• Text
  • Text

KERALA BHAKSHANA CHARITRAM

By : SUMA SIVADAS , DEEPA GOPALAKRISHNAN



Book : KERALA BHAKSHANA CHARITRAM
Author: SUMA SIVADAS , DEEPA GOPALAKRISHNAN
Category : History, Cookery, Women's writing
ISBN : 9789353906528
Binding : Normal
Publishing Date : 30-11-2024
Publisher : DC BOOKS
Edition : 2
Number of pages : 528
Language : Malayalam
Paper Back

Publisher: DC BOOKS
₹615.00 ₹799.00 23% off





Book Summary

കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന പുസ്തകം. നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയും ഉള്ള ഈ സഞ്ചാരം മലയാളത്തില്‍ ആദ്യമായി. The book is in crown 1/4 size format and contains colour pages.

WRITE A REVIEW

Product name: KERALA BHAKSHANA CHARITRAM

Review title:



Your Ratings:

Your Message:




Book Reviews

  അറിഞ്ഞ് കഴിക്കുന്നതിൻ്റെ നിറവിലേക്ക് തുറക്കുന്ന അക്ഷരവഴി
By Vineetha Martin
മലയാളിയുടെ രുചിശീലങ്ങൾ പ്രമേയമാകുന്ന " കേരള ഭക്ഷണ ചരിത്രം " ഹൃദ്യമായ വായനാനുഭവമാണ്. അദ്ധ്യാപികയും പാചകവിദഗ്ധയുമായ സുമ ശിവദാസ് , ഭക്ഷണ ചരിത്രഗവേഷകയായ ഡോ. ദീപ . ജി. എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. വിഭവങ്ങളിൽ അന്തർലീനമായ ചരിത്രവസ്തുതകൾ ഈ താളുകളിലൂടെ നാം അറിയുമ്പോൾ അത് കൗതുകമുണർത്തുന്ന അനുഭവമാകുന്നു അറിഞ്ഞ് കഴിക്കുന്നതിൻ്റെ നിറവിലേക്ക് തുറക്കുന്ന അക്ഷരവഴിയിലൂടെയുള്ള ഈ യാത്രയിൽ ഒരു ജനതയുടെ ഭക്ഷണസംസ്കാരത്തെ സ്വാധീനിക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും സാമുദായികവും പ്രാദേശികവുമായ ഘടകങ്ങൾ ചിന്താവിഷയമാകുന്നു. പത്തിലക്കറി, പുഴുക്ക് , പുട്ട് , ഇഡ്ഢലി , അപ്പം , സാമ്പാർ , കൊഴുക്കട്ട, ബിരിയാണി , കേക്ക് . ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളുടെ ചരിത്രം അനുവാചകർക്ക് മുന്നിൽ അനാവൃതമാകുന്നു. ഭക്ഷണവിവേചനത്തിൻ്റെയും പ്രഷർ കുക്കറിൻ്റെയും കറിപ്പൊടികളുടെയുമൊക്കെ ചരിത്രവും ഈ താളുകളിലെ പ്രതിപാദ്യവിഷയങ്ങളിൽ ഉൾപ്പെടുന്നു. മാനവൻ്റെ പ്രാഥമികാവശ്യങ്ങളിലൊന്നായ അന്നം എങ്ങനെ മാനവജീവിതത്തിലെ മാറ്റങ്ങളുടെ മുകുരമാകുന്നു എന്ന് ഈ വായനയിലൂടെ വ്യക്തമാകുന്നു. ചരിത്രപരമായ അറിവുകൾക്കൊപ്പം പാചകക്കുറിപ്പുകളും ഈ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴമേറിയ ജീവിതശൈലീവിചാരങ്ങൾക്കും ആഹാരസാക്ഷരതയ്ക്കും പ്രസക്തിയേറുന്ന ഇന്ന് ഇത്തരം പുസ്തകങ്ങൾ നമുക്ക് മാർഗതാരങ്ങളാകുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0