• Text
  • Text

DAYA ENNA PENKUTTY

By : M T VASUDEVAN NAIR



Book : DAYA ENNA PENKUTTY
Author: M T VASUDEVAN NAIR
Category : Children's Literature
ISBN : 9788126421367
Binding : Normal
Publishing Date : 30-12-2025
Publisher : DC BOOKS
Edition : 15
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം. ടി. വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ.

WRITE A REVIEW

Product name: DAYA ENNA PENKUTTY

Review title:



Your Ratings:

Your Message:




Book Reviews

  സിനിമ കാണിച്ച് തന്ന പുസ്തകം
By Melvin George
എം ടിയുടെ "ദയ എന്ന പെൺകുട്ടി" എന്ന ഈ പുസ്തകം ആസ്പദം ആകി മഞ്ജു വാര്യർ പ്രധാന വേഷം കൈകാര്യം ചെയ്ത "ദയ" എന്ന സിനിമ കണ്ട ശേഷം ആണ് ഞാൻ ഈ പുസ്തകം വായിച്ചത്...അതിനാൽ തന്നെ ഓരോ പേജ് വയിക്കുമ്പോളും സിനിമയിലെ ഓരോ സീനുകൾ മനസ്സിൽ തെളിയുക ആയിരുന്നു..ഇത്രമേൽ ആസ്വദിച്ച് വായിച്ച വേറെ ഒരു പുസ്തകം ഇല്ല... വായിക്കൂ...തീർച്ചയായും ഇഷ്ടപ്പെടും... ദയയെ..

  Daya enna penkutty
By USHA KUMARI
ധനികനും ദയാലുവും ആയ ഒരു വ്യാപാരിക്ക് വാർദ്ധക്യത്തോട് അടുത്ത കാലത്ത് ഒരു പുത്രൻ പിറന്നു .അവൻറെ പേര് മൻസൂർ എന്നായിരുന്നു .കുറച്ചുനാൾ കഴിഞ്ഞ് അവൻറെ അച്ഛൻ മരിച്ചു.മൻസൂർ ചീത്ത കൂട്ടുകെട്ടിൽ സമ്പാദ്യം എല്ലാം നശിപ്പിച്ചു,എല്ലാവരും അവനെ ഉപേക്ഷിച്ചു. പക്ഷേ അപ്പോൾ ദയ (സുമറൂദ്) എന്ന ഒരു പെൺകുട്ടി പരിചരിക്കാൻ എത്തി.മൻസൂറിനെ സഹായിക്കാനായി തന്നെ വിൽക്കാൻ അവൾ തീരുമാനിച്ചു .എന്നാൽ, അവളുടെ ബുദ്ധിവൈഭവം കണ്ടപ്പോൾ സുൽത്താൻ അവളെ മൻസൂറിനെ ഒപ്പം തിരിച്ചയച്ച അവനെ കല്യാണം കഴിച്ച് ജീവിക്കാൻ ഉപദേശിച്ചു. എന്നാൽ പ്രതിബന്ധങ്ങൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ ...രാജസദസ്സിലെ ദയയുടെ സൗന്ദര്യം കണ്ട് ആലി എന്ന് കൊള്ളക്കാരൻ അവളെ തട്ടിക്കൊണ്ടുപോയി .അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവൾ മറ്റു പലയിടങ്ങളിലും എത്തി.എന്നാൽ, ദുഃഖത്തിനു പിന്നാലെ സുഖം ഉണ്ടാകും എന്ന് പറയാറുള്ള പോലെ നമ്മുടെ ഈ കഥയും ശുഭപര്യവസായിയായിയാണ്. മലയാള സാഹിത്യത്തിലെ സ്ത്രീ എം ടി വാസുദേവൻ നായർ കുട്ടികൾക്ക് വേണ്ടി രചിച്ച നോവൽ ആണിത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0