• Text
  • Text

MANJU - M T VASUDEVAN NAIR

By : M T VASUDEVAN NAIR



Book : MANJU - M T VASUDEVAN NAIR
Author: M T VASUDEVAN NAIR
Category : Novel
ISBN : 9788122613636
Binding : Normal
Publishing Date : 26-07-16
Publisher : TRISSUR CURRENT BOOKS
Edition : 47
Number of pages : 80
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹126.00 ₹140.00 10% off





Book Summary

എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള ബുദ്ധു എന്ന തോണിക്കാരന്റെ കാത്തിരിപ്പ്... വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ ജീവിതമാണ് മഞ്ഞ്.

WRITE A REVIEW

Product name: MANJU - M T VASUDEVAN NAIR

Review title:



Your Ratings:

Your Message:




Book Reviews

  എം ടി യുടെ മാസ്റ്റര് പീസ്
By Renjan Pillai
ഇതാണ് എം ടിയുടെ മാസ്റ്റര് പീസ്. പ്രണയസൌന്ദര്യത്തെ ഇത്രയും കാവ്യത്മകമായി അവതരിപ്പിച്ച മറ്റേതു നോവലാണുള്ളത്...

  manju
By Raji Sudhi
good

  മഞ്ഞോർമ്മകൾ
By Mrithula Vijayan
വിനോദസഞ്ചാരികളുടെ പ്രിയഇടമായ ഉത്തരാഞ്ചലിലെ നൈനിറ്റാൾ എന്ന മനോഹര പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മഞ്ഞിലൂടെ വായനക്കാരിലേക്ക് തുറക്കുന്നത്. വടക്കേ ഇന്ത്യയിലേക്ക് കുടിയേറി പാർത്ത ഒരു മലയാളി കുടുംബത്തിലെ വിമല എന്ന സ്കൂൾ അധ്യാപികയാണ് പ്രധാന കഥാപാത്രം. വിമലയുടെ മനോഭാവങ്ങളിലൂടെ ചിന്തകളിലൂടെ മുന്നോട്ട് പോകുന്ന കഥ ലളിതമായ ഭാഷയിലൂടെയും ഹൃദ്യമായ അവതരണത്തിലൂടെയുമെല്ലാം ഓരോ വായനക്കാരനെയും സ്പർശിക്കുന്നു. വിമലയുടെ ജീവിതത്തിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയും അവരുടെ ജീവിതവീക്ഷണങ്ങളിലൂടെയുമെല്ലാം കഥാകൃത്ത്‌ നമ്മെ നയിക്കുന്നു. മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നുമെല്ലാം മാറി ഏകാന്തതയെയും ഹോസ്റ്റൽ ജീവിതത്തെയും സ്നേഹിക്കുന്ന വിമലയുടെ ഓർമ്മകളിലൂടെ തന്നെ അന്തർമുഖിയായ കഥാനായികയെ നമുക്ക് കാണാം. വിനോദസഞ്ചാരിയായ സുധീർകുമാർ മിശ്രയും വിമലയും തമ്മിലുള്ള പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും നിറഞ്ഞ മഞ്ഞിൽ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും സമാനതകൾ കൊണ്ട് വിമലയുടെ സുഹൃത്തുക്കളാകുന്നത തോണിക്കാരനായ ബുദ്ദുവും സർദാർജിയുമെല്ലാം വളരെ ആഴത്തിലുള്ള ചിന്ത വായനക്കാരനു സമ്മാനിക്കുന്നു. "എനിക്കു നിങ്ങളെ ഇഷ്ട്ടമാണ്.കാരണമൊന്നുമില്ല... ഓ പരിഭ്രമിക്കാനൊന്നുമില്ല, വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപിക്കാതെ,വെറുതെ എനിക്കു നിങ്ങളെ ഇഷ്ടമാണ്", സർദാർജിയുടെ മനോഹരമായ ഈ വാക്കുകൾ വിമലയുടെ മനസ്സിലുണ്ടാക്കുന്ന ചലനം ഓരോ വായനക്കാരനും അനുഭവിച്ചറിയാൻ കഴിയുന്നു. വായിച്ചു പരിചയിച്ച മറ്റു നോവലുകളിൽ നിന്നു വ്യത്യസ്തമായി മഞ്ഞ് ഒരു നിർവികാരതായിലൂടെ നിശബ്ദതയിലൂടെ നമ്മോട് വാചാലമാവുന്നു.ഒരു സംഗീതം പോലെ മനോഹരമായ മഞ്ഞിലെ വരികളിലൂടെ എം.ടി പുതിയൊരു വായനാനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്.

  മഞ്ഞ്
By libesh km KARIYIL
#മഞ്ഞ് എം ടി വാസുദേവൻ നായർ വിമലയോടും ബുദ്ദുവിനോടുമൊപ്പം കാത്തിരിപ്പിൻ്റെ കുളിർമ്മ ആസ്വദിച്ച് ഇത്തിരി നേരം അതെ അതാണ് മഞ്ഞ് നമ്മുക്ക് സമ്മാനിക്കുന്നത് മഞ്ഞിൽ കെട്ടുറപ്പുള്ള ഒരു കഥയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെപറയാം... പിന്നെയെന്താണ് മഞ്ഞ് ഇതൊരു കവിതപോലെ സുന്ദരമാണ്. ഭൂതകാലത്തിൻ്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ കവിതകളാണ്...കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതകാളായ് മാറുന്നത് പോലെ.. അതുകൊണ്ടുതന്നെ കഥയിലൂടെ അല്ല മറിച്ച് കഥാപാത്രങ്ങളിലൂടെ മഞ്ഞിനെ പരിചയപ്പെടുത്തുക എന്നതായിരിക്കും കൂടുതൽ ഹൃദ്യം. നെെനിത്താൾ എന്ന വിനോദസഞ്ചാര കേന്ദ്രത്തിനെ ചുറ്റിപറ്റിയാണ് മഞ്ഞ് സഞ്ചരിക്കുന്നത് അവിടെ ഒരു ബോർഡിംഗ് സ്ക്കൂളിലെ ടീച്ചറാണ് വിമല. വിമലയാണ് മഞ്ഞിലെ മുഖ്യകഥാപാത്രം. വീടിനെകുറിച്ചോ വീട്ടുകാരേ കുറിച്ചോ ഓർക്കാൻ വിമലയ്ക്കിഷ്ടമല്ല.ഓർക്കാനിഷ്ടമുള്ളതൊന്നും അവൾക്കവിടെയില്ല. ഒരുകാലത്ത് പ്രതാപിയായിരുന്നു അച്ഛൻ. പക്ഷേ ഇപ്പോൾ കാലിപ്പിള്ളേർ ചുഴറ്റിയെറിഞ്ഞ ചേരയെപ്പോലെ നിസ്സഹായനായ് തളർന്ന് മരണം കാത്ത് കിടപ്പാണ്. അമ്മയാവട്ടേ ഒന്നിനുംസമയമില്ലാതെ പ്രായത്തിൻ്റെ ചുളിവുകളിൽ ക്രീമും പൗഡറും നിറച്ച് മുടി കറുപ്പിച്ച് വർഷങ്ങളെ തടഞ്ഞുനിർത്താൻ പാടുപെട്ടുകൊണ്ട് ഗോമസ്സ് എന്ന കാമുകൻ്റെ കൂടെ ജീവിതം ആഘോഷിക്കുന്നു. ചീട്ടു കളിച്ചും തെമ്മാടിപ്പിള്ളേരുടെ കൂടെ കൂട്ടുകൂടിയും തന്നിഷ്ടപ്രകാരം ജീവിക്കുന്ന അനുജൻ. പെങ്ങൾ പണിക്കാരൻ ബീർബഹദൂർ വഴിതൻ്റെ കാമുകന് പ്രണയലേഖനങ്ങൾ കെെമാറുന്നു. നഷ്ടപ്പെട്ട സാമ്രാജ്യത്തിൻ്റെ തറക്കല്ലുകൾ വെട്ടിപ്പൊളിക്കുന്ന ശബ്ദവും കേട്ട്കിടക്കുന്ന അച്ഛന് മരണം ഒരനുഗ്രഹമായിരിക്കും എന്നാണ് വിമലയുടെ മനസ്സിൽ. വിമലയ്ക്ക് എന്നും ഓർക്കാൻ വർഷങ്ങൾക്ക് മുമ്പുള്ള ഒരു സുന്ദര ദിവസമുണ്ട് .അടഞ്ഞ ജാലകത്തിലൂടെ അകത്തേക്ക് ഒളിച്ച് കടക്കുന്ന വെളിച്ചത്തിൽ കണ്ണടച്ച് കിടന്ന് തൻ്റേതെല്ലാം തൻ്റെ പ്രിയകാമുകനായ സുധീർ കുമാർ മിശ്രയ്ക്ക് സമ്മാനിച്ച ആ നിമിഷം. ആ നിമിഷത്തിൻ്റെ ഓർമ്മയാണ് കുറേ വർഷങ്ങളായ് വിമലയുടെ ജീവിതത്തിന് നിറം പകരുന്നത്. അയാൾ ഒരു സഞ്ചാരിയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് പറഞ്ഞ് യാത്രപറഞ്ഞ് പോയ ഒരു സഞ്ചാരി . ആപ്പിൾത്തോട്ടങ്ങളിൽ പൂക്കൾ വിടരുമ്പോൾ, മലഞ്ചെരുവുകളിലെ മഞ്ഞുരുകുമ്പോൾ, തിളങ്ങുന്ന വെയിലിൽ ദൂരത്തെ കൊടുമുടികൾ തെളിയുമ്പോൾ എല്ലാം അവൾ ഓർക്കുകയാണ് ''കരയരുത് നിൻ്റേതെല്ലാം എനിക്കായ് സമ്മാനിക്കുന്ന ഈ സുന്ദരമുഹൂർത്തത്തിൽ നീ എന്തിനാണ് കരയുന്നത്'' എന്ന് സുധീർ തന്നോട് ചോദിച്ച ആ ദിവസം. ആ നിമിഷങ്ങൾ !. നീലഞരമ്പുകൾ തുടിക്കുന്ന ആ മുഖത്തിനായ് കാത്തിരിപ്പാണ് വിമല. അതുപോലെത്തന്നെയാണ് ബുദ്ദുവും. ബീഡി വലിക്കുന്ന മഞ്ഞപ്പല്ലുകൾ കാണിച്ച് വെളുക്കെ ചിരിക്കുന്ന തോണിക്കാരാൻ . അവനും കാത്തിരിക്കുകയാണ്. വർഷത്തിൽ ഒരു മാസം മാത്രമുള്ള സഞ്ചാരികളുടെ സീസണിൽ അവൻ തിരയുകയാണ് തൻ്റെ അച്ചനെ .അച്ഛനെ അവൻ കണ്ടിട്ടില്ല . പണ്ട് ഏതോ ഒരു സീസണിൽ നെെനിത്താളിൻ്റെ ഭംഗി ആസ്വദിച്ചറിയാൻ വന്ന ഒരു വെള്ളക്കാരാൻ . മരിക്കുന്നതിന് മുമ്പ് അമ്മ സമ്മാനിച്ച അച്ഛൻ്റെ നിറം മങ്ങിയ ഒരു ഫോട്ടോയും അവൻ്റെ കയ്യിലുണ്ട്. വിമലയ്ക്ക് ബുദ്ദുവിനെ വലിയ കാര്യമാണ് അവൻ്റെ തോണിയിൽ മാത്രമേ അവൾ സവാരിനടത്താറുള്ളു .. ഓരോ വർഷവും വന്നെത്തുന്ന സഞ്ചാരികൾക്കിടയിൽ തന്നെപ്പോലെ തന്നെ അവനും ഒരു മുഖം തേടുന്നു . ഒടുവില്‍ എല്ലാവരും പോയ്ക്കഴിയുമ്പോൾ ടീച്ചറേ അടുത്ത തവണ വരുമായിരിക്കും എന്ന് പ്രതീക്ഷയോടെ പറയുന്ന ബുദ്ദു.... കാലത്തിൻ്റെ കൊടുമുടിയിൽ കയറിനിന്നു കൊണ്ട് വർഷങ്ങളുടെ,തലമുറകളുടെ മറ നീക്കി പ്രീയപ്പെട്ടവരെ കാണുവാനുള്ള ഭാഗ്യം നമ്മുക്കില്ലല്ലോ.... മറ്റൊരു കഥാപാത്രമാണ് സർദാർജി. മരണത്തെയാണ് സർദാർജി കാത്തിരിക്കുന്നത്. അല്ല മരണം സർദാർജിയെ കാത്തിരിക്കുകയാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. ലംഗ്ക്യാൻസർ ബാധിച്ച് ഡോക്ടർമാർ കൊടുത്ത ഒരു കൊല്ലത്തെ ആയുസ്സും കഴിഞ്ഞ് ബോണസ്സായ് കിട്ടിയ നാലുമാസം കൂടി ഉല്ലാസത്തോടെ ജീവിച്ച് തീർക്കാൻ കൊതിക്കുന്ന മരണത്തെ രക്ഷകർത്താവെന്നും കൂട്ടുകാരനെന്നും സംബോധന ചെയ്യുന്ന അമ്പതുകാരനായ കഥാപാത്രം. വല്ലപ്പോഴുമൊന്ന് ചിരിക്കണം അല്ലെങ്കിൽ ആ സിദ്ധി കെെവിട്ടുപോകുമെന്ന് വിമലയെ ഉപദേശിക്കുകയും. കടം ചോദിച്ച പുസ്തകങ്ങൾ തിരിച്ചുകൊടുക്കുമ്പോൾ മനുഷ്യരുടെ കഥയുള്ള പുസ്തകങ്ങളുണ്ടോ എന്ന് പ്രത്യേകം ചോദിക്കുകയും ചെയ്യുന്നു സർദാർജി. വിമലയോടൊപ്പം ഒരു സായാഹ്നം കടം ചോദിക്കുകയും രക്ഷകർത്താവായ കൂട്ടുകാരൻ വിശ്രമം വിധിച്ചിരിക്കുന്നിനാൽ വരാൻപറ്റില്ലെന്ന് കത്ത് കൊടുത്തയക്കുന്ന സർദാർജി ഒടുവിൽ കടം ചോദിച്ച ഒരു സായാഹ്നം ബാക്കി കിടപ്പുണ്ട് മറക്കരുത് എന്ന് പറഞ്ഞ് വിമലയോട് യാത്രപറഞ്ഞകന്ന് പോകുന്നു . നെെനിത്താൾ എന്ന വിനോദസഞ്ചാര കേന്ദ്രവും എല്ലാ വർഷവും പ്രിയപ്പെട്ടവർക്കായ് കാത്തിരിക്കുന്ന ചില കഥാപാത്രങ്ങളും. ഏത് ശൂന്യതയ്ക്ക് നടുക്കും എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കുക പ്രതീക്ഷ സാക്ഷാത്കരിക്കുമെന്ന വിശ്വാസമുണ്ടായിട്ടല്ല എന്നാലും ..... മനുഷ്യ ജീവിതത്തിൻ്റെ വ്യാകുലതകളെയും നിരാശകളേയും നഷ്ടസ്വപ്നങ്ങളെയും ഹൃദ്യമായും ചാരുതയോടും അവതരിപ്പിക്കുന്ന ഒരു സൃഷ്ടി അതാണ് മഞ്ഞ്. ____ ________ __________ ___ ഇങ്ങനെയാണോ മഞ്ഞിനെ പരിചയപ്പെടുത്തേണ്ടത്. അറിയില്ല !! പറഞ്ഞ് വച്ചിട്ടുള്ളതിനേക്കാളും പറയാത്തതാണ് ഈ കൃതിയിൽ ഏറെയും. ഒറ്റയ്ക്കിരിക്കുമ്പോൾ ആരും കാണാതെ പുറത്തെടുത്ത് ഓമനിക്കാൻ തോനുന്ന ഒരുപാട് അനുഭൂതികൾ സമ്മാനിക്കുന്ന ഒരു അപൂർവ്വസുന്ദര കാവ്യം ലിബേഷ് കാരിയിൽ

  Good Book
By Hanisha Kunju
Want to buy

  ഗദ്യരൂപത്തിൽ രചിക്കപെട്ട ഏറ്റവും സുന്ദരമായ പ്രണയകാവ്യം...
By Athul Chundayil
എം.ടി യുടെ ഏറ്റവും മികച്ച നോവൽ എന്നു പറയുന്നതിനേക്കാൾ എം ടിയുടെ ഏറ്റവും പ്രിയപ്പെട്ട നോവൽ എന്നു മഞ്ഞിനെ വിശേഷിപ്പിക്കാനാണു എനിക്കിഷ്ടം. ഇത്രമേൽ കാവ്യാത്മകമായ മറ്റൊരു നോവൽ ഞാൻ വായിച്ചിട്ടില്ല,ഇത്ര തവണ വായിച്ചിട്ടുള്ള മറ്റൊരു നോവലും ഉണ്ടാകില്ല. എങ്ങനെയോ മനസ്സിൽ വിമലയുടേതെന്ന രീതിയിൽ കയറി പറ്റിയ മുഖം മാധവികുട്ടിയുടേതായതു കൊണ്ടു കൂടി ആയിരിക്കാം ഈ നോവൽ വ്യക്തിപരമായി ഇത്രയേറെ പ്രിയപ്പെട്ടതാകുന്നത്‌...

  manassil manju peyyumpol....
By manoj lekshmanan
നമ്മളെല്ലാം കാലങ്ങളായി കാത്തിരിക്കുന്നു...പ്രതീക്ഷയോടെ ..ഒരു നല്ല കാലം വരുമെന്ന ചിന്തയിൽ.ഓരോ മനുഷ്യനെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ഇത്തരം ചില കാത്തിരിപ്പുകളാണ് . ഈ ലോകത്തിലെ എല്ലാ തുടിപ്പുകളും ,എല്ലാ ജീവജാലങ്ങളും അനുനിമിഷം കാത്തിരിക്കുന്നു.ദാൽ തടാകത്തിന് ചുറ്റുമുള്ള മലകളുടെ കുഴിമാടത്തിൽ വർഷങ്ങളുടെ തടവുകാരിയെപ്പോലെ ഈ നോവലിലെ വിമലയും കാത്തിരിപ്പിന്റെ ഒരു മഞ്ഞിൻകണമാകുന്നു.മനസ്സ് ചപലനായ ഒരു മരഞ്ചാടിയെ പോലെ നമ്മെ വട്ടം കറക്കുന്നു .എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിശ്ശബ്ദതയിലെ സംഗീതം പോലെ ദാൽ തടാകത്തിലെ മഞ്ഞു ഓരോ വായനക്കാരന്റെയും മനസ്സിന്റെ താഴ്വരയിലേക്ക് ഊർന്നിറങ്ങുന്ന അനുഭൂതിയാണ് ഇതിന്റെ വായനയിലൂടെ ലഭിക്കുന്നത്.ഇക്കുറി വരും ..വരാതിരിക്കില്ല.ചുക്കാൻ വീഴുമ്പോൾ തെറിക്കുന്ന നീർപ്പോളകൾ പോലെ തോണിക്കാരൻ പയ്യനും കാത്തിരിക്കുന്നു.അന്തിമമായി നമ്മെയെല്ലാം കാത്തിരിക്കുന്ന മരണമെന്ന നഗ്ന സത്യത്തിന്റെ പ്രതീകമായി സർദാർജിയും കാത്തിരിക്കുന്നു.ഓരോരുത്തർക്കും കാത്തിരിപ്പിനു ഓരോരോ കാരണങ്ങളാണെല്ലോ . കൗമാരത്തിലും ,തുടർന്നങ്ങോട്ടും മനുഷ്യമനസ്സിനെ പിടിച്ചുലയ്ക്കുന്ന കാമമെന്ന വികാരത്തെയും,പ്രണയത്തെയും നവ്യമായ ഒരനുഭൂതിയുടെ ദിവ്യമായ തലങ്ങളിലേക്ക് എത്തിക്കുവാൻ കഥാകാരനു സാധിച്ചിരിക്കുന്നു.മനസ്സ് മഞ്ഞിറങ്ങുന്ന മറ്റൊരു താഴ്വരയാണ്‌ .അവളുടെ നിമിഷങ്ങൾ ആലിപ്പഴങ്ങൾ പോലെ ഉറഞ്ഞുവീഴുന്നു.നിന്റേതായ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ് .നിന്റെ സുഗന്ധം എനിക്ക് ചുറ്റും എപ്പോഴും പരിവേഷമായി നിൽക്കുന്നു.ഒരു സ്ത്രീയുടെ അന്തരാത്മാവിലേക്ക് ഇറങ്ങിച്ചെന്ന് എം.ടി.യുടെ മാന്ത്രിക തൂലിക ആ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. "ഓ..പരിഭ്രമിക്കാനൊന്നുമില്ല.വഴിയിൽ തടഞ്ഞു നിർത്തില്ല.പ്രേമലേഖനമെഴുതില്ല.ഒന്നും ചെയ്യില്ല.ഒരു ബന്ധവും സങ്കല്പിക്കാതെ ,വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ് ."ഇഷ്ടമെന്ന പ്രഹേളികയ്ക്ക് ഇത്രയേറെ മാറ്റുണ്ടാക്കിയ മറ്റൊരു നോവലില്ലെന്നു തന്നെ പറയാം.കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാകുന്നു.മഞ്ഞിന്റെ നനുത്ത സ്പർശമായി ഈ നോവലും കവിതയായി നിറയുന്നു.

  മഞ്ഞ്
By anakha ravi
മഞ്ഞ് ❣️വിരഹത്തിന്റെ നൊമ്പരപ്പെടുത്തലുകളിലും പ്രണയിക്കുവാൻ കൊതിപ്പിക്കുന്ന അനുഭൂതി..വരില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ ഇന്നും കാത്തിരിക്കുന്ന കണ്ണുകൾ.. കരളലിയിപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങൾ... അപ്രതീക്ഷിതമായ കണ്ടുമുട്ടലുകൾ...വേർപിരിയലുകൾ..പ്രണയം, വിരഹം, പ്രതീക്ഷ, മരണം, സൗഹൃദം എല്ലാം ഇടകലർന്ന അവിസ്‌മരണീയമായ വായനാനുഭവം.. വരും വരാതിരിക്കില്ല " എന്ന ഒറ്റവാക്കിൽ ഒരു മനുഷ്യായുസിന്റെ മുഴുവൻ പ്രതിക്ഷകളെയും ഉൾക്കൊള്ളിച്ച, പറഞ്ഞതിനേക്കാൾ ഏറെ പറയുവാൻ ബാക്കി വെച്ച ഒരു ഭാവഗാനം... ❤️ കാലമിത്രകടന്നിട്ടും വിമലയും സർദാർജിയും ബുദ്ധുവും എന്തിന് പ്രാരംഭത്തിലെവിടെയോ വന്നു പോകുന്ന രശ്മിവാജ്‌പോയ്‌ പോലും ഇന്നും നിറം മങ്ങാതെ അതിന്റെ പൂർണതയിൽ നിലനിൽക്കുന്നു എന്നത് MT എന്ന മഹാവിസ്മയത്തിന്റെ തൂലികാശക്തി അ ല്ലാതെ മറ്റെന്താണ്.. ???? നോവലിലുടനീളം തങ്ങിനിന്ന ആ മഞ്ഞ് ഇപ്പോൾ എന്നെയും കീഴ്പെടുത്തിയിരിക്കുന്നു... നീഹാരശൈലം അലിഞ്ഞില്ലാതാകുന്നതുപോലെ ഞാനും വിമലയിൽ അലിഞ്ഞില്ലാതായിരിക്കുന്നു... അതെ വിമല അവൾ ഞാനായിമാറിയിരിക്കുന്നു... അവളുടെ പ്രണയം, വിരഹം, കാത്തിരുപ്പ് എല്ലാം... എല്ലാം ഇന്ന് എന്റേതും കൂടെയാണ്.. കാരണം അവൾ ഞാൻ ആണ്... ഇലത്തുമ്പിൽ ഒറ്റപ്പെട്ടുപോയ ആ മഞ്ഞുതുള്ളിപോലെ വിമലയ്‌ക്കൊപ്പം, ബുദ്ധുവിനോപ്പം, സുധീറിനൊപ്പം ഞാനും കാത്തിരിക്കുകയാണ്... വരും.. വരാതിരിക്കില്ല.. !

  എന്റെ വായനയിലൂടെ
By Rinshida salahudheen
മലയാളിയുടെ എക്കാലത്തെയും മികച്ച എഴുത്തുകാരൻ, തിരക്കഥകൃത്ത്, സംവിധായകൻ എന്നീ മേഖലയിൽ എല്ലാം തിളങ്ങി നിൽക്കുന്ന എം. ടി. വാസുദേവൻ നായരുടെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ് മഞ്ഞ്. ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒരു അനശ്വര പ്രണയകാവ്യമാണ് മഞ്ഞ് . അതിലെ ഓരോ വരികളും കഥാപാത്രങ്ങളും ആദ്യ വായനയിൽ തന്നെ നമ്മുടെ ഹൃദയത്തിൽ കടന്നു ചെല്ലുന്നു. വാചാലമായ മൗനവും പ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പുമാണ് മഞ്ഞ്. പ്രതീക്ഷകളാണല്ലോ ഓരോ മനുഷ്യനെയും മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ മലയാളികളെ പ്രതീക്ഷയോടെ കാത്തിരിക്കാൻ പഠിപ്പിച്ച പുസ്തകമാണ് മഞ്ഞ്. പ്രണയത്തിന്റെ ഹൃദയ ഭാഷ.. എം.ടി. യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്റെ പശ്ചാത്തലം.ആദ്യവായനയിൽ തന്നെ മഞ്ഞിലെ വിമലാദേവിയെ ഉള്ളാൾ നമ്മൾ ഒരുപാട് സ്നേഹിക്കുന്നു. വിമലയുടെ മൗനമായ കാത്തിരിപ്പിന്റെ ആഴത്തിൽ നിന്നുയരുന്ന ഓരോ നിസ്വനങ്ങളും എത്ര സൂക്ഷമതയോടെയാണ് കഥാകൃത്ത് വരച്ചു കാട്ടിയിരിക്കുന്നത്. അലസമായി ഒഴുകിയെത്തുന്ന ഉലഞ്ഞമഞ്ഞിലെ ഓരോ അലകളും മന്ത്രിക്കുന്നത് "വരും വരാതിരിക്കില്ല "എന്ന വാക്കുകൾ ആണ്. പ്രണയത്തിന്റെ ഹൃദയ ഭാഷയോടൊപ്പം വിരഹത്തിന്റെ നമുത്ത കരസ്പർശവും മഞ്ഞിലുടനീളം ഓരോ വായനക്കാരനും അനുഭവപ്പെടുന്നു. ഒൻപതു വർഷത്തെ നീണ്ട കാത്തിരിപ്പ് ആത്മാർത്ഥമായ പ്രണയത്തിന്റെ മുതൽക്കൂട്ട് തന്നെയാണ്. കഴിഞ്ഞുപോയ ഓരോ നിമിഷത്തിന്റെയും ഓർമ്മകളിൽ ജീവിക്കുക എന്നത് അനായാസമാണ്. യഥാർത്ഥ സ്നേഹം തേടിയുള്ള യാത്രയാണ് മഞ്ഞിലൂടെയുള്ള മൗനമായ കത്തിരിപ്പ്. ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്രയെ അവൾ ഒരിക്കൽപോലും വെറുപ്പോടെ ഓർക്കുന്നില്ല മറിച്ചു സ്നേഹിക്കുകയായിരുന്നു, സ്നേഹത്തോടെ കാത്തിരിക്കുകയായിരുന്നു. ഒരു നീറ്റലോടെ മാത്രം ഓർത്തെടുക്കാൻ പറ്റുന്ന ശിഥിലമായ അവളുടെ കുടുംബത്തെയും കഥാകൃത്ത് കാഴ്ചവെക്കുന്നു. താടാകത്തിലെ ജലം പോലെ അവളുടെ മനസ്സും ഉറഞ്ഞു കിടക്കുവാണ്.ഓളങ്ങൾ തീർക്കാതെ മറിക്കപ്പെടുന്ന താളുകൾ പോലെ. അതുപോലെ തന്നെ ഒരിക്കൽ പോലും കാണാത്ത അച്ഛന് വേണ്ടി കാത്തിരിക്കുന്ന നിഷ്കളങ്കമായ ഒരു മകന്റെ കാത്തിരിപ്പും തോണിക്കാരൻ ബുദ്ധുവിലൂടെ കഥാകൃത്ത് പറയുന്നു. അതുപോലെ സീസണിൽ വന്ന് ചേർന്ന സ്നേഹമാണെന്ന് പറഞ്ഞ സർദാർജിയും "എനിക്ക് നിങ്ങളെ ഇഷ്ടമാണ്, പരിഭ്രാമിക്കാൻ ഒന്നുമില്ല, വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല, ഒരു ബന്ധവും സങ്കൽപ്പിക്കാതെ വെറുതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ് "എന്ന അയാളുടെ വാക്കുകളും ഏതൊരു വായനക്കാരന്റെയും മനസ്സിൽ ഇടം നേടിയെടുക്കുന്നു. ഒരു മുൻവിധിയുമില്ലാതെ അടുക്കുകയും ഒരു ദിവസത്തെ സായാഹ്നം ചോദിച്ചു വാങ്ങുകയും പിന്നീട് അയാളും തിരിച്ചു വരാത്ത അത്രയും ദൂരത്തോളം മണ്മറഞ്ഞു പോവുകയും ചെയ്യുന്നു. എന്തിനായിരുന്നു അയാളും വിമലയോട് അടുത്തത്.അയാൾ പറഞ്ഞപോലെ വെറുതെ... വെറുതെ അടുത്തത് തന്നെ. കാത്തിരിപ്പ് അവസാനിക്കുന്നില്ല. വിമല ഇന്നും കാത്തിരിക്കുന്നു.നീല കണ്ണുള്ള ആ കാമുകനെ.വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ.അയാളുടെ പ്രണയത്തിന്റെ നനുത്ത ഓർമ്മകളും പേറി. അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി...വിമല, സുധീര്‍ മിശ്രക്ക് വേണ്ടി...അങ്ങനെ അങ്ങനെ പ്രതീക്ഷയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന കാത്തിരിപ്പുകൾ. "കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ... "ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...." നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..

  മഞ്ഞിലൂടെ ദീപ നായർ
By Deepa Girish
നൈനിറ്റാളിന്റെ മനോഹാരിത മുഴുവൻ ആവാഹിച്ച കാത്തിരിപ്പിന്റെ കഥ പറയുന്ന മഞ്ഞ്...മഞ്ഞിലുടനീളം ഒരു മൗനം, നിശ്ശബ്ദത അതാണെനിക്ക് അനുഭവപ്പെട്ടത്...പ്രണയത്തിന്റെ ഹൃദയഭാഷ അതല്ലേ മൗനം...കാത്തിരിപ്പിന്റെ നിശ്ശബ്ദതയും മടങ്ങി വരുമെന്ന് ഉറപ്പില്ലാത്ത തന്റെ കാമുകൻ സുധീർ മിശ്രയെ കാത്തിരിക്കുന്ന വിമലാദേവി എന്ന ടീച്ചർ, ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ അച്ഛനെ കാത്തിരിക്കുന്ന തോണിക്കാരൻ ബുദ്ദു, രംഗബോധമില്ലാതെ കടന്നു വരുന്ന മരണത്തെ കാത്തിരിക്കുന്ന സർദാർജി, ഇവരൊക്കെ കാത്തിരിപ്പിന്റെ വ്യത്യസ്ത മുഖങ്ങൾ ആയി വായനക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കും...പ്രണയത്തിനും വിരഹത്തിനും ഒപ്പം പച്ചയായ മനുഷ്യരുടെ നിസ്സഹായതയും തുറന്നു കാണിക്കുന്നു മഞ്ഞ്... "വരും വരാതിരിക്കില്ല" ഈ വാക്കുകളാണ് നോവലിലുടനീളം അലയടിക്കുന്നത്...പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും ഒരുപോലെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മഞ്ഞ്...തന്റെ മനസ്സും ശരീരവും കവർന്നെടുത്തു തന്നെ വിട്ടുപോയ കാമുകനെ ഒരിക്കൽ പോലും ചതിയനായി കാണാൻ കഴിയാത്ത വിമല അനശ്വര പ്രണയത്തിന്റെ പ്രതീകമാണ്..അത് വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിലും പൊയ് പോയ പ്രണയത്തിന്റെ മധുര നൊമ്പരങ്ങളുടെ മഞ്ഞ് പെയ്യും. ജീവിത സായാഹ്നത്തിൽ മരണത്തെ കാത്തിരിക്കുന്ന സർദാർജി "എനിക്ക് നിങ്ങളെ ഇഷ്ടമാണ്, കാരണമൊന്നും ഇല്ല.. വെറുതെ ..നിങ്ങളെ ഇഷ്ടമാണ്..." എന്ന് വിമലയോട് പറയുമ്പോൾ ഉപാധികൾ ഇല്ലാത്ത ആത്മാർത്ഥ പ്രണയത്തിന്റെ ചിത്രം തെളിയുന്നു വായനക്കാരന്റെ മനസ്സിൽ... വിമല ഇന്നും കാത്തിരിക്കുന്നു തന്റെ കാമുകനെ - ലവേഴ്സ് ട്രാക്കിലെ ശിലാ ഫലകങ്ങളിൽ തങ്ങളുടെ പേര് കൊത്തി വച്ച് ഒരു ദിനം അപ്രത്യക്ഷനായ സുധീർ മിശ്രയെ..വായിച്ചു നിർത്തുമ്പോൾ ഞാനും മനസ്സിൽ പറഞ്ഞു "വരും വരാതിരിക്കില്ല". ദീപ നായർ

  മഞ്ഞ്
By nikitha subran
മഞ്ഞ് പ്രതീക്ഷയുടെ കഥയാണ്. വിമലയുടെയും ബുദ്ധുവിന്റെയും പ്രതീക്ഷയ്ക്ക് അവരുടെ ജീവനോളം ആയുസ്സുണ്ട്. അവസാനശ്വാസം വരെയും അവർ പ്രതീക്ഷിച്ചു കൊണ്ടിരിക്കും. പേര് പോലും അറിയാതെ ഉറപ്പില്ലാത്ത ഒരു ഫോട്ടോ മാത്രം കയ്യിൽ വെച്ച് അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവിനോളം ശുഭാപ്തിവിശ്വാസം ആർക്കുണ്ട്! വിമലയുടെയും ബുദ്ധുവിന്റെയും സ്നേഹം പ്രതീക്ഷയാണെങ്കിൽ സർദാർജിയുടേത് അതിനുമെത്രയോ മുകളിലാണ്. തിരിച്ചൊരു മറുപടി പോലും പ്രതീക്ഷിക്കാത്ത, സങ്കൽപ്പത്തിനും അതീതമായ നിസ്വാർത്ഥമായ സ്നേഹം.. വിമലയെ ചിരിക്കാൻ പഠിപ്പിച്ച സർദാർദാജിയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു. നിങ്ങൾ ചിരിക്കുന്നത് കണ്ടാൽ ആണ് എനിക്ക് വിഷമം എന്ന് പറഞ്ഞ, ഒരു വൈകുന്നേരം ഞാൻ കടമെടുക്കുക ആണെന്ന് പറഞ്ഞ, തമ്മിൽ കാണും എന്ന് പോലും ഉറപ്പില്ലാതെ പിരിയുമ്പോഴും കടം ചോദിച്ച സായാഹ്നം ബാക്കി കിടപ്പുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന സർദാർജി. മഞ്ഞിലെ ഓരോ വാക്കുകളും മനസ്സിൽ തറഞ്ഞു നിൽക്കുന്നവയാണ്.. ഓരോ വട്ടം വായിക്കുമ്പോഴും പുത്തൻ അനുഭൂതി തരുന്ന മാന്ത്രികതയാണ് മഞ്ഞിനെ അവിസ്മരണീയമാക്കുന്നത്.

  നൈനിറ്റാളിലെ കാത്തിരിപ്പ്
By Lince Thomas
കാത്തിരിപ്പിന്റെ വേദനയും സുഖവും വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ചെറുനോവൽ ആണ് എം ടി വാസുദേവൻ നായരുടെ ' മഞ്ഞ്'. ഒരു സംഗീതം പോലെ വായനക്കാരുടെ മനസ്സിനെ വികാര പ്രക്ഷുപ്തമാക്കുന്നവയാണ് ഓരോ വരികളും.1983 മഞ്ഞ് സിനിമ ആയി മാറുകയും ചെയ്തു. നൈനിറ്റാളിന്റെ താഴ്‌വാരം ആണ് കഥപശ്ചാത്തലം.അവിടെ ബോർഡിങ് സ്കൂളിലെ അധ്യപിയായ വിമല ദേവി. വിഷാദപരവശമായ കാത്തിരിപ്പിലാണ് വിമല. തന്റെ ഹൃദയവും ശരീരവും സ്വന്തമാക്കി എങ്ങോ മറഞ്ഞ സുധീർമിശ്ര എന്ന തന്റെ സുഹൃത്തിനെ കാത്തിരിക്കുന്നു. ആ താഴ്‌വരയിലെയും കുന്നിൻ പുറങ്ങളിലെയും ഓരോ കാഴ്ചയും വിമലയുടെ ഓർമകളെ ഉണർത്തുകയും മഞ്ഞുപോലെ അവളുടെ ഹൃദയം ഉരുകുകയും ചെയ്യുന്നു. ആ താഴ്‌വരയിലെ എല്ലാവരും കാത്തിരിപ്പിലാണ്, നൈനിറ്റാൾ സഞ്ചാരികളെ കാത്തിരിക്കുന്നു, തോണി തുഴയുന്ന ബുദ്ദു തന്റെ പിതാവിനെ തിരയുന്നു. വിമലയുടെ മനോവ്യപാരങ്ങളിലൂടെ ആണ് അധികവും കഥ മുൻപോട്ട് പോകുന്നത്.അടുത്ത ലോഡ്ജിൽ വന്ന ഒരു സർദാർജി ആണ് വിമലയുടെ മനസ്സിനെ അല്പമെങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞ വ്യക്തി. അദ്ദേഹം വിമലയോട് ഒരു കാര്യം ആവശ്യപെടുന്നു, എങ്കിലും അത് സ്വീകരിക്കുംമുൻപേ അയാളും എങ്ങോട്ടോ അപ്രത്യക്ഷനാകുന്നു. കാത്തിരിപ്പ് എന്ന ഭാവം ഇത്രമേൽ ആർദ്രമായി ആവിഷ്കരിച്ച കൃതികൾ മലയാളസാഹിത്യത്തിൽ ചുരുക്കമാണ്. കഥാസന്ദർഭതിനനുസരിച്ചു നമ്മുടെ കാത്തിരിപ്പിന്റെ അനുഭവങ്ങളും കൂട്ടി വായിക്കുമ്പോൾ സങ്കല്പികതയുടെ അത്യുന്നതലത്തിലേക്ക് നാം സഞ്ചരിക്കുന്നു. കാത്തിരിക്കുന്നവരും കാത്തിരിപ്പിന്റെ വേദന അനുഭവിച്ചവരും തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ. എം ടി യുടെ രചന വൈഭവം വ്യക്തമാക്കുന്ന കൃതി. വായനശേഷം ഏകാന്തതയുടെ നിമിഷങ്ങളിൽ വിമലയുടെ ഓർമ്മകൾ ഒരു തടാകത്തിന്റെ ശാന്തതയോടെ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

  മഞ്ഞ്
By SHAJI MELEDATH ASSAN
സ്വന്തം രചനകളിലൂടെ താൻ തന്നെക്കുറിച്ചുള്ള വിധിപ്രസ്താവം നടത്തുകയാണ് ചെയ്തതെന്ന് പറഞ്ഞത് ഇബ്സണാണ്. തൻ്റെ ജീവിതത്തിലുടനീളം എംടി ചെയ്തതും അതുതന്നെയാണ്. വാക്കുകളുടെ ലാളിത്യം കൊണ്ടാണ് അദ്ദേഹം ഭാഷയെ നിർമ്മിച്ചെടുക്കുന്നത്. കാലമെത്ര കഴിഞ്ഞാലും, മഞ്ഞ് മനസ്സിൽനിന്നുമിറങ്ങിപ്പോവാത്ത സൃഷ്ടിയായി നിലനിൽക്കുന്നു ഉറങ്ങുന്ന മരക്കൊമ്പിൽനിന്നും തെറിച്ചുപോയ പറവക്കൂട്ടം പോലെ കാലത്തിലേക്ക് വീണുപോയ വാക്കുകളാണ് മഞ്ഞെന്ന് ഒ എൻ വി പറയുന്നുണ്ട്. കാത്തിരിപ്പെന്ന ഭാവത്തെ ആദ്യന്തമവതരിപ്പിക്കുന്ന ഒരു ലിറിക്കൽ നോവൽ. ഓർമ്മകളുറങ്ങിക്കിടക്കുന്ന ഏകാന്തതയുടെ നടപ്പാതയിലാരും കൂടെയുണ്ടാവുന്നത് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു മഞ്ഞിലെ വിമലയ്ക്കും. വാക്കുകളിൽ മിന്നിമറയുന്ന മഴവിൽ ചിത്രങ്ങളിലൂടെ മഹാസാഗരത്തെയാണ് കഥാകാരൻ വരച്ചിടുന്നത്.വിമലയും ബുദ്ദുവും, സർദാർജിയും അമർസിംഗും, സുധീർകുമാർ മിശ്രയും,അച്ഛനുമമ്മയും,ഗോമസും രശ്മിയും മുതൽ തടാകം പോലും മുഖമുള്ള കഥാപാത്രമായി മാറിയിരിക്കുന്നു. "നീയെന്നെ കബളിപ്പിച്ചെന്ന് കരുതേണ്ട കുട്ടീ"യെന്ന ആത്മഗതം പോലും പഴയകാല നിമിഷങ്ങളിലേക്കുള്ള വിമലയുടെ തിരിച്ചു പോക്കായി മിഴിവാർന്നു നിൽക്കുന്നു. അമ്മയോടൊപ്പം ഒരാഴ്ച ചെലവഴിച്ച വെള്ളക്കാരനച്ഛനെ എന്നെങ്കിലും കണ്ടു കിട്ടുമെന്ന പ്രതീക്ഷയാൽ ഓരോ സീസണിലും കാത്തിരിക്കുന്ന ബുദ്ദു. ഒടുങ്ങാത്ത പ്രതീക്ഷകളുടെ ഭാവനാസാന്ദ്രന്ദ്രമായ കവിത. വികാരവിചാരങ്ങൾ മനുഷ്യനോടൊപ്പം പങ്കുവെക്കുന്ന പ്രകൃതി , തടാകത്തിലെ വെള്ളംപോലെ തളം കെട്ടിക്കിടക്കുന്ന കാലം. മനസ്സ് മഞ്ഞിറങ്ങുന്ന മറ്റൊരു താഴ് വരയാണ് വിമലയ്ക്ക്. സുധീറിനോടൊപ്പമുള്ള ആ നിമിഷത്തിൽ കരയെരുതെന്ന് സ്വയമോർമ്മപ്പെടുത്തുകയാണവൾ. സ്വന്തം മരണം പടിവാതിൽക്കലുണ്ടെന്നറിഞ്ഞിട്ടും മരിച്ചു പോയവരെയോർത്തു ഉറക്കം കളയരുതെയെന്നും, ജീവിച്ചിരിക്കുന്നവരൊരു പാട് പേരുണ്ടല്ലോ ഭൂമിയിലെന്നും സർദാർജി വിമലയെ ഓർമ്മപ്പെടുത്തുകയാണ്. രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്നാവർത്തിച്ച് സർദാർജി പാടുകയാണ്. എൻ്റെയുമെൻ്റെ പിമ്പേയുള്ളവരുടെയും മരണം ഞാൻമരിക്കുകയാണ്‌. എൻ്റെയുമെൻ്റെ പിമ്പേയുള്ളവരുടെയും ജീവിതം ഞാൻ ജീവിക്കുകയാണ്. കാത്തിരിപ്പും വേർപാടും പ്രതീക്ഷകളും നൈരാശ്യവുമെല്ലാം കൂടി സൃഷ്ടിച്ചൊരുക്കുന്ന മറക്കാനാവാത്ത സംഗീതമാണ് യഥാർത്ഥത്തിൽ മഞ്ഞ്.

  മഞ്ഞ് കാത്തിരിപ്പിൻ്റെ സംഗീതം
By Rinsitha Fahad
എം ടി വാസുദേവൻ നായരുടെ എക്കാലത്തെയും മികച്ച കൃതികളിലൊന്ന്. ഒരു പ്രണയകാവ്യം പോലെ സുന്ദരമാണ് ഈ നോവൽ.എം ടി പറഞ്ഞത് പോലെ കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാകുന്നു. അതെ ആത്മാവിൽ നിന്നൊഴുകുന്ന നൊമ്പരമാണ് മഞ്ഞ്. ഇതിലെ കേന്ദ്ര കഥാപാത്രം വിമല യാ ണ്, കഥാപശ്ചാത്തലം നൈനിറ്റാൾ താഴ് വരയും. ഇവിടെ നാം കണ്ടുമുട്ടുന്ന ഓരോ കഥാപാത്രങ്ങൾക്കും കാത്തിരിപ്പിൻ്റെ കഥയാണ് നമ്മോട് പറയാനുള്ളത്. അവരുടെ ജീവിത നിയോഗം തന്നെ കാത്തിരിപ്പായി മാറുന്നു.നൈനിറ്റാൾ ഓരോ വർഷവുo സഞ്ചാരികൾക്കായി കാത്തിരിക്കുന്നു .വിമല ഒമ്പത് വർഷമായി തന്നെ കാത്തിരിക്കാൻ നിയോഗിച്ചിട്ട് പോയ്പ്പോയ ഒരാളെ കാത്തിരിക്കുന്നു. അവൾ കണ്ടുമുട്ടുന്ന തോണിക്കാരൻ ബുദ്ദുവാകട്ടെ തൻ്റെ പിതാവിനെ കാത്തിരിക്കുകയണ്. മഞ്ഞിൽ ചുറുചുറുക്കോടെ സംസാരിക്കുന്ന ഏക കഥാപാത്രം സർദാർജിയാണ് പക്ഷേ അയാളാകട്ടെ മരണത്തെ കാത്തിരിക്കുകയാണ്. മഞ്ഞിൽ ഒരിടത്ത് പറയുന്നുണ്ട് "നാമെല്ലാം കാത്തിരിക്കുകയാണ് യുഗങ്ങളായി വരും വരാതിരിക്കില്ല" എന്ന്. ഈ പ്രതീക്ഷ നിർഭരമായ കാത്തിരിപ്പാണ് അവരുടെ ജീവത താളം .ഓർമയുടെ തീരത്ത് പ്രതീക്ഷയുടെ തിരിനാളം കൊളുത്തി കാത്തിരിക്കുന്ന വിമലയെ എം ടി മഞ്ഞിലൂടെ അനശ്വരയാക്കുന്നു.

  എം ടി യുടെ മഞ്ഞ്
By Salmabi Salmabi
എം ടി യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാട്ടിലും മലയാളി തനിമക്ക് വ്യത്യസ്തമായി വിനോദസഞ്ചാരികളുടെ എക്കാലത്തെയും സ്വപ്നഭൂമിയായ നൈനിറ്റാൾ ആണ് ഈ നോവലിന്റെ പശ്ചാത്തലം. മഞ്ഞുപോലെ സാന്ദ്രമായ ഘടനയിൽ കാത്തിരിപ്പിന് സൗന്ദര്യത്തെ ആണ് എംടി വിമലയിലൂടെ അവതരിപ്പിക്കുന്നത്. ഒരു ബസ് യാത്രയിൽ കണ്ടുമുട്ടി പരിചിതൻ ആകുന്ന വിമലയും സുധീർകുമാർ മിശ്രയും ഏറെ വൈകാതെ പ്രണയിതാക്കൾ ആവുന്നു. മനസ്സും ശരീരവും ഒരുപോലെ പങ്കിട്ടതിനുശേഷം ഒരു സായാഹ്നത്തിൽ ഒന്നും പറയാതെ സുധീർകുമാർ മിശ്ര അപ്രത്യക്ഷമാകുന്നു. 9വർഷങ്ങളോളം വിമല അയാൾക്കായി നൈനിറ്റാളിൽ ഏകാന്തമായി കാത്തിരിക്കുന്നു. നോവൽ വായിക്കുന്ന നമ്മൾ അയാളെ വഞ്ചിതനായി ചതിയനായ കാണുമെങ്കിലും വിമല കളങ്കമില്ലാത്ത സ്നേഹവും ആയി സുധീർകുമാർ മിശ്ര വേണ്ടി കാത്തിരിപ്പാണ്. മഞ്ഞു പോലെ ആണ് അവരുടെ പ്രണയം. കാത്തിരിപ്പിനെ ഇത്രമേൽ സുന്ദരമായി വർണിച്ച് ഓരോ മലയാളിയെയും കാത്തിരിക്കാൻ പഠിപ്പിച്ച മറ്റൊരു കൃതി മലയാളത്തിൽ ഉണ്ടാവില്ല. അതുപോലെയാണ് ബുദ്ദുവും. ഓരോ സീസണിലും കീശയിലെ പഴകിയ ഘോര സാഹിബിനെ ഫോട്ടോയു മായി പ്രതീക്ഷ കൈവിടാതെ അവനും മൈ ഫ്ലവർ ബോട്ടിൽ കാത്തിരിക്കുന്നു." വരും വരാതിരിക്കില്ല "എന്ന് ഒറ്റ വാക്യത്തിലൂടെ കാത്തിരിപ്പിന് വളരെ ഹൃദ്യമായി എം ടി ആവിഷ്കരിക്കുന്നു. എംടിയുടെ മാറ്റി നോവലുകളിൽ നിന്ന് വ്യത്യസ്തമായി പകയോ വിദ്വേഷമോ ഇല്ലാതെ, അനന്തമായ സ്നേഹത്തെയും കാത്തിരിപ്പിന്റയും സ്നേഹഗീതം ആണ് ഈ നോവൽ. വിമലയും ബുദ്ദുവും ഒരു സന്ധ്യ കടം വെച്ച് യാത്രയായ് സർദാർജിയും ഒക്കെ നമുക്ക് ജീവിതത്തിലെ കാത്തിരിപ്പിന്റെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു.

  കാത്തിരിപ്പിന്റെ മഞ്ഞ്
By Heera Krishna
വിമല .. വായന തീർന്നിട്ടും അവർ മനസിൽ നിന്നും മായുന്നില്ല. താൻ പ്രണയിക്കുന്ന മനുഷ്യനെ തിരികെ വരുമെന്നുറപ്പില്ലാതിരുന്നിട്ട് പോലും അവർ കാത്തിരിക്കുന്നു. മഞ്ഞിൽ തന്നെ മേഫ്ലവർ തുഴയുന്ന ബുദ്ദുവും തന്റെ ഒരിക്കലും കാണാത്ത പിതാവിനായുള്ള കാത്തിരിപ്പിലാണ്. മഞ്ഞ് പ്രതീക്ഷയെ കാത്തിരിപ്പിനെ വേദനയെ പ്രണയത്തെ സൂചിപ്പിക്കുന്നു. പ്രതീക്ഷ നൽകി അവസാനിക്കുന്നു... അതെ വരും വരാതിരിക്കില്ല

  കുളിർ
By Manasi Daivani
കാത്തിരിപ്പാണ് എം. ടി വാസുദേവൻ നായരുടെ മഞ്ഞ്. ഉത്തരേന്ത്യയിലെ നൈനിറ്റാൾ പ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ മുന്നോട്ട് പോകുന്നത്.. ഒരു അവധിക്കാലത്തിന്റെ തുടക്കത്തോടെയാണ് മഞ്ഞ് എന്ന ലഘു-നോവൽ തുടങ്ങുന്നത്. ഹോസ്റ്റലിൽ നിന്നും അവസാനം പോകുന്ന വിദ്യാർത്ഥി വിമല ടീച്ചറോട് ചോദിക്കുന്നുണ്ട് എന്നാണ് മിസ്സ് വീട്ടിൽ പോകുന്നതെന്ന്. നാളെ എന്ന ടീച്ചറുടെ മറുപടി അലസമായ ഒന്നാണ്. അവധിക്കാലം കഴിഞ്ഞുവരുന്നവർ എന്നാണ് തിരിച്ച് വന്നത് എന്ന ചോദ്യവും ഇന്നലെ എന്ന മറുപടിയും അലസത നിറഞ്ഞതാണ്. നാളെയും ഇന്നലെയും എങ്ങോട്ടും പോകേണ്ടതില്ലെന്ന മറ്റെന്തിനോ വേണ്ടിയുള്ള കാത്തിരിപ്പാകുന്നു. മഞ്ഞുമലകളും, പട്ടണവും, ബുദ്ധുവും, അവധികാലത്തെ യാത്രക്കാർക്കായി കാത്തിരിക്കുന്നവരാണ്. വേനൽ മഴയെ, മഴ മഞ്ഞിനെ, മഞ്ഞ് വേനലിനെ അങ്ങനെ അന്ത്യമില്ലാത്ത ഒന്നായി തുടരുന്നതാണ് കാത്തിരിപ്പ്. എന്നോ ആഴത്തിൽ സ്നേഹിച്ചുപോയ വ്യക്തിയെ കാത്തിരിക്കുന്ന വിമല, അച്ഛനെ കാത്തിരിക്കുന്ന ബുദ്ധു, മരണത്തെ കാത്തിരിക്കുന്ന സർദാർജി ഈ കാത്തിരിപ്പുകളിൽ തുടങ്ങുന്ന നോവൽ കാത്തിരിപ്പുകളിൽ തന്നെ അവസാനിക്കുന്നു. "വരാതിരിക്കില്ല " എന്ന നോവലിന്റെ അവസാന വാചകത്തിൽ പ്രതീക്ഷയോടുള്ള കാത്തിരിപ്പാണ്. "മരണം രംഗബോധമില്ലാത്ത കോമാളിയാണ് " അതുപോലൊന്നാണ് കാത്തിരിപ്പും. എപ്പോഴാണ് എന്തിനൊക്കെയാണ് കാത്തിരിക്കുന്നതെന്ന് നമുക്കുതന്നെ നിശ്ചയമുണ്ടാവില്ല. പക്ഷെ വെറുതെ നമ്മളോരോരുത്തരും എന്തിനൊക്കെയോവേണ്ടി കാത്തിരിക്കുന്ന മനുഷ്യരാണ്. ഇത്രയും മനോഹരമായി മനുഷ്യന്റെ കാത്തിരിപ്പ് എന്ന വികാരത്തെ ആസ്പദമാക്കി വേറൊരെഴുത്ത് മലയാളത്തിലില്ല. മുമ്പേ വായിച്ചവർക്കും, ഇപ്പോൾ വായിക്കുന്നവർക്കും, ഇനി വായിക്കാൻ പോകുന്നവർക്കും മഞ്ഞ് ഒരു കുളിരാണ്. വായിച്ചുകൊണ്ടിരിക്കുമ്പോഴും, വായിച്ചു കഴിഞ്ഞതിന് ശേഷവും നമ്മളെ വേറൊരു ലോകത്തേക്ക് നയിക്കുന്ന എഴുത്താണ് എം.ടി യുടെ മഞ്ഞ്.

  മനസ്സ് മഞ്ഞ് ഇറങ്ങുന്ന മറ്റൊരു താഴ് വര
By Jesna p Jose
നാളെയും ഇന്നലെയും മധ്യത്തിൽ ഒരു ഒഴിവുകാലംകടന്നു പോകുന്നു. വർഷങ്ങളിലെ വസന്തകാലം എം ടി യുടെ മഞ്ഞിൽ അടയാളപ്പെടുത്തുന്നു. തന്റെ കാമുകൻ സുധീർകുമാർ മിശ്ര എന്നെങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന വിമലയും, ഒരിക്കലും കാണാത്ത തന്റെ അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവും, രംഗബോധമില്ലാത്ത കോമാളിയെ സ്വീകരിക്കാൻ കാത്തിരിക്കുന്ന സർദാർജിയും ഒക്കെ കാത്തിരിപ്പിന്റെ വ്യത്യസ്ത മുഖങ്ങൾ ആണ്. " അസഹ്യമായ നിശ്ശബ്ദത. അർത്ഥശൂന്യമായ വാക്കുകൾ ധാരാളം അർത്ഥം തോന്നുന്ന ശബ്ദങ്ങൾ ശബ്ദം പരുപരുത്ത താണ്" ശബ്ദങ്ങൾ വളരെ അകലെയാണ്... - jesna p jose

  out of stock
By Aljiya V L
please publish this novel

  വിമലയുടെ / ബുദ്ദുവിന്റെ കാത്തിരുപ്പ്
By ABDUL VAHID
എം ടി യുടെ മഞ്ഞ് അഥവാ വിമലയുടെ / ബുദ്ദുവിന്റെ കാത്തിരിപ്പ് കാത്തിരിക്കുന്നവരുടെ കഥയാണ് എം ടി യുടെ മഞ്ഞ്. 80 പേജുകൾ മാത്രം ഉള്ള ചെറുകഥയെക്കാളും വലുതും എന്നാൽ ഒരു നോവലിനോളം വലുപ്പവുമില്ലാത്ത കടലിനോളം ആഴത്തിൽ ചിന്തിപ്പിക്കുന്ന, അവസാനിക്കാത്ത പ്രത്യാശയുടെ , പ്രതീക്ഷയുടെ, പ്രാര്‍ത്ഥനയുടെ കാത്തിരിപ്പാകുന്നു എം ടി യുടെ മഞ്ഞ്. പതുക്കെ പതുക്കെ മനസ്സില്‍ അരിച്ചിറങ്ങുന്ന വിഷാദത്തിന്റെയും നിരാശതയുടെയും ഇരുട്ടു കാലുകള്‍. കാലം കഴിയും തോറും കാത്തിരിപ്പിന്റെ തീവ്രത കുറയുന്നു. പ്രതീക്ഷകളില്‍ മങ്ങല്‍ ഏല്ക്കുന്നു. കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത വിമലയുടെ കഥ പറയുകയാണ് കൂടെ ബുദ്ദുവിന്റെയും. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് ജീവിതത്തില്‍ സൗന്ദര്യമുണ്ടെന്ന്പഠിപ്പിക്കുയാണ് എം ടി മഞ്ഞിലൂടെ. മനുഷ്യവംശത്തിന്റെ മുഴുവന്‍ ഭാവപൂര്‍ണ്ണിമയുടെ കഥയാണിത്. മനുഷ്യനുള്ളിടത്തോളം നിലനില്ക്കുന്ന കഥ. കാത്തിരിക്കാനും സ്‌നേഹിക്കാനും അവന് കഴിയുന്നിടത്തോളം അതിജീവിച്ചുനില്ക്കുന്ന കഥ. ജീവിതത്തിലെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും അത് പ്രതീക്ഷയുടെ തിരിനാളം വച്ചുനീട്ടുന്നു. മഞ്ഞുമൂടിയ കുമയൂൺ കുന്നിറങ്ങി വരുന്ന നീലക്കണ്ണുകളെ തേടി കാത്തിരിക്കുന്ന വിമല , എവിടേയ്‌ക്കോ പോയി മറഞ്ഞിരിക്കുന്ന സുധീര്‍കുമാര്‍ മിശ്രയ്ക്ക് വേണ്ടിയാണ് വിമല കാത്തിരിക്കുന്നത്. അയാള്‍ ചിലപ്പോള്‍ ചതിയനായിരിക്കാം. വഞ്ചകനായിരിക്കാം. പുതിയ പൂക്കള്‍ തേടി അയാള്‍ മറ്റെവിടേയ്‌ക്കോ പോയിട്ടുമുണ്ടാവാം. പക്ഷേ വിമല പറയുന്നു, വരും വരാതിരിക്കില്ല. അതാണ് കാത്തിരിപ്പ്,അതാണ് സ്‌നേഹം..അതാണ് വിശ്വാസം. കടം ചോദിച്ച ഒരു സായാഹ്നം ബാക്കി കിടപ്പുണ്ട് എന്നൊർമ്മിപ്പിച്ച് യാത്ര പറയുന്ന സർദാർജി നിശബദ്ധതയിൽ കട്ടപിടിച്ചിരിക്കുന്ന മഞ്ഞിനെ ചലിപ്പിക്കുന്നു. വിമലയുടേതിന് സമാനമായ മറ്റൊരു കാത്തിരിപ്പും മഞ്ഞ് വരച്ചുകാണിക്കന്നുണ്ട് ബുദ്ദുവിന്റെ കാത്തിരിപ്പാണത്. വര്‍ഷങ്ങള്‍ക്കു മുന്നേ അമ്മയില്‍ തന്നെ നിക്ഷേപിച്ചു നാട് വിട്ട സായിപ്പിന്റെ കീറിയ ഫോട്ടോയുമായി അവനും കാത്തിരിക്കുകയാണ്. ആരും ഇറങ്ങുകയോ കയറുകയോ ചെയ്യാതെ ബോട്ട് നീങ്ങിയപ്പോഴും വിമല പറയുന്നുണ്ട് വരും വരാതിരിക്കില്ല. // എനിക്ക് നിങ്ങളെ ഇഷ്ടമാണ് കാരണമൊന്നുമില്ല ഓ പരിഭ്രമിക്കാനൊന്നുമില്ല വഴിയിൽ തടഞ്ഞുനിർത്തില്ല പ്രേമലേഖനമെഴുതില്ല ഒന്നും ചെയ്യില്ല ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ് .// ബാബു വാഹിദ്

  ഞാനും നിങ്ങളും കാത്തിരിക്കുന്നു..
By Anju Vincent
എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ആക്കിതീർത്ത പുസ്തകം. ഓരോ വരികളും എന്നെ അത്ഭുതപ്പെടുത്തി. ഇത്രയും ഹൃദ്യമായ ഭാഷയിൽ എങ്ങനെയാണ് ഒരാൾക്ക് എഴുതാൻ സാധിക്കുക! ഒരുപാട് തവണ ആവർത്തിച്ച് വായിച്ച് കഴിഞ്ഞിരിക്കുന്നു. ഇനിയും ആ വായന തുടർന്നുകൊണ്ടേയിരിക്കും. കാത്തിരിപ്പിന്റെ കഥയാണ് മഞ്ഞ്. ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ് നമുക്കെല്ലാവർക്കും ഉണ്ട്. ഒന്നു കഴിയുമ്പോൾ മറ്റൊന്നിനായുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു. മരണം വരെ അത് തുടർന്നുകൊണ്ടേയിരിക്കും. ഞാനും നിങ്ങളും എല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിൻറെ പാറക്കെട്ടുകളിൽ മഞ്ഞു വീഴുന്നു, ഉരുകുന്നു, വീണ്ടും മഞ്ഞിൻ പടലങ്ങൾ തണുത്തുറഞ്ഞു കട്ടപിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു. വിമല തൻറെ പ്രിയതമനെ കാത്തിരിക്കുന്നു. വർഷങ്ങളായി തുടരുന്ന കാത്തിരിപ്പിന് ശക്തി അവളുടെ പ്രണയവും വിശ്വാസവും തന്നെ. ബുദ്ദു കാത്തിരിക്കുന്നത് ജന്മം തന്ന പിതാവിനെയാണ് ആണ്, പിതാവായ ഖോരസാഹിബിന് പോലും അറിയാത്ത മകൻ! അവരെ കൂടുതൽ ഒന്നും വേണ്ട ഒന്ന് കണ്ടാൽ മതി ദൂരെ നിന്നാണെങ്കിൽ പോലും! ആ സീസണിൽ ഒരു സർദാർജി അതിഥിയായി എത്തുന്നു. "ഓ പരിഭ്രമിക്കാൻ ഒന്നുമില്ല വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല ഒരു ബന്ധവും സങ്കൽപ്പിക്കതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്" എന്നു പറഞ്ഞു തൻറെ പ്രണയം വിമലയോട് വെളിപ്പെടുത്തുന്ന ആ യാത്രക്കാരനോട് എനിക്ക് ആരാധന തോന്നിപ്പോയി! ബോണസായി കിട്ടിയ നാലുമാസത്തെ ജീവിതവുമായി സർദാർജി മടങ്ങി. പക്ഷേ വിമലയോടൊപ്പം സായാഹ്നത്തിൽ ഒരു ബോട്ട് യാത്ര അപ്പോഴും ബാക്കിയാണ്. അതിനായി അയാളും കാത്തിരിക്കുന്നു. അങ്ങനെ ആ സീസണും അവസാനിച്ചു. ആരും വന്നില്ല. അടുത്തകൊല്ലം നോക്കാം, വരും വരാതിരിക്കില്ല. വിമലയും ബുദ്ദുവും കാത്തിരിപ്പ് തുടരുകയാണ്. നമുക്കും കാത്തിരിക്കാം..

  manju
By ananthu pk
nice


  ..
By Swetha Thomas

  ..
By Swetha Thomas

  intresting novel
By Ajina Akhilkumar
good book

  novel
By sabisha shyju
nice

  manju
By sathi kumar A
send

  gh
By Sharath S L
hhj

  കൊള്ളാം
By sabinraj k k
????

  പറഞ്ഞു കേട്ട് വായിക്കാൻ പോകുന്നു
By ramla said
ഗുഡ്


  nice
By Jerry Rajan
nice

  മഞ്ഞോർമ്മ
By MANIKANTAN PULLANIKATT THODI
മഞ്ഞിനെക്കുറിച്ച് ആരോ ഒരിക്കൽ ചോദിച്ചപ്പോൾ, എം ടി ഇങ്ങനെ പറഞ്ഞാതായി എവിടെയോ വായിച്ചത് ഓർക്കുന്നു: "മഞ്ഞിൽ ഒരു ഉരുളക്കിഴങ്ങു് മുഴച്ചുനിൽക്കുന്നുണ്ട്!". വിമലയുടെ അച്ഛൻ ഒരു ഉരുളക്കിഴങ്ങു ഗവേഷകനാണെന്നു പറയുന്നുണ്ട്. ആ ഉരുളക്കിഴങ്ങു് അവിടെ വേണ്ടിയിരുന്നില്ല എന്നാണ് എം ടി ഉദ്ദേശിച്ചത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0