOTHA KALAM
Author: MADHAVIKKUTTY
Category : Memoirs, Best Sellers
ISBN : 9788171302440
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 97
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.

WRITE A REVIEW

Product name: NEERMATHALAM POOTHA KALAM

Review title:



Your Ratings:

Your Message:




Book Reviews

  ഹൃദ്യം
By rajesh kumar
എപ്പോഴും നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന പുസ്തകം. കണ്‍കോണിലെവിടെയോ ഉരുണ്ടുകൂടിയ കണ്ണുനീരിന്റെ നേരിയ നീറ്റല്‍

  book neermathal
By Raji Sudhi
my order not get

  ഓർമ്മകളുടെ പൂക്കാലം
By Ardra Skpm
നമ്മുടെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമാണല്ലോ ബാല്യകാലം.അവിടെ വിലങ്ങുകളും,വിഷാദവുമില്ല.ആ കാലത്തിൻ്റെ ഓർമകളിലേക്ക് മാധവിക്കട്ടി നടത്തുന്ന ഒരെത്തിനോട്ടമാണ് നീർമാതളം പൂത്തകാലം. നീർമാതളം പൂക്കുന്നത് വെറും ഒരാഴ്ചയ്ക്കുവേണ്ടി മാത്രമാണ്.പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയും.മലയാളത്തിൻ്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ പൂക്കാലമാണ് 'നീർമാതളം പൂത്തകാലം'.നമ്മുടെ മനസ്സിൽ പൂർവ്വ സ്മൃതികളുടെ സുഗന്ധം പരത്തുന്ന കുങ്കുമച്ചെപ്പാണ് ഈ പുസ്തകം. അച്ഛൻ്റെ ജോലിത്തിരക്കും,അമ്മയുടെ എഴുത്തും ഏകാകിയാക്കിയ ഒരു കുട്ടിയെ നമുക്കീ കൃതിയിൽ ദർശിക്കാം.വേലക്കാരുടെ ഇടയിൽ അവളൊരു അത്ഭുത കഥാപാത്രമായി വളർന്നു.അവരിൽ അത് വളർത്താനും അവൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു.നാട്ടിൽ അമ്മമ്മയായിരുന്നു അവളുടെ അത്താണി.ഓർമ്മകളുടെ നറുമണം പരത്തുന്ന പൂക്കാലമായിരുന്നു അവൾക്ക് നാലപ്പാട്ടെ തറവാട്.നാലപ്പാട്ടെ കുളവും,സർപ്പക്കാവും നമ്മിലും ഗൃഹാതുരത്വം ഉണർത്തുന്നു. കൂട്ടുകാരിയായ റമോല മാധവിക്കുട്ടിയെ സിംഹക്കൂട്ടിലാക്കി വാതിലടച്ചത് കുട്ടിക്കാലത്ത് വായിച്ചപ്പോൾ എനിക്ക് പേടി തോന്നിയിരുന്നു. എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതവൃക്ഷമാണ് നീർമാതളം.താൻ കണ്ടറിഞ്ഞതും,കേട്ടറിഞ്ഞതുമായ അനുഭവങ്ങൾ ഓർമകളായി ഈ നീർമാതളത്തിൽ പൂത്തു വിരിയുന്നു.ഓർത്തോർത്തു പെയ്യുന്ന മഴയുടെ പൂക്കൾപോലെ.ശൈശവത്തിൻ്റെ നൈർമല്യത്തിലേക്ക് ഈ പുസ്തകം നമ്മെ കൊണ്ടെത്തിക്കുന്നു. സ്വാതന്ത്ര്യത്തിനു മുൻപുള്ള കൽക്കത്തയുടെ മുഖം നമുക്കിതിൽ ദർശിക്കാം.വേലക്കാരിയോടൊത്തുള്ള മാധവിക്കുട്ടിയുടെ ജീവിതമാണ് നമുക്കവിടെ കാണാൻ സാധിക്കുന്നത്.കലി നാരായണൻ നായർ,ത്രിപുര,മാധവിയമ്മ,പാറുക്കുട്ടി എന്നിവർ കുട്ടിക്കാലത്ത് അവൾക്കാശ്വാസമായിരുന്നു. 'പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കൻ്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യമാണ്.'മാധവിക്കുട്ടിയുടെ ഈ വാക്കുകൾ നമ്മുടെ ഹൃദയത്തിൽ എന്നെന്നും നിറഞ്ഞു നില്ക്കും.

  പുന്നയൂർകുളവും ആമിയും
By Anu Baby
ഭാവിതലമുറ ഒരിക്കലും അനുഭവിക്കാൻ സാധ്യത ഇല്ലാത്ത നൊസ്റ്റാൾജിക് നിമിഷങ്ങൾ വാക്കുകളാൽ വരച്ചുവെച്ച ഒരു സൃഷ്‌ടി. നിത്യഹരിത ഓർമ്മകൾ, സ്വദേശികളുടെ ഗ്രാമീണത, ഒപ്പം നഗര ജീവിത രീതികളും പരാമർശിക്കപ്പെടുന്നു. ഇന്ത്യ എന്റെ രാജ്യമാണ് എന്നത് ഒരു ശപഥമാണ്‌.. പക്ഷേ ഒരു ദക്ഷിണേന്ത്യക്കാരൻ വടക്കോട്ട് കുടിയേറുമ്പോൾ അവൻ / അവൾ എല്ലായ്പ്പോഴും ഒരു മദ്രാസിയാണ്, വസ്ത്രധാരണ സാമഗ്രികളും നിറങ്ങളും തിരഞ്ഞെടുക്കുന്നതിൽ സാംസ്കാരിക വ്യത്യാസം കണ്ടെത്താനാകും.ആമി ഏറ്റവും സങ്കീർണ്ണവും ആവശ്യമുള്ളതുമായ വികാരമായ സ്നേഹം തിരയുന്നു. വ്യക്തികൾക്കനുസരിച്ച് സ്നേഹം വ്യത്യാസപ്പെടുന്നു; ചിലർക്ക് അത് പണവും ഉയർന്ന ക്ലാസ്ജീവിതശൈലിയുമാണ്, മറ്റുള്ളവർക്ക് അത് മോഹമാണ്, ചില ആളുകൾക്ക് വൈകാരിക അടുപ്പവും ഒരുമിച്ച് ജീവിക്കാനുള്ള വികാരവും ആവശ്യമാണ്. ഇത് ഓർമ്മക്കുറിപ്പിന്റെ പുസ്തകമാണ്. നിങ്ങൾക്ക് ശാന്തമായ മനസുകൊണ്ടു വായിക്കാനാകുന്ന ഒന്ന്.. ഈ സാഹിത്യസൃഷ്ടിയെ ഉയർത്താൻ ഞാൻ ശ്രമിക്കുമ്പോൾ വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു. പുന്നിയൂർകുളം, കൊൽക്കത്ത എന്നിവിടങ്ങളിൽ വളർന്നതിനെക്കുറിച്ചുള്ള ആമിയുടെ മറ്റൊരു ഓർമ്മക്കുറിപ്പ്, കഴിഞ്ഞ വർഷത്തെ ലോകങ്ങളെ വാക്കുകളാൽ വരയ്ക്കുന്നു. ആദ്യ വ്യക്തിയിൽ, വളർന്നുവരുന്നതിന്റെ പ്രതിസന്ധികളെയും ചെറിയ കമലയെയും എല്ലാം അങ്ങനെ കാണാം. ഇത് കമല ദാസിന്റെ മാന്ത്രികതയിൽ നിങ്ങളെ ആകർഷിക്കും

  ഹൃദയം കൊണ്ടെഴുതിയ കവിത...
By Athul Chundayil
പ്രണയത്തിന്റെ രാജകുമാരിയുടെ ഏറ്റവും ഹൃദ്യമായ ഓർമ്മ കുറിപ്പുകൾ. എങ്ങനെയാണു മാധവികുട്ടിയുടെ കൃതികളെ കുറിച്ചെഴുതേണ്ടതെന്നെനിക്കറിയില്ല... അവയോടുള്ള പ്രിയത്തെ,അവരോടുള്ള ആരാധനയെ വാക്കുകൾ കൊണ്ടു വരച്ചിടാൻ ഞാൻ അശക്തനാണു... മാധവികുട്ടിയുടെ ഏറ്റവും മികച്ചതെന്നു തോന്നിയ രചന എന്നു മാത്രം പറഞ്ഞു കൊണ്ടതിനാൽ ചുരുക്കുന്നു...

  നീർമാതളപ്പൂക്കൾ
By Preetha Raj
നീർമാതളപ്പൂക്കൾ മാധവിക്കുട്ടിയുടെ അതിമനോഹരമായ ഓർമ്മക്കുറിപ്പുകൾ. പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലെ ബാല്യകാലത്തെ നീർമാതളപ്പൂക്കൾ.. അതീവ ഹൃദ്യം. ഭാഷയും ഭാവനയും കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ മാധവിക്കുട്ടിയോളം മിടുക്കാർക്കുണ്ട്. അമ്മമ്മയുടെ സ്നേഹത്തണലിൽ കമല എന്ന ആമി ലോകത്തെ അവളുടേത് മാത്രമായ രീതിയിൽ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ ചിലനെറ്റികൾ ചുളിഞ്ഞിരിക്കാം. പക്ഷെ ആമി ബാല്യം ആഘോഷമാക്കി. നീർമാതളപ്പൂക്കൾ ഓരോന്നായി വെറുക്കിയെടുത്ത് ഭംഗി കാണിച്ചു തരുന്നു, മാധവിക്കുട്ടി എന്ന അത്ഭുത കഥാകാരി. എന്ത് ഭംഗിയാണ് , സുഗന്ധമാണ് ആ പൂക്കൾക്കോരോന്നിനും.! പ്രീത രാജ്

  ഹൃദയം ഹൃദയങ്ങളോട്‌ സംവദിക്കുമ്പോൾ...
By Varadha Chundayil
സ്നേഹത്തിന്റെ ആധിക്യം നമ്മെ അശക്തരാക്കുന്ന ചില അവസരങ്ങളുണ്ടാകും.മാധവികുട്ടിയെ കുറിച്ചുള്ള എഴുത്തും അത്തരത്തിലൊന്നാണു.പല പേരുകളിൽ അവരെ സംബോധന ചെയ്യാനാകുമെങ്കിലും ആമിയോപ്പുവെന്നതിനോടൊത്ത്‌ ചേർന്നു നിക്കുവാനാണെനിക്കിഷ്ടം. പ്രായം കൊണ്ട്‌ എത്രയോ അകലെ ആയികൊള്ളട്ടെ എനിക്കവർ ജനിക്കാതെ പോയൊരു ജ്യേഷ്ഠ സഹോദരിയാണു. എങ്ങനെയാണൊരു എഴുത്തുകാരിക്ക്‌ വ്യക്തിജീവിതത്തിൽ ഇത്രയുമൊക്കെ സ്ഥാനം നൽകാനാവുന്നത്‌,പറഞ്ഞതൽപം അതിശയോക്തിയായില്ലെ എന്നുള്ള ചോദ്യങ്ങൾ ഇതു കണ്ടു തോന്നുന്നുവെങ്കിൽ തീർച്ചയായും നിങ്ങളീ പുസ്തകം വായിക്കണം. ആ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരമാണീ കൃതി. പ്രണയത്തിന്റെ രാജകുമാരിയുടെ ഏറ്റവും മികച്ച കൃതി...

  ഓര്‍മ്മകള്‍ പൂക്കൂന്ന നീര്‍മാതളം
By Sreelakshmi R shenoy
ഭാവിതലമുറയ്ക്ക് ഒരിക്കലും അനുഭവിക്കാന്‍ സാധിക്കാത്തത്ര നൊസ്റ്റാള്‍ജിക് നിമിഷങ്ങള്‍ വാക്കുകളില്‍ നിറഞ്ഞിരിക്കുന്ന ഒരു സ്‌നേഹ ഭരണി പോലെയാണ് നീര്‍മാതളം പൂത്തകാലം എന്ന പുസ്തകം. നിഷ്‌കളങ്കതയുടെയും, ഒറ്റപ്പെടലിന്റെയും, ഗൃഹാതുരതത്തിന്റെയും ഒരു തുറന്നെഴുത്തിലൂടെ ഒരു കൗമാരക്കാരിയുടെ വിങ്ങലുകളും, ആശങ്കകളും, മാധവിക്കുട്ടി വരച്ചുകാട്ടുന്നുണ്ട് ഈ ഓര്‍മ്മക്കുറിപ്പില്‍. ഓരോ തവണ വായിച്ചുതീരുമ്പോളും എന്തോ ഒന്ന് നഷ്ടപ്പെട്ടു എന്ന തോന്നലാണ് എന്റെ ഉള്ളില്‍ നീര്‍മാതളം അവശേഷിപ്പിച്ചത്. പുന്നിയൂര്‍കുളം, കൊല്‍ക്കത്ത എന്നീ തീര്‍ത്തും വ്യത്യസ്തമായ രണ്ടു ലോകങ്ങളില്‍ ശിഥിലമായ തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളെയാണ് ആമി ഇവിടെ വാക്കുകളാല്‍ വരച്ചിടുന്നത്. സാമൂഹിക ചുറ്റുപാട് ഒരുപാട് മാറ്റം വന്നെന്നു നാം കരുതുമ്പോളും യാഥാര്‍ഥ്യം അതുതന്നെയാണോ എന്നു നമ്മുക്ക് തോന്നിപ്പോകുന്ന തരത്തില്‍ നമ്മെ ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളെയും വായനയില്‍ നമുക്ക് കണ്ടെത്താനാവും. ഒരു കുട്ടിയുടെ നിരപരാധിത്വം, ലോകത്തെ മുഴുവന്‍ പര്യവേക്ഷണം ചെയ്യാനുള്ള ഉത്സാഹം എന്നിവ വിശദീകരിക്കുന്ന കൃതി മാധവികുട്ടി എന്ന എഴുത്തുകാരിയുടെ ഭാഷ ഒന്ന് കൊണ്ട് മാത്രം എല്ലാകാലവും വായിക്കപ്പെടുന്ന ഒന്നാണ്. നര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താതെ തന്റെ തറവാടിനേയും അവിടുത്തെ കഥാപാത്രങ്ങളേയും ചിത്രീകരിച്ചു എന്നത് ആ എഴുത്തിന്റെ മാന്ത്രികത തുറന്നുകാട്ടുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0