• Text
  • Text

KANGARUVINTE NATTIL (PRINT ON DEMAND)

By : KS NAIR



Book : KANGARUVINTE NATTIL (PRINT ON DEMAND)
Author: KS NAIR
Category : Travel & Travelogue, Limited Edition
ISBN : 9789354320163
Binding : Normal
Publishing Date : 18-01-2021
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹130.00 ₹130.00 0% off



Note : This is a print on demand book and will take upto 35 days to get delivered.



Book Summary

വേറിട്ട ഒരു ആസ്ട്രേലിയൻ സഞ്ചാരകഥ. ആസ്ട്രേലിയ എന്ന സുന്ദര രാഷ്ട്രത്തിൽ അഞ്ചുമാസക്കാലം താമസിക്കുകയും, ആ താമസത്തിനിടയ്ക്ക് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്ത ഗ്രന്ഥകർത്താവ്, തന്റെ യാത്രാനുഭവങ്ങൾ പങ്കിടുകയുമാണ്. കംഗാരുവിന്‍റെ നാട്ടില്‍ എന്ന ഈ ഗ്രന്ഥത്തില്‍ ‘ആസ്ട്രേലിയന്‍ മണ്ണില്‍’ ആരംഭിച്ച് ‘സിഡ്നി’ യില്‍ അവസാനിക്കുന്ന പന്ത്രണ്ട് അദ്ധ്യായങ്ങളാണുള്ളത്. മെല്‍ബണ്‍, സെന്റ്‌ പോള്‍സ് കത്തീഡ്രല്‍, ഡോക് ലാന്‍ഡ്‌സ് മിനി ടൗണ്‍ഷിപ്പ്‌, പാര്‍ലമെന്‍റ് ഹൗസ്, റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, കാസിനോ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, ഗ്രേറ്റ് ഓഷ്യന്‍ റോഡ്‌, സ്റ്റീവെന്‍സണ്‍ ഫാള്‍സ്, ഹാംഗിംഗ് റോക്സ് തുടങ്ങിയ ഇടങ്ങളിലെ കാഴ്ച്ചകളെ മനോഹരമായി അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: KANGARUVINTE NATTIL (Print On Demand)

Review title:



Your Ratings:

Your Message:




Book Reviews

  വായിച്ചിരിക്കേണ്ട പുസ്തകം
By Sanal Niygam
പ്രിയപ്പെട്ടവരെല്ലാം കെ. എസ്സ്. ഏട്ടൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ശ്രീ കെ.എസ്സ്. നായർ, ഭാര്യാസമേതം ആസ്ട്രേലിയയിൽ നീണ്ട അഞ്ചുമാസക്കാലം അവിടെ സ്ഥിരതാമസമാക്കിയ തൻ്റെ മകനോടും കുടുംബത്തോടും ഒപ്പം താമസിച്ചു കൊണ്ട്, അവിടത്തെ ഓരോ കാഴ്ചകളും സൂക്ഷ്മായി നിരീക്ഷിച്ച് സ്നേഹപൂർവ്വം മലായാളികളുടെ മുന്നിൽ സമർപ്പിക്കുന്ന യാത്രാവിവരണമാണ് കങ്കാരുവിൻ്റെ നാട്ടിൽ. വായനയെ അത്ര ഗൗരവമായി എടുക്കാത്തവർക്കു പോലും അനായാസം വായിച്ച് ആസ്വദിക്കാൻ മാത്രം ലളിതസുന്ദരമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലി എന്നതാണ് എന്നെ ഈ പുസ്തകത്തിലേക്ക് ആകർഷിച്ച മുഖ്യ ഘടകം. ഏതൊരു വായനക്കാരനും ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ മാത്രം ആകർഷകമാണ് ഈ പുസ്തകം. അത്രത്തോളം മനോഹരമാണ് ഇതിലെ ഓരോ കാഴ്ചകളും അതിൻ്റെ അവതരണ രീതിയും. ആസ്ട്രേലിയയിലെ പ്രസിദ്ധമായ മെൽബൺ നഗരം, സെൻട്രൽ ബിസ്നസ്സ് ഡിസ്ട്രിക്റ്റ്, ഫ്ലിൻ്റെഴ്സ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷൻ, സെൻ്റ് പോൾസ് കത്തീഡ്രൽ, ഡോക് ലാൻ്റ് മിനി ടൗൺഷിപ്പ്, പാർലമെൻ്റ് ഹൗസ്, റോയർ ബൊട്ടാണിക്കൽ ഗാർഡൻസ്, മൗണ്ട് ബുള്ളർ എന്ന ഹിമപർവ്വതം, ഗ്രേറ്റ് ഓഷ്യൻ റോഡ്, ഹാംഗിംഗ് റോക്സ് എന്ന സുപ്രധാന ടൂറിസ്റ്റ് കേന്ദ്രം, സൊറണ്ടോ എന്ന സുന്ദരമായ തീരദേശ പട്ടണം, സ്റ്റീവൻ സൺ ഫാൾസ് എന്ന കിടിലൻ വെള്ളച്ചാട്ടം, ബെല്ലാററ്റ് വന്യജീവി കേന്ദ്രം, മെൽബൺ നഗരത്തിൽ അദ്ദേഹം കുടുംബസമേതം നടത്തിയ ഷോപ്പിംഗ് അനുഭവങ്ങൾ, അവിടത്തെ പ്രധാന നഗരമായ സിഡ്‌നി എന്നിവയെ കുറിച്ചല്ലാം ഗ്രാന്ധകാരൻ ഈ ലഘു ഗ്രന്ധത്തിൽ വിശദമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു. തെല്ലും അതിശയോക്തിയോ ആലങ്കാരികമായ വിശേഷണങ്ങളോ കൂടാതെ, ഒരു നീണ്ട കാലയളവിൽ അദ്ദേഹം സന്ദർശനം നടത്തിയ പ്രദേശങ്ങളിലെ കാഴ്ചകൾ ഒരുപാടൊന്നും ദീർഘിപ്പിക്കാതെ അയത്നലളിതമായ ഭാഷയിൽ ആർക്കും വായിച്ചാസ്വദിക്കാവുന്ന തരത്തിൽ അദ്ദേഹം കുറിച്ചിട്ടു എന്നതു തന്നെയാണ് ഈ പുസ്തകത്തിൻ്റെ മേന്മ. ഡി.സി.ബുക്ക്സ് പോലെ ഒരു പ്രശസ്തമായ ഒരു പബ്ലിക്കേഷൻസ് ഈ പുസ്തകം പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തു എന്നത് തീർച്ചയായും അവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. നിങ്ങളുടെ അടുത്ത വായനക്കായി ഈ മികച്ച യാത്രാവിവരണം തെരഞ്ഞെടുക്കാൻ ഓരോ വായനക്കാരോടും സ്നേഹപൂർവ്വം ഞാൻ ശുപാർശ ചെയ്യുന്നു. അത് തീർച്ചയായും നിങ്ങൾക്ക് ഒരു പുതിയ അനുഭവമായിരിക്കും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0