Book Summary
1928 ജനുവരി 15-ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ ജനിച്ചു. ചിത്രകാരന്‍, ശില്പി,
വാസ്തുശില്പി, എഴുത്തുകാരന്‍, പ്രഭാഷക. ചെന്നൈയിലെ ഗവ. സ്‌കൂള്‍ ഒഫ്
ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ പഠിച്ചു. മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് (1952-'61),
സതേണ്‍ ലാങ്‌ഗ്വേജസ് ബുക് ട്രസ്റ്റിന്റെ മലയാളം എഡിറ്റര്‍, ആര്‍ട്ട് കണ്‍സള്‍ട്ടന്റ ്
(1961-'62), മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറി (1962-'68), ന്യൂഡല്‍ഹി ലളിതകലാ
അക്കാദമി അംഗം (1966-'68), ഫെഡോ (ഫാക്റ്റ്)യിലെ ആര്‍ട്ട് കണ്‍സള്‍ട്ടന്റ ്
(1968-'72), കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ (1974-'77) എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചിട്ടു്യു്. കേരള കലാപീഠത്തിന്റെ സ്ഥാപകാംഗവും ഇപ്പോഴത്തെ ചെയര്‍
മാനുമാണ്. ന്യൂമാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും 'കലാദര്‍
പ്പണ'ത്തിന്റെ എഡിറ്ററും. 'നവസാഹിതി', 'ഗോപുരം', 'സമീക്ഷ', 'കേരളകവിത',
'ജ്വാല' തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി ആരംഭം മുതല്‍ ബന്ധപ്പെട്ടു
പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് (1985), ചെന്നൈ റീജിയന
ല്‍ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക് അവാര്‍ഡ് (1992), എം.കെ.കെ. നായര്‍
അവാര്‍ഡ് (1994), വയലാര്‍ അവാര്‍ഡ് (2000), കേരള സാഹിത്യ അക്കാദമി വൈജ്ഞാ
നിക സാഹിത്യപുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.