• Text
  • Text

RAM C/O ANANDHI

By : AKHIL P DHARMAJAN



Book : RAM C/O ANANDHI
Author: AKHIL P DHARMAJAN
Category : Novel, Romance, Best Sellers - Vayanayude Thrillum Madhuravum
ISBN : 9788126475568
Binding : Papercover
Publishing Date : 15-06-2026
Publisher : DC BOOKS
Edition : 65
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹310.00 ₹399.00 22% off





Book Summary

ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!

WRITE A REVIEW

Product name: Ram c/o Anandhi

Review title:



Your Ratings:

Your Message:




Book Reviews

  ram c/o anandhi
By jishnu sivan
good

  Nice book to read
By Antony Thomas
Good writing...

  Good writing
By Sijin Kumar
Nice ...

  Nice One
By SOORAJ MADATHIL
Feels Good

  Ram c/o Anandhi
By Anitha B
Good

  #reviewcompetition
By Asha Binoy
യുവഎഴുത്തുകാരനായ അഖിൽ പി ധർമജന്റെ ഏറ്റവും പുതിയ നോവൽ ആണ് റാം c/o ആനന്ദി കഥയുടെ ആദ്യമേ തന്നെ കഥാകൃത്ത് നമ്മളെ കൊണ്ടുപോകുന്നത് ചെന്നൈ റെയിൽവേ സ്റ്റേഷനിലേക്കാണ്. റാമിനോടൊപ്പം ചെന്നൈയിൽ എത്തുന്ന വായനക്കാർ പിന്നെയൊരു കൂട്ടം നല്ല സൗഹൃദങ്ങളും, പ്രണയവും, കുസൃതികളും, ഒക്കെ ആയി മൊത്തത്തിൽ ഒരു കൗമാര കാലഘട്ടം തിരിച്ചു കിട്ടിയ അനുഭവത്തിലായിരിക്കും .. വളരെ ചുരുങ്ങിയ സമയം കൊണ്ട് വായനക്കാർ ഈ നോവലിനെ അത്രമാത്രം സ്നേഹിക്കുന്നതിനു കാരണവും അത് തന്നെയാണ് ബിനീഷേട്ടനും, കിരണും വെട്രിയും, രേഷ്മയും ആനന്ദിയും ഒക്കെ നമ്മളുടെ സൗഹൃദകൂട്ടായ്മയിൽ തന്നെയുള്ള ആളുകളുമായി സാദൃശ്യം ഉള്ളവരാണ് .. മല്ലി മാത്രമായിരുന്നു എനിക്ക് അപരിചിത..പക്ഷെ നോവലിലുടനീളം മല്ലിയെ പരിചയപ്പെട്ടപ്പോൾ മല്ലിയും എനിക്ക് പ്രിയപ്പെട്ടതാകുന്നു.. ഒരു സിനിമാറ്റിക് നോവൽ എന്ന വാദത്തോട് 100% നീതി പുലർത്തുവാൻ കഥാകൃത്തിനു സാധിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടിറങ്ങിയ അനുഭവം ഓരോ അവതരണത്തിലും നമുക്ക് കാണാൻ കഴിയും.. വാക്കുകൾ കൊണ്ട് ചിത്രം വരക്കുക എന്നൊക്കെ പറയുന്ന പോലെ അത്ര ഭംഗിയിലാണ് ഓരോ സംഭവങ്ങളും വിവരിക്കുന്നത് . .അതും സാധാരണകാരനായ ഒരു വായനക്കാരന് മനസിലാകുന്നത് പോലെ അത്രയും ലളിതമായ ഭാഷ ശൈലിയിലൂടെ.. സിനിമ പഠനത്തിനും , കഥയെഴുത്തിനുമായി ചെന്നൈയിൽ എത്തുന്ന റാം ആണ് കഥയിലെ കേന്ദ്ര കഥാപാത്രം. ചെന്നൈയിലെ ജീവിതത്തിനിടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. പേര് കേട്ടു ഒരു മുഴുനീള പ്രണയനോവൽ ആണെന്ന് കരുതി വായന തുടങ്ങിയ എനിക്ക് കഥാകൃത്ത് സമ്മാനിച്ചത് അതിലും മികച്ച ബന്ധങ്ങളുടെ, കൂട്ടുകെട്ടുകളുടെ, ദൃശ്യ വിരുന്ന് തന്നെയാണ്. സാധാരണ നോവലുകൾ വായിച്ചു തീരുമ്പോൾ നമ്മൾ അതിലെ കേന്ദ്രകഥാപാത്രം അല്ലെങ്കിൽ നായിക നായകൻ ഒകെ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകും പക്ഷെ ഇവിടെ എനിക്ക് സംഭവിച്ചത് നേരെ മറിച്ചാണ് . ചില സമയങ്ങളിൽ ഞാൻ തന്നെ മാറി മാറി ഓരോ കഥാപാത്രങ്ങൾ ആവാനായി കൊതിക്കുന്നു, അത്രയും ഭംഗിയോടെ കൃത്യം തൂക്കി അളന്നാണ് ഓരോ കഥാപാത്രത്തെയും മികവുറ്റതാക്കിയിരിക്കുന്നത്.. വായനയുടെ ഓരോ തലത്തിലും ഓരോ പുതിയ വഴിതിരിവുകളാണ് കഥാകാരൻ വായനക്കാർക്കായി ഒരുക്കി വച്ചിരിക്കുന്നത്. തീർച്ചയായും വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും , വായനപ്രേമികൾക്കും, ഒരുപോലെ ആസ്വദിക്കാവുന്ന ഒരു നോവലാണ് റാം c/o ആനന്ദി@akhilpdharmajan

  Ram c/o Anandhi
By Gayathri Gopan
ഡ്രൈവിംഗ് സീറ്റിൽ തല കുനിച്ചിരിക്കുകയായിരുന്നു റാം. 'ഓയ്.. റാം..' ആനന്ദി വിളിച്ചത് അവൻ കേട്ടില്ല. 'റാം.. റാം..' 'ഉം..' അവൻ തിരിഞ്ഞുനോക്കാതെ മൂളി. 'ഒന്നിങ്ങു നോക്കിക്കേ'. 'എന്തിനാണ്.' 'ഒന്ന് നോക്കെന്നേ.' അവൾ നിർബന്ധിച്ചപ്പോൾ റാം കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു. ആനന്ദി തന്റെ ചെറുവിരൽ കാട്ടി പുഞ്ചിരിച്ചു. അവൾ അവന്റെ മീശയുടെ രണ്ടു വശവും ആ ചെറുവിരല്കൊണ്ട് ശ്രദ്ധയോടെ പിരിച്ചുവച്ചു. മീശയുടെ രണ്ടാമത്തെ അറ്റം പിരിക്കുമ്പോൾ റാമിന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾ അവളുടെ ചെറുവിരൽത്തുമ്പിനെ കുതിർത്തു. അവന്റെ കണ്ണുകളിലേക്ക് നോക്കാൻ ധൈര്യമില്ലാതെ തല കുനിച്ചുകൊണ്ട് അവൾ തന്റെ കൈവിരൽ പിൻവലിച്ചു. കടുത്ത സാഹിത്യ പ്രേമികൾക്ക് നിരാശയാവും എന്ന മുന്നറിയിപ്പോടു കൂടി അഖിൽ പി ധർമജൻ എന്ന യുവ എഴുത്തുകാരൻ രചിച്ച ഒരു സിനിമാറ്റിക് നോവൽ ആണ് റാം C/O ആനന്ദി. വായിച്ച് തീരുമ്പോൾ ഒരു സിനിമ കണ്ട് ഇറങ്ങിയ പ്രതീതി തന്നെയാണ് വായനക്കാർക്ക്. കഥയും കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടങ്ങളുമെല്ലാം വളരെ വ്യക്തമായി തന്നെ നോവൽ നമുക്ക് കാട്ടിത്തരുന്നുണ്ട്. കഥയിൽ വന്നുപോകുന്ന എല്ലാവരുടെയും വ്യക്തമായ മുഖങ്ങൾ വായനക്കാരൻ്റെ ഉള്ളിൽ തെളിഞ്ഞുവരാൻ പാകത്തിനുള്ള ശൈലിയിലാണ് നോവൽ രചിക്കപ്പെട്ടിരിക്കുന്നത്. സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിൽ നിന്ന് തുടങ്ങുന്ന കഥ ബിനീഷേട്ടനിലേക്കും കിരണിലേക്കും ആനന്ദിയിലേക്കും വെട്രിയിലേക്കും രേഷ്മയിലേക്കും മല്ലിയിലേക്കും പാട്ടിയിലേക്കും ഒക്കെ കടന്നു ചെല്ലുമ്പോൾ അറിയാതെ തന്നെ അവർക്കിടയിൽ താനും ജീവിക്കപ്പെടുന്ന ഒരു വായനാനുഭവം ഉണ്ടാകുമെന്ന് തീർച്ച. പ്രണയവും വിരഹവും വളരെ വളരേ ഭംഗിയുള്ള സൗഹൃദവും സാഹോദര്യവും വാത്സല്യവും ഒത്തിരി സസ്പെൻസും നിറഞ്ഞ ഈ നോവൽ സാഹിത്യ ലോകത്തിന് വളരെ വല്യ ഒരു സംഭാവനയാണ് എന്ന അഭിപ്രായം ഇല്ലെങ്കിലും മലയാളത്തിലെ ജനപ്രിയ നോവലുകളിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന ആഗ്രഹത്തിൽ വായിച്ചവസാനിപ്പിച്ച നോവലാണ് റാം C/O ആനന്ദി. കഥയുടെ ഒഴുക്കും താളവും എല്ലാം വളരെ ആസ്വാദ്യകരമായിരുന്നു. കഥാപാത്രങ്ങൾ ഓരോരുത്തരും മനസ്സിൽ ആഴത്തിൽ തന്നെ ഇടം പിടിച്ചു. കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു നോവൽ തന്നെയാണിത്. പുസ്തകം അവസാനിക്കുന്നിടത്ത് റാമിനെ പോലെ തന്നെ, വെട്രിയെയും രേഷ്മയെയും പാട്ടിയെയും പോലെ ഓരോ വായനക്കാരനും ആനന്ദിക്ക് എന്തു സംഭവിച്ചു എന്നറിയാതെ, ആകാംഷയോടെ അവളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു...

  Must Read. Cinematic Story.
By Mohandas V U
ഇന്നലെ 23-11-2021 കൃത്യം 5 മണിക്കാണ് റാം C/o ആനന്ദി വായിക്കാൻ ഇരുന്നത്. അതിനിടയിൽ 7.30 ന് പതിവ് ചായ കുടി, 9.25 ന് ഡിന്നർ. രണ്ടിനും കൂടി 20 മിനിറ്റ് എടുത്തു കാണും. വെളുപ്പിന് 2.30 വരെ വായന. പിന്നെ ഉറക്കം വായനയുടെ സുഖം കളയുമെന്ന് പേടിച്ചു കിടന്നുറങ്ങി. രാവിലെ മംഗലാപുരം പോകാനുള്ളത് കാരണം രാവിലെ എഴുന്നേറ്റ് ചായയും കുടിച്ചു നേരെ വിട്ടു. തിരിച്ചു വന്നു വീണ്ടും 5 മണിക്ക് തന്നെ ഇരുന്നു. 7.55 ന് വായന പൂർത്തിയായി. 320 പേജുള്ള ആ പുസ്തകം ഏതാണ്ട് പത്തര മണിക്കൂർ കൊണ്ട് വായിച്ചു തീർത്തു. ആദ്യത്തെ വായന തുടർച്ചയായ 9 മണിക്കൂർ.???????????? ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ടാവുക പുസ്തക വായനയ്ക്ക് വേണ്ടി മാത്രമാണ്, പിന്നെ യാത്രയ്ക്ക് വേണ്ടിയും. പക്ഷെ ഇങ്ങനെ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഏറ്റവും ദൈർഘ്യമേറിയ പുസ്തകം ഇത് തന്നെ.

  റാമും ആനന്ദിയും ഉണ്ടെങ്കിലും മല്ലിയാണ് മനസ്സ് നിറയെ !
By Arya Asok
RAM C/O ANANDHI ഫേസ്ബുക് റിവ്യൂസ്സ് ചറപറ വരുന്നത് വായിച്ചിട്ട് ഓർഡർ ചെയ്തതതാണ് മേൽപ്പറഞ്ഞ പുസ്തകം.ആദ്യത്തെ അഞ്ചുപേജ് വായിച്ചപ്പോൾ തന്നെ മടുപ്പ്തോന്നി മടക്കി വെക്കുകയും ഉച്ചതിരിഞ്ഞു അതെ ബുക്ക്‌ തന്നെ കയ്യിലെടുത്തു ബാക്കി വായിച്ച് തുടങ്ങിയപ്പോ അരമണിക്കൂർ കൊണ്ട് പത്തു മുന്നൂറ്റി ചില്വാനം പേജ് ഒള്ള ബുക്ക്‌ വായിച്ച് തീർക്കയും ചെയ്ത പ്രതിഭാസത്തിന്റെ പേരാണ് എനിക്ക് "റാം c/o ആനന്ദി" കഥയിൽ ഉടനീളം റാമിന്റെ ജീവിതാനുഭവങ്ങളുടെ ചൂടും, ചൂരുമാണ്.റാമിനൊപ്പം ചെന്നൈ ഒന്നു കറങ്ങികണ്ടതിന്റെ ഫീൽ തരാൻ എഴുത്തുകാരന് ആയി എന്നുള്ളത് എടുത്തു പറയത്തക്ക സംഗതി തന്നെയാണ്.ട്രെയിനിൽ വെച്ച് കാണുന്ന മല്ലി എന്ന ട്രാൻസ്ജൻഡർ കഥാപാത്രം ആദ്യം നമ്മിൽ അങ്ങേയറ്റം ദേഷ്യം ഉളവാക്കും എങ്കിലും കഥവായിച്ചിറങ്ങുമ്പോൾ ഒരു വിങ്ങലോടെ അല്ലാതെ മല്ലിയെ ഓർക്കുവാൻ കഴിയില്ല എന്നത് മറ്റൊരു വസ്തുതയാണ്.പാട്ടി,വെട്രി, രേഷ്മ, കിരൺ എന്ന് തുടങ്ങി അതിലെ ഓരോ കഥാപാത്രങ്ങളും നമ്മളോട് കൂടെ അടുത്തിടപഴകുന്നത്പോലെ തോന്നും ഒരുപക്ഷെ നമ്മോടൊപ്പമുള്ളപോലെ.. നമ്മളും അവരോടൊപ്പമുള്ളപോലെ.ഒരു കഥ വായിക്കുന്ന ഫീലിനപ്പുറം കഥയിലൂടെ നമ്മൾ സഞ്ചരിക്കുന്ന പോലെയോ, ഒരു സിനിമകാണുന്ന പോലെയോ ഉള്ളോരനുഭവം ആണ് റാം c/o ആനന്ദിയുടെ ഹൈലൈറ്റ്.പ്രണയം ഉള്ളിലൊളിപ്പിച്ചുവെച്ച് ഉള്ളിൽ എരിയുന്ന കനലിൽ വെളിച്ചം തേടി പോകാൻ നിക്കുന്ന ആനന്ദിയും, റാമിനൊപ്പം ചേർന്ന് നിൽക്കുമ്പോളൊക്കെയും സന്തോഷത്തിന്റെ എക്സ്ട്രീം എത്തുന്ന മല്ലിയും, എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിക്കുന്ന രേഷ്മയും, വെട്രിയും പിന്നെ ഒരുപാട് സ്നേഹമിങ്ങനെ വാരിക്കോരി ചൊരിയുന്ന പാട്ടിയുമൊക്കെ നമ്മളെ ഒരു ഫീൽ ഗുഡ് അറ്റ്മോസ്ഫിയറിൽ കൊണ്ടെത്തിക്കുന്നപോലെ തോന്നും.ആകാംഷയുടെ മുൾമുനയിൽ നിർത്തുകയും പെട്ടന്ന് ഭാരം ഇറക്കി വെക്കപ്പെടുകയും ചെയ്യുന്ന ഒരുപാട് സുന്ദരനിമിഷങ്ങൾ നിറച്ചും,സിനിമാറ്റിക്ക് എനന്നോ ഡ്രമാറ്റിക്ക് എന്നോ ഒക്കെ പറഞ്ഞുവെക്കാൻ പാകത്തിന് ചേരുവകൾ ചേർത്തോ അഖിലേട്ടൻ എഴുതിയ റാമിന്റെ കഥ ഒരിറ്റ് വിങ്ങലോടെ അതിലേറെ പ്രതീക്ഷയോടെ മടക്കിവെക്കാൻ തുടങ്ങുമ്പോ അവരോടൊപ്പം ചെന്നെയിലെ തെരുവോരങ്ങളിലുൾപ്പടെ യാത്ര ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ ഒരു ഫീലാണ്.ഇപ്പോ എന്റെ ഇൻബോക്സിൽ നല്ല ബുക്ക്‌ സജെസ്റ് ചെയ്യാമോ എന്ന ചോദ്യത്തിന് ഒരൊറ്റ മറുപടിയാണ്. Ram c/o aanandhi. കഥയൊക്കെ വായിച്ചവസാനം എഴുത്തുകാരന്റെ ബയോ നോക്കിയപ്പോ ആള് ഞാൻ പഠിച്ച അതെ സ്കൂളിലെ സൂപ്പർ സീനിയർ ആഹാ അടിപൊളി സ്വന്തം നാട്ടുകാരൻ പറഞ്ഞു വരുമ്പോൾ അയൽപ്പം എന്നിട്ടും അറിഞ്ഞില്ല... ആരും പറഞ്ഞുമില്ല.. ! അഖിലേട്ടാ ഇപ്പൊ എന്റെ പേർസണൽ ഫേവറിറ്റ് ലിസ്റ്റിൽ ഈ ബുക്കിനുള്ള സ്ഥാനം ചെറുതല്ല.ഒരുപാട് സ്നേഹം. ഇങ്ങനെ ഒരു കഥ ഇത്രയും മനോഹരമായി നറേറ്റ് ചെയ്തതിന്. റാമിനെ ആനന്ദിയെ പരിചയപ്പെടുത്തി തന്നതിന്.. മല്ലിയെപോലുള്ളവരോടുള്ള കാഴ്ചപ്പാട് പലരിലും അല്പമെങ്കിലും മാറുവാൻ അവരുടെ നേർക്കാഴ്ചകൾതുറന്നെഴുതിയതിനു.. എല്ലാത്തിലുമുപരി ഈ യാത്രയിലുടനീളം ഞങ്ങൾ വായനക്കാരെയും ഒപ്പം കൂട്ടിയതിന്.!❤️

   ആനന്ദ വായന
By RAJESH Vidyasagaran
DC ബുക്സിൻ്റെ അഖിൽ P ധർമ്മജൻ എഴുതിയ റാം C/O ആനന്ദി എന്ന പുസ്തകമാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ പുസ്തകത്തിൻ്റെ നാലാം പതിപ്പ് ഇറങ്ങി എന്നത് തന്നെ പുസ്തകത്തൊടുള്ള വായനക്കാരുടെ ഇഷ്ടം വ്യക്തമാണ്. ഒരു സിനിമാറ്റിക് നോവൽ എന്ന വിശേഷണത്തോട് തികച്ചും നീതി പുലർത്തിക്കൊണ്ട് തന്നെ കഥാഗതിക്ക് ഒരിക്കൽ പോലും വേഗത കുറയാതെ അന്ത്യം വരെ കൊണ്ടു പോകുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ചെന്നെ നഗര പശ്ചാത്തലത്തിൽ സിനിമ പഠിക്കുവാൻ എത്തുന്ന ശ്രീറാം എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് നോവൽ. സഹപാഠികളായ രേഷ്മയും വെട്രിയിലുടെയും പാട്ടിയിലേക്കും കോളേജിലെ റിസപ്ഷനിസ്റ്റ് ആനന്ദിയിലേക്കും കഥ വികസിക്കുന്നു. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ട്രാൻസ്ജെൻഡർ മല്ലിയുടെ കഥ കണ്ണു നനയിക്കും. കൂടുതൽ പറയരുത് എന്ന ലേഖകൻ്റെ ആമുഖത്തിലൂടെയുള്ള ആവശ്യം അംഗീകരിക്കാതെ വയ്യ. ചെന്നെ നഗരജീവിതം ഒപ്പിയെടുക്കുവാനും സൗഹൃദത്തിൻ്റെ പരിമളം നമ്മളിലേക്ക് എത്തിക്കുവാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം നോവലിലാകെ നിറഞ്ഞു നിൽക്കുന്ന സ്നേഹം. ചെന്നൈ നഗരത്തിലെ സ്നേഹം ഇത്ര കൃത്യമായി നമ്മളെ ഇതിന് മുൻപ് അനുഭവിപ്പിച്ചത് ശ്രീബാല K മേനോൻ തൻ്റെNo 19 കനാൽ റോഡ് എന്ന പുസ്തകത്തിലൂടെയാണ്. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന പുസ്തകം ഒപ്പം നനുത്ത വേദനയും സ്നേഹവും - അതാണ് ഈ പുസ്തകം

  റാം ര/ീ ഓഫ് ആനന്ദി; നിര്‍മല പ്രണയത്തിന്‍റെ ് ഹൃദ്യമായ വായന
By AJMAL UK
റാം ര/ീ ഓഫ് ആനന്ദി; നിര്‍മല പ്രണയത്തിന്‍റെ ് ഹൃദ്യമായ വായന തന്‍റെ ആദ്യ പുസ്തകം പുറത്തിറങ്ങിയ സമയത്ത് എഴുത്തുകാരന്‌ ഓഥേഴ്സ് കോപ്പി പോലും നല്‍കാന്‍ പ്രസാധകര്‍ തയ്യാറായില്ല. പുസ്തകത്തെപ്പറ്റി ചോദിക്കുമ്പോഴെല്ലാം ബന്ധപ്പെട്ടവര്‍ അയാളോട് പറഞ്ഞത് പുസ്തകം പോവുന്നില്ല എന്നായിരുന്നു. പക്ഷേ, പിന്നീടയാള്‍് സന്ദര്‍ശിച്ച പുസ്തക മേളകളിലൊക്കെ തന്‍റെ പുസ്തകം വില്‍പ്പനക്കായി കിടക്കുന്നതായ് കാണാനിടയായി. എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ പോലും നിശ്ചയമില്ലാതെ തളര്‍ന്നിരുന്ന ഒരുപാട് ദിനങ്ങള്‍, അത്തരമൊരു സങ്കീര്‍ണ്ണമായ ലോകത്ത് അയാള്‍ ഒറ്റപ്പെട്ടു പോയെന്നു വേണം പറയാന്‍. മറ്റൊന്നിനും നിര്‍വാഹമില്ലാതെ വന്നപ്പോള്‍ കഥയെന്ന പേരില്‍ സ്വന്തമായി ഒരു പ്രസാധനം തുടങ്ങി. അതിനായയാള്‍ ബാങ്കില്‍ നിന്നും അമ്പതിനായിരം രുപ ലോണ്‍ എടുത്ത് വീണ്ടും പുസ്തകം അടിച്ചിറക്കി. പുസ്തകം ആമസോണിലും ഫ്ളിപ്പ്കാര്‍ട്ടിലുമൊക്കെ വില്‍പ്പനക്കായ് വെച്ചപ്പോള്‍ പുസ്കത്തിനാവശ്യക്കാറേയായി. ഇടക്ക് വെച്ച് മറ്റൊരു പ്രസാധകരുമായി സംസാരിച്ച സമയത്ത് അവരുടെ കമ്മീഷന്‍ പറ്റാതെ വന്നപ്പോള്‍ അവര്‍ അയാളോട് പരിഹാസത്തോടെ ഇങ്ങനെ ചോദിച്ചു, 'താങ്കളുടെ പുസ്‌തകങ്ങള്‍ തലച്ചുമടുകളായി വീടുകളില്‍ കൊണ്ട് നടന്ന് വില്‍ക്കുമോ ?' അതും കൂടാതെ വന്നപ്പോള്‍ ആരെക്കയോ ചേര്‍ന്ന് ഫ്ളിപ്പ്ക്കാര്‍ട്ടിലെ അക്കൗണ്ടും റിപ്പോര്‍ട്ട് അടിച്ചു പൂട്ടിച്ചു. അതിലൊന്നും തളരാതെ അയാള്‍ തന്‍റെ പുസതകങ്ങളുമെടുത്ത് ബുള്ളറ്റില്‍ ഓരോ നാട്ടില്‍ പോയി വിറ്റയിക്കാന്‍ തുടങ്ങി. പോവുമ്പോഴൊക്കെ ഫേസ്ബുക്കില്‍ അതേക്കുറിച്ചറിയിക്കാനും തുടങ്ങിയപ്പോള്‍ ആവശ്യക്കാര്‍ അയാളെ അന്വേഷിച്ചിറങ്ങി, പതിയെ അയാള്‍ വായനക്കാരുടെ ഇഷ്ട എഴുത്തുകാരനായി മാറി തുടങ്ങിയിരുന്നു. പറഞ്ഞു വരുന്നത് റാം കെയര്‍ ഓഫ് ആനന്ദിയെന്ന സിനിമാറ്റിക് നോവലെഴുതിയ ആലപ്പുഴ ജില്ലക്കാരനായ അഖില്‍ പി ധര്‍മ്മജനെക്കുറിച്ചും അയാളുടെ പുതിയ നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെക്കുറിച്ചുമാണ്. 2020 ഡിസംബറില്‍ ഡീ.സി ബുക്ക്സ്‌്‌്‌്‌്‌് പ്രസിദ്ധീകരിച്ച ഈ പുസ്തകം ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തുവെന്നത് വലിയൊരു സവിശേഷതയാണ്. എഴുത്തിന്‍റെ ലോകത്ത് പറയ്യത്തക്ക മേല്‍വിലാസങ്ങളോ പിമ്പലങ്ങളോ യാതൊന്നുമില്ലാതെ തന്നെ യാള്‍ നേടിയെടുത്ത പ്രതിഷ്ഠ അയാളിലെ എഴുത്തു രീതിയെ വ്യതിരിക്തമാക്കുന്നുണ്ട്. കലര്‍പ്പില്ലാത്ത സ്നേഹം പോല്‍, സംശുദ്ധമായ തെളിനീരു കണക്കെ അവ അനുവാചകരുടെ ഉള്ളിലേക്കിറങ്ങുന്നുണ്ട്. എങ്ങും തട്ടാതെ ഒഴുകുന്ന ജലപ്രവാഹം പോല്‍ അവ വായനക്കാരില്‍ പ്രദീപ്തമായ വികാരങ്ങള്‍ നെയ്തെടുക്കുന്നു. വായനയുടെ ഒഴുക്കിന്‌ ഇളക്കം തട്ടാതെ ഒടുക്കം വരേയും രസചരട് മുറിയാതെ കഥയെ കൊണ്ടു പോകുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. സ്വാഭാവികമായ നോവലെഴുത്തില്‍ നിന്നും മാറി സിനിമാറ്റിക് നോവലെന്ന ജാലകത്തിലേക്ക് സ്ഥിതിഭേദം നടത്തുന്നത് പുതിയൊരു വായനാ രീതിയാണ്. അതിന്‍റെ അസമാനമായ ഒഴുക്ക് കൊണ്ട് തന്നെയാണ് ഇതിലെ വായനാ സുഖം വിപുലമാവുന്നതും. വിണ്ണോളം ഉയര്‍ന്നു നില്‍ക്കുന്ന മുന്‍വിധികളില്ലാതെ ചെറിയൊരു കഥപറച്ചിലായി ഇതിനെ കാണുന്നതിനോടാണ് എനിക്ക് പ്രിയം, അതു തന്നെയാണ് നോവലിസ്റ്റ് ആമുഖത്തില്‍ പറഞ്ഞു വെക്കുന്നതും, 'ലക്ഷണമൊത്ത ഒരു നോവലാണ് താങ്കള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക, ഒരു സിനിമ കാണുവാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ ഈ നോവലിനെ നിങ്ങള്‍ക്ക് കാണാം'. കേവലമൊരു നോവലില്‍ പ്രത്യക്ഷപ്പെടുന്ന ജീവിതത്തിന്‍റെ ആഴവും പരപ്പും, വൈരുദ്ധ്യങ്ങളുമൊക്കെ അടങ്ങുന്ന ലോകത്തെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ സമൂഹത്തെ അര്‍ബുധം കണക്കെ കാര്‍ന്നു തിന്നുന്ന സാമൂഹ്യ ജീര്‍ണതകളെക്കുറിച്ച്, വിവേചനങ്ങളെക്കുറിച്ച്, അവകാശ ധ്വംസനങ്ങളെക്കുറിച്ചുമൊക്കെ ഒട്ടും മയമില്ലാതെ തന്നെ ഉച്ചത്തില്‍ ശബ്ദിക്കുന്നുണ്ട്. അതില്‍ നാം മൂന്നാം ലിംഗക്കാരായി നിര്‍വചിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളോട് സമൂഹം കാണിക്കുന്ന ലിംഗ വിവേചനങ്ങളെക്കുറിച്ച് സവിസ്തരം പറയുന്നുണ്ട്. ഹിജഡയെന്നും ഒമ്പതുമെന്നൊക്കെ പേരിട്ട്‌ വിളിച്ച് നാം പരിഹസിക്കുന്നവര്‍ക്കും നമ്മെ പോലെ തന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും സ്നേഹിക്കാനുള്ള മനസ്സും കരയാനുള്ള കണ്ണുകളുമുണ്ടെന്ന് എഴുത്തുകാരന്‍ ഈ കഥയിലെ മല്ലിയെന്ന കഥാപാത്രത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നമ്മുടെ നോട്ടങ്ങള്‍, ഇടപെടലുകള്‍ എന്തുമാത്രം അസഭ്യവും അശ്ലീലവുമായാണ് അവരിലേക്ക് നീളുന്നതെന്ന ചിന്തയും അവ പുനര്‍ വിചിന്തനം നടത്തേണ്ടാതാണെന്ന ബോധവും അയാള്‍ നമുക്കായി ഇട്ടു തരുന്നുണ്ട്. അവരുടെ ശബ്ദങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ ലോകം ഇനിയും തയ്യാറായിട്ടില്ലെന്ന യാതാര്‍ത്ഥ്യത്തിലൂടെ കഥ പതിയെ കടന്നു പോകുന്നു. ഈ കഥയുടെ ഇതിവൃത്തത്തിന് മല്ലിയെന്ന കഥാപാത്രം നല്‍കുന്ന പിന്തുണയും ഊര്‍ജ്ജവും അവിതര്‍ക്കമാണ്. അവര്‍ക്കു നേരെ നടക്കുന്ന മനുഷ്യവകാശ ലംഘനകളും കടന്നുകയറ്റവുമൊക്കെ വായനക്കൊപ്പം ചൂടുപിടിച്ച് വരുന്നുണ്ട്. സമൂഹത്തില്‍ നടക്കുന്ന അവകാശലംഘനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന നാം പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹമായി തീര്‍ന്നെന്ന ബോധം വരികള്‍ക്കിടയില്‍ നാം തിരിച്ചറിയും. ജാതിയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നാം ലിംഗനീതിയേയും ലിംഗവിവേചനത്തേയും കുറിച്ച് സംസാരിക്കുമ്പോള്‍ ഇവരെ മാത്രം അകറ്റി നിര്‍ത്തുന്നു. ഒപ്പം അവരെ മാത്രം തേടിപിടിച്ച് ദ്രോഹിക്കുന്ന സദാചാര പോലീസാകാന്‍ നാം എത്രമാത്രം തണ്ടും മിടുക്കും കാട്ടുന്നുണ്ടെന്ന വസ്‌തുതയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. നാഗരീകതയുടെ കറുത്ത പുക കുഴലിനു മുന്നില്‍ വീര്‍പ്പുമുട്ടുന്ന ചെന്നൈ നഗരം, ജീവിത പ്രാരാബ്ധങ്ങള്‍ക്കു മുമ്പില്‍ കഷ്ടപ്പെടുന്ന സമൂഹം, സ്വപ്നങ്ങളുടെ ഭാണ്ഡവുമേന്തി ചെന്നൈയിലേക്ക വണ്ടി കയറിയ അനേകായിരമാള്‍ക്കാര്‍. അവരിലൊരാള്‍ തന്‍റെ ഹൃസ്വമായ കാലയളവില്‍ അനുഭവിക്കുന്ന, കണ്ടെത്തുന്ന സൗഹൃദങ്ങള്‍, പ്രണയങ്ങള്‍ ഒപ്പം അവരെ തേടിയെത്തുന്ന ആകസ്മികമായ ചില സംഭവങ്ങളൊക്കെ അടങ്ങുന്ന വൈകാരിക തലങ്ങളിലൂടെയാണ് നോവല്‍ നമ്മെ ഒടുക്കം വരെ കൈപിടിച്ചു കൊണ്ടു പോകുന്നത്. നിഷ്കളങ്കവും ആത്മാര്‍ത്ഥവുമായ പ്രണയമുണ്ടായിട്ടും അനന്തമായ പ്രതീക്ഷകള്‍ക്കു മുമ്പില്‍ ,എങ്ങോ കെടാതെ നില്‍ക്കുന്ന കാത്തിരിപ്പിനു വേണ്ടി പാതിവഴിയിലിട്ടേച്ചു പോകുന്ന പ്രണയം ആ പ്രണയ നിമിഷങ്ങളുടെ നൊമ്പരം നിലക്കാത്ത ആര്‍ത്തനാദം പോല്‍ വാനക്കാരന്‍റെ കാതിലടിക്കുന്നു. പ്രണയത്തേക്കാള്‍ മനോഹരമായിട്ടെന്താണീ ലോകത്തുള്ളതെന്ന ചോദ്യത്തിന് അവരുടെ നിസ്തുലമായ സൗഹൃദങ്ങള്‍ സുന്ദരമായി തന്നെ മറുപടി നല്‍കുന്നുണ്ട്. കഥയിലെ മുഖ്യകഥാപാത്രങ്ങളായ റാം, ആനന്ദി, വെട്രീ, രേഷ്മ, പാട്ടീ ഇവരൊക്കെ സ്നേഹത്തെ നിര്‍വചിക്കാനായി മാത്രം ജീവിച്ചു തീര്‍ക്കുന്നവരാണ്. ഈ സൗഹൃദ വലയത്തെ കേന്ദ്രീകരിച്ച് തന്നെയാണ് ഈ നോവല്‍ ചലിക്കുന്നതും. പരിമിതമായ കഥാപാത്രങ്ങള്‍ക്കൊപ്പം നിയന്ത്രിതമായ ഭാവനകളുമൊക്കെ ചേരുമ്പോഴാണ് ഈ പുസ്തകം മറ്റു പൈങ്കിളി നോവലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ഇതിന്‍റെ ആത്യന്തികമായ സമ്പൂര്‍ണ്ണതയും ഇവയൊക്കെ തന്നെയാണ്. പ്രണയ നിമിഷങ്ങളേക്കാള്‍ കായ്ച്ചു നില്‍ക്കുന്ന സൗഹൃദങ്ങള്‍, ഒപ്പം ചേര്‍ന്നു വരുന്ന ആഘോഷങ്ങള്‍, അവിസ്മരണീയമായ അനര്‍ഘ നിമിഷങ്ങള്‍, ആ അനുഭവങ്ങളുടെ വൈവിധ്യമായ ആവിഷ്കാരങ്ങള്‍ അങ്ങനെ അസാധാരണമായ പലതും കോര്‍ത്തിണക്കിയ ഒരു കഥ. ഫിലിം മേക്കിങ് എന്ന സ്വപ്നമായി ചെന്നൈയിലേക്ക് മുഖ്യകഥാപാത്രമായ റാം യാത്ര തിരിക്കുന്നതോടെയാണ് നോവല്‍ തുടങ്ങുന്നത്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് പുസ്തകം സഞ്ചരിക്കുന്നത്. അതിനിടയില്‍ അയാള്‍ കണ്ടു മുട്ടുന്ന അയാള്‍ക്ക് പ്രിയപ്പെട്ടവരായി മാറുന്ന ചിലരും കഥയുടെ ഭാഗമാവുന്നു. അതില്‍ നിസ്വാര്‍ത്ഥമായ സൗഹൃദം, പ്രണയം, പക, പ്രതീക്ഷ, സിനിമ, പ്രതികാരം, വിരഹം അങ്ങനെ സകലമാന ചേരുവകളും കൂടി ചേരുന്നു. കഥ നടക്കുന്ന പശ്ചാത്തലം അവിടുത്തെ സംസ്കാരങ്ങള്‍, അവയുടെ കൈമാറ്റങ്ങള്‍ ഒക്കെ വളരെ സുതാര്യതയോടെ തന്നെ ഇതില്‍ പകര്‍ന്ന് തരുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ടത് കഥ നടക്കുന്ന ചെന്നൈ നഗരത്തിന്‍റെ വിവരണങ്ങളും ചിത്രീകരണവും തന്നെയാണ്. ആ കാഴ്ചകളും ചുറ്റുപാടുകളുമൊക്കെ കഥ പോലെ തന്നെ മങ്ങലില്ലാതെ വരച്ചു കാട്ടുമ്പോള്‍ ചെന്നൈ വായനക്കാരന്‍റെ കൂടി പ്രീയപ്പെട്ട ഇടമാകുന്നുണ്ട്. ആ വിവരണങ്ങള്‍ തരുന്ന ഒറിജിനാലിറ്റി തന്നെയാണ് സിനിമാറ്റിക് നോവലിന്‍റെ പ്രത്യേകതയും. പ്രണയവും സൗഹൃദവും ഒരേ തീന്മേശയില്‍ വിളമ്പുന്ന നോവലിസ്റ്റ് അവ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ അതിഭാവുകത്വമോ അതിരു കവിഞ്ഞ വൈകാരിക ചേഷ്ടകള്‍ കൊണ്ടോ പുസ്തകം സാധാരണ നോവലെഴുത്തിന്‍റെ തലത്തില്‍ മാത്രം ചുരുങ്ങി പോകുന്നില്ല. ഒപ്പം പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഹൃദയസപൃക്കായ സ്പന്ദനങ്ങള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെക്കുക കൂടി ചെയ്തിട്ടുണ്ട്‌. ആഖ്യാന രീതിയില്‍ സാധാരണയായ കഥപറച്ചലില്‍ നിന്നും വിഭിന്നമായ ഒരു ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആ ശൈലിയിലെ മനോഹാരിത തന്നെയാണ് വായനക്ക് ഒഴുക്ക് നല്‍കുന്നതും. ചുറ്റിലും നടക്കുന്ന അനക്കങ്ങള്‍ പോലും എഴുത്തുകാരന്‍ സൂക്ഷമമായി പകര്‍ന്നു തരുമ്പോള്‍ ആ ഇടങ്ങള്‍ കഥക്ക് എത്രമേല്‍ അനിവാര്യമാണെന്ന് ദ്യോതിപ്പിക്കുന്നുണ്ട്. ആഖ്യാന ശൈലി അസാധാരണമാം രീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നതും അനിവാര്യമായ ഇടങ്ങളിലെ വിവരണം കൊണ്ട് തന്നെയാണ്. കളങ്കമില്ലാത്ത സൗഹൃദത്തക്കുറിച്ച് പറയുമ്പോള്‍ തന്നെ ആ ജീവിതങ്ങള്‍ക്കിടയില്‍ കനലെരിയുന്ന അനുഭവങ്ങളുടെ തീച്ചുളകള്‍ ആളി കത്തുന്ന ജീവിതങ്ങളെ കൂടി പരിചയപ്പെടുത്തുന്നുണ്ട്. ആ യാതാര്‍ത്ഥ്യങ്ങളാണ് പ്രണയത്തേക്കാള്‍ രക്തബന്ധത്തിന്‍റെ നിര്‍മലമായ സൗന്ദര്യം എടുത്തു കാട്ടുന്നത്. ഒരു പുസ്തകത്തെ അവയുടെ പുറം ചട്ട മാത്രം നോക്കിയിട്ട് വിലയിരുത്തരുതെന്ന് പറയുന്നതു പോലെ തന്നെയാണ് മനുഷ്യരുടെ കാര്യങ്ങളും. ഉള്ളെരിയുന്ന അനുഭവങ്ങളുടെ ചൂടുമായി ജീവിതം കയിച്ചു കൂട്ടുന്നവര്‍, സ്വന്തമാണെന്ന് കരുതിയവ നഷ്ടപ്പെട്ട് ജീവിത സന്ധികളില്‍ വിറച്ചുപോയിട്ടും ഏതോ ചില പ്രതീക്ഷളുടെ ഓരം പറ്റി ജീവിക്കുന്ന കഥാപാത്രങ്ങളും ഇതില്‍ ജീവിക്കുന്നുണ്ട്. ജീവിതത്തില്‍ എന്തെക്കെയോ ചെയ്തു തീര്‍ക്കാനായി ചട്ടം കെട്ടിയവര്‍, അങ്ങനെ നാമറിയാത അനേകം ലക്ഷ്യങ്ങള്‍ ഉള്ളവരാണ് നമ്മളില്‍ ഓരോരുത്തരും. അങ്ങനെയുള്ള കഥാപത്രമാണ് ഇതിലെ ആനന്ദിയും. പുറമേ ചിരിക്കുമ്പോഴും ജീവിതം പോരാട്ടമായി, പ്രതികാരമായി മാറ്റിയെടുത്തവള്‍. ഫിക്ഷനെഴുത്തിന്‍റെ കാല്‍പനികമായ മുഹൂര്‍ത്തങ്ങളിലൂടെ പുസ്തകം കടന്നു പോവുമ്പോഴും മുനമ്പം മനുഷ്യകടത്ത്, തമിഴ് വംശീയ കലാപം, ലിംഗവിവേചനം അങ്ങനെ സാമൂഹികവും അതീവ ഗൗരവവുമേറിയ ദൃശ്യങ്ങള്‍ കൂടി കഥയുടെ കാതലാകുന്നുണ്ട്. നമ്മുടെ സ്വപ്നങ്ങള്‍ അത് സാക്ഷാല്‍കൃതമാകുന്നത് വരെ നമ്മുടേത് മാത്രമാണ്. അത് വളര്‍ന്ന് പൂക്കളായി മാറുമ്പോള്‍ മാത്രമാണ് മറ്റുള്ളവരുടേത് കൂടിയാവുന്നത്, അതുവരെ അത് നമ്മുടേത് മാത്രമാണ്. അവ നമുക്ക് വലിയ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ കുറച്ചധികം ആശങ്കകളും വെച്ചു നീട്ടുന്നു. അങ്ങനെയുള്ളവര്‍ക്കുള്ള കഥകൂടിയാണിത്.. നഷ്ടപ്പെട്ടുവെന്ന് തോന്നി തുടങ്ങുമ്പോഴേക്കും അതിനെ വിടാതെ പിന്തുടരുന്നവരുടേത്‌ കൂടിയാണ് ജീവിതം. അങ്ങനെയുളളവരുടെ ജീവിതം കൂടിയാണ് റാം കയര്‍ ഓഫ് ആനന്ദി പറയുന്നത്. ആ സ്വപ്നങ്ങളിലേക്കുള്ള പാലങ്ങളായി സൗഹൃദമൊരു നിമിത്തമായി മാറുന്നു. എത്രമേല്‍ പ്രതിസന്ധികള്‍ വന്നാലും അവ വെച്ചുനീട്ടുന്ന അന്ധകാരത്തിനൊടുവില്‍ തീര്‍ച്ചയായും വെളിച്ചം നമ്മെ കാത്ത് കിടക്കുന്നുണ്ടാവും പിന്നെയും സഞ്ചരിക്കുന്നവര്‍ക്ക് മാത്രം. അത്തരത്തിലുള്ള ജീവിത സന്ദേശങ്ങള്‍ കൂടി എഴുത്തുകാരന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കലര്‍പ്പില്ലാത്ത സൗഹൃദവും, നിസ്വര്‍ത്ഥമായ പ്രണയവും, മങ്ങലേല്‍ക്കാത്ത പ്രതീക്ഷകളും എല്ലാം നിറച്ചു വെച്ചാണ് റാം കെയര്‍ ഓഫ് ആനന്ദി നമ്മെ കാത്തിരിക്കുന്നത്. നിര്‍മലമായ സൗഹൃദങ്ങള്‍ക്കിടയില്‍ ചില സര്‍പ്രേസുകളൊളിപ്പിച്ച് മുമ്പൊന്നും വായിച്ചിട്ടില്ലാത്ത വായനാസുഖം കൂടി തരുന്നുമുണ്ട്. സങ്കീര്‍ണ്ണമായ ജീവിത വഴികളിലൂടെ കടന്നു വന്നത് കൊണ്ട്‌ തന്നെയാകണം അഖില്‍ പി ധര്‍മ്മജനെ ഇത്രമേല്‍ ജീവിത ഗന്ധി നിറച്ചുള്ള പുസ്തകം എഴുതാന്‍ പ്രേരിപ്പിച്ചതും. യൂ.കെ അ്ജ്മല്‍ വിദ്യാനഗര്‍, കാസര്‍കോഡ്‌ 9747208851

  ചോരയുടെ മണമുള്ള പ്രണയം
By Abdul Rahman Vizhinjam
റാം C/O ആനന്ദി Akhil P Dharmajan Review by Abdul Rahman Vizhinjam ഓജോ ബോര്‍ഡ് മെർക്കുറി ഐലാൻ്റ്. എന്നീ രണ്ട് പുസ്തകങ്ങള്‍ കൊണ്ട്‌ തന്നെ വായനക്കാരെ ആകര്‍ഷിപ്പിക്കുകയും സ്വന്തം കഴിവ് കൊണ്ട്‌ എഴുത്ത് ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുകയും ചെയ്ത എഴുത്തുകാരനാണ് അഖില്‍ പി. ധർമജൻ... മുമ്പുളള രണ്ട് നോവലുകളും ഒരു ത്രില്ലർ അഡ്വഞ്ചർ പശ്ചാത്തലത്തിലാണ് എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ്‌ എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകം റാം C/O ആനന്ദി രചിച്ചിരിക്കുന്നത്... തീര്‍ത്തും വ്യത്യസ്തമായ ഒരു ശൈലി തന്നെയാണ്. ഒരു സിനിമാറ്റിക് നോവലാണ് ഇതെന്ന് ഒരുപാട്‌ റിവ്യൂ കളില്‍ നിന്നും വായിച്ചിരുന്നു. പക്ഷേ എനിക്ക് വായിച്ച് കഴിഞ്ഞപ്പോൾ കുറച്ച് മനുഷ്യരുടെ ജീവിതങ്ങളാണ്‌ ഇതിൽ നിറഞ്ഞു നില്‍ക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. സിനിമ പഠനവും ഒരു നോവല്‍ എഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും വേണ്ടി ആലപ്പുഴ യില്‍ നിന്നും ചെന്നൈയിലേക്ക് തിരിക്കുന്ന റാം എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഹീറോ യുടെ പരിവേഷമാണ് ഇതിൽ റാമിനുള്ളത്. ഒരു ഹീറോ ഉണ്ടാകുമ്പോള്‍ സ്വഭാവികമായും ഒരു നായികയും കുറച്ച് കൂട്ടുകാരും ഉണ്ടാകും...കവർ ചിത്രത്തില്‍ നിന്നും മനസിലായത് പോലെ ആനന്ദി യാണ് നമ്മുടെ നായിക. കൂട്ടുകാരായി റാമിന്റെ കൂടെ പഠിക്കുന്ന വെട്രി യും രേഷ്മയും... ഇവരൊക്കെയാണ് മുഖ്യ കഥാപാത്രങ്ങള്‍ എങ്കിലും കഥയില്‍ ഒഴിവാക്കാൻ പറ്റാത്ത രണ്ട് കഥാപാത്രങ്ങള്‍ കൂടി ഉണ്ട്. തമിഴ്‌നാട്ടില്‍ തിരുനങ്കൈ എന്ന പേരില്‍ അറിയപ്പെടുന്ന ട്രാൻസ്‌ജെൻഡർ ആയ മല്ലിയും വെട്രി യും ആനന്ദി യും താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ പാട്ടി യും... ഇവരുടെയൊക്കെ ജീവിതങ്ങളാണ് ഈ പുസ്തകത്തിൽ നിറഞ്ഞു നില്‍ക്കുന്നത്... ചെന്നൈയിലേക്ക് റാം വരുമ്പോൾ കുറെ സ്വപ്നങ്ങളുമായാണ് വന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഒരുപാട്‌ നിഗൂഢമായ കാര്യങ്ങളിലോക്കാണ് റാം എത്തിപ്പെട്ടത്... എഴുത്തുകാരന്റെ ഇതിന്‌ മുമ്പുളള പുസ്തകങ്ങളില്‍ വരികള്‍ക്കിടയിൽ വായനക്കാര്‍ ക്ക് വേണ്ടി ഒരുപാട്‌ സസ്പെന്‍സുകൾ ഒരുക്കിയിട്ടുണ്ടായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ഇതിലും ഒരുപാട് രഹസ്യങ്ങള്‍ വായനക്കാര്‍ ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. അതൊക്കെയും പുസ്തകത്തിൽ നിന്ന് കൊണ്ട്‌ തന്നെ മനസ്സിലാക്കേണ്ടതായ മുഹൂര്‍ത്തങ്ങളാണ്... ഒരു ഫാമിലി ഡ്രാമ കാറ്റഗറി വിഭാഗത്തില്‍ പെടുന്ന പുസ്തകമാണെങ്കിലും ഇതിൽ പ്രതികാരവും സൗഹൃദങ്ങളും പ്രണയവും കുറെ നിഗൂഢതകളും നിറഞ്ഞ് നില്ക്കുന്നുണ്ട്... കൂടാതെ തമിഴ് നാട്ടിലെ പ്രധാന പെട്ട ഒരു സ്ഥലമാണ് ചെന്നൈ സിറ്റി. സിനിമ സ്വപ്നം കാണുന്ന ഏതൊരാളും ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലം അത് ചെന്നൈ സിറ്റിയാണ്. അത് കൊണ്ട് തന്നെ പുസ്തകത്തില്‍ നിന്നും ചെന്നൈ യുടെ എകദേശ ചുറ്റുപാടും നമുക്ക് മനസ്സിലാക്കാൻ സാധിക്കും... എഴുത്തുകാരന്റെ ഇതിന്‌ മുമ്പുളള പുസ്തകങ്ങള്‍ സ്വന്തമായാണ് പുറത്തിറക്കിയത്. മൂന്നാമത്തെ ഈ കഥ കേരളത്തിലെ വന്‍കിട പ്രസാധകരായ ഡി.സി ബുക്സ് ഏറ്റെടുക്കണം എങ്കിൽ ഈ കഥയുടെ നിലവാരം എത്രത്തോളം ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാം... ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു... ഒരു കുറവായി അനുഭവപ്പെട്ടത് കവർ ചിത്രത്തില്‍ കഥയില്‍ നിര്‍ണായകമായ സ്ഥാനം വഹിച്ച മല്ലിയെ ചേര്‍ക്കാത്തതാണ്. അടുത്ത പതിപ്പില്‍ മല്ലിയെ യും കവർ ചിത്രത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷയോടെ... NB: സാധാരണ അഖില്‍ പി യുടെ പുസ്തകങ്ങള്‍ ഫോട്ടോ എടുക്കുന്നത് കഥയുടെ പശ്ചാത്തലവുമായി യോജിച്ച രീതിയില്‍ ആണ്‌ പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്ത്‌ പോകാൻ പറ്റാത്തത് കൊണ്ട്‌ ചെറിയ ഒരു എഡിറ്റിങ് ചെയ്ത് തൃപ്തിപ്പെടേണ്ടിവന്നു 9-2021 Book review 57 വില 350 പേജ് 320 Dcbooks Southindia DC Books

  ഹൃദയം നിറയ്ക്കുന്ന വായന.
By muhammad Sayed
ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ ചേരണമെന്ന ആഗ്രഹവുമായി ചെന്നൈയിൽ എത്തിച്ചേർന്ന റാം എന്ന യുവാവിന്റെ  അനുഭവങ്ങളാണ് അഖിൽ ധർമ്മജൻ എഴുതിയ റാം c/o ആനന്ദി എന്ന നോവലിന്റെ  ഇതിവൃത്തം. നിഗൂഢത പേറുന്ന ആനന്ദിയും ചില  കഥാസന്ദർഭങ്ങളും  വായന ഉദ്വാഗജനകമാക്കും. ആനന്ദി നടന്നുതീർത്ത കനൽവഴികൾ നമ്മെ സംഭീതരാക്കും. ചെന്നൈ നഗരത്തിലെ ഓരോ യാത്രയും നാം  ഹൃദയത്തിൽ അടയാളപ്പെടുത്തും.  വെട്രിയോടും രേഷ്മയോടുമൊപ്പം വാണിയമ്പാടി എന്ന സ്ഥലത്തേക്ക് പോകുമ്പോൾ  യാത്ര ചെയ്‌ത പ്രതീതി ഉളവാക്കും. അത്രയേറെ  യാഥാർത്ഥ്യബോധത്തോടെ കൃത്രിമ അലങ്കാരങ്ങളുടെ മുഴപ്പുകളില്ലാതെ കഥാകാരൻ നേരിട്ട് കഥ പറയുകയാണ്. പാട്ടിയുടെ സ്‌നേഹം ഹൃദയത്തിൽ നിറയും. സ്വാർത്ഥമായ സുഖത്തിനായി  അബലരോട് ദയവുകാണിക്കാത്ത കരുത്തരുടെ ദാർഷ്ട്യത്തെ അത്യന്തം തീക്ഷ്ണതയോടെ പുസ്തകത്തിൽ  വരച്ചുചേർത്തിട്ടുണ്ട്.  അതനുഭവിക്കുമ്പോൾ  വ്യവസ്ഥിതിയോട് അമർഷം തോന്നുക സ്വാഭാവികമാണ്.അത്രമേൽ ആഴത്തിൽ പടർന്നുകയറി നോവിറ്റിക്കാൻ  ട്രാൻസ്ജെൻഡറായ  മല്ലിയെന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വിശേഷങ്ങളുടെ പെരുമഴയിൽ ഒലിച്ചുവരുന്ന വ്യത്യസ്ത  വിഭവങ്ങളിലെ ഒരെണ്ണം മാത്രമാണ് ട്രാൻസ്ജൻഡേർസ്. പ്രണയവും പ്രതികാരവും അതിജീവനവും ഒരേപോലെ സമന്വയിച്ചിട്ടുണ്ട് ഈ നോവലിൽ.   ഈയടുത്ത് വായിച്ചതിൽവെച്ച്  ഏറ്റവും നല്ല നോവലാണിതെന്ന് നിസംശയം പറയുന്നു.  ലളിതഭാഷയിൽ മനോഹരമാക്കിയ ഓരോ മുഹൂർത്തവും നമ്മെയും  കൈപിടിച്ചുകൊണ്ട് പോകുന്ന തരത്തിൽ പൂർത്തിയാക്കപ്പെട്ട ഒരു രചന. റാം ഒളിപ്പിച്ചുവെച്ച ചില വിശേഷങ്ങളുണ്ട് നോവലിൽ .മുനമ്പം നമ്മുടെ മനസ്സിൽ മായാതെ നിൽക്കും.  ഈ പുസ്തകം വായിച്ചു മതിയാകാതെ, വായനക്കാരും അവിടേയ്ക്ക് യാത്രയാകും,  ഗുൽമോഹർ  പൂക്കളുടെ മനോഹാരിതയും  താഴിട്ടുപൂട്ടിയ ഡയറിയും, കുറെയേറെ പ്രാർത്ഥനകളും  നമ്മൾ പോലുമറിയാതെ ആനന്ദിക്കായി  കൈയിൽ  കരുതിയിട്ടുമുണ്ടാകും. ! മുഹമ്മദ്‌ സയ്ദ്.

  മനസ്സിനെ പിടിച്ചുലച്ച മനോഹരമായ രചന...!!
By Aparna Mikhil
റാം കെയ്റോഫ് ആനന്ദി...ഒരു പുഞ്ചിരിയോടെ വായിച്ചു തുടങ്ങി കണ്ണീരോടെ അവസാനിപ്പിച്ച മനോഹരമായൊരു കഥ..! ഉള്ളിൽ നിറഞ്ഞ അനവധി കഥാപാത്രങ്ങൾ..!സാമൂഹിക പ്രസക്തമായ പല വിഷയങ്ങളും ഈ ഒരു കഥയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കഥാകാരന്റെ വാക്കുകൾ തന്നെ കടമെടുത്താൽ, ഒരു സിനിമ കാണുന്നത് പോലെ നിങ്ങൾക്ക് വായിച്ചു പോകാവുന്ന അതിമനോഹരമായ ഒരു സിനിമാറ്റിക് നോവൽ.. അത് തന്നെയാണ് റാം കെയ്റോഫ് ആനന്ദി..! ഒരിക്കലെങ്കിലും ഈ ബുക്ക്‌ വായിച്ചില്ലെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയാണ്.മനസ്സിലെ വിങ്ങൽ ആയി മാറിയൊരാൾ.. മല്ലി..! ബെസ്റ്റ് ഒൺ ഫ്രം ദി author...! മനസ്സിൽ പതിയുന്ന ഒന്നിലധികം ചേരുവകൾ ചേർത്ത് കാച്ചി കുറുക്കിയ രചന..!

  ram c/o anandhi
By Muhammed Swafvan
ഫീൽ good one ???? തുടക്കക്കാർക്ക് വായിച്ചു തുടങ്ങാൻ പറ്റിയ പുസ്തകം

  നല്ലൊരു സിനിമാറ്റിക് നോവൽ
By SREERAG MORAZHA
വളരെ യാദൃശ്ച്ചകം ആയിട്ടാണ് "റാം c/o ആനന്ദി" എന്റെ കൈയിലേക്ക് ലേക്ക് വരുന്നത്. ഒരു സിനിമ കാണുന്ന ഫീൽ എനിക്ക് തരാൻ ഈ സിനിമാറ്റിക് നോവലിന് സാധിച്ചട്ടുണ്ട്‌,ഇടയ്ക്ക് ചില ആവർത്തന രംഗങ്ങൾ കടന്ന് വന്നെങ്കിലും അതൊന്നും നോവലിനെ രസംകൊല്ലി ആകുന്നില്ല. ഈ നോവലിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകം എന്തെന്നാൽ ഈ കഥ നടക്കുന്നത് ചെന്നൈയിൽ ആണ് മാത്രമല്ല ഈ കഥ നടക്കുന്ന സമയത്തു ഞാൻ ചെന്നൈയിൽ താമസവുമാണ് ഇതിലെ നായകൻ ആയ താമസിക്കുന്ന "അയ്യപ്പതങ്കൽ" എന്റെ റൂമിന്റെ വളരെ അടുത്താണ്. റാമും ആനന്ദിയും രേഷ്മയും വെട്രിയും എല്ലാം വിരഹിക്കുന്ന സ്ഥലങ്ങളായ ഗിണ്ടിയും, ടി നഗറും, മറീന ബീച്ചും ബസന്ത് നഗറും കോയമ്പേടും മാർക്കറ്റും പൂക്കടകളും ബസ് സ്റ്റാൻഡ് ഉം, സിനിമ തീയേറ്ററുകളും എല്ലാം എന്റെ ചെന്നൈ വാസക്കാലത്ത് ഞാനും ഫ്രണ്ട്സും കൂടി അലഞ്ഞു തിരിഞ്ഞ സ്ഥലങ്ങൾ ആണ്. ഈ നോവൽ ഒരു ലവ് സ്റ്റോറി എന്നതിനുപരിയായി എനിക്ക് തന്നത് നൊസ്റ്റാൾജിയ ആണ്, കഴിഞ്ഞു പോയ ചെന്നൈയിലെ സായാഹ്നങ്ങളിൽക്കുള്ള ഒരു തിരിച്ചു പോക്ക് ❤️

  Good cinematic novel....
By Jithin AP
Worth to read. Some characters will take a place in your mind after completion of reading.

  Must read❤️
By Mini Jayaprakash
Vayichu kazinja ee kathayum kathathile thapragalum enum manasil thane undavum ❤️❤️????

  Ram c/o Anandhi
By Sreejish MA
അത്രമേൽ ഇഷ്ട്ടം......

  It's just awesome ????????
By Aswin Sekhar
ഏറ്റവും പ്രിയപ്പെട്ട ഒരു നോവൽ ❤

  Nice One
By Basim Basi
Akhil bro book njan ithu vare vayichittilla ippam instagram open cheyyithu kazinjal brode bookine pattiyulla reels ann ellarum nalla abhiprayam anu comment boxil idunnathu reels okke kanumbol aro kathil vannu parayunna pole book medichu vayikkan kayyil paisa ella oru divasam enthayalum book medichu vayikkanam

  സിനിമ പോലെ
By rejil lal
ഒരു സിനിമ കാണുന്ന തിരക്കഥ പോലെ വായിച്ചു പോകാവുന്ന നോവൽ

  A magical hands
By Salumol Shaji
തുടക്കം മുതൽ ഒടുക്കം വരെ വായിക്കുന്നവരെ പിടിച്ചു നിർത്താനുള്ള എന്തോ ഒരു മാജിക്‌ ഇതിലുണ്ട്.ഇതിലെ ഓരോ ഭാഗങ്ങളും ഓരോ സിനിമയുടെ എപ്പിസോഡ് പോലെയാണ് തോന്നുന്നത്. ചെന്നൈ എന്ന നഗരത്തെ നേരിൽ കണ്ട ഒരു അനുഭവം.ഇത് വായിച്ചു തീരുമ്പോൾ ഇതിലെ ഏതെങ്കിലുമൊക്കെ ഭാഗം നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ട്ടണ്ടാകും. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് " മല്ലി "എന്ന കഥാപത്രമാണ്.

  ????❤️????
By MUHAMMED FASIL
Ram c/o Anandhi❣️ Akhil P Dharmajan ഈ പുസ്തകത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. സൗഹൃദവും പ്രണയവും സ്നേഹവും വിരഹവും കണ്ണീരും ഒരു ചെറു പുഞ്ചിരിയും സമ്മാനിക്കുന്ന ഊഷ്മളമായൊരു ഗന്ധം പോലെ... ഒടുവിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി ഒരു ചെറു നോവ് സമ്മാനിച്ചു കടന്നു പോകുന്ന കുറച്ചു മനുഷ്യരുടെ ജീവിതം...

  Ram C/o Anandhi= പുതിയ വാക്ക് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു ❤️❤️❤️... മനോഹരം ❤️❤️❤️
By Nithin Babu
ഒറ്റ വക്കിൽ പറയുകയാണെങ്കിൽ "ലോകോത്തര ഹിറ്റ്‌ നോവൽ". അത്രെയും ഹൃദയത്തിൽ സ്പർശിക്കാൻ ശേഷിയുള്ള കഥ... കഥ അല്ലാ ജീവിതങ്ങൾ. ഒരുപാട് സന്തോഷവും സങ്കടവും തന്ന ഈ നോവൽ എങ്ങനെ ഇനി മനസ്സിൽ നിന്നും മായും എന്ന് അറിയില്ല..... ആഴത്തിൽ ഹൃദയത്തിൽ പൂണ്ടുപോയിരുന്നു.... ഓരോ കഥാപാത്രങ്ങളും നമുക്ക് ചുറ്റും ഉള്ളവരായി തോന്നിപോകും... മനസ്സിരുത്തി വായിച്ചാൽ ആ കഥാപാത്രങ്ങൾ നമ്മൾ തന്നെ ആയി തോന്നും...... ❤️❤️❤️❤️❤️❤️❤️❤️❤️

  Awesome work
By Sachin C John
Thank you for this beautiful novel. Felt like watching a good movie

  ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച പുസ്തകം
By Alwin Joseph
നല്ലയെരുത്, ഒരു കഥ കേൾക്കുന്നതുപോലെ വായിച്ചിരിക്കാം

  Ram C/o Anandhi
By Thejas E S
Great book to read

  ???? Ram c/o Anandhi ????
By Ganga Lekshmi MS Ganga
I liked it ,a nice novel to read . The use of simple language and the story telling drags the readers attention towards the novel and feels like a journey towards chennai ( where the story happens)

  Feel good ????
By DEVI DAS
Nice narration ♥️

  Must read
By Rithun Raj
Recommended, one of the best i have read in 2024

  FEEL GOOD
By RAHUL MV
GREAT STORY

  Sebin Sabu
By Sebin Sabu
Just an average novel, but happy to hear that lots of people started reading with help of this novel.

  ഒരു സിനിമ കണ്ട ഫീൽ
By Sandeep Jo
സോഷ്യൽ മീഡിയകളിലെ ഒരു വൈറൽ ഫീവർ നിന്നാണ് ആദ്യമായി ഇങ്ങനൊരു പുസ്തകത്തെ കുറിച്ച് അറിയുന്നത്.. ആദ്യമൊക്കെ വെറും പ്രഹസനം എന്ന് വിലയിരുത്തി മൈൻഡ് ആകാതെ ഇരുന്നു... എന്നാൽ പോകെ പോകെ വായിക്കാതെ എന്തിനു സ്കൂൾ പഠിക്കുമ്പോ ടെക്സ്റ്റ്‌ ബുക്ക്‌ പോലും വായിക്കാൻ മടി ഉള്ള കൂട്ടുകാർ വരെ വായിച്ചിട്ട് മികച്ച അഭിപ്രായം പറഞ്ഞപ്പോൾ.. പതിയെ ഞാനും ഒരു എഡിഷൻ മേടിച്ചു വായിക്കാൻ തുടങ്ങി ആദ്യമൊക്കെ വായന... ബോർ ആയിട്ട് തോന്നി കാരണം ഇതെന്റെ രണ്ടാമത്തെ ബുക്ക്‌ ആയിരുന്നു പണ്ടെപ്പോഴോ ഒരു വലിയ നോവൽ അച്ഛനോടുള്ള വാശിക്ക് പുറത്ത് വായിച് തീർത്തത് ഒഴിച്ചാൽ പിന്നെ 15വർഷങ്ങൾക്ക് ഇപ്പുറം ആദ്യമായിട്ടാ ഒരു ബുക്ക്‌ എന്നെ ഇത്രയും സ്വാധീനിക്കുന്നത് ആദ്യത്തെ ഒരു 10pages 10ദിവസം എടുത്തു വായിച്ചു തീർക്കാൻ എന്നാൽ... ഒരു ദിവസം ശനിയാഴ്ച രാത്രി ഉറക്കം വരാതെ ഇരുന്നു.. എന്നാൽ പിന്നെ മൊബൈൽ ഫോൺ മാറ്റിവെക്കാം സിനിമകൾ ഒന്നും പുതിയത് ഇല്ല അന്ന് ott releses കുറവായിരുന്നു... അങ്ങനെ രാത്രി 10 മണിക്ക് തുടങ്ങിയ വായന ആയിരുന്നു വെളുപ്പിന് 8 മണി വരെ ഇരുന്നു വായിച്ചു തീർക്കേണ്ടി വന്നു എന്റെ ഉറക്കം എന്ന മിഥ്യ ഒക്കെ എങ്ങോട്ടോ ഓടി പോയ നിമിഷം... എല്ലാം കൊണ്ടും സിനിമ എന്നതിനേക്കാൾ വല്ലാത്തൊരു അനുഭവം ആയിരുന്നു ചില സമയങ്ങൾ റാം ആയിട്ടും ചിലപ്പോൾ ആനന്ദി ആയിട്ടും ഞാൻ സ്വയം ചിന്തിച്ചു തുടങ്ങി അത്രമേൽ എഴുത്തു കൊണ്ട് എന്നെ വല്ലാണ്ട് സ്വാധീനിച ഒരു നോവൽ... ഇപ്പോഴും അഖിൽ ബ്രോ നിങ്ങളുടെ അടുത്ത ബുക്ക്‌ വാങ്ങിക്കാനായിട്ട് DC ബുക്സ് വെബ്സൈറ്റ് കേറിയത് ആയിരുന്നു എന്നാപ്പിന്നെ ഒരു റിവ്യൂ ഇട്ടേക്കാമെന്ന് വിചാരിച്ചു ഒരുപാട് നന്ദി വീണ്ടും എന്നിലെ വായനയുടെ ആസ്വധകനെ തിരിച്ചു തന്നതിന്....







RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0