• Text
  • Text

POETRY KILLER

By : SREEPARVATHY



Book : POETRY KILLER
Author: SREEPARVATHY
Category : Novel, Crime Thrillers, Upmarket Fiction, Best Sellers - Vayanayude Thrillum Madhuravum
ISBN : 9789353905545
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 19
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റർവ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്നലളിതമായി കഥയെ പ്രത്യേകമട്ടിൽ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂർത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിർത്തുമെന്നുറപ്പാക്കാൻ സസൂക്ഷ്മമാണ് ശ്രീപാർവതി ഈ പുസ്തകം എഴുതിയിട്ടുള്ളത്.

WRITE A REVIEW

Product name: Poetry Killer

Review title:



Your Ratings:

Your Message:




Book Reviews

  GOOD ONE
By Rohith Chandrasekhar
WELL WRITTEN. ENGAGING UNFOLD!

  Fantastic
By Ananth S Vipin
Is this based on true story ?. What happened to Amila ? And I liked her revenge

  കാവ്യ ഘാതകൻ..!!!
By GOKULKRISHNA M S
പോയട്രി കില്ലർ ശ്രീപാർവതി Genre : Novel(Crime thriller) Publication : DC Books Edition : 1st (125 Page-150rs) How glad I am I hope for you before Put down your hat You must have walked മറ്റു ഴോണറുകൾ അപേക്ഷിച്ചു കുറ്റാന്വേഷണ രചനകൾക്ക് ഒരു പ്രത്യേകത ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥനോടൊപ്പം വായനക്കാരനും പ്രതിയെ തിരഞ്ഞുതുടങ്ങും. അവരുടേതായ നിരീക്ഷണങ്ങളും സംശയങ്ങളും നിഗമനങ്ങളും. ഒരുപക്ഷെ ഉദ്യോഗസ്ഥൻ പ്രതിയെ കണ്ടുപിടിക്കും മുൻപ് വരികൾക്കിടയിൽ നിന്ന് വായനക്കാരൻ അയാളെ കണ്ടുപിടിച്ചെന്നും വരും. എഴുത്തുകാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയാവണം. പൊതുസമൂഹത്തിൽ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിൽ നടക്കുന്ന കൊലയാളിയെ സമർഥമായി വരികളിൽ ഒളുപ്പിക്കണം.പക്ഷേ ഈ പ്രശ്നം വരുന്നത് Whodoneit? എന്ന രീതിയിൽ മാത്രം ആണ്. സംശയങ്ങൾ സ്വാഭാവികം ആണ്. അത് ഊഹങ്ങളിൽ തീർക്കുന്ന ചീട്ടുകൊട്ടാരം മാത്രം. അടുത്ത നിമിഷത്തിൽ അത് തകർന്നടിയും. അത്തരത്തിൽ ഒരു പൊളിച്ചടുക്ക് ശ്രീപാർവതിയുടെ പോയട്രി കില്ലർ എന്ന നോവലിന്റെ തുടക്കം മുതൽ കാണാനാവും. പോയട്രി കില്ലർ ഒരു സീരിയൽ കില്ലർന്റെ കഥ പറയുന്നു.അങ്ങനെ പറഞ്ഞാൽ അതിലെ കില്ലർ Protagonist ആവോ !!! വേണ്ട... പോയട്രി കില്ലർ ഡെറിക് ജോൺ എന്ന പോലീസ് സൂപ്രണ്ടിന്റെ കഥ പറയുന്നു. അയാളുടെ സ്വകാര്യ ജീവിതത്തിലൂടെയും ഔദ്യോഗിക ജീവിതത്തിലൂടെയും കഥ വികസിക്കുന്നു. അയാൾ ഒരു അമാനുഷികനല്ല. ഷെർലോക് ഹോംസിന്റെ നിരീക്ഷണ പാടവമോ പോയിറോട്ടിന്റെ ബുദ്ധികൂർമതയോ ഇല്ല. കേരള പോലീസിൽ SP ആയി ജോലി ചെയ്യുന്ന സാധാരണക്കാരനായ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ യാദൃഷികമായി തെളിവുകളൊന്നും അയാളെ തേടി വരുന്നില്ല. കഥാപാത്രങ്ങളുടെ വർണ്ണനയോ വിശദീകരണമോ നൽകി വായനക്കാരന്റെ സങ്കല്പ സ്വാതന്ത്ര്യത്തെ എഴുത്തുകാരി തടസപ്പെടുത്തുന്നില്ല. ഓരോ കഥാപാത്രത്തിനും വായനക്കാരന്റെ മനസ്സിൽ രൂപം മെനയാം. ഒരു കൊലപാതകം തെളിയിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. കാവ്യ ഘാതകന്റെ കടന്നുവരവ് തുടർന്നുള്ള അധ്യായങ്ങളിലാണ്. ഒരു എഴുത്തുകാരന്റെ മരണം. പൂർണമായി നഗ്നനാക്കപ്പെട്ട മൃതദേഹം. അവിടെ നിന്ന് ലഭിക്കുന്നത് ശവശരീരത്തിന്റെ ചിത്രങ്ങളും കവിതകളിലെ ചില വരികളും മാത്രം. ഒരു വിരലടയാളം പോലും അവശേഷിപ്പിക്കാതെയുള്ള ക്രൈം. എന്താണ് ആ കവിതകൊണ്ട് അർഥമാക്കുന്നത്? എങ്ങനെയാണു അത് മരണപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നത്? നിരവധി ചോദ്യങ്ങൾ മാത്രമാണ് ആ മരണം അവശേഷിപ്പിച്ചത്. തുടർന്ന് പോലീസ് നടപടികളിലൂടെയും പോസ്റ്റ്മോർട്ടത്തിലൂടെയും കഥ സഞ്ചരിക്കുന്നു. ഇന്റർവ്യൂ, മഗസർ, മൊഴി, പത്രവാർത്ത, ചാനൽ വാർത്ത, പത്രസമ്മേളനം, അന്വേഷണം തുടങ്ങി പല വഴികളിലൂടെ അതാതിന്റേതായ രൂപഘടനയിൽ തന്നെ എഴുത്തുരീതി മുന്നോട്ട് പോകുന്നുണ്ട്. ഒരു മരണം നടക്കുമ്പോൾ മുന്നിൽ വരുന്ന പ്രധാന ചോദ്യങ്ങൾ ആര്? എങ്ങനെ? എപ്പോ? എന്തിനു? ഇതിൽ എങ്ങനെ? എപ്പോ? എന്നിവയ്ക്കുള്ള ഉത്തരം പോസ്റ്റ്മോർട്ടത്തിലൂടെ ലഭ്യമാണ്. പിന്നെ അവശേഷിക്കുന്ന ചോദ്യങ്ങളാണ് ഏതൊരു കേസും നിർണായകമാക്കുന്നത്. ആദ്യ കൊലപാതകത്തിന് ശേഷവും എഴുത്തുകാരുടെ മരണങ്ങൾ ആവർത്തിക്കപ്പെടുന്നു. അതേ രീതിയിൽ.അതേ സാഹചര്യത്തിൽ. അതേ നിലയിൽ കിടക്കുന്ന മൃതദേഹങ്ങൾ. കൊലയാളി അവശേഷിപ്പിച്ചു പോകുന്ന കവിത ശകലങ്ങൾ. ആദ്യ അധ്യായത്തിലെ വിരസത(വ്യക്തിപരം) മാറ്റി നിർത്തിയാൽ വലിഞ്ഞു മുറുകുന്ന രസച്ചരടിൽ തന്നെയാണ് നോവൽ പടരുന്നതും ഒടുങ്ങുന്നതും. ആര്? എന്നതിന് ഒരു ഇന്റ്യൂഷൻ വായനക്കാരിൽ ഉണ്ടാകുമ്പോഴും 'ഇത് അതല്ല' എന്നും, 'അത് ഞാൻ തന്നെ' എന്നുമുള്ള ഒളിച്ചുകളികൾ സഹൃദയന്റെ മനസ്സിൽ ഒരു സംഘർഷം ഉണ്ടാക്കുന്നുണ്ട്. ഇത്തവണയും ശ്രീപാർവ്വതി എന്ന എഴുത്തുകാരി നിരാശപ്പെടുത്തിയില്ല എന്ന് നിസംശയം പറയാം. ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും പോയട്രി കില്ലർ ഇഷ്ടമാകും. ഒരുപാട് നാളായി ഉള്ളിൽ കിടക്കുന്ന ആശയം lockdown ന്റെ തുടക്കത്തിൽ ഏഴു ദിവസം കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത് എന്ന് ഒരു ഇന്റർവ്യൂയിൽ കണ്ടു. തുടർന്ന് എഡിറ്റ്‌ ചെയ്യാൻ നാല് മാസം എടുത്തു എന്നും.പ്രശംസനീയം. അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്താൻ കഴിഞ്ഞാൽ, പറയുന്ന കാര്യങ്ങൾക്ക് യുക്തിഭദ്രത നൽകാൻ കഴിഞ്ഞാൽ അത് തന്നെയാണ് ക്രൈം ത്രില്ലറുകളുടെ വിജയം എന്ന് ഞാൻ കരുതുന്നു. ആ കാര്യത്തിൽ ശ്രീപാർവതി അഭിനന്ദനം അർഹിക്കുന്നു. GOKULKRISHNA ✍️????

  ഒരു സാധാരണ കുറ്റാന്വേഷണം
By NEETHU RAGHAVAN
അടുത്തടുത്തായി നടക്കുന്ന 3 കൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ കഥാകാരന്മാർ. പ്രഥമദൃഷ്ട്യാ ഇവർ തമ്മിൽ ആകെ ഉള്ള രണ്ടു സാമ്യങ്ങൾ മാത്രം- മൃതശരീരങ്ങൾ നഗ്നമായുരുന്നു. പിന്നെ അതിന്റെ സമീപത്തു നിന്നും മനോഹരമായ കവിതകൾ ലഭിച്ചിരുന്നു. ഡെറിക് എന്ന ഉദ്യോഗസ്ഥൻ എവിടെ തുടങ്ങണം എന്ന് അറിയാതെ നിൽകുമ്പോഴാണ് അടുത്ത കൊലപാതകം കൂടെ. നഗ്നമായ് തന്നെ മൃതദേഹം, അടുത്ത് ഒരു കവിത, പക്ഷെ ഒരു മാറ്റമുണ്ടായുരുന്നു. ഒരുപക്ഷേ ആ മാറ്റം ആണ് ഡറിക്കിനെ സത്യത്തിലേക്ക് എത്തിച്ചത്. ഒരു സാധാരണ കുറ്റാന്വേഷണം. പക്ഷെ എനിക്ക് ഇവിടെ ഇഷ്ടമായത് അവതരണം തന്നെ ആണ്. ലളിതമായ ഭാഷയിലാണ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത്..കൊലപാതകം മുതൽ മാനഭംഗം എന്നു വേണ്ട മനുഷ്യ ബന്ധങ്ങളെ വരെ. ഭാര്യയ്ക്കും കാമുകിക്കും ഇടയിൽ ഉള്ള ഡറിക്കിനെ ഒട്ടും മോശകാരനാക്കാതെയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. അയാൾ രണ്ടുപേർക്കും ഒരുപോലെ സ്നേഹം കൊടുക്കുന്നു.സമൂഹത്തിൽ ഒരുപക്ഷേ അത് സ്വീകാര്യം അല്ല. ഇവിടെ ഡറിക്കിന്‌ അയാളുടേതായ ന്യായങ്ങളുണ്ട്. സമൂഹത്തിൽ ഒരു തിന്മനടന്നാൽ വേണ്ടപ്പെട്ടവർ മുൻകൈ എടുത്തില്ലെങ്കിൽ പീഡിതർക്ക് നീതി ലഭിക്കാൻ അവിടെ പുതിയ അവതാരം ഉണ്ടാകും എന്ന ഒരു സൂചിക കൂടിയാണ് ഈ നോവൽ

  Recommended
By Ahammed Ali Naseef P
Engaging crime thriller with a variety plot(as the name suggests), written with better care to reduce loose ends. - Good


  good
By MANJU MANOHARAN
good

  Good one
By Govind PN
നല്ല ഒരു കുറ്റാന്വേഷണം




RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0