Book Summary
കഥാനായികയായ ഡൊറോത്തി എന്ന കൊച്ചു പെണ്‍കുട്ടി അവളുടെ അമ്മാവനും അമ്മായിക്കും ഒപ്പം കാന്‍സാസിലെ ഒരു മരുപ്രദേശത്തിലാണ് ജീവിക്കുന്നത്. ഒരിക്കല്‍ ഡൊറോത്തിയും അവളുടെ ഓമന നായ്കുട്ടി ടോട്ടൊയും ഒരു ചുഴലിക്കാറ്റില്‍ പെട്ടു. അവരുടെ കൊച്ചു വീടുമായി പറന്നു പൊന്തിയ കാറ്റ് നീണ്ട ആകാശ യാത്രയ്ക്കു ശേഷം അവരെ കൊണ്ടിറക്കിയത് ഓസ് എന്ന അത്ഭുത ലോകത്തിലാണ്. വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമായി നാലുമന്ത്രവാദികളാണ് ഓസ് ഭരിക്കുന്നത്. തെക്കു ദേശത്തെ മഞ്ച്കിനുകളെയും പടിഞ്ഞാറെ വിങ്കികളെയും ഭരിക്കുന്ന മന്ത്രവാദിനികള്‍ ദുഷ്ടകളാണ്, എന്നാല്‍ വടക്ക് ദേശവും കിഴക്കു ദേശവും ഭരിക്കുന്നതു നല്ലവരായ മന്ത്രവാദികളാണ്. കൂട്ടത്തില്‍ സര്‍വശക്തന്‍, കിഴക്കുദേശത്തെ മരതക നഗരത്തില്‍ കഴിയുന്ന ഓസ് ആണ്. ഡോറത്തി പെണ്‍കുട്ടിയുടെ വീടിനടിയില്‍ പെട്ട് വടക്കു ദേശത്തെ മന്ത്രവാദി കൊല്ലപ്പെടുന്നു. ആളുകള്‍ ഡോറത്തിയെ അത്ഭുതശക്തികളുള്ള ഒരു മന്ത്രവാദിനിയായി തെറ്റിദ്ധരിച്ചെങ്കിലും അവള്‍ ഒരു സാധാരണ മനുഷ്യകുട്ടിയാണെന്നു തിരിച്ചറിഞ്ഞ വടക്കുദേശത്തെ നല്ലവളായ മന്ത്രവാദി ഡോറത്തിക്കു തിരികെ നാട്ടിലെത്താനുള്ള ഏക മാര്‍ഗ്ഗം മരതകനഗരത്തില്‍ വാഴുന്ന ഓസ് മാന്ത്രികനെ കാണുകയാണെന്ന് അറിയിക്കുന്നു. മഞ്ഞ ഇഷ്ടിക പാകിയ പാതയിലൂടെ മരതക നഗരത്തിലേക്കു പോകുന്ന വഴിയേ ഡോറത്തിയും ടോട്ടോയും മൂന്ന് സുഹൃത്തുക്കളെ കൂടേ കണ്ടു മുട്ടുന്നു. ഒരു വൈക്കോല്‍ മനുഷ്യനും തകര മനുഷ്യനും പേടിത്തൊണ്ടന്‍ സിംഹവും. വൈക്കോല്‍ മനുഷ്യനു തലച്ചോര്‍ ഇല്ല. തകര മനുഷ്യനു ഹൃദയവും സിംഹത്തിനു ധൈര്യവും ഇല്ല. മരതക നഗരത്തില്‍ ചെന്ന് ഓസ് മാന്ത്രികനെ കണ്ടാല്‍ കൂട്ടുകാരുടേ എല്ലാ പ്രശ്‌നവും അദ്ദേഹം പരിഹരിക്കുമെന്നു ഡോറത്തി വിശ്വസിക്കുന്നു.കുട്ടികളെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കഥകൾ ..