• Text
  • Text

HOMO DEUS

By : YUVAL NOAH HARARI



Book : HOMO DEUS
Author: YUVAL NOAH HARARI
Category : Science, Society & Culture, translation fest 2025
ISBN : 9789352828371
Binding : Normal
Publishing Date : 24-10-2024
Publisher : DC BOOKS
Edition : 7
Number of pages : 536
Language : Malayalam
Paper Back

Publisher: DC BOOKS
₹461.00 ₹599.00 23% off





Book Summary

ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽനിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

WRITE A REVIEW

Product name: HOMO DEUS

Review title:



Your Ratings:

Your Message:




Book Reviews

  Homo Deus Review
By Anil Kumar
മനുഷ്യനു നേരിടേണ്ട നിരവധി പ്രശ്‌നങ്ങളുടെ കേദാരമായ ഇരുപത്തൊന്നാം നൂറ്റാണ്ടിനെക്കുറിച്ചാണ് ഹോമേ ഡ്യൂസ്എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ വിശദീകരിക്കുന്നത്. ഭാവിയെ മാറ്റിമറിക്കുന്ന ആഗോള ശക്തിയെക്കുറിച്ചും മറ്റുമാണ് ഇതിലെ പ്രതിപാദ്യം.മാറ്റങ്ങളൂടെ ചാലക ശക്തി,പ്രകൃത്യായുള്ള തെരഞ്ഞെടുപ്പ്,ബുദ്ധിപരതയുടെ പ്രവർത്തനം എന്നിങ്ങനെ തികച്ചും നൂതനവും സമകാലികവുമായ ആശയങ്ങളിലൂടെ പ്രശ്‌ന ഭാവിയെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്. എങ്ങനെയാണ് മനുഷ്യവർഗം ഭൂമിയെ ഭരിച്ചതെന്ന് ആദ്യപുസ്തകം പറയുമ്പോൾ നമ്മുടെ ഭാവിയെക്കുറിച്ചാണ് രണ്ടാം പുസ്തകം സംസാരിക്കുന്നത്. ശാസ്ത്രവും തത്വജ്ഞാനവും ചരിത്രവും കൂടിക്കലർന്നാണ് ഇതിലെ അന്വേഷണം.മനുഷ്യൻ പെട്ടെന്ന് അവന്റെ ജീവപ്രകൃതി മാത്രമല്ല മനുഷ്യനെന്ന അർഥംപോലും നഷ്ടപ്പെടുത്തും. പണ്ട് യുദ്ധവും പ്‌ളേഗുമായി നിരവധിപേർ മരിച്ചിരുന്നു. അന്ന് അതിനെക്കാൾ കൂടുതൽപേർമരിക്കുന്നത് പട്ടിണികൊണ്ടും അണുബാധയേറ്റുമാണ്.യുദ്ധത്തെക്കാൾ കൂടുതൽപേർ ആത്മഹത്യ ചെയ്യുന്നു. ചരിത്രത്തിന്റെ യാത്ര നമുക്കു തടയാനാവില്ല. പക്ഷേ അതിന്റെ ദിശമാറ്റുന്നതിൽ നമുക്ക് സ്വാധീനംചെലുത്താൻ കഴിയുമെന്ന് ഹരാരി പറഞ്ഞുവെക്കുന്നു.

  Homo Deus
By Customer Support
A must read book, Excellent reading.

  Good Read
By Aiswarya Kumar
Excellent Book.

  മനുഷ്യ സൃഷ്ടിയും മനുഷ്യന്റെയും ഭാവി
By Jithin Varghese
അലൻ കേ എന്ന് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ തന്നെ ഉദ്ധരിച്ചു തുടങ്ങാം. അദ്ദേഹം പറയുന്നത് ഭാവി പ്രവചിക്കാൻ ഏറ്റവും അനിയോജ്യമായ മാർഗം അത് സൃഷ്ടിക്കുക എന്നതാണ്. പക്ഷേ ഇന്നത്തെ മനുഷ്യരാശിയുടെ പോക കണ്ടിട്ട് ഭാവി പ്രവചനം അസംഭവ്യമാണ്, അതിന്റെ കാരണം അവൻ ഭാവി സുഖകരമാകാൻ വേണ്ടി മെനഞ്ഞാ സൃഷ്ടികൾ തന്നെ. ഇതിന്റെ ആദ്യ ഭാഗമായ സാപിയൻസ് എന്ന് പുസ്തകത്തിലൂടെ മനുഷ്യന്റെ ഭൂത കാലത്തേ കുറിച്ചാണെങ്കിൽ ഇത് അൽപ്പം പിന്നോട്ട് പോയി ഭാവിയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ഈ ഭൂത കാലത്തേ വാർത്തമാനം ഈ ഭാവി എങ്ങനെ ഇങ്ങനെയായി ഇങ്ങനെ അവാംപോകുന്നു എന്നതിന്റെ ഉത്തരമായിട്ടാണ്. ഒന്നുമില്ലായിമയിൽ നിന്ന് വന്ന മനുഷ്യൻ ദൈവീക തുല്യമായ ശക്തികൾ നേടാൻ ശ്രമിക്കുകയാണ്, അതിൽ പ്രധാന പെട്ടത് രണ്ട ശക്തികളാണ്, ഒന്ന് നിത്യമായ സന്തോഷം, രണ്ടാമത്തത് നിത്യ ജീവൻ. ചിരഞ്ജീവിയായി വേദനയും ദുഖവും അറിയാതെ സുഖം മാത്രം അറിഞ്ഞു കൊണ്ട് ജീവിക്കുക. അതിനു ഭാഗമായി സംസ്കാരങ്ങൾ സൃഷ്ടിച്ചു മതങ്ങളെ സൃഷ്ടിച്ചു. ദൈവ പ്രധാന മതങ്ങൾ പോരാതെ വന്നപ്പോൾ മനുഷ്യ പ്രധാന മതങ്ങൾ വന്നു ( മുതലാളിത്തവും കമ്മ്യൂണിസവും മുതൽ ലിബറലിസവും ഉപഭോഗ സംസ്കാരം വരെ). പക്ഷേ ഈ പോക് മനുഷ്യ ജീവിതത്തിലെ അർഥം ഇല്ലാതെയാകി. ആ സമയത്താണ് ആധുനിക സാങ്കേതിക വിദ്യകൾ വെരുന്നത്. ഇതിന്റെ പ്രതേകത ദൈവങ്ങളും സിദാന്തങ്ങളും തരാത്ത സുഖങ്ങൾ ഇവ തരുന്നു. പക്ഷെ അതിന്റെ പിന്നാലെ പോകുന്ന മനുഷ്യർ സ്വന്തം സൃഷ്ടികളുടെ മുന്നിൽ ചെറുതായി ചെറുതായി വെരുന്നു. ഇന്ന് മനുഷ്യൻ ചെയുന്ന ജോലികൾ നാളെ യന്ത്രങ്ങൾ ചെയുമ്പോൾ അത് കാരണം ജീവിതം നഷ്ടപെട്ട മനുഷ്യരെ കൊണ്ട് എന്ത് ചെയ്യും. ഇതായിരിക്കും ഭാവിയിലെ ചോദിയം. ഇത്രേം ലഖുവായി പറയേണ്ട പുസ്തകമല്ല ഇത്. ഭാവി എന്നതാകുമെന്നും ഇപ്പോഴ്തെ അവസ്തിയിലേക്ക തിരിച്ച കണ്ണാടി പിടിച്ച പറയുന്നു. യുവാക്കൾ അഥവാ ഭാവി തലമുറ വായിച്ചിരി കേണ്ട ഒരു പുസ്തകം.

  ഇഴകീറി പരിശോധിക്കപ്പെടുന്ന ഇന്നും ഇന്നലെകളും നാളെകളും...
By shameer ks kpz
ഇന്നിന്റെ മണ്ണിൽ ചവിട്ടി നാളെയുടെ ആകാശത്തിലേക്ക് കുതിക്കുന്ന മനുഷ്യരാശിയുടെ ഭാവിയെ സമഗ്രമായി വിശകലനം ചെയ്യുകയാണ് ഹോമോ ദിയൂസെന്ന തന്റെ ബെസ്റ്റ് സെല്ലറായ പുസ്തകത്തിലൂടെ ഇസ്രയേലുകാരനായ യുവാൽ നോവ ഹരാരി. നാളെയിലെ ജീവിതം എന്താകുമെന്ന ആധിയിലും ആകുലതയിലുമായി കഴിച്ചുകൂട്ടുന്ന മനുഷ്യസമൂഹത്തിന് പ്രതീക്ഷയുടെ കൈത്തിരി വെട്ടമായും വിപത്തിലേക്കുള്ള ചൂണ്ടുപലകയുമായി വർത്തിക്കുന്നുണ്ട് ഈ കൃതി. ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളല്ല സാധ്യതകളെയാണ് ഈ പുസ്തകത്തിലൂടെ പ്രകാശിതമാകുന്നത് എന്ന് ആരംഭത്തിൽ തന്നെ പറഞ്ഞു വെക്കുന്നതിലൂടെ വാരലിന്റെ മെയ്‌വഴക്കത്തോടെ ഭാവി പ്രവചനത്തിലടങ്ങിയിരിക്കുന്ന അനിശ്ചിതത്തിൽ നിന്നും കുതറി മാറുക കൂടി ചെയ്യുന്നുണ്ട് ഗ്രന്ഥകർത്താവ്. യുദ്ധങ്ങൾ കാലഹരണപ്പെട്ടതും, ഭക്ഷ്യക്ഷാമം അപ്രതീക്ഷമായി കൊണ്ടിരിക്കുന്ന ഒന്നായതും, മരണം എന്നത് കേവലം ഒരു സാങ്കേതിക പ്രശ്നവുമായി തീർന്ന ആധുനികലോകത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് ഹോമോ ദിയൂസ് ആരംഭിക്കുന്നത്. ബയോ ടെക്നോളജിയും ഇൻഫർമേഷൻ ടെക്നോളജിയും നമുക്ക് സമ്മാനിച്ച അനന്തമായ ശക്തിയുടെയും ഏറെക്കുറെ സമാധാനമുള്ളതുമായ സമകാലിക ലോകത്തിൽ മനുഷ്യന്റെ ഭാവിയിലേക്കുള്ള അജണ്ട എന്താകണമെന്ന ചോദ്യമാണ് അടിസ്ഥാനമായി ഉയർത്തപ്പെടുന്നത്. സാമൂഹിക സാങ്കേതിക രംഗത്തെ വമ്പൻ മാറ്റങ്ങൾ കാരണമായി ആവിർഭവിച്ച പുത്തൻ ഭീക്ഷണികളെ ഗൗരവത്തോടെ പ്രതിപാദിക്കുന്നതിലും, അവയെ ചെറുത്തു തോൽപ്പിക്കുവാനുള്ള നയ നീക്കങ്ങൾ എത്തരത്തിലാവണം എന്ന് വിസ്തരിക്കുന്നതിലുമാണ് പുസ്തകത്തിന്റെ നല്ലൊരു ഭാഗവും ശ്രദ്ധ ചെലുത്തുന്നത്. വിമർശനത്തിനും ആശയസംഘട്ടനത്തിനും പുതു ചർച്ചകൾക്കും തിരി തെളിയിക്കുന്ന ഒരുപാട് ആശയങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഹോമോ ദിയൂസ് പ്രസന്ന കെ വർമ്മയുടെ മനോഹരമായ വിവർത്തനവും കൂടി ഒത്തു ചേർന്നതോടെ വളരെ നല്ല വായനാനുഭവമാണ് സമ്മാനിച്ചത്. വായനക്കൊടുവിൽ മനുഷ്യരാശിയുടെ ഭാവിയെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് വായനക്കാരന്റെ മനോമുകുരങ്ങളെ സജീവമാക്കാനും ഹോമോ ദിയുസിനായിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും. - ഷമീർ കെ എസ് കാഞ്ഞിരപ്പുഴ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0