• Text
  • Text

PREMANAGARAM

By : BINEESH PUTHUPPANAM



Book : PREMANAGARAM
Author: BINEESH PUTHUPPANAM
Category : Novel, Romance, Upmarket Fiction
ISBN : 9789354821875
Binding : Normal
Publishing Date : 30-05-2026
Publisher : DEECEE UPMARKET FICTION
Edition : 38
Number of pages : 152
Language : Malayalam
Paper Back

Publisher: DEECEE UPMARKET FICTION
₹179.00 ₹199.00 10% off





Book Summary

പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.

WRITE A REVIEW

Product name: Premanagaram

Review title:



Your Ratings:

Your Message:




Book Reviews

  പ്രേമനഗരത്തിലെ പ്രണയ കാഴ്ചകൾ
By Dr. Arya. AS
പല നോവലുകളിലായി വിവിധ തരം പ്രണയങ്ങൾ നമ്മൾ ആസ്വദിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്ത മാണ് പ്രേമനഗരത്തിലെ പ്രണയ കാഴ്ചകൾ. പ്രണയത്തെ ഉപാധി കളോടെ സമീപിക്കുകയും അതിന്റെ പേരിലുള്ള ചൂഷണങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നിരുപാധിക പ്രേമം എന്ന ആശയത്തിന് വളരെ യധികം പ്രാധാന്യം ഉണ്ട്. പ്രണയവും രതിയും ദർശങ്ങളും ഒന്നു ചേരുന്ന പ്രണയമാണത്. അവിടെ പ്രണയിക്കുന്ന മനുഷ്യർ പ്രണയമായിത്തീരുമ്പോൾ രണ്ടു പേരും ഒന്നായിത്തീരുന്നു രതിയെ അനുഭവിച്ചു മറികടക്കുന്നു. അതിനായി നാരായണഗുരുവിന്റ ദൈവ ദശക ത്തിലെ വരികൾ അവലംബം ആയി സ്വീകരിച്ചിരിക്കുന്നു. പരസ്പരം രക്ഷകർത്താക്കളയും കമിതാ ക്കൾ ആയും സഹോദരങ്ങളയും മക്കൾ ആയും എല്ലാം കാണുന്ന പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ നോവലിൽ കാണാൻ കഴിയും നോവലിൽ കടന്നുവരുന്ന മറ്റൊരു പ്രധാന പ്രമേയം സ്ത്രീ പുരുഷ സ്വാതന്ത്ര്യം ആണ്. നാല്പത് വയസ്സുവരുന്ന , പതിനെട്ടു തികയാറായ മകളുള്ള, ഭർത്താവ് ഉള്ള ഒരു സ്ത്രീ ആണ് ഈ നോവലിലെ നായികയായ നീലു. നായകനായ മാധവ്അ വിവാഹിതനും മുപ്പതു വയസ്സിനടുത്തു പ്രായം ഉള്ള ആളുമാണ്. സമൂഹം അംഗീകരിക്കാൻ മടികാണിക്കുന്ന, ഇതര കൃതികളിൽ പ്രാധാന്യത്തോടെ കടന്നുവരാത്ത ഇവരുടെ പ്രണയത്തെ അതിന്റ പൂർണതയിൽ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു. ഭയന്ന് ജീവിക്കേണ്ടിവരുന്ന സാമൂഹ്യ ജീവിയായ മനുഷ്യന്റെ അവസ്ഥകൾ നോവലിൽ അനാവരണം ചെയ്യുന്നു. അതോടൊപ്പം സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ഭർത്താക്കന്മാർ ഉള്ള സ്ത്രീ കളുടെ ഇതര പ്രണയം, അതിനുള്ള കാരണങ്ങൾ, പുരുഷ സ്വഭാവം, തുടങ്ങിയവ എല്ലാം പല വീക്ഷണങ്ങളിൽ കൂടി നോവലിൽ നോക്കി കാണുന്നുണ്ട്. സമകാലിക പ്രശ്നങ്ങൾ ആയ ചുംബന സമരം, ശബരിമല സ്ത്രീ വിഷയം, എന്നിവയും നോവലിൽ വരുന്നുണ്ട്. നോവലിലെ സ്ത്രീ പുരുഷ കഥാപാത്രങ്ങൾ സമൂഹത്തെ ധിക്കരിക്കാനോ മാറ്റത്തിനോ തയ്യാറാകുന്നില്ല.മറിച്ചു സമൂഹത്തിന്റെ ചട്ട കൂടിൽ നിന്നുകൊണ്ട് സമൂഹം അറിയാതെ പ്രണയത്തെ ആഘോഷിക്കുകയും രതി യെ മാറി കടക്കുകയും ചെയ്യുന്നവർ, ബന്ധങ്ങളുടെ കെട്ടു പാടുകളിൽ സ്വയം ബന്ധിക്കപ്പെട്ടവർ, സ്വന്തം പ്രണയത്തെ മറ്റുള്ളവർക്കായി മനസ്സിലൊളിപ്പിച്ചു സ്വയം ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവർ, വാർദ്ധക്യ കാലത്തു കണ്ടുമുട്ടുമെന്ന് സ്വയം ആശ്വസിക്കുന്നവ രാണ്. കാവ്യാത്മകമായ ഭാഷ നോവലിന്റെ എടുത്തു പറയത്തക്ക ഒരു സവിശേഷത ആണ്. നല്ലൊരു വായനാനുഭവം നൽകുന്ന നോവൽ ആണ് പ്രേമ നഗരം ആര്യ ദിലു

  waiting
By Indu E k
thank u

  premanagaram
By REMYA R NATH
excellent

  nice book
By Kiran K anil
????????????

  പ്രേമനഗരം റിയൽ വ്യൂ
By Fayis Koottilangadi
ബിനീഷ് പുതുപ്പണത്തിൻ്റെ പ്രേമ നഗരം നമ്മെ പ്രണയത്തിന്റെ കൊടുമുടി കയറ്റുന്നു. ഒരു യാത്രയിൽ ഒറ്റയിരുപ്പിൽ വായിച്ച് തീർത്തതാണ്. നീലുവും മാധവുമാണ് കഥാപാത്രങ്ങൾ. അല്ലെങ്കിൽ അവരാണിവിടെ പ്രണയിനികൾ.അവരുടെ കണ്ട് മുട്ടലുകളും അത് പ്രേമ നഗരമായ് പടർന്നു പന്തലിക്കുകയും ചെയ്യുമ്പോൾ സ്വർഗത്തിലെ കട്ടുറുമ്പ് പോൽ വായനക്കാരനും അതിൽ അലിഞ്ഞു പോകുന്നു. നീലുവും മാധവും തമ്മിലുള്ള ബന്ധത്തെ പലരീതിയിൽ വ്യാഖ്യാനിക്കാം. അവരുടെ പ്രേമത്തെ മാത്രം എടുത്താൽ മതി. അവർക്കിടയിലെ സ്നേഹത്തെ മാത്രം എടുത്താൽ മതി. എന്നിട്ട് നിങ്ങളുടെ ഭാര്യയെ അതുപോലെ പ്രണയിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവിനെ അതു പോലെ പ്രണയിക്കൂ. പരസ്പരം അടുത്തറിയുകയും ബഹുമാനിക്കും ചെയ്യൂ. കാലാന്തരം ശരീരത്തിൽ ചുളിവുകൾ വീണാലും കൈകളും മുഖങ്ങളും ചേർത്ത് തന്നെ പിടിക്കൂ. "നിങ്ങളുടേതായ പ്രേമ നഗരം തീർക്കൂ." ✍️Fayis Koottilangadi ????

  എളുപ്പത്തിൽ വായിക്കാവുന്ന നോവൽ
By Shibin John
ചില അക്ഷരത്തെറ്റുകൾ കണ്ടു. എങ്കിലും അസംഭവ്യമല്ലാത്ത ഒരു നോവൽ ആണിത്. പക്ഷേ ഒരു വ്യത്യാസം. 1000ൽ ഒരുവൾ മാത്രമേ ഇത്ര പക്വത ഉള്ള ഒരു സ്ത്രീ ആയി വരൂ. അതേ പോലെ പറഞ്ഞു പറയാത്ത ഒരു കാര്യം ഉണ്ട്, ചില പുരുഷന്മാർ ആ വിരഹ വേദന മരണം വരെ കൊണ്ട് നടക്കും. സ്ത്രീ ഉള്ളിൽ ഒതുക്കുന്ന പോലെ തന്നെ പുരുഷനും സാധിക്കും, പക്ഷേ അതൊരു വല്ലാത്ത അവസ്ഥ ആയിരിക്കും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0