• Text
  • Text

ETHRAYUM PRIYAPPETTAVALKKU : ORU FEMINIST MANIFESTO

By : CHIMAMANDA NGOZI ADICHIE



Book : ETHRAYUM PRIYAPPETTAVALKKU : ORU FEMINIST MANIFESTO
Author: CHIMAMANDA NGOZI ADICHIE
Category : Study, Translations, translation fest 2025
ISBN : 9789354322525
Binding : Normal
Publishing Date : 31-08-2024
Publisher : DC BOOKS
Edition : 5
Number of pages : 92
Language : Malayalam
Paper Back

Publisher: DC BOOKS
₹92.00 ₹120.00 23% off





Book Summary

നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണത്താൽ സ്വപ്നം കാണുന്നതിൽനിന്ന് പിന്നാട്ടുപോകാതിരിക്കാൻ, വ്യക്തി എന്ന നിലയിൽ എവിടെയും തന്റേതായ ഇടം സ്ഥാപിച്ചെടുക്കാൻ, ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള ധീരതയിലേക്ക് ഉയരാൻ, ജീവിതവിജയത്തിനു ബാഹ്യരൂപവും സൗന്ദര്യവും പ്രധാന ഘടകമല്ലെന്ന് പഠിപ്പിക്കാൻ. വിവാഹം എന്ന ലക്ഷ്യത്തെ മാത്രം ലാക്കാക്കി അല്ല പെൺകുട്ടികൾ വളരേണ്ടത് എന്നറിയാൻ, പെണ്മയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളെ മറികടക്കാൻ, ആൺകുട്ടിയാണ് എന്നതിനാൽ പ്രത്യേക പരിഗണനകളും ഇളവുകളും ഇല്ലെന്നും വീടിനുളളിൽ അവനും തുല്യമായ ചുമതലാബോധം ഉണ്ടെന്നും ഒക്കെ തെളിമയോടെ പറഞ്ഞുകൊടുക്കാൻ ഈ പുസ്തകം സഹായിക്കും. സ്ര്തീകളെ. പ്രത്യേകിച്ച് അമ്മമാരെയാണ് ഇത് അഭിസംബോധന ചെയ്യുന്നതെങ്കിലും താൻ ഇതുവരെ ജീവിച്ചുവന്ന ജീവിതക്രമത്തിന്റെ പൊള്ളത്തരം മനസ്സിലാക്കുന്നതിൽ പുരുഷനെയും സഹായിക്കുന്ന ഗ്രന്ഥമാണിത്.

WRITE A REVIEW

Product name: Ethrayum Priyappettavalkku : Oru Feminist Manifesto

Review title:



Your Ratings:

Your Message:




Book Reviews

  വായിച്ചേ മതിയാവൂ!!
By Devika Remesh
എന്താണ് ഫെമിനിസം? ആരാണ് ഒരു യഥാർത്ഥ ഫെമിനിസ്റ്റ്? സമൂഹത്തിൽ പലപ്പോഴും തെറ്റിധരിക്കപ്പെടുകയും, തന്മൂലം അർഹിക്കുന്ന ബോധവൽക്കരണം ലഭിക്കാതെ പോവുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഫെമിനിസം. സ്ത്രീക്കും പുരുഷനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ തുല്യത കൈവരിക്കുക മാത്രമാണ് ഫെമിനിസത്തിന്റെ ലക്ഷ്യം. ചിമ്മമാണ്ട എന്ഗോസി അടിച്ചീ രചിച്ച ഈ പുസ്തകത്തിന്റെ മലയാള വിവർത്തനം ഏതൊരാളും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. നിങ്ങൾ ഫെമിനിസ്റ്റ് ആണെങ്കിലും അല്ലെങ്കിലും ഇത് വായിക്കണം. നാം അറിയാതെ നമുക്കുള്ളിൽ അടിയുറച്ചുപോയ പല ധാരണകളെയും തെറ്റാണെന്ന് തെളിയിക്കാൻ ഇത് സഹായിക്കും. സ്വയം ഫെമിനിസ്റ്റ് എന്ന് പറയുന്ന പലർക്കും ഫെമിനിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അറിയുകയില്ലയെന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. സ്വന്തം കൂട്ടുകാരിക്ക് ഒരു കുട്ടി ജനിച്ചപ്പോൾ, അവരുടെ ആവശ്യപ്രകാരം ആ കുട്ടിയെ എങ്ങനെ ഒരു ഫെമിനിസ്റ്റായി വളർത്താമെന്ന് വിശദീകരിക്കുകയാണ് എഴുത്തുകാരി. അടിച്ചീ മുന്നോട്ട് വെക്കുന്നത് 15 നിർദ്ദേശങ്ങളാണ്. ഈ നിർദ്ദേശങ്ങൾ ആർക്കും പിന്തുടരാം. സമഗ്രമായ മാറ്റങ്ങളിലൂടെയല്ലാതെ ഒരിക്കലും സമൂഹത്തിൽ സ്ത്രീ-പുരുഷ സമത്വം കൊണ്ടുവരാൻ കഴിയില്ല. അതിനെന്തൊക്കെ വേണമെന്ന് അക്കമിട്ട് പറയുന്ന ഒരു മാനിഫെസ്റ്റോ തന്നെയാണ് ഈ പുസ്തകം.

  പുസ്തകത്തിന്റെ പേര് പോലെ തന്നെ അത്രയും പ്രിയപ്പെട്ടയൊരുവന്നോ/പ്രിയപ്പെട്ടയൊരുവാൾക്കോ സമ്മാനിക്കുവാൻ പറ്റിയ ഒന്ന്.
By Acsa Leya Mathews
"നീ സ്ത്രീകളിലെ 'എക്സ് 'എന്ന ഒരു കാര്യത്തെ വിമർശിക്കുകയും പുരുഷന്മാരിലെ അതെ കാര്യത്തെ വിമർശിക്കാതിരിക്കുകയുമാണെകിൽ നിന്റെ യഥാർത്ഥ പ്രശ്നം ആ 'എക്സ് ' എന്ന കാര്യവുമായിട്ടല്ല. എന്നാൽ സ്ത്രീകളും ആയിട്ടാണ് എന്നവളെ പഠിപ്പിക്കുക. "എക്സ്" എന്ന് പ്രയോഗത്തിൽ കോപം, ബഹളം, അഭിലാഷം, പിടിവാശി, നിർവികാരത, നിഷ്കരുണമായ പെരുമാറ്റം എന്നൊക്കെ ചേർത്ത് വായിക്കുക. "** കാലാകാലങ്ങളായി സമൂഹത്തിൽ സാധാരണം എന്ന് കരുതിയ പല കാര്യങ്ങളിലെയും അസാധാരണങ്ങളെ ചൂണ്ടിക്കാണിക്കുവാൻ സഹായിച്ചു കൊണ്ടിരിക്കുന്ന "ഫെമിനിസം " എന്ന ആശയത്തിന്റെ ഒരു മാനിഫെസ്റ്റോ അതാണ് എണ്‍പത് പേജുകളിൽ ചിമ്മാൻഡ അദീച്ചിയുടെ എഴുത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് തന്റെ കൂട്ടുകാരിക്ക് ഒരു കുഞ്ഞ് ഉണ്ടായപ്പോൾ മകളെ എങ്ങനെയൊരു ഫെമിനിസ്റ്റായി വളർത്തണം എന്ന ചോദ്യത്തിന് മറുപടിയായി എഴുതിയ ഒരു കത്ത് എന്നതിലുപരി അദീച്ചി സംസാരിക്കുന്നത് ലിംഗഭൂമിയിലെ വിവേചന രാഷ്ട്രീയത്തെ പറ്റിയും, സമൂഹം ഉണ്ടാക്കിയ തുണിയും സദാചാരവും തമ്മിലുള്ള നേർത്ത ബന്ധത്തെ പറ്റിയും, ജീവശാസ്ത്രത്തെ സാമൂഹിക മാനദണ്ഡങ്ങളുടെ വേരുകളായി കാണുന്നതിനെ പറ്റിയും ഒക്കെയാണ്. ഫെമിനിസം എന്നതിന്റെ ആവശ്യകത ഉണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി ഒരുപാട് സംശയങ്ങൾ മനസ്സിൽ കയറിക്കൂടാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയിരുന്നു. എന്നാൽ അദീച്ചി വെച്ചുനീട്ടിയ 15 നിർദ്ദേശങ്ങൾ ഓരോന്നായി ആ സംശയങ്ങളൊക്കെ പൂർണ്ണമായി തുടച്ചു നീക്കുകയാണ് ചെയ്തത്. മലയാളം വിവർത്തനങ്ങളോട് പൊതുവേ താൽപര്യക്കുറവ് ഉണ്ടെങ്കിലും ദിവ്യ. എസ്.അയ്യരുടെ ഭാഷയും വിവർത്തന ശൈലിയും അദീച്ചിയുടെ വാക്കുകൾക്ക് പൊലിമ കൂട്ടി എന്നുതന്നെ വേണം പറയാൻ. പുസ്തകത്തിന്റെ പേര് പോലെ തന്നെ അത്രയും പ്രിയപ്പെട്ടയൊരുവന്നോ/പ്രിയപ്പെട്ടയൊരുവാൾക്കോ സമ്മാനിക്കുവാൻ പറ്റിയ ഒന്ന്. " എത്രയും പ്രിയപ്പെട്ടവൾക്ക് - ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ " (Chimamanda Ngozi Adichie)

  ഫെമിനിസത്തിന്റെ യഥാർത്ഥ അർത്ഥം
By Rahul Raj
നൈജീരിയൻ എഴുത്തുകാരി ചിമമാൻഡാ എൻഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദേശങ്ങൾ അടങ്ങിയതാണീ പുസ്തകം. ദിവ്യ എസ്‌ അയ്യരാണ് പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 90 പേജുകൾ മാത്രമുള്ള ഈ ചെറിയൊരു പുസ്തകം നമുക്ക് മുന്നിലേക്കായി വെച്ച് നീട്ടുന്ന ആശയം വളരെ വലുതാണ്. അത് ഇന്നത്തെ കാലത്ത്‌ ഏറ്റവും പ്രസക്തവുമാണ്. ഫെമിനിസം എന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള പദമാണ്. ഫെമിനിസത്തെ അതിന്റെ യഥാർത്ഥ അർത്ഥമായ തുല്ല്യതയിൽ നോക്കിക്കാണാൻ ഈ പുസ്തകം നമ്മെ സഹായിക്കും. വളർന്ന് വരുന്ന ഒരു കുട്ടിയെ ഈ ‘തുല്ല്യതയെ’ പറ്റി എങ്ങനെ ബോധവൽക്കരിക്കാം എന്ന് ലളിതമായി ഈ പുസ്തകം പറഞ്ഞ് വെക്കുന്നു. മുതിർന്നവരെ സംബന്ധിച്ചിടത്തോളം നമ്മളിന്നേവരെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന പല ചെയ്തികളിലെയും, ശീലങ്ങളിലെയും സ്ത്രീവിരുദ്ധത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും അത് തിരുത്താനുമുള്ള അവസരമാണ് ഈ പുസ്തകം ഒരുക്കുന്നത്. നമ്മൾ ഓരോരുത്തരും ഈ പുസ്തകം തീർച്ചയായും വായിക്കേണ്ടതുണ്ട്. നമുക്ക് നമ്മളെ തന്നെ തിരിച്ചറിയാനുള്ള വെളിച്ചമാകും ഈ പുസ്തകം. സ്വന്തം വ്യക്തിത്വത്തെയും സമൂഹത്തെയും തിരിച്ചറിയുന്ന, സ്വന്തം നിലപാടുകൾ ഉറക്കെ പറയാൻ കഴിയുന്ന, സമത്വം എന്ന ആശയത്തിൽ ഊന്നിയ, നല്ലൊരു ഭാവി തലമുറയെ വാർത്ത് എടുക്കാനുള്ള മാർഗ ദീപമായി മാറും ഈ പുസ്തകം

  എത്രയും പ്രിയപ്പെട്ട പുസ്തകം
By Mrithula Vijayan
മനോഹരമായ ഈ പേരും കവർപേജും ഉണർത്തിയ കൗതുകത്തിൽ വായിച്ച ഒരു ചെറുപുസ്തകമാണ് നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻഗോസി അദീച്ചെയുടെ 'എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ', വിവർത്തനം ദിവ്യ.എസ് അയ്യർ. അദീച്ചെ തന്റെ പ്രസംഗങ്ങളിലൂടെയും വാക്കുകളിലൂടെയുമെല്ലാം പരിചിതയാണെങ്കിലും അവരുടേതായി ഞാൻ ആദ്യമായി വായിക്കുന്ന പുസ്തകമാണിത്. എഴുത്തുകാരി തന്റെ സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കിയ പതിനഞ്ചു നിർദ്ദേശങ്ങളാണ് ഈ ചെറുഗ്രന്ഥം. സുഹൃത്തിനെ അഭിസംബോധന ചെയ്താണ് അദീച്ചെ സംസാരിക്കുന്നത് എങ്കിലും വായനക്കാരോട് നേരിട്ട് സംവദിക്കുന്നത് പോലുള്ള വായനാനുഭവം. ഒരു വിവർത്തനഗ്രന്ഥമെന്നോ നൈജീരിയാണ് പശ്ചാത്തലമെന്നോ കൂടി ഒരിക്കലും തോന്നിപ്പിക്കാത്ത വിധമുള്ള വായനാനുഭവം കൂടി ഈ പുസ്തകം നമുക്കു സമ്മാനിക്കുന്നു. ഫെമിനിസം എന്ന വാക്ക് ഇന്നും സ്ത്രീകളടക്കമുള്ള കുറച്ച് മനുഷ്യരെയെങ്കിലും അസ്വസ്ഥമാക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായും ശക്തമായും തന്നെ അദീച്ചെ തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ അബദ്ധധാരണകളെയും ഇല്ലായ്മ ചെയ്യുവാനും തന്റേതായ ഇടം സ്ഥാപിക്കുവാനും ഭൂരിപക്ഷം സ്ത്രീകളും പൊരുതുന്ന ഇന്നത്തെ സാഹചര്യത്തിൽ വളരെ സഹായകരമായ ഒരു ഗ്രന്ഥമാണ് ’എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’. ഈ പുസ്തകത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് വിവർത്തക ദിവ്യ.എസ് അയ്യരുടെ വളരെ മനോഹരവും ഹൃദ്യവുമായ ആമുഖക്കുറിപ്പ്. പതിനഞ്ചു നിർദ്ദേശങ്ങളിലൂടെ അദീച്ചെ സമൂഹത്തിലെ നിരവധി അസമത്വങ്ങളേക്കുറിച്ചും ചർച്ച ചെയ്യുന്നു കൂടാതെ സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കാണുന്ന, തുല്യ ശബ്ദവും, അവസരങ്ങളും, പരിഗണനയും ഉള്ള നല്ലൊരു നാളെക്കായി കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കാമെന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പ്രധാന റോളിനെക്കുറിച്ചും അദീച്ചെ വ്യക്തമായി സംസാരിക്കുന്നു. തീർച്ചയായും വളരെയധികം വായന അർഹിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമാകുന്ന പുസ്തകമാണ് ചിമമാൻഡ എൻഗോസി അദീച്ചെയുടെ ’എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’.

  ലിംഗ - സമത്വത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്കൊരാമുഖം
By Roshna aswin Rs
ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ 'എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ', വായനക്കാരുടെ പൊള്ളയായ ഫെമിനിസ്റ്റ് മുൻവിധികളെ തിരുത്തിയെഴുതുന്നു. സുഹൃത്തിന്റെ മകളെ എങ്ങനെ ഫെമിനിസ്റ്റായി വളർത്തണമെന്ന് പറയുന്ന പതിനഞ്ച് നിർദേശങ്ങൾ, ലിംഗ സമത്വം കൊണ്ടുണ്ടായേക്കാവുന്ന സമൂഹ പുരോഗതിയെ കുറിച്ച് പ്രതീക്ഷകൾ നൽകുന്നു. ചിസാലം അഡോറ എന്ന കുട്ടിക്കായെഴുതപ്പെട്ട വാക്കുകൾ ഇതുവരെ പിറന്നതും , പിറക്കാത്തതുമായ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയുള്ളതാണ്. ലിംഗഭേദ പരിവേഷങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാതിരിക്കുക, മുൻവിധികളുടെയും വിശ്വാസങ്ങളുടെയും ഭണ്ഡാരമായ ഭാഷയെ ചോദ്യം ചെയ്യുക എന്നിവയെല്ലാം ചെയ്താൽ വലിയ മനസ്സിൽ വിവരവും മനുഷ്യത്വവുമുള്ള ഭാവി തലമുറയെ വാർത്തെടുത്താനാകുമെന്ന് ഈ പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു. By Roshna. R. S

  സമൂഹമനസ്സിലേക്ക് ഒരു പ്രകടനപത്രിക .......
By jitha sharun
അടിസ്ഥാന തത്വ ശാസ്ത്രങ്ങൾ എല്ലാം മനുഷ്യൻ പ്രാരംഭകാലഘട്ടത്തിലാണ് സ്വായത്തമാക്കുന്നത് , നൈജീരിയൻ എഴുത്തുകാരി ചിമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ പ്രസക്തമാകുന്നതു ഈ ഘട്ടത്തിലാണ് . ആൺ - പെൺ വേർ തിരിവില്ലാത്ത ലോകം സ്വപ്നം കാണുമ്പോഴും നമുക്കറിയാം ലോകത്തിന്റെ ഏത് കോണിലും സ്ത്രീകൾ അവകാശം നിഷേധിക്കപ്പെട്ടവരായി മാറുന്നു. ബാല്യത്തിൽ സ്വന്തം അവകാശങ്ങൾ എന്തെന്ന് ബോധ്യം ഉണ്ടെങ്കിൽ , അതും അമ്മയിലൂടെ സ്വായത്തമാക്കി എങ്കിൽ ധീരതയുള്ള സ്ത്രീ സമൂഹം നമ്മുക്ക് മുമ്പിൽ ഉണ്ടെന്ന് അദീച്ചി ഓർമിപ്പികുന്നു. ലക്ഷ്യ ബോധവും,ശക്തയും ആയ ഒരു അമ്മയാണ് ഈ വെല്ലുവിളി സമൂഹത്തിന് മുമ്പിൽ വച്ചിരിക്കുന്നത്. ഭാഷാ ലാളിത്യവും , സൌകുമാര്യതയും ഉള്ള വിവർത്തനം കൊണ്ട് ദിവ്യ . എസ്സ് . അയ്യർ പുസ്തകത്തെ കൂടുതൽ വായനാസമ്പൂഷ്ടമാക്കി. ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾ ഉള്ള ഏതൊരു അമ്മയും ആഗ്രഹിക്കുന്ന പോലെ മകളെ ഫെമിനിസ്റ്റ് ആക്കാനുള്ള മാർഗനിർദേശങ്ങൾ ചോദിച്ച സുഹൃത്തിനുള്ള മറുപടി ആണ് ഈ പുസ്തകം എന്ന പ്രത്യേകത കൊണ്ട് തന്നെ ഈ പതിനഞ്ച് നിര്ദേശങ്ങൾ ലളിതമായതും, ഗ്രാഹ്യവുമാണ് . അദീച്ചി ഉപയോഗിക്കുന്ന പ്രധാന ഫെമിനിസ്റ്റ് "ആയുധം", " ഞാൻ " എന്നൊരു പൂർണവിരാമം ആണ് . ഞാൻ ആർക്കും താഴെ അല്ല , "സമം " ആണ്. ഒരു പൂർണ വ്യക്തി ആയിരിക്കുക . ഒരുമിച്ച് പ്രവർത്തിക്കുക - അതായത് പ്രവർത്തി കളിൽ എല്ലാം തന്നെ ലിംഗ സമത്വം ഉറപ്പാക്കുക . മകളെ പഠിപ്പിക്കേണ്ട പ്രധാനകാര്യം ഇവിടെ ഒരു "വിവേചന" ജോലികൾ നിലനിൽപ്പില്ല എന്നാണ് . ഇങ്ങനെ ഓരോന്നും അക്കമിട്ട് പറയുമ്പോഴും " വിവാഹം" ഒരു നേട്ടം ആയി കാണരുത് എന്ന് കൂടി അദീച്ചി ഓർമിപ്പിയ്ക്കുന്നു. വിവാഹശേഷം സ്വപ്നങ്ങളെ ഇരുണ്ട ഗുഹക്കുള്ളിൽ ചങ്ങലക്കിടാൻ ഇനി എങ്കിലും നമ്മുടെ പെൺകുഞ്ഞുങ്ങൾ പഠിക്കാതിരിക്കട്ടെ .ബോധപൂർവമായ അമ്മയുടെ ഇടപെടൽ , അവളുടെ സ്വത്വധാരണക്കു അടിത്തറപാകും. പെൺകുഞ്ഞിനെ വ്യത്യസ്തയാകാൻ പഠിപ്പിക്കു എന്നാണ് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നത് . ഒരു വിശ്വാസം അവളിൽ വളർത്തുക , എന്നും തളരാതെ ഇരിക്കാൻ . അടിച്ചമർത്തലുകളെ കുറിച്ച് പഠിപ്പിക്കുമ്പോൾ , സ്വയം ത്യാഗം സഹിച്ചു "വിശുദ്ധ" ആകാതിരിക്കട്ടെ , എന്ന് കൂടി താക്കീത് ചെയ്യുന്നു , അദീച്ചി . ഒരു "അമ്മ"ക്കു വേണ്ടി എഴുതിയതാണെങ്കിലും ഓരോ മനുഷ്യനും മനസ്സിലാക്കേണ്ട , ഉൾക്കൊള്ളേണ്ട , പാലിക്കപ്പെടേണ്ട നിർദ്ദേശങ്ങൾ ആണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത് . സ്ത്രീക്കു മാത്രമേ അവളെ ശക്തയാക്കാൻ സാധിക്കൂ , എന്ന് കൂടി അദീച്ചി പറയാതെ പറയുന്നു.

  സമൂഹമനസ്സിലേക്ക് ഒരു പ്രകടനപത്രിക ....
By JITHA SHARUN
അടിസ്ഥാന തത്വ ശാസ്ത്രങ്ങൾ എല്ലാം മനുഷ്യൻ പ്രാരംഭകാലഘട്ടത്തിലാണ് സ്വായത്തമാക്കുന്നത് , നൈജീരിയൻ എഴുത്തുകാരി ചിമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ പ്രസക്തമാകുന്നതു ഈ ഘട്ടത്തിലാണ് . ആൺ - പെൺ വേർ തിരിവില്ലാത്ത ലോകം സ്വപ്നം കാണുമ്പോഴും നമുക്കറിയാം ലോകത്തിന്റെ ഏത് കോണിലും സ്ത്രീകൾ അവകാശം നിഷേധിക്കപ്പെട്ടവരായി മാറുന്നു. ബാല്യത്തിൽ സ്വന്തം അവകാശങ്ങൾ എന്തെന്ന് ബോധ്യം ഉണ്ടെങ്കിൽ , അതും അമ്മയിലൂടെ സ്വായത്തമാക്കി എങ്കിൽ ധീരതയുള്ള സ്ത്രീ സമൂഹം നമ്മുക്ക് മുമ്പിൽ ഉണ്ടെന്ന് അദീച്ചി ഓർമിപ്പികുന്നു. ലക്ഷ്യ ബോധവും,ശക്തയും ആയ ഒരു അമ്മയാണ് ഈ വെല്ലുവിളി സമൂഹത്തിന് മുമ്പിൽ വച്ചിരിക്കുന്നത്. ഭാഷാ ലാളിത്യവും , സൌകുമാര്യതയും ഉള്ള വിവർത്തനം കൊണ്ട് ദിവ്യ . എസ്സ് . അയ്യർ പുസ്തകത്തെ കൂടുതൽ വായനാസമ്പൂഷ്ടമാക്കി. ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾ ഉള്ള ഏതൊരു അമ്മയും ആഗ്രഹിക്കുന്ന പോലെ മകളെ ഫെമിനിസ്റ്റ് ആക്കാനുള്ള മാർഗനിർദേശങ്ങൾ ചോദിച്ച സുഹൃത്തിനുള്ള മറുപടി ആണ് ഈ പുസ്തകം എന്ന പ്രത്യേകത കൊണ്ട് തന്നെ ഈ പതിനഞ്ച് നിര്ദേശങ്ങൾ ലളിതമായതും, ഗ്രാഹ്യവുമാണ് . അദീച്ചി ഉപയോഗിക്കുന്ന പ്രധാന ഫെമിനിസ്റ്റ് "ആയുധം", " ഞാൻ " എന്നൊരു പൂർണവിരാമം ആണ് . ഞാൻ ആർക്കും താഴെ അല്ല , "സമം " ആണ്. ഒരു പൂർണ വ്യക്തി ആയിരിക്കുക . ഒരുമിച്ച് പ്രവർത്തിക്കുക - അതായത് പ്രവര്ത്തികളിൽ എല്ലാം തന്നെ ലിംഗ സമത്വം ഉറപ്പാക്കുക . മകളെ പഠിപ്പിക്കേണ്ട പ്രധാനകാര്യം ഇവിടെ ഒരു "വിവേചന" ജോലികൾ നിലനിൽപ്പില്ല എന്നാണ് . ഇങ്ങനെ ഓരോന്നും അക്കമിട്ട് പറയുമ്പോഴും " വിവാഹം" ഒരു നേട്ടം ആയി കാണരുത് എന്ന് കൂടി അദീച്ചി ഓർമിപ്പിയ്ക്കുന്നു. വിവാഹശേഷം സ്വപ്നങ്ങളെ ഇരുണ്ട ഗുഹക്കുള്ളിൽ ചങ്ങലക്കിടാൻ ഇനി എങ്കിലും നമ്മുടെ പെൺകുഞ്ഞുങ്ങൾ പഠിക്കാതിരിക്കട്ടെ .ബോധപൂർവമായ അമ്മയുടെ ഇടപെടൽ , അവളുടെ സ്വത്വധാരണക്കു അടിത്തറപാകും. പെൺകുഞ്ഞിനെ വ്യത്യസ്തയാകാൻ പഠിപ്പിക്കു എന്നാണ് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നത് . ഒരു വിശ്വാസം അവളിൽ വളർത്തുക , എന്നും തളരാതെ ഇരിക്കാൻ . അടിച്ചമർത്തലുകളെ കുറിച്ച് പഠിപ്പിക്കുമ്പോൾ , സ്വയം ത്യാഗം സഹിച്ചു "വിശുദ്ധ" ആകാതിരിക്കട്ടെ , എന്ന് കൂടി താക്കീത് ചെയ്യുന്നു , അദീച്ചി . ഒരു "അമ്മ"ക്കു വേണ്ടി എഴുതിയതാണെങ്കിലും ഓരോ മനുഷ്യനും മനസ്സിലാക്കേണ്ട , ഉൾക്കൊള്ളേണ്ട , പാലിക്കപ്പെടേണ്ട നിർദ്ദേശങ്ങൾ ആണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത് . സ്ത്രീക്കു മാത്രമേ അവളെ ശക്തയാക്കാൻ സാധിക്കൂ , എന്ന് കൂടി അദീച്ചി പറയാതെ പറയുന്നു. ജിത ഷരുൺ

  ഭാവിയുടെ കൈയ്യൊപ്പ് പതിഞ്ഞ മാനിഫെസ്റ്റോ
By Vidya Nair
വടക്കോട്ട് മാത്രം തിരിയുന്ന കാന്തസൂചി പോലെ ഒരു പുരുഷന്റെ വിരൽ എന്നും സ്ത്രീക്ക് നേരെ തിരിഞ്ഞാണിരിക്കുന്നത് എന്ന ഖാലിദ് ഹൊസെയിനിയുടെ വാക്കുകൾ, ശാസ്ത്രപുരോഗതിയുടെ കൊടുമുടികൾ താണ്ടിയിട്ടും സാംസ്കാരികതയുടെ സൗധങ്ങൾ തീർത്തിട്ടും മനുഷ്യന് പ്രാപ്തമായിട്ടില്ലാത്ത ലിംഗനീതിയുടെ മുഖം വെളിവാക്കുന്നു . പുരുഷനെന്ന ഒന്നാം ലിംഗത്തിനു മുന്നിൽ എന്നും രണ്ടാം ലിംഗമായി മാത്രം നിലകൊള്ളുന്ന സ്ത്രീയുടെ സാമൂഹികമായ നിലനില്പിനെയും അവൾ നേരിടുന്ന ഇരട്ടത്താപ്പുകളെയും ചിമമാൻഡ എൻഗോസി അദീച്ചി തന്റെ കൃതിയിൽ ഉജ്ജ്വലമായി പ്രതിപാദിക്കുന്നു . ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യശിശുവും വായിക്കേണ്ടതായ ഈ കൃതി ലിംഗവിവേചനം എന്ന മഹാവ്യാധിയുടെ ഇന്നും മാറാത്ത അപകടകരമായ വളർച്ചയെ ചൂണ്ടികാട്ടുമ്പോഴും , ലിംഗസമത്വം എന്ന മരുന്നിലൂടെ നമുക്ക്‌ കൈവരിക്കാവുന്ന യഥാർത്ഥ മനുഷ്യത്വത്തിൽ പ്രതീക്ഷ വെക്കുന്നു . വിവേകപൂർണ്ണമായ പതിനഞ്ചു നിർദ്ദേശങ്ങളിലൂടെ വ്യക്തവും സുതാര്യവും ദൃഢവുമായ ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് അദീച്ചി ജന്മമേകുന്നു . ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന സ്ത്രീകളെ "അതെന്റെ അമ്മ/പെങ്ങൾ/മകൾ ആയിരുന്നെങ്കിൽ " എന്ന് കരുതാൻ മനസ്സ് കാണിക്കുന്ന പുരുഷൻ ഏതെങ്കിലും കുറ്റകൃത്യത്തിന്‌ ഇരയായ പുരുഷന്മാരെ അച്ഛനോ സഹോദരനോ മകനോ ആയിട്ട് കാണുകയില്ലെന്നത് ഒരു കൗതുകകരമായ വൈരുദ്ധ്യമായിട്ടും അവർ പറയുന്നു . പരിണാമശാസ്ത്രപരമായ വിശകലനങ്ങളിൽ പോലും പുരുഷകാമനകൾക്ക് പ്രാമുഖ്യവും സ്ത്രൈണകാമനകൾക്ക് രണ്ടാമൂഴവും നൽകുന്ന പ്രവണത അത്ര നിഷ്കളങ്കമല്ലെന്നും ചൂണ്ടിക്കാണിക്കുന്നു . വേണ്ടത് മഹത്വവൽക്കരണമല്ല മറിച്ച്‌ തുല്യതയാണ് എന്ന് ഉറപ്പിച്ചു പറയുന്ന അദീച്ചി, സാമൂഹികനിയമങ്ങളെല്ലാം തന്നെ മനുഷ്യസൃഷ്ടികളാകയാൽ മനുഷ്യരാൽ തന്നെ മാറ്റപ്പെടേണ്ടവയും കൂടിയാണെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത് .

  ഫെമിനിസം എന്നാൽ പുരുഷവിരുദ്ധതയോ?
By Shainy OV
ഫെമിനിസം എന്നാൽ പുരുഷ വിരുദ്ധതയോ? ************************************ ശ്രീമതി. ദിവ്യ. എസ്.അയ്യരുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ അവതാരികയോടെ, പ്രശസ്ത നൈജീരിയൻ എഴുത്തുകാരിയായ ചിമമാൻഡ എൻഗോസി അദീച്ചിയുടെ പുസ്തമാണ്, "എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ." തന്റെ കളിക്കൂട്ടുകാരിക്ക് ഒരു പെൺകുഞ്ഞ് പിറന്നപ്പോൾ , അവളെ എങ്ങിനെ ഒരു ഫെമിനിസ്റ്റ് ആക്കി വളർത്താം എന്ന അവരുടെ ചോദ്യത്തിന് ചിമമാൻഡ നൽകുന്ന പതിനഞ്ച് നിർദ്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഫെമിനിസം അഥവാ ഫെമിനിസ്റ്റ് എന്താണ് എന്ന നമ്മുടെ വികല സങ്കല്പങ്ങളെ പാടെ മാറ്റിമറിക്കുന്നതാണ് ഇതിലെ നിർദ്ദേശങ്ങൾ . ആൺ പെൺ എന്ന ചിന്ത ഒരിക്കലും മനസ്സിലേക്ക് കൊണ്ടു വരാതെ എല്ലാവരും ഒരു വ്യക്തിയാണ് എന്ന രീതിയിൽ കുട്ടികൾ വളരണമെന്ന് അവർ പറയുന്നു. സ്വപ്നങ്ങൾ കാണാനും, അതിനു വേണ്ടി ശ്രമിക്കാനും ഒരാൾക്കും തന്റെ ലിംഗമോ കർത്തവ്യങ്ങളോ തടസ്സമല്ല. ജോലികൾ, കർത്തവ്യങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ ഇവയ്ക്കൊന്നിനും ലിംഗഭേദമില്ലെന്നും അവരവരുടെ കാഴ്ചപ്പാട്ടുകൾ ആണ് ഈ വേർതിരിവിന് കാരണമെന്നും ഇതിൽ പറയുന്നുണ്ട്. തന്റെ മാതാപിതാക്കൾ തന്നെയായിരിക്കണം ഇതിനെല്ലാം മാതൃകയായി അവർക്ക് മുന്നിൽ നിൽക്കേണ്ടതും. ഈ വേർതിരിവുകൾ ഒന്നും അറിയിക്കാതെ വളരുന്ന കുട്ടി ഒരു നല്ല ഫെമിനിസ്റ്റ് ആയിരിക്കും. പതിനഞ്ച് നിർദ്ദേശങ്ങളെ ഉദാഹരണ സഹിതം വളരെ നല്ല രീതിയിൽ ചിമമാൻഡ വിശദമാക്കുന്നുണ്ട്. ഏച്ചു കെട്ടലുകൾ ഒന്നും തോന്നാതെ വളരെ മനോഹരമായി ദിവ്യ എസ്. അയ്യർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഫെമിനിസം ഒരു പഠനമാക്കുന്നവർക്ക് തികച്ചും ഉപയോഗപ്രദമാണ് ഈ പുസ്തകം. കുറിപ്പ്: ഷൈനി


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0