• Text
  • Text

KUDA NANNAKKUNNA CHOYI

By : M. MUKUNDAN



Book : KUDA NANNAKKUNNA CHOYI
Author: M. MUKUNDAN
Category : Novel, April special
ISBN : 9788126465187
Binding : Normal
Publishing Date : 31-01-2026
Publisher : DC BOOKS
Edition : 21
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹231.00 ₹299.00 23% off





Book Summary

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?

WRITE A REVIEW

Product name: KUDA NANNAKKUNNA CHOYI

Review title:



Your Ratings:

Your Message:




Book Reviews

  കുട നന്നാക്കുന്ന ചോയി
By USHA KUMARI
മയ്യഴിയുടെ കഥാകാരൻ ആയ എം മുകുന്ദൻ രചിച്ച തനി നാട്ടു ഭാഷയിലുള്ള പുസ്തകമാണ് കുടനന്നാക്കുന്ന ചോയി.നാട്ടിലെ അതിഥി ദരിദ്രമായ കുടുംബത്തിൽ പെട്ട ചോയി; അഥവാ നാട്ടുകാരുടെ കുട നന്നാക്കുന്ന ചോയി, ഒരു ദിവസം നാട്ടിലെ അര സായിവായ അന്തോണി മാഷിൻറെ സഹായത്തോടെ ഫ്രാൻസിലേക്ക് പോകുന്നു. എന്നാൽ,പോകുംമുമ്പ് ചോയി അയാളുടെ ആരുമല്ലാത്ത മാധവൻ എന്ന കുട്ടിക്ക് കൊടുക്കുന്നു അതാണ് കഥയുടെ തുടക്കം.മാധവന് കത്തു കൊടുത്തത് കണ്ടില്ല എന്നാണ് ചോയി കരുതിയത്. എന്നാൽ അത് എല്ലാവരും കണ്ടിരുന്നു... ചോയി കപ്പൽ കയറിപ്പോയ കുറെനാൾ കഴിയും മുമ്പ് നാട്ടുകാർ മാധവനെ കത്തിന്റെ കാര്യം പറഞ്ഞു ശല്യം ചെയ്തു തുടങ്ങി.മാധവൻ അനുഭവിക്കുന്ന ഭീഷണികളിലൂടെ മറ്റുമാണ് കഥ മുന്നോട്ട് പോകുന്നത്. ഒട്ടേറെ നേരം വായിച്ചാലും മടുക്കാത്ത രീതിയിലാണ് കഥാകൃത്ത് ഓരോ വാചകങ്ങളും ഒരുക്കിയിരിക്കുന്നത്. കത്ത് മാധവനെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട് അത് ഒളിപ്പിക്കുന്നതായിരുന്നു അവനെ സംബന്ധിച്ച് ഏറ്റവും പ്രയാസം:കാരണം അവൻറെ പെങ്ങൾ രാധ തന്നെ. കത്തിൽ ഉള്ള കാര്യം അറിയാൻ പലരും പലരീതിയിലും ശ്രമിച്ചു: ചിലർ സ്നേഹം നടിച്ച് അടുത്തുകൂടി, ചിലർ പോലീസിനെ വരെ ഉപയോഗിച്ചു: ബലപ്രയോഗം നടത്തി; എന്നാലും അതിനൊന്നും മാധവൻ വഴങ്ങിയില്ല.മാധവന്റെ സത്യസന്ധത എന്ന ഗുണം ആണ് ഇവിടെ പ്രകടമാകുന്നത്. എന്നാൽ,നാട്ടുകാരുടെ ആകാംക്ഷയ്ക്ക് അറുതിവരുത്തി ഒരുനാൾ ആ ലക്കോട്ട് തുറക്കപ്പെട്ടു... എന്താണ് ഉള്ളത് എന്നത് ഒരു ആകാംക്ഷയായി വായനക്കാരുടെ ഉള്ളിലും അവസാനം വരെ ഉണ്ടാകും.അത് കഥ തുടർന്ന് വായിക്കാനും പ്രചോദനമേകുന്നു...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0