• Text
  • Text

KAALAM

By : M T VASUDEVAN NAIR



Book : KAALAM
Author: M T VASUDEVAN NAIR
Category : Novel
ISBN : 9789386429858
Binding : Papercover
Publishing Date : 30-10-2019
Publisher : TRISSUR CURRENT BOOKS
Edition : 34
Number of pages : 320
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹467.00 ₹520.00 10% off





Book Summary

ഉയരങ്ങളില്‍ എത്താനുളള വ്യഗ്രതയില്‍ അയാള്‍ സ്വയം നഷ്ടപ്പെട്ടു. അയാളറിഞ്ഞു! പ്രകൃതി തന്നെ കൈവെടിഞ്ഞിരിക്കുന്നു. കാലത്തിന്റെ അധീശശക്തിയെ തകര്‍ത്ത്, ജീവിതത്തെ കലാപമാക്കി മാറ്റുന്ന കാലത്തിന്റെ മുന്നില്‍ അടിതെറ്റി വീഴുന്ന മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന ,എം ടിയുടെ പ്രശസ്തമായ നോവൽ.

WRITE A REVIEW

Product name: KAALAM

Review title:



Your Ratings:

Your Message:




Book Reviews

  സ്വത്വപ്രതിസന്ധി
By gopika govardhan
യുവാക്കളുടെ സ്വത്വപ്രതിസന്ധികളെ ഇത്ര അനായാസേന എം ടിയ്‌ക്കേ എഴുതാന്‍ കഴിയൂ. മനുഷ്യന്റെ സ്വാര്‍ത്ഥത പല രൂപങ്ങളില്‍ ആസക്തിയും ആഗ്രഹങ്ങളും പ്രതിഷേധവുമായി മിന്നിമറയുന്നു.

  കാലം : കാലങ്ങൾക്കിപ്പുറം
By Fasal Fayaz
"സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ...സേതൂനോട്‌ മാത്രം..!! " 'കാലം' പറയുന്നത് സേതുവിന്റെ കഥയാണ്, അതുവഴി ഒരു കുടുംബത്തിന്റെയും കാലഘട്ടത്തിന്റെയും കൂടി കഥ. ബാല്യത്തിൽ തുടങ്ങി യൗവനത്തിൽ ചെന്ന് നിൽക്കുന്ന ജീവിതപശ്ചാത്തലം.അവിടെ സേതുവിനോടൊപ്പം ഓരോ കഥാപാത്രങ്ങളും വളർച്ച പ്രാപിക്കുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെ തികഞ്ഞ ഭംഗിയോടെ വരച്ചു കാട്ടുകയാണ് എംടി. സുമിത്ര, ഉണ്ണിനമ്പൂതിരി, മാധവന്നായര്, തങ്കമണി, കൃഷ്ണൻകുട്ടി, ഗോപി... കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നു. ഒരോരുത്തർക്കും അവരുടേതായ സ്ഥാനമാനങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു. പുരുഷമേധാവിത്വത്തിന്റെ വലിയ അടയാളങ്ങളും ജന്മി വ്യവസ്ഥയുടെ കൂടിയ ശീലങ്ങളും നോവലിൽ പ്രകടമായി. സ്വപ്നങ്ങൾ നശിച്ച് വീട്ടിൽ ഒതുങ്ങിപ്പോയ സ്ത്രീകഥാപാത്രങ്ങളും കഥയിലെ സ്ഥിരക്കാഴ്ചയായിരുന്നു. സേതു ജീവിച്ചതത്രയും സേതുവിന് വേണ്ടി മാത്രമാണ്. അവന്റെ സുഖങ്ങളിൽ അവന്റെ ലാഭങ്ങളിൽ. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് യൗവനത്തിന്റെ നിർവികാരതയിലേക്കുള്ള സേതുവിന്റെ സഞ്ചാരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സുമിത്രക്കും തങ്കമണിക്കും അപ്പുറം ലളിതയിൽ എത്തി നിന്ന സേതുവിന്റെ സ്ത്രീബോധം പ്രണയത്തിന്റെത് തന്നെ ആയിരുന്നോ എന്നത് ചോദ്യചിഹ്നമാവുന്നു..!! ഇങ്ങനെ നഷ്ടങ്ങളുടെ ശ്രേണിയിൽ ജീവിച്ചുപോന്ന സുമിത്രയും, പ്രണയപരവശയായി ജീവിച്ച തങ്കമണിയും ഉള്ളിൽ നോവുള്ള ഓർമ്മയായി നിലകൊള്ളുന്നു. 'കാലം' ഒരു മാറ്റത്തിന്റെ കൂടി നോവലാണ്. ഗ്രാമഭംഗിയിൽ നിന്നും നാഗരികതയിലേക്കുള്ള മാറ്റത്തിന്റെ, ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ കളങ്കതയിലേക്കുള്ള മാറ്റത്തിന്റെ, പ്രണയത്തിന്റെ വൈകാരികതയിൽ നിന്നും രതിയുടെ നിർവികാരതയിലേക്കുള്ള മാറ്റത്തിന്റെ. സേതുവിൽ പലയിടങ്ങളിലായി നാം നമ്മളെ തന്നെ കണ്ടെത്തുന്നു എന്നതാണ് സത്യം. മൃഗതീക്ഷ്ണമായ മനുഷ്യവികാരങ്ങളെ മറച്ചുവെക്കാൻ മടിക്കുന്നിടത്ത് വായനക്കാരൻ അവനെത്തന്നെ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവിന്റെ ഉള്ളറകളിൽ നിന്നാണ് 'കാലം' കാലഘട്ടങ്ങളെ ഭേദിക്കുന്ന നോവലായി മാറുന്നത്. എംടിയുടെ തൂലികയിൽ നിന്ന് മലയാള സാഹിത്യത്തിലേക്ക് അടർന്നുവീണ മറ്റൊരു സുന്ദരസൃഷ്ടി. വായിച്ചറിഞ്ഞതിനേക്കാൾ ജീവിച്ചറിഞ്ഞ പ്രതീതി. "പ്രിയപ്പെട്ട എംടി... എത്രയെത്ര ജീവിതങ്ങളാണ് നിങ്ങൾ ഞങ്ങൾക്കായി പറഞ്ഞുവച്ചിരിക്കുന്നത്. ഒത്തിരി സ്നേഹമാണ്...കാലമിത്രയും എഴുതിയതിന്,എഴുതിയതിന്,എഴുതിയതിന്... "

  kaalam
By Arshad rahman
good books

  nice
By anaswara sabu
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0