• Text
  • Text

DELHI GAADHAKAL

By : M. MUKUNDAN



Book : DELHI GAADHAKAL
Author: M. MUKUNDAN
Category : Novel, April special
ISBN : 9788126433285
Binding : Normal
Publishing Date : 25-03-2026
Publisher : DC BOOKS
Edition : 12
Number of pages : 576
Language : Malayalam
Paper Back

Publisher: DC BOOKS
₹499.00 ₹650.00 23% off





Book Summary

ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവല്‍. ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തികസാമൂഹ്യജീവിതം എങ്ങനെയെല്ലാം മാറ്റി മറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാക്കുന്നു. ഇന്ത്യന്‍ അവസ്ഥയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമം.

WRITE A REVIEW

Product name: DELHI GAADHAKAL

Review title:



Your Ratings:

Your Message:




Book Reviews

  Dalhi gadhakal
By Anagha Divakaran
എം.മുകുന്ദന്റെ നോവലുകളിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തലമുള്ള ഒരു നോവലാണ് ഡൽഹി ഗാഥകൾ. സഹാദേവനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അവരുടെ കുടുംബമൊക്കെയാണ് പ്രധാന കഥാപാത്രങ്ങൾ. സഹദേവൻ ന്യൂ ഡൽഹിയിൽ ചിലവഴിച്ച നാല്‌ പതിറ്റാണ്ടുകൾ, ഡൽഹി ചെറിയൊരു നഗരത്തിൽ നിന്ന് മെട്രോ പോളിറ്റൻ  സിറ്റി ആകുന്നത് വരെയുള്ള അന്തരീക്ഷം, മാറിമാറിയുന്ന  രാഷ്ട്രീയം, ഇതെല്ലാം നോവലിൽ പരാമർശിക്കപ്പെടുന്നു. സഹദേവന്റെ ഞെട്ടലിന് കാരണമായ ഇന്ത്യ-ചൈന യുദ്ധത്തിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. 1965 ലും 1971ലും പാകിസ്താനെതിരെ നടന്ന യുദ്ധങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും നോവലിൽ വിവരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി അല്ലെങ്കിൽ ദുരന്തമായി വിശേശിപ്പിക്കുന്നത് 1975 ലെ അടിയന്തരാവസ്ഥ കാലമാണ്. ഭരണകൂടം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ കാരണം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുരിതം നോവലിൽ കൃത്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 1984 ലെ ഇന്ദിരാഗാന്ധിയുടെ കൊലപാതകവും അതിനെ തുടർന്നുണ്ടായ സിഖ് കലാപം എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടുകളും നോവലിന്റെ ഭാഗമാണ്. ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം ആണ് സഹദേവൻ അവസാനമായിട് കാണുന്ന സ്വപ്നം. അതൊരു നല്ല തുടക്കമാകാൻ ആഗ്രഹിച്ചുകൊണ്ടാണ് കഥാകാരൻ നോവൽ അവസാനിപ്പിക്കുന്നത്.

  ദൽഹി ഗാഥകൾ ചരിത്രം മാത്രമല്ല, വർത്തമാനവുമാണ്
By Najim Kochukalunk
എം. മുകുന്ദെൻറ ‘ദൽഹി ഗാഥകൾ’ വായിക്കുേമ്പാൾ ഞാൻ സ്വയമറിയാതെ വൃക്ഷണ സഞ്ചി പൊത്തിപ്പിടിച്ച് നിലവിളിച്ചുപ്പോയി. അപ്പോൾ ഞാൻ ‘ബീജഹത്യകൾ’ എന്ന അധ്യായത്തിലായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി ദൽഹിയിൽ ചേരി നിവാസികളെ വന്ധ്യംകരിക്കാനുള്ള മിഷനുമായി മുന്നേറുകയാണ്. മുനിസിപ്പാലിറ്റിയുടെ പട്ടാള വണ്ടിയുമായി വന്ന് ആണുങ്ങളെ പിടിച്ചുകൊണ്ടുപോയി നിർബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു. ചേരിയിലെ ധോബി സീതാറാമിെൻറ കുടലിന് മുന്നിൽ നിൽക്കുകയാണ് നോവലിലെ നായകൻ സഹദേവൻ. ഇന്ന് ഓഫീസിൽ പോയിട്ടില്ല. അയാളുടെ വസ്ത്രം ഇസ്തിരിയിടാൻ കൊണ്ടുപോയിട്ട് ധോബി സീതാറാം മടക്കികൊണ്ടുവന്നിട്ടില്ല. അത് അന്വേഷിച്ച് വന്നതാണ് സഹദേവൻ. അകത്തുനിന്നും ഹിന്ദിപ്പാട്ട് കേൾക്കുന്നു. അൽപം ദേഷ്യത്തോടെ സഹദേവൻ വിളിച്ചു: ‘അരേ സീതാറാം... എെൻറ കപ്പട എവിടെ? നീ കാരണം ഞാനിന്ന് ഓഫീസിൽ പോയില്ല.... ’’ അകത്ത് റേഡിയോ നിശ്ശബ്ദമായി. ആ നിശ്ശബ്ദതയിൽ സീതാറാമിെൻറ രോദനം അയാൾ കേട്ടു. ‘‘ബാബുജി, സബ് കദം ഹോഗയാ. എെൻറ ജീവിതം ബർബാദ് ഹോഗയാ...’’ അകത്തുകയറി ചെന്ന സഹദേവനെ കണ്ട് സീതാറാം മുള കീറുന്നതുപോലെ കരഞ്ഞു. ചാർപ്പായയിൽ അനങ്ങാതെ മലർന്നുകിടക്കുന്ന അയാൾ തെൻറ മെലിഞ്ഞ വിരലുകളുള്ള വലിയ കൈപ്പത്തികൾ നാഭിയിന്മേൽ ചേർത്തുവെച്ചിരുന്നു. അയാളുടെ പ്രശ്നം അവിടെയാണെന്ന് സഹദേവന് ഒറ്റനോട്ടത്തിൽ മനസിലായി. മുനിസിപ്പാലിറ്റിക്കാർ ബലമായി പിടിച്ചുകൊണ്ടുപോകുന്നവരെ ആശുപത്രി വരാന്തയിൽ നിരയായി കിടത്തി സ്റ്റെറിലൈസ് ചെയ്യാത്ത ഉപകരണങ്ങൾ കൊണ്ട് ഓപ്പറേഷൻ നടത്തി വിടുകയാണ്. ദേശീയ വന്ധ്യംകരണത്തിന് വിധേയമായതിന് സീതാറാമിന് കിട്ടിയത് ഒരു റേഡിയോയും 20 രൂപയുമാണ്. ആ റേഡിയോയിൽ നിന്നാണ് ഹിന്ദിസിനിമാപ്പാട്ട് കേട്ടുകൊണ്ടിരുന്നത്. അത്രയും വായിച്ചപ്പോഴാണ് ഒരു വാൾത്തലയിൽ എെൻറ വൃക്ഷണ സഞ്ചി ഉരഞ്ഞത് പോലെ വേദന അരിച്ചുകയറിയത്. ഒരു രോദനം ഉള്ളിൽ നിന്ന് വന്നു. എനിക്ക് ആറുവയസുള്ളപ്പോൾ സംഭവിച്ച അടിയന്തരാവസ്ഥയെ ദൽഹി ഗാഥകളിൽ നിന്നാണ് ഞാൻ ശരിക്ക് നൊന്തറിഞ്ഞത്. ഏകാധിപത്യ ഫാസിസം പുതിയതല്ലെന്നും ദൽഹിയുടെ വൃക്ഷണം കീറിയും തുർക്കുമാൻ ഗെയിറ്റിൽ ബുൾഡോസർ കയറ്റിയും സിഖുകാരെ വംശഹത്യ നടത്തിയും മൂന്ന് പതിറ്റാണ്ട് മുേമ്പ അതിെൻറ വരവറിയിച്ചതാണെന്നും നട്ടെല്ല് വെട്ടിപ്പിടിച്ച ഞെട്ടലോടെയാണ് ഞാൻ മസിലാക്കിയത്. നമ്പർ വൺ സഫ്ദർജംഗ് റോഡിലെ പൂന്തോട്ടത്തിൽ പൂക്കളെ പരിചരിച്ച് നടന്നിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വഴിയെ നടന്നുപോകുന്ന മറ്റുള്ളവരെ പോലെ താനും കണ്ടിരുന്നത് സഹദേവൻ ഓക്കുന്നുണ്ട്. മയിലിനെ തീറ്റിക്കുകയും പൂന്തോട്ടത്തിൽ ഉലാത്തുകയും ചെയ്യുന്ന മറ്റൊരു പ്രധാനമന്ത്രിയെ ഇന്നത്തെ ഇന്ത്യയും കാണുന്നുണ്ട്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0