• Text
  • Text

ALCHEMIST [MALAYALAM]

By : PAULO COELHO



Book : ALCHEMIST [MALAYALAM]
Author: PAULO COELHO
Category : Novel, Translations, Best Sellers
ISBN : 8126401907
Binding : Normal
Publishing Date : 08-06-2026
Publisher : DC BOOKS
Edition : 81
Number of pages : 210
Language : Malayalam
Paper Back

Publisher: DC BOOKS
₹247.00 ₹275.00 10% off





Book Summary

ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.

WRITE A REVIEW

Product name: ALCHEMIST [MALAYALAM]

Review title:



Your Ratings:

Your Message:




Book Reviews

  നമ്മെ മുന്നോട്ടു നയിക്കുന്നു
By Achamma Mani
എന്റെ വായനയില് ഞാനെപ്പോഴും ചേര്ത്തു പിടിക്കുന്ന കുറച്ചുപുസ്തകങ്ങളെയുള്ളു. അതില് ഒന്നാമത് ആല്ക്കെമിസ്റ്റാണ്. വീണ്ടും വായിക്കാന് തയ്യാറെടുക്കുന്നു.


  very good book
By Akshay. k Ashok
It help us in life sucess

  ഫാത്തിമാ ദാ ഞാൻ വരികയായി....
By Sreehari Vijayan
വിശ്വവിഖ്യാതനായ സാഹിത്യകാരൻ പൗലോ കൊയ്ലൊയുടെ വിശ്വപ്രസിദ്ധമായ കൃതി- ദ ആൽക്കമിസ്റ്റ്. മോഹങ്ങളെയും മോഹഭംഗങ്ങളെയും വിവരണങ്ങൾക്കതീതമായി വരച്ചുകാട്ടിയ ഒരാട്ടിടയന്റെ അവസാനിക്കാത്ത പ്രയാണം. ലോകമൊട്ടാകെയുളള യുവാക്കളുടെയെല്ലാം പ്രതിനിധിയായാണ് സാന്റിയാഗോ എന്ന ആട്ടിടയ യുവാവ് തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ യാത്രയാരംഭിച്ചത്. എല്ലാവിധ ബന്ധനങ്ങളെയും ഉപേക്ഷിച്ച് സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും പുറകേ ആ യുവാവ് ഓടുവാനാരംഭിച്ചു. പിരമഡിനുളളിലെ നിധിയെന്ന അവന്റെ ലക്ഷ്യം യഥാർത്ഥത്തിൽ ചരട് പൊട്ടിയ പട്ടം പോലെ നടക്കുന്ന യുവതലമുറയുടെ നൈതികമായ ഉദാഹരണമാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയുളള യാത്രയിൽ അവൻ കണ്ടുമുട്ടുന്ന ജിപ്സിയായ വൃദ്ധയും, വിലപേശുന്ന വൃദ്ധനും, ആൽക്കമിസ്റ്റിനെ അന്വേഷിക്കുന്ന ഇംഗ്ലീഷീകാരനും, ഇടയ്ക്കുവച്ച് പരിചയപ്പെടുന്ന യാത്രാസംഘങ്ങളുമെല്ലാം വിവിധതരത്തിലുള്ള ഗുണപാഠങ്ങൾ സാന്റിയാഗോയ്ക്കും വായനക്കാർക്കും നൽകുന്നു. ഗോത്ര യുദ്ധവും ഫാത്തിമയോടുളള പ്രണയവും, ആൽക്കമിസ്റ്റിന്റെ രംഗപ്രവേശവുമെല്ലാം കഥയ്ക്ക് ആക്കവും സാന്റിയാഗോയ്ക്ക് പക്വതയും കൂട്ടുകയാണ്. അവസാനം പിരമിഡുകളുടെ നാട്ടിൽ എത്തിച്ചേർന്നെങ്കിലും നിധിയന്വേഷണത്തിനിടയിൽ, അവന് തന്റെ അവസാനിക്കുന്ന സമ്പാദ്യവും ആക്രമിച്ചവർക്ക് കൊടുക്കേണ്ടിവന്നു. പക്ഷേ അവരിലൊരാൾ, അയാൾ കണ്ട സ്വപ്നത്തെ പറ്റി പറഞ്ഞ വാക്കുകൾ അവനിൽ മാറ്റൊലി കൊണ്ടു. താൻ അന്വേഷിച്ച നിധി താൻ പുറപ്പെട്ടയിടത്ത് തന്നെയാണെന്ന് അവന് മനസിലായി. ഒടുവിൽ ലക്ഷ്യബോധം വന്ന സാന്റിയാഗോ യാഥാർത്ഥ്യം മനസിലാക്കി തിരികെയെത്തി ആ നിധി കുഴിച്ചെടുത്തു. ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു, ഫാത്തിമാ ഞാൻ വരികയായി. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ കഥയൊരു ആവേശമായങ്ങനെ മാറി. കഠിനാധ്വാനവും പരിശ്രമവും കൊണ്ട് ഏതാഗ്രഹവും സഫലമാക്കാനാവും എന്ന് ലോകത്തെയറിയിച്ച ഗ്രന്ഥകാരനായി പൗലോ കൊയ്ലൊയും.

  സ്വപ്‌നത്തിലേയ്‌ക്കുള്ള വഴി
By Aneena Victor
സ്വപ്‌നം കാണുന്നവരാണ് നാം എല്ലാപേരും. എന്നാൽ ആ സ്വപ്നത്തെ തേടി പോകുന്നവർ കുറവായിരിക്കും. ലക്ഷ്യത്തിൽ എത്തുന്നത് വരെ പ്രയത്‌നിക്കുന്നവർ അതിലും വിരളമായിരിക്കും. ആ യാത്രയിൽ പ്രചോദനമേകാനും, തളരുമ്പോൾ താങ്ങാവാനും, നേരായ മാർഗം കാട്ടിതരാനും അനേകം സുഹൃത്തുക്കളെ കണ്ടെത്തും. തളർത്താൻ ശ്രമിക്കുന്നവർ വരെ വഴികാട്ടികളാകാം. ഇതുപോലൊരു യാത്രയാണ് 'ആൽക്കെമിസ്റ്റ്'. ജീവിതത്തെ പുതിയ കണ്ണുകളോടെ കാണാനും നമ്മുടെ നിലനിൽപ്പിന്റെ യാഥാർത്ഥ്യം തിരിച്ചറിയാനും പ്രേരിപ്പിക്കുന്ന പുസ്തകം. ജീവിതവും പ്രണയവും ഒരുപോലെ കലർന്ന ഒരു അനശ്വര കൃതി.

  സാന്റിയാഗോയുടെ നിധി
By Amal Mohammed
വെറും ഒരു ആട്ടിടയൻ ബാലന് ജ്ഞാനിയാകാമോ ? ആകാമെന്ന് 'ആൽകെമിസ്റ്റ്‌' ലൂടെ പൗലോ കൊയ്‌ലോ തീർച്ച തരുന്നു. നിധി തേടിയുള്ള സാന്റിയാഗോയുടെ യാത്ര ആസ്വാദകരെ ആവേശത്തിന്റെയും പ്രചോദനങ്ങളുടെയും കൊടുമുടിയിലെത്തിക്കുന്നു.ഓരോ വായനയിലും പുസ്തകം ആശയങ്ങളുടെ മൂർച്ച കൂട്ടുന്നു.ഈജിപ്തും പിരമിഡുകളും സലേമിലെ രാജാവും ആൽകെമിസ്റ്റും ഫാത്തിമയും ഇന്നും ലോകമൊട്ടാകെ വായനക്കാരെ സ്വപ്നങ്ങൾ തേടാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. "When you want something, all the universe conspires in helping you to achieve it" #MustRead

  വാനോളം പ്രതീക്ഷകൾ നൽകുന്നൊരു ഗ്രന്ഥം
By ALI AKBAR VK
സാന്റിയാഗോയെന്ന ഇടയബാലൻ തനിക്കുണ്ടായ സ്വപ്നദര്ശനത്തിലൂടെ കണ്ട നിധി തേടി യാത്രയാവുന്നതാണ് നോവലിലെ ഉളളടക്കം.പൗലോ കൊയ്ലോയുടെ അതിമനോഹരമായ രചനവൈഭവമാണ് നോവലിന്റെ വ്യത്യസ്തത.മനസ്സിന്റെ മനോഭാവങ്ങളുടെ പ്രത്യേകതയും ഉപബോധമനസ്സിന്റെ ശക്തിയെയും വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് രചയിതാവ്.തന്റെ യാത്രയിൽ അൽക്കമിസ്റ്റ്മായി സൗഹൃദം കണ്ടെത്താനും പ്രാപഞ്ചിക രഹസ്യങ്ങൾ നേടാനും സാന്റിയാഗോയ്ക്ക് കഴിയുന്നു.അതിനുശേഷം തന്റെ നിധി കണ്ടെടുക്കുകയും,തന്റെ പ്രണയിനിയെ തേടി യാത്രയാവുന്നതോടുകൂടിയാണ് നോവൽ തീരുന്നത്.അവനവനിലേക്കുള്ള കണ്ണുതുറക്കലാണ് ഏറ്റവും വലിയ നിധിയെന്ന് ഉണർത്തിക്കൊണ്ട് വായനക്കാരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ട് ആൽകെമിസ്റ്റ് ഇന്നും ജീവിക്കുന്നു.

  നമ്മുക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ... ആ ആഗ്രഹം സത്യമാണെങ്കിൽ..ഈ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കും
By Melvin George
ലോകത്തിലെ ഏറ്റവും മികച്ച 10 പുസ്തകങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ തീർച്ചയായും കാണും ഈ പുസ്തകവും...നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും...അത് നല്ലത് ആണെങ്കിലും അല്ലെങ്കിലും അത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകും...വീണ്ടും വീണ്ടും പരിശ്രമിച്ചാൽ ഒരുനാൾ വിജയം സുനിശ്ചിതം.. നമ്മുടെ ആഗ്രഹത്തിനയി പരിശ്രമിച്ചാൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കും.

  മുഖവുര ആവശ്യമില്ലാത്ത ക്ലാസിക്ക്‌ നോവൽ
By Athul Chundayil
ഒരുപക്ഷെ ലോകത്തെ ഏറ്റവും പ്രശസ്തമായ നോവലായിരിക്കും ആൽക്കമിസ്റ്റ്‌.ഇത്രയേറെ ആത്മവിശ്വാസം പകർന്നു നൽകാൻ സാധിച്ചിട്ടുള്ളൊരു ഫിക്ഷൻ നോവൽ വേറെ ഉണ്ടാകുമോ എന്നു സംശയമാണു. അതി പ്രശസ്തമായ ഈ നോവലിന്റെ അതി ലളിതമായ ഈ പരിഭാഷ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്‌.ഈ ലോക ക്ലാസിക്ക്‌ യു പി സ്കൂൾ കാലഘട്ടത്തിൽ തന്നെ അനുഭവിച്ചറിയാൻ സാധിച്ചത്‌ ആ ലാളിത്യം കൊണ്ടു കൂടിയാണു.... തീർച്ചയായും ഏവരും വായിച്ചിരിക്കേണ്ടുന്നൊരു നോവൽ...

  ആൽക്കമിസ്റ് എന്ന നിധി
By Kiranmary Paul
പ്രപഞ്ചത്തിന്റെ അനന്തത ഒരു കൈപ്പിടിയിലൊതുക്കാൻ കഴിയുമോ? ഇല്ലായിരിക്കാം. പക്ഷെ, ഒരു ഹൃദയത്തിലൊതുക്കാം. അതാണു ആൽക്കമി. യാത്രകളെ സ്നേഹിക്കാനായി ഇടയവൃത്തി തിരഞ്ഞെടുത്ത സാന്റിയാഗോ തിരിച്ചറിയുന്നു ഓരോ യാത്രയും ചെന്നെത്തുന്നത് ഒരിടത്താണ്. നമ്മുടെ സ്വന്തം ആത്മവിലേക്ക്. അതിലേക്കുള്ളവഴി ചെറുതാക്കിക്കൊടുക്കുന്ന രസത്രഞ്ജൻ പറഞ്ഞുകൊടുക്കുന്നത് അവൻ അന്വേഷിക്കുന്ന നിധിയാണ്. അതാണ് ജീവനിൽനിന്ന് ജീവനിലേക്കുള്ള മന്ത്രികദൂരം. പ്രപഞ്ചസത്യങ്ങളിൽ ഒളിക്കപ്പെട്ട ഏകതയുടെ ഇന്ത്രജാലം. എല്ലാ ആത്മാർത്ഥഅന്വേഷണങ്ങളും ചെന്നെത്തുന്നത് സത്യമെന്നനിധിയിലായിരിക്കും.ഇവിടെ യാത്രക്കാരൻ ആത്മന്വേഷകനായി മാറുന്നത് അയാൾതന്നെ അറിയുന്നില്ല. സന്റിയാഗോയുടെ നിധി ഇതാണ്, എല്ലാ ജീവന്റെയും ഉറവിടം ഒന്നുതന്നെയാണ്. ഞാൻ ആണ് നീ. നീ ആണ് ഞാൻ. ഈ പരമസത്യത്തിന്റെ അപൂർവരസക്കൂട്ടിൽ ബാഹ്യതയുടെ വിവിധവർണങ്ങൾചേർത്ത് വിഭിന്നമാക്കപ്പെട്ട ഒരു ചങ്ങലയാണ് പ്രപഞ്ചം. ഇതിന്റെ കണ്ണികൾ ഒരുലോഹത്തിൽ നിർമിച്ച് ഒരേ തിളക്കത്തിൽ ഇഴചേർത്തിരിക്കുന്നു. ഇവിടെ എന്റെ ആഗ്രഹങ്ങൾ നിന്റെയുമാകുന്നു. ഈ പ്രപഞ്ചം മുഴുവൻ നിന്റെ ഏതാത്മാർത്ഥമായഗ്രഹത്തിനും കൂടെനിൽക്കും. നിന്നേപറ്റൂ കാരണം എല്ലാം നീ തന്നെയാണ്. ഈപുസ്തകത്തിൽ ദിവ്യപ്രണയത്തിന്റെ വശ്യഭാവങ്ങളുണ്ട്. അത് അവന്റെ യാത്രയുടെ മാധുര്യം കൂട്ടുന്നു. ഈകൃതി നവ്യമായൊരു ആത്മീയനുഭവമാണ്. നിങ്ങൾക്കും വഴിവിളക്കാവും നിങ്ങളുടെ ആത്മാവിലേക്കുള്ള യാത്രയിൽ.

  ഒറ്റയിരുപ്പിൽ വായിക്കേണ്ട പുസ്തകം
By Swadique Ali
70 മില്യൺ കോപ്പികൾ വിറ്റു കഴിഞ്ഞു. ഇനിയും ഒരുപാട് വിൽക്കാനുണ്ട്. എങ്കിൽ ഇത്രയധികം ജനപ്രിയമാവണമെങ്കിൽ ആ പുസ്തകത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടാവണം. അത് ചുരുക്കം ചില പുസ്തകങ്ങൾക്കേ കാണു. അതുപോലൊന്നാണ് ഇത്. ഏറ്റവും വ്യക്തമാകുന്ന വാക്കുകൾ, 'മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ' എഴുതിയ ഒരു മനോഹര പുസ്തകം. യാത്രയാണ് ഇതിലെ മെയിൻ. ഇടയനായ ബാലൻ നിധി അന്വേഷിച്ചു പോകുന്ന ഒരു ചെറിയ വിഷയം. സാധാരണ നിധി അന്വേഷിച്ചു പോയി ഏതെങ്കിലും രാജകുമാരിയെ കല്യാണം കഴിക്കലാണ് ഉണ്ടാവാറുള്ളത്. പക്ഷെ, ആ യാത്രയെ മനോഹരമായ ഒരു പ്രചോദന ക്‌ളാസ് ആക്കി മാറ്റി കൊയ്‌ലോ. സ്പെയിനിലെ ഇടിഞ്ഞ ചർച്ചിൽ നിന്നും തുടങ്ങുന്ന യാത്ര ഈജിപ്തിൽ എത്തുമ്പോഴേക്കും അതിലെ പല കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ഒരു ചിത്രമായിട്ടുണ്ടാവും. ഇടയ്ക്കിടെ അവരുടെ മുഖം നമ്മുടെ മനസ്സിൽ വന്നില്ലെങ്കിൽ നമ്മൾ അത് വായിച്ചിട്ടില്ലെന്നു മനസിലാക്കാം.

  ആത്മീയമായി നമ്മെ ഉണർത്തുന്ന ഒന്ന്.
By alan sam
തന്റെ നിയോഗത്തിലേക്കുള്ള സാന്റിയാഗോ എന്ന ഇടയാബാലന്റെ സംഭവബഹുലമായ പ്രയാണമാണ് പൗലോ കൊയ്‌ലോയുടെ വളരെ പ്രശസ്തമായ ' ആൽകെമിസ്റ്റ് '. നാം നമ്മുടെ നിയോഗം കണ്ടെത്തി അതിൽ പൂർണമായി വിശ്വസിച്ച് അത് നിവർത്തിക്കുവാനായി പൂർണമനസോടെ ഇറങ്ങുമ്പോൾ പ്രപഞ്ചം ഒന്നടങ്കം നമ്മോട് കൂടെ ഉണ്ടാകുമെന്നും . കൂടാതെ നമ്മുടെ ലക്ഷ്യം പലപ്പോഴും നമുക്ക് അടുത്ത് തന്നെ ഉണ്ടായാലും അത് കണ്ടെത്തുവാനും തിരിച്ചറിയുവാനും നാം എടുക്കുന്ന സമയവും താണ്ടേണ്ടി വരുന്ന ദൂരവും ആ യാത്ര നമുക്ക് നൽകുന്ന അനുഭവങ്ങളും വളരെ വലുതായിരിക്കും. പൗലോ കൊയ്‌ലോയുടെ ആത്മീകവും തത്വശാസ്ത്രവും ആയ ധാരാളം ചിന്തകൾ ഇൗ പുസ്തകം നമ്മോട് പങ്കുവെയ്ക്കുന്നു.ഇൗ പുസ്തകം വായിച്ച് കഴിയുമ്പോൾ നമ്മുടെ ഉള്ളിൽ ആത്മീയമായ ഉണർവ്വ് തീർച്ചയായും അനുഭവപ്പെടും.

  തിരിച്ചറിവുകള്‍
By SHILPA ALEX
തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്ന മനുഷ്യന്‍റെ അന്വേഷണങ്ങളാണ് ആല്‍ക്കമിസ്റ്റിന്‍റെ ആധാരം. സാന്‍റിയാഗോ എന്ന ഇടയ ബാലന്‍ തുടര്‍ച്ചയായി കാണുന്ന സ്വപ്നത്തിന് പിറകേ നിധിയന്വേഷിച്ചിറങ്ങുകയും ആല്‍ക്കെമിയുടെ രഹസ്യം നേരിട്ടു കണ്ടു മനസിലാക്കുകയും ചെയ്യുന്നു. യാത്രയില്‍ നിന്നും അവന്‍ പഠിക്കുന്ന പാഠങ്ങളും പ്രകൃതിയില്‍ നിന്നും അവന് കിട്ടുന്ന നിര്‍ദ്ദേശങ്ങളും അവനെ ലക്ഷ്യത്തിലേക്കെത്തിക്കുന്നു. തോറ്റു തിരിച്ചു പോകാതെ മുന്നോട്ട് നീങ്ങുന്നവര്‍ക്കുള്ളതാണ് വിജയം എന്ന് ഈ പുസ്തകം പറയുന്നു.

  നിയോഗത്തിലേക്ക്‌ ഉള്ള വഴികാട്ടി
By alan sam
തന്റെ നിയോഗത്തിലേക്കുള്ള സാന്റിയാഗോ എന്ന ഇടയാബാലന്റെ സംഭവബഹുലമായ പ്രയാണമാണ് പൗലോ കൊയ്‌ലോയുടെ വളരെ പ്രശസ്തമായ ' ആൽകെമിസ്റ്റ് '. നാം നമ്മുടെ നിയോഗം കണ്ടെത്തി അതിൽ പൂർണമായി വിശ്വസിച്ച് അത് നിവർത്തിക്കുവാനായി പൂർണമനസോടെ ഇറങ്ങുമ്പോൾ പ്രപഞ്ചം ഒന്നടങ്കം നമ്മോട് കൂടെ ഉണ്ടാകുമെന്നും . കൂടാതെ നമ്മുടെ ലക്ഷ്യം പലപ്പോഴും നമുക്ക് അടുത്ത് തന്നെ ഉണ്ടായാലും അത് കണ്ടെത്തുവാനും തിരിച്ചറിയുവാനും നാം എടുക്കുന്ന സമയവും താണ്ടേണ്ടി വരുന്ന ദൂരവും ആ യാത്ര നമുക്ക് നൽകുന്ന അനുഭവങ്ങളും വളരെ വലുതായിരിക്കും. പൗലോ കൊയ്‌ലോയുടെ ആത്മീകവും തത്വശാസ്ത്രവും ആയ ധാരാളം ചിന്തകൾ ഇൗ പുസ്തകം നമ്മോട് പങ്കുവെയ്ക്കുന്നു.ഇൗ പുസ്തകം വായിച്ച് കഴിയുമ്പോൾ നമ്മുടെ ഉള്ളിൽ ആത്മീയമായ ഉണർവ്വ് തീർച്ചയായും അനുഭവപ്പെടും.

  നിധിയിലേക്കുള്ള വഴി
By ELDHO GEORGE
നിധി തേടിയുള്ള യാത്രയിൽ ഒടുവിൽ എവിടെ എത്തിച്ചേരുന്നു എന്നുള്ള ആകാംഷ അവസാനത്തോളം നിലനിർത്തുന്ന നോവൽ , ജീവിതയാത്രയിൽ ഉറപ്പായും ഊർജ്ജം പകരുന്ന നോവൽ .

  ആൽകെമിസ്റ്റ്
By Abdul Azeez
ആൽകെമിസ്റ്റ് - പൌലോ കൊയ്ലോ മൂന്ന് പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട നോവൽ ആണ് പ്രശസ്ഥ ബ്രസീലിയൻ സാഹിത്യകാരനായ പൌലോ കൊയ്ലോ യുടെ ആൽകെമിസ്റ്റ്..67 ഭാഷകളിലായി ആറര കോടി കോപ്പി വിറ്റഴിഞ്ഞ ആൽകെമിസ്റ്റ് ഒരു നോവൽ എന്നതിലേറെ പ്രചോദനാത്മകമായ ഒരു ഗ്രന്ഥം ആയാണ് അറിയപ്പെടുന്നത്.. ഒരു സ്വപ്നദർശനത്തിലുടെ കണ്ട നിധി തേടി സാന്റിയാഗോ എന്ന ഇടയബാലൻ സ്പെയിനിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെടുന്നു..ആ യാത്രയിൽ അവൻ കണ്ടുമുട്ടുന്ന ആളുകളിൽ നിന്നും നേരിടുന്ന സാഹചര്യങ്ങളിൽ നിന്നും നേടിയ അറിവുകളും അനുഭവങ്ങളും അവനു പുതിയ ജീവിതവീക്ഷണങ്ങളും കാഴ്ചപ്പാടുകളും നൽകുന്നു. ഇരുട്ടും, വെളിച്ചവും അക്ഞതയും.. മരുഭൂമിയുടെ അനന്തതയുമറിയുന്നു.. അവൻ കടന്നു പോകുന്ന വേനലും, വെയിലും, രാവും, നിലാവും സൂര്യനും ചന്ദ്രനും, വെയിലും മഴയും അവന്റെ സ്വപ്നങ്ങൾക്ക് കൂട്ട് നില്കുന്നു.. ഓരോ വരികളിലൂടെയും ഭൗതികജീവിതത്തിനു ദൈവികമായ സൗരഭ്യ നൽകുന്നു.. നമ്മളെല്ലാവരും പ്രപഞ്ചത്തിന്റെ ഭാഗമാണ്.. നമ്മുടെ ലക്ഷ്യ ഈ പ്രപഞ്ചത്തിന്റെയും ലക്ഷ്യമാണ്.. നമ്മൾ ആത്മർത്തമായി ആഗ്രഹിക്കുകയാന്നെങ്കിൽ അത് യാഥാർഥ്യമാക്കാൻ ഈ ലോകം മുഴുവനും കൂട്ട് നിൽക്കും.. യാത്രകളാണ് പലപ്പോഴും ഒരുവന്റെ വിധി നിശ്ചയിക്കുന്നത്.. ഈ പ്രപഞ്ചതിൽ ഒന്നും യാദൃഷ്ചികമായി സംഭവിക്കുന്നില്ല... ഒന്ന് മറ്റൊന്നിന്റെ തുടർചയാണ്.. തുടങ്ങി ഒരുപാട് ഉൾകാഴ്ചകൾ ഈ പുസ്തകം മുന്നോട്ട് വെക്കുന്നു.. സ്വപ്നങ്ങലെ നെഞ്ചോട് ചേർക്കുന്നവർക്ക്.. അത് സാക്ഷത്കരിക്കാൻ പൂർണമനസ്സുല്ലവർക്ക് മുന്നോട്ട് ഉള്ള യാത്രയിൽ ഈ പുസ്തകം ഒരു വഴി വെളിച്ചം ആവും.. തീർച്ച..

  Review by jobin jose
By JOBIN JOSE
ലോകം ചുറ്റണമെന്ന് ആഗ്രഹവുമായി സാന്തിയാഗോ എന്ന ഇടയ ബാലൻ നടത്തുന്ന ഒരു മരുഭൂമി യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന പൗലോ കൊയ്‌ലോയുടെ ഈ ഗ്രന്ഥം കണ്ടുമുട്ടുന്ന ചില വ്യക്തികളിൽ നിന്നും അവന്റെ യാത്ര ലോകം ചുറ്റും എന്നതുമാത്രമല്ല ഒരു നിധി കണ്ടെത്തുക എന്ന ലക്ഷ്യം ഉണ്ട് എന്നാണ് തിരിച്ചറിയുക അവന് നിധി കണ്ടെത്തുവാൻ ഇറങ്ങിത്തിരിക്കുകയും അവന് നേരിടേണ്ടിവന്ന സാഹചര്യങ്ങളും പിന്നീടവൻ ഒരു ആൽക്കെമിസ്റ്റ് കണ്ടെത്തുകയും ആ വഴി അവനവന്റെ ലക്ഷ്യത്തിൽ എത്തുകയും എന്നാൽ അവൻ എത്തിയത് ഒരു ലക്ഷ്യത്തിൽ അല്ല പിന്നീട് അവൻ ആദ്യം ഇരുന്നിരുന്ന പഴയ പള്ളിയുടെ സക്രാരിയുടെ താഴെ കിടക്കുകയും അവിടം കുഴിക്കുമ്പോൾ നിധി അവനെ കിട്ടുകയും ചെയ്യുന്നു ഇതിൽ നമ്മൾ ലക്ഷ്യത്തിലെത്താൻ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും അതിലേക്ക് എത്തുമ്പോൾ നമുക്ക് ഉണ്ടാകാനിടയുള്ള സംഭവങ്ങളും ഇതിൽ പ്രതിപാദിക്കുന്നു നമ്മൾ ഒരു ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചാൽ തീരുമാനം ഉറപ്പുള്ള താണെങ്കിൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്ന് പൗലോ കൊയിലോ ഈ പുസ്തകത്തിലൂടെ നമ്മളെ പഠിപ്പിക്കുന്നു

  തലവരയുടെ രസതന്ത്രം
By Shahid Velom
ഇടിഞ്ഞ് പൊളിഞ്ഞ ഒരു പള്ളിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. സക്രാരി നിന്ന സ്ഥാനം സൈക്കമോർ മരം കയ്യടക്കിയ ഇതേ പള്ളിയിലാണ് ഒടുവിൽ കഥാവൃത്തം പൂർണ്ണമാകുന്നതും. ഇതിനിടയിൽ തന്റെ വിധിയും നിധിയും പിന്തുടർന്ന് ഒരിടയബാലൻ നടത്തുന്ന സാഹസിക യാത്രയാണ് 'ആൽക്കെമിസ്റ്റ് ' എന്ന നോവലിന്റെ ഇതിവൃത്തം. ലോക സാഹിത്യ ഭൂപടത്തിൽ തന്റേതായ ഇടം കണ്ടെത്തിയ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് 'ആൽക്കെമിസ്റ്റ് '. എഴുപതോളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ കൃതി ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ പുസ്തകം എന്ന കീർത്തി നേടി. 150 ലധികം രാജ്യങ്ങളിലായി 65 ദശലക്ഷത്തിലധികം അനുവാചക ഹൃദയങ്ങൾ ഈ ഗ്രന്ഥം കീഴടക്കിക്കഴിഞ്ഞു. സാന്തിയാഗോ എന്ന ഇടയബാലൻ തന്റെ സ്വപ്നദർശനത്തിന്റെ പൊരുളന്വേഷിച്ച് നടത്തുന്ന യാത്രയാണ് കഥയുടെ പ്രതിപാദ്യം. ഒരു കുട്ടി തന്നെ ഈജിപ്തിലെ പിരമിഡിനടുത്തേക്ക് കൊണ്ട് പോയി നിധി കാണിച്ച് തരുന്നതായി സാന്തിയാഗോ സ്വപ്നം കാണുന്നു. സലേമിലെ രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധന്റെ പ്രേരണയിൽ അവൻ തന്റെ നിധി തേടിക്കൊണ്ടുള്ള പ്രയാണം, അഥവാ തന്റെ നിയോഗമന്വേഷിച്ച് കൊണ്ടുള്ള യാത്ര തുടങ്ങുന്നു. മനുഷ്യൻ വലുതാകുമ്പോൾ അവന്റെ സ്വപ്നങ്ങൾ ചെറുതാകുന്നുവെന്നും വിധിയുടെ വഴിയിൽ മുന്നേറുന്നവരാണ് ജീവിതസുഖം അനുഭവിക്കുന്നതെന്നും ഈ വൃദ്ധൻ അവനെ ഉണർത്തുന്നു. പിന്നീട് ഒരുപാട് കനൽപഥങ്ങൾ താണ്ടി നിമിത്തങ്ങളുടെ അകമ്പടി സേവിച്ച് അവന്റെ യാത്ര തുടരുന്നു. 'തുടക്കക്കാരന്റെ ഭാഗ്യം' അവനെ തുണക്കുന്നു. മരുഭൂമികൾ താണ്ടിയുള്ള യാത്രയിൽ അവൻ പലരെയും കണ്ട് മുട്ടി. വിധിയുമായുള്ള കൂടിക്കാഴ്ചകളിലൂടെ പുതിയ ചിന്തകൾ ഉൾക്കൊണ്ടു. പ്രപഞ്ചത്തിനൊരാത്മാവുണ്ടെന്നും ആ വിശ്വചേതനയുടെ ഒരംശമാണ് നമ്മളിലോരോരുത്തരിലും തുടിച്ച് നിൽക്കുന്നതെന്നും തിരിച്ചറിഞ്ഞു. ചിന്താമണിയും ആത്മസുധയും ഹൃദയത്തിലേക്കാവാഹിച്ചു. ആൽക്കെമിസ്റ്റിന്റെ നിർദ്ദേശ പ്രകാരം ആത്മാവിന്റെ ഭാഷ പഠിച്ചു. പ്രപഞ്ചത്തിൽ മുഴുകാൻ സ്വന്തം ആത്മാവിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് അയാളാണവന് പറഞ്ഞ് കൊടുക്കുന്നത്. ഹൃദയം ലോകത്തിന്റെ കണ്ണാടിയാണെന്നും പ്രപഞ്ചാത്മാവിൽ നിന്നാണ് അത് രൂപം കൊള്ളുന്നതെന്നും അയാൾ പറയുന്നു. മക്തൂബ്…. യാത്രക്കിടയിൽ ഫാത്തിമയെന്ന തന്റെ നല്ലപാതിയെ കണ്ടുമുട്ടുന്നു. അവന്റെ ആത്മാവിന്റെ നിധിയായ് അവളെ ചേർത്തുവെച്ച നിമിഷങ്ങൾ…. എന്നാൽ ആ നിമിഷങ്ങളും പിന്നീട് വെറുമൊരോർമ്മ മാത്രമായവശേഷിക്കുമെന്ന് അവനോർത്തു. എങ്കിലും ഇന്നലെയുടെയും നാളെയുടെയും തടവറകളിൽ നിന്നും സ്വതന്ത്രനായ് ഈയൊരു നിമിഷം മാത്രം ജീവിക്കണമെന്ന ഒട്ടകക്കാരന്റെ വാക്കുകൾ അവന്റെ ഓരോ ചലനത്തിലും ആവേശം പകർന്നു. സർവ്വചരാചരങ്ങളിലും ആത്മാവിന്റെ അംശമുണ്ടെന്ന് തിരിച്ചറിഞ്ഞ അവൻ മരുഭൂമിയോടും കാറ്റിനോടും സൂര്യനോടുമൊക്കെ സംസാരിക്കുന്നുണ്ട്. പ്രകൃതിയുടെ ഭാഷയറിഞ്ഞ അവൻ എല്ലാം ഒരേ കൈകളാൽ വിരചിതമായ കവിതയാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ മനുഷ്യന് മാത്രമേ ആനന്ദം ലഭിക്കുന്നുള്ളൂവെന്നും അത് തന്റെ വിധിയുടെ അനുധാവനത്തിലൂടെയാണെന്നും തിരിച്ചറിയുന്നു. അവസാനം ആ യാത്ര അവനെ പഴയ പള്ളിയിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നു. പക്ഷേ ആ യാത്ര തന്നെയായിരുന്നു അവന്റെ നിധി. വാക്കുകളില്ലാത്ത ഭാഷ ശീലിക്കാനും ആൽക്കെമിസ്റ്റാകാനും പ്രപഞ്ചത്തെയറിയാനും വഴിതെളിച്ച യാത്ര…. സ്വന്തം ഹൃദയത്തിനുള്ളിലെ വിളക്ക് കാണാതെ ലോകം മുഴുവൻ വെളിച്ചം തേടിയലയുന്ന മനുഷ്യരോടാണ് ഈ കൃതി സംവദിക്കുന്നത്. നിമിത്തങ്ങളുടെയും നിയോഗത്തിന്റെയും ഇത്തിരിവെട്ടം പിന്തുടരുമ്പോൾ ജീവിതത്തിന്റെ പ്രഭയും പ്രഭാവവും കണ്ടെത്താൻ സാധിക്കുമെന്ന് ഈ ഗ്രന്ഥം ആണയിട്ട് പറയുന്നു. "നിന്റെ മനസ്സെവിടെയാണോ അവിടെയാണ് നീ തേടുന്ന നിധിയും" എന്ന സത്യമാണ് 'ആൽകെമിസ്റ്റ്' പകരുന്ന സന്ദേശം. ഓരോ വായനക്കാരന്റെയും മാനസാന്തരങ്ങളിൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തുന്ന ഒന്നാണ് ഈ ഗ്രന്ഥം. സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് പ്രപഞ്ചമൊന്നാകെ പ്രയത്നിക്കുമെന്ന ശുഭചിന്തയാണ് സാന്റിയാഗോയിലൂടെ പൗലോ കൊയ്ലോ ലളിതമായും സരളമായും അവതരിപ്പിക്കുന്നത്. ✍️ ശാഹിദ് വേളം

  സ്വപ്നം മരിക്കാതെ നിർത്തൂ..
By Anand A V
അതെ നാർസിസ്സ് മുഖം നോക്കിയ തടാകം കണ്ണീർ തടാകമായതും ചിര പുരാതന ഭാരതീയ ദർശനങ്ങളുമായി വല്ലാതെ ബന്ധപ്പെട്ട് കിടക്കുന്നു. അൽക്കമിസ്റ്റ് എന്ന കഥയിൽ ഈ ബന്ധം അങ്ങോളം ഇങ്ങോളം കാണാം. ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ അൽക്കമിസ്റ്റ് ഒരു യാത്രയുടെ കഥയാണ്, സന്ദേഹിയായ മനുഷ്യൻ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്ര. ഒരു സ്വകാര്യസ്വപ്നത്തിലെ നിധിയെ പിന്തുടർന്നുകൊണ്ട് സ്‌പെയിനിലെ ഒരു ഗ്രാമത്തിൽ ഇടയന്മാരും അവരുടെ ആടുകളും വിശ്രമിക്കുന്ന പള്ളിമുറ്റത്തുനിന്ന് നിന്ന് യാത്രതുടങ്ങി ഈജിപ്റ്റിലെ പിരമിഡുകളുടെ ചുവട്ടിൽ വരെ സാന്റിയാഗോ എത്തുന്നു. അവന്റെ യാത്ര വെറുതെയായില്ല, ആ യാത്ര തന്നെയാണ് നിധി. അവൻ ലോകത്തിന്റെ വഴികളറിഞ്ഞു, വാക്കുകളില്ലാത്ത ഭാഷയറിഞ്ഞു, ലോകത്തെയറിഞ്ഞു, അൽക്കമിസ്റ്റായി. സ്വപ്നമാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്, മുന്നോട്ടു നയിക്കുന്നത്. ജീവിതത്തിൽ ഓരോ കാര്യവും അദൃശ്യമായ കണ്ണികളാൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അടയാളങ്ങൾ ശ്രദ്ധിക്കുന്നവൻ സ്വപ്നങ്ങളുടെ സഫല്യവും അറിയുന്നു. സാന്റിയാഗോയുടെ യാത്രയ്ക്ക് ആത്മീയതയുടെയും ജീവിത ദർശനങ്ങളുടെയും വലീയ മാനങ്ങൾ കാണാം. തുടരെ കാണുന്ന തന്റെ സ്വപ്നത്തിനു പിന്നാലെ പോകുന്ന സാന്റിയാഗോയുടെ യാത്ര പറഞ്ഞുവെക്കുന്നത് ആഴമേറിയ ജീവിത ദർശനകളാണ്. മനസിന്റെ ഭാഷയുടെയുടെ പ്രാധാന്യം, പ്രപഞ്ചം കാട്ടിത്തരുന്ന അടയാളങ്ങൾ, പ്രപഞ്ചത്തിലെ സകലമാന ഘടകങ്ങളുടെയും പാരസ്പര്യം, നിയോഗം തേടിയുള്ള ജീവിതഗതി എന്നിങ്ങനെയുള്ള സങ്കപ്പങ്ങളിൽ ഊന്നിയാണ് കഥ കെട്ടിപാടുത്തിട്ടുള്ളത് എന്ന് കാണാം. ബിബ്ലിക്കൽ പശ്ചാത്തലത്തിൽ ഭാരതീയ വിശ്വാസസങ്കല്പങ്ങളെ കൂടി സാന്നിവേശിപ്പിച്ചുകൊണ്ട് കഥാകാരൻ എഴുതി നിർത്തുമ്പോൾ അതൊരു മഹത്തര സൃഷ്ടിയായിത്തീർന്നത് കാണാം. ബൈബിൾ കഥയുടെ വേദിയിൽ ഭാരതീയ സങ്കല്പങ്ങൾ കഥാപാത്രമായി അരങ്ങു തകർത്ത ഒരു നാടകമായി കാണാം അൽക്കമിസ്റ്റിനെ. കഥാരംഭം മുതൽ അവസാനം വരെ കഥാകാരൻ സംവദിക്കുന്ന കാര്യങ്ങളാണ്, തത്വമസി, പാരസ്പര്യം, ആത്മരതി, നിയോഗം, തപസ്സ് തുടങ്ങിയ ഭാരതീയ കാഴ്ചപ്പാടുകൾ. എന്നാൽ ഭാരതീയ വിധിദർശനത്തെ കൊയ്‌ലോ നിരാകരിക്കുന്നു.

  Review competition
By Mahesh Sharma
ലോകം കാണാനായി വീടുവിട്ടിറങ്ങിയ സാന്റിയാഗോ എന്ന ഇടയ ബാലൻ തന്റെ സ്വപ്നത്തിൽക്കണ്ട നിധി തേടി ഈജിപ്തിലേക്കു നടത്തുന്ന യാത്രയുടെയും ആ യാത്രയിലൂടെ അവനു സംഭവിക്കുന്ന തിരിച്ചറിവുകളുടേയും കഥയാണ്‌ ആൽക്കമിസ്റ്റ്. അതുവരെ ഏതൊരിടയനേയും പോലെ വളരെ സാധാരണമായ ഒരു ജീവിതം നയിച്ചിരുന്ന ഒരുവൻ തന്റെ സ്വപ്നത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചപ്പോൾ ആ ജീവിതം എത്രമേൽ ആസാധാരണമായി മാറി എന്ന് ആൽക്കമിസ്റ്റ് നമ്മെ ബോധ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ "ഹൃദയം പറയുന്നതു കേൽക്കൂ, സ്വപ്നങ്ങളേ പിന്തുടരൂ" എന്ന് യുവജനതയോടുള്ള ആഹ്വാനവുമാകുന്നുണ്ട് ഈ നോവൽ. ആൽക്കമി എന്ന നിഗൂഢശാഖയെപ്പറ്റി ആദ്യംമുതൽ തന്നെ നിരവധി സൂചനകളുണ്ട് നോവലിൽ. ഏതു ലോഹത്തേയും സ്വർണ്ണമാക്കുന്ന ആൽക്കമി വിദ്യ പഠിക്കുക എന്നത് ഒരു ഉദ്ദേശമേ ആയിരുന്നില്ലെങ്കിലും സാന്റിയാഗോ തന്റെ യാത്രാമധ്യേ ഒരു ആൽക്കമിസ്റ്റിനെ കണ്ടുമുട്ടുകയും അതവന്റെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുകയും ചെയ്യുന്നു. താൻ അനുഭവിച്ചറിഞ്ഞ ആത്മീയതയുടെ പ്രശാന്തമായ തത്വത്തെ ഒരു നാടോടിക്കഥയുടെ ചാരുതയോടെ തികഞ്ഞ കൈയ്യടക്കത്തോടെ സന്നിവേശിപ്പിച്ചിരിക്കുകയാണ് കൊയ്ലോ ഈ നോവലിൽ. നാം കാണുന്ന നിമിത്തങ്ങളും സൂചനകളും നമ്മുടെ വിചാരങ്ങളുമൊക്കെ നമുക്കായി പ്രകൃതി ഒരുക്കുന്ന അടയാളങ്ങളാണെന്ന് പറയുമ്പോൾത്തന്നെ "നമ്മുടെ ആഗ്രഹം തീവ്രമാണെങ്കിൽ അതു സഫലമാക്കാൻ ലോകം മുഴുവൻ കൂടെവന്നു നിൽക്കും" എന്നുകൂടി കൊയ്ലോ പറഞ്ഞുവയ്ക്കുന്നു. മാജിക്കൽ റിയലിസത്തിൽ മാർക്വേസ് അടക്കമുള്ള തന്റെ ലാറ്റിനമേരിക്കൻ പിൻഗാമികൾക്കുള്ള ഒരു പ്രണാമമായും കൊയ്ലോയുടെ ഈ നോവലിനെ വീക്ഷിക്കാവുന്നതാണ്.

  മനസ്സു കൊണ്ട്‌ വായിക്കേണ്ട നോവൽ...
By Varadha Chundayil
പാണ്ഡിത്യ പ്രകടനത്തിനായ്‌ വാക്കുകൾ വാരി വിതറി ആളെ ആകർഷിക്കേണ്ട ആവശ്യമൊട്ടുമില്ലാത്ത ലോകപ്രശസ്ത നോവൽ.പ്രതീക്ഷയെന്ന വറ്റാത്ത ഉറവ ജീവിതത്തിൽ വച്ചു പുലർത്തേണ്ടുന്ന അനിവാര്യത അടിവരയിട്ട നോവൽ. ആമുഖങ്ങളാവശ്യമൊട്ടും തന്നെയില്ലാത്ത ഈ നോവലിന്റെ കലാമൂല്യത്തെ കുറിച്ച്‌ കൂടുതൽ പറയേണ്ടതായില്ല. ഇവിടെ പ്രത്യേകമായ്‌ പ്രശംസ അർഹിക്കുന്ന ഒന്നുണ്ടെങ്കിൽ അത്‌ ഈ ലോക ക്ലാസിക്കിനെ യു പി ഹൈസ്കൂൾ കാലഘട്ടത്തിൽ തന്നെ വായിച്ചു മനസ്സിലാക്കാൻ സഹായിച്ച മികച്ച പരിഭാഷ ആയിരിക്കും... ജീവിതത്തിലൊരിക്കകെങ്കിലും വായിച്ചനുഭവിക്കേണ്ട കൃതി....

  'The Alchemist' ഒരു ചെറുകഥ മാത്രമല്ല!
By Arshad Madathodi
The Alchemist ഒരു ചെറു കഥയെന്ന നിലയിലാണ് വായിച്ച് തുടങ്ങിയത്. പക്ഷേ അതൊരു കഥ മാത്രമല്ലായിരുന്നു. ഒരോ പേജുകൾ മറിയ്ക്കുമ്പോഴും ഒരു പാട് കാര്യങ്ങൾ ആ പുസ്തകം നമ്മോട് സംസാരിച്ച് തുടങ്ങും. നമ്മുടെ ചിന്തകളെ, പ്രവർത്തികളെ സ്വാദീനിക്കാൻ തുടങ്ങും. ഒരു പക്ഷേ, വായന The Alchemist ന്റെ അവസാന പേജിലെത്തുമ്പോഴേക്കും മാനസികമായി പുതിയ നമ്മളെ നമുക്ക് അനുഭവിക്കാൻ കഴിയും. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.

  'The Alchemist' ഒരു ചെറുകഥ മാത്രമല്ല!
By Arshad Madathodi
The Alchemist ഒരു ചെറു കഥയെന്ന നിലയിലാണ് വായിച്ച് തുടങ്ങിയത്. പക്ഷേ അതൊരു കഥ മാത്രമല്ലായിരുന്നു. ഒരോ പേജുകൾ മറിയ്ക്കുമ്പോഴും ഒരു പാട് കാര്യങ്ങൾ ആ പുസ്തകം നമ്മോട് സംസാരിച്ച് തുടങ്ങും. നമ്മുടെ ചിന്തകളെ, പ്രവർത്തികളെ സ്വാദീനിക്കാൻ തുടങ്ങും. ഒരു പക്ഷേ, വായന The Alchemist ന്റെ അവസാന പേജിലെത്തുമ്പോഴേക്കും മാനസികമായി പുതിയ നമ്മളെ നമുക്ക് അനുഭവിക്കാൻ കഴിയും. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.

  പരിവർത്തനം ,പരിണാമം,പൂർണ്ണത - സ്വത്തദർശനം
By JITHA SHARUN
കഥാരംഭം മുതൽ നമ്മെ സാന്റിയാഗോ പരിവർത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു .മനുഷ്യമനസ്സിന്റെ പ്രയാണം പൂർണത തേടി ഉള്ളതാണെന്ന വസ്തുത കാര്യകാരണ സഹിതം വായനക്കാരിലേക്ക് പകരുക എന്ന ദൗത്യമാണ് പാലൊ കോയിലോ ചെയുന്നത്. ആദ്യന്തം ജിജ്ഞാസ നിലനിർത്താൻ കൃതിക്ക് കഴിയുന്നുണ്ട്. ഓരോ മനുഷ്യനും അവനവനിലേക്കാണ് തിരിയേണ്ടതെന്ന മഹത്വം ആണ് “ ആൽക്കമിസ്റ് “ ഉദ്ഘോഷിക്കുന്നത് . സാന്റിയാഗോ കഥാരംഭത്തിൽ ഒരു ആട്ടിടയനാണ് . പിന്നീടുള്ള ഓരോ ഘട്ടങ്ങളും അയാൾ തിരയുന്നത് അയാളുടെ ഉള്ളിലെ ഉറവ വറ്റാത്ത നിധിയാണെന്നു തിരിച്ചറിയപെടലുകൾ ആണ്. നാം ഓരോരുത്തരും ഓരോ യാത്രയിലാണ് പൂർത്തീകരണത്തിന്റെ യാത്ര . നാം അന്വേഷിക്കുന്ന നിധി ആത്മ സാക്ഷാത്കാരമാണെന്നുള്ള തിരിച്ചറിവാണ് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നത്. സാന്റിയാഗോ യാത്രാരംഭത്തിൽ പരിചയപ്പെടുന്ന വൃദ്ധൻ വിചിന്തനം ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്നു . പ്രേരണ മനുഷ്യ മനസിന് അത്യാവശ്യമാണ് . തളർന്നു പോകുമ്പോളും , മനസ്സിന്റെ ശക്തി നഷ്ടപെടുമ്പോളും “ പ്രേരണ” ഒരു വലിയ ഘടകമാണ് . നല്ല “ സുഹൃത്തോ” , “ഗുരു” വോ വഴികാട്ടിയായി ഉണ്ടെങ്കിൽ ജീവതം താളം തെറ്റാതെ ലക്ഷ്യ സ്ഥാനത്തു എത്തും. മനസ്സ് തളർന്നിരിക്കുമ്പോൾ ഒരു പുസ്തകം വായിക്കാനോ, ഉപദേശം കേൾക്കാനോ ആർക്കുമാവില്ല. പ്രാരംഭദശയിൽ പരിചയ പ്പെടുന്ന ബേക്കറി ഉടമ പാതിവഴിയെ സ്വപ്നം ഉപേക്ഷിച്ചവനാണ് . അയാളെപ്പോലെ പലരും സ്വപ്നം നിറവേറാൻ പറ്റാതെ ജീവിതസരണിയിൽ നീണ്ടുപോയിട്ടുണ്ട് . കാരണം കടമകളോ, കർത്തവ്യങ്ങളോ ആകാം .എങ്കിലും നിങ്ങൾ “ തീവ്രമായി ആഗ്രഹിക്കുന്നെങ്കിൽ അത് നടപ്പാക്കൻ ലോകം തന്നെ ഒപ്പമുണ്ടാകും”എന്ന വിഖ്യാതമായ തത്വം വൃദ്ധൻ ഓർമ്മിപ്പിക്കുന്നുണ്ട് .കഥ മധ്യത്തിൽ അയാൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കപ്പൽ യാത്ര , വിശ്വസിച്ച മനുഷ്യൻ വഞ്ചിക്കുന്നത് എല്ലാം കഥാഗതിയെ പുഷ്ടിപ്പെടുത്തുന്നു.അറബ് മനുഷ്യൻ സാന്റിയാഗോക്കു വെളിപ്പെടുത്തുന്ന അനുഭവ ജ്ഞാനം വേറൊരിടത്തു നിന്നും അയാൾക്കു ലഭിക്കുകയുമില്ല .”യൂറിമ്മും “ ,”തുമ്മിമ്മും” ചഞ്ചല പ്രകൃതിയായ മനസിന്നെ തളച്ചിടാൻ വൃദ്ധൻ ഉപയോഗപ്പെടുത്തുന്ന മാർഗമാണ്. പിരമിഡുകളുടെ ലോകത്തു എത്തുമ്പോൾ പട്ടാളക്കരുമായി ഉണ്ടായ സംഘർഷം , ഉപോല്പലകമായി ലഭ്യമായ അറിവ് , ആൽക്കമിസ്റ് തുറന്നു കാട്ടുന്ന ജീവിത യാഥാർഥ്യം എല്ല്ലാം തന്നെ ആത്മദര്ശനത്തിനുള്ള വഴികാട്ടികൾ ആണ്. സാന്റിയാഗോ എന്ന അഭ്യസ്ത വിദ്യനായ ആട്ടിടയന്റെ നിധിയി തേടിയുള്ള യാത്ര മനുഷ്യ മനസിന്റെ പരിവത്തനത്തിലൂടെ പൂർണതയാണെന്ന് ആൽക്കെമിസ്റ് കാണിച്ചു തരുന്നു

  always best.
By Muhammed Chamakkalil
every human must read this book once in his life.



  Everyone should read this book
By Nobin Thomas
S

  Alchemist♥️
By anila m m
ഒരുപാട് ഇഷ്ടം തോന്നിയ പുസ്തകങ്ങളിൽ ഒന്ന്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0