• Text
  • Text

MATHILUKAL

By : VAIKOM MUHAMMAD BASHEER



Book : MATHILUKAL
Author: VAIKOM MUHAMMAD BASHEER
Category : Short Stories, Romance
ISBN : 9788171300167
Binding : Normal
Publishing Date : 16-03-2026
Publisher : DC BOOKS
Edition : 51
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

ബിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്‍.. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് താന്‍ അതിനുമുന്‍പ് തന്നെ ജയില്‍മോചിതനാകും എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍. ഈ നോവലിനെ ഇതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ബഷീറായി വേഷമിട്ടത്.

WRITE A REVIEW

Product name: MATHILUKAL

Review title:



Your Ratings:

Your Message:




Book Reviews

  പ്രണയപ്രതീകം
By Jesna p Jose
ബേപ്പൂർ സുൽത്താന്റെ പ്രണയ തീവ്രതയെ അനുനയിപ്പിക്കുന്ന കൃതികളിൽനിന്നും വേറിട്ട പ്രണയമാണ് നാരായണിയുടേതും ബഷീറിന്റെതും, ഉയർന്ന കന്മതിലു ക്കുള്ളിലെ ദീർഘദൂര പ്രണയമാണ്(long distance relationship ) ഈ ബന്ധത്തിന് ആഴം കൂട്ടുന്നത് ബ്രിട്ടീഷുകാർക്കെതിരെ എഴുതി എന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറും മതിലിനപ്പുറം സ്ത്രീ തടവുകാർക്ക് ഇടയിലെ നാരായണിയുമായി പ്രണയത്തിലാകുന്നു. ചിരിയും നോട്ടവും പ്രണയ പ്രതീകം ആകുന്ന സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഇവിടെ പ്രത്യക്ഷമാകുന്നത് " ഞാൻ വരുമ്പോൾ ഒരു ഉണങ്ങിയ കമ്പ് എപ്പോഴും മതിലിനു മുകളിലേക്ക് ഇടും"(42) കഠിനമായ ആകാംക്ഷയോടെ കൂടി കാത്തിരുന്ന ആശുപത്രിയിൽ കണ്ടുമുട്ടാമെന്നഓർത്ത് ഇരിക്കുമ്പോഴാണ് ബഷീറിനു താൻ അതിനുമുമ്പുതന്നെ ജയിൽ മോചിതനാകും എന്ന വാർത്ത കേൾക്കേണ്ടി വരുന്നത് നഷ്ട പ്രണയത്തിന് തുല്യമാകുന്ന ജീവിത ജീവിതാനുഭവങ്ങളാണ് നാരായണിയുടെ തും ബഷീറിന്റെതും -Jesna p jose

  മതിലുകൾ ചില പ്രണയ ശബ്ദങ്ങൾ
By Dhanya Pillai
മതിലുകൾ.... പ്രണയത്തിന്റെ ശബ്ദം! ഇമ്മിണി വലിയ കാര്യങ്ങൾ ഇമ്മിണി ചെറിയ ഭാഷയിൽ ലോകത്തോട് പറഞ്ഞ എഴുത്തുകാരൻ ആണ് വൈക്കം മുഹമ്മദ് ബഷീർ... ഒരു വേനൽമഴ നനഞ്ഞു തീർക്കുന്ന അനുഭൂതിയാണ് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നത്. എത്ര മനോഹരമായ കഥ പറച്ചിൽ ആണ് മതിലുകളിൽ. അങ്ങനെ അനന്യമനസ്ക്കനായി നടന്നുനീങ്ങവേ എവിടെ നിന്നോ ഒരു സ്ത്രീ ശബ്ദം, ആരാണ് അവിടെ ചുളമടിക്കുന്നത് ബഷീർ പെട്ടെന്ന് നിന്ന് അതിശയത്തോട് ചുറ്റും നോക്കി.പിന്നെ ഒരു തിരിച്ചറിവോടെ മതിലിനു മുകളിലേക്ക് തിരിഞ്ഞു പറഞ്ഞു "ഞാനാ"... കേൾവിയുടെ പ്രണയം അവിടെ തുടങ്ങുന്നു! ഇതിനേക്കാൾ മനോഹരമായി ഏതു ശൈലിയിൽ ഒരു പ്രണയത്തിന്റെ ആമുഖം പറയും... നാരായണി ചൊദിച്ചു എന്നെ എന്നെ മാത്രം സ്നേഹിക്കുമോ? എന്താ നാരായണി സംശയം, ഞാൻ അത്ര സുന്ദരി ഒന്നും അല്ല! ഞാൻ അത്ര സുന്ദരനും അല്ല! എനിക്കൊന്ന് കാണണം... എനിക്കുമൊന്ന് കാണണം.എന്തു ചെയ്യുന്നു, ഞാൻ ചുംബിക്കുന്നു.അവൾ പൂവിലോ? അല്ല... ബഷീർ ചുംബിച്ചോണ്ടേ ഇരുന്നു..ഓരൊ മൊട്ടിലും പൂവിലും,അവൾ ദൈവമേ എനിക്ക് കരച്ചിൽ വരുന്നു...എത്ര അനുരാഗലോലമാണ് ഈ വരികൾ...എത്ര മനോഹരമാണ് ആ കേൾവിയുടെ പ്രണയം!അതേ മതിലുകൾ ശരീരത്തെ മാത്രമേ മറയ്ക്കുന്നുള്ളു! പ്രണയത്തിന് അതിരുകളില്ല. ശബ്ദം പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കോമെന്നാണല്ലോ അങ്ങനെ രണ്ടു ശബ്ദങ്ങളുടെ അസാധാരണമായ പ്രണയം! ഇപ്പോഴും മതിലുകൾ വായിക്കുമ്പോൾ ബഷീറിൻ്റെയേും നാരായണിയുടെയും പ്രണയസംഭാക്ഷണങ്ങൾ കാതിൽ മുഴങ്ങുന്നു!നമ്മൾ കാണാത്ത, അറിയാത്ത പലരുടേയും കൂടിയാണ് ഈ ലോകമെന്ന് ബഷീർ ക്യതികൾ പറഞ്ഞു തരുന്നു....പ്രണയകഥകളുടെ സുൽത്താന്റെ മനോഹരമായ വായിക്കാനും കേൾക്കാനും പറയാനും ഏറെ ഇഷ്ടമുള്ള ഒരു പുസ്തകം " മതിലുകൾ".

  ചുള്ളികമ്പുൾക്കായിലുള്ള കാത്തിരുപ്പ്.
By Anagha PN
നാരായണിയുടെയും ബഷീറിന്റെയും പ്രണയമല്ല, മതിലുകൾ, അതിൽ രാഷ്ട്രീയമുണ്ട്, ആത്മകഥാംശമുണ്ട്, അങ്ങനെയങ്ങനെ മതിലുകളിൽ പലതുമുണ്ട്. ബഷീറിന്റെ അനശ്വര സൃഷ്‌ടികളിൽ മഹത്തരമായ ഒന്നാണ് ഇത്. ഏത് ഗണത്തിൽ പെടുത്തുമെന്നത് എനിക്ക് ഇന്നും സംശയമാണ്. എന്തായാലും വേലിതിരിച്ച്, ഉപാധികൾ വച്ച് സ്നേഹിക്കുകയും ജീവിക്കുകയും ചെയ്യുന്ന ലോകത്തേക്കാണ്, ‘ഉപാധികൾ ഇല്ലാത്ത സ്നേഹം’ അദ്ദേഹം പരിചയപെടുത്തിയത്. വായനയുടെ പ്രാരംഭഘട്ടത്തിലാണ്, ബഷീറിന്റെ കൃതികൾ ഞാൻ വായിച്ചിരുന്നത്.പിന്നീട് വായന ഗൗരവരൂപം കൊണ്ടപ്പോഴാണ്,പലതും പുനർവായന നടത്തേണ്ടാവശ്യവും ഉണ്ടായത്; അങ്ങനെ അനവധി തവണ വായിച്ച ‘മതിലുകൾ’ അദ്ദേഹം നാലു ദിവസങ്ങൾകൊണ്ടാണ് എഴുതി തീർത്തതെന്നറിഞ്ഞപ്പോൾ അതിനോടുള്ള ആവേശം പതിന്മടങ്ങായി മാറി. ശബ്ദം കൊണ്ടുമാത്രം ഒരാളെ പ്രണയിക്കാനാവുമോ!!! ഈ ഒരൊറ്റ കാര്യം മാത്രമാണ് മതിലുകൾ എന്റെ പ്രിയപ്പെട്ടതാവാൻ കാരണം. അതിലെ അതിശയം ശരിക്കും വിട്ടുമാറിയത്തിൽ spaik jonhzan ന്റെ ‘her’ ന്റെ പങ്കു ചെറുതല്ല. തിയോടാറിന് ഭൗതികമായി നിലനിൽക്കാത്ത തന്റെ സോഫ്റ്റ് വെയറിനെ ഗാഢമായി പ്രണയിക്കാമെങ്കിൽ , മണവും ശബ്ദവും കേട്ട് ബഷീറിനും നാരായണിയെ സ്നേഹിക്കാൻ പറ്റും. നീട്ടിയും കുറുക്കിയുമുള്ള രചനയാണ് ബഷീറിന്റ കൃതികളുടെ പൊതുസ്വത്ത്,പക്ഷെ അദ്ദേഹത്തിന്റ കൃതികളുടെ ‘അപൂർവികത’യാണ്, വീണ്ടും വീണ്ടും ബഷീറിന്റെ ഓരോ കൃതിയും വായിക്കാനെന്നെ പ്രേരിപ്പിക്കുന്നത്. കഥയുടെ അവസാനത്തിലുള്ള ‘ശുഭത്തിനു’ ശേഷവും, നമ്മുടെ മനസ്സുകളെ വേട്ടയാടാൻ ശേഷിയുള്ളവയാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും, വായനക്കാരന്റെ മനസ്സിൽ ഒരു കലാപം സൃഷ്ടിച്ചു കഥ അവസാനിപ്പിക്കാനാണ് ബഷീറിന് ഇഷ്ടം, അതുകൊണ്ടാണ് ഞാൻ ആകാശത്തേക്ക് ചുള്ളികമ്പുകൾ ഉയരുന്നത് കാത്തിരുന്നു നോക്കിയത്. ~Anagha PN

  വരണ്ടുണങ്ങിയ ചുണ്ടിൽ വീണ മഴ തുള്ളിപ്പോല്ലേ
By Jaison joseph sajan
വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകൾ.ബിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭങ്ങളിൽ നിന്നാണ് മതിലുകള്‍ രൂപപ്പെട്ടത് . ‘കൗമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാൽ പ്രതിയിലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥയാണ് ഇത്.മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീർ അവിടെ നേരിടുന്ന ചില അനുഭവങ്ങളാണു ഈ ലഘുനോവലിൽ ആവിഷ്കരിക്കുന്നത്. ഒരു മതിലിനപ്പുറത്തുള്ള സ്ത്രീ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും എന്നാൽ അതൊരിക്കലും സഫലമാകാതെ പോവുകയും ചെയ്യുന്നു. ഒരു നഷ്ടപ്രണയത്തിന്റെ വേദനയാണു നോവൽ നമുക്ക് പകർന്നുതരുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ പി എ സി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. നോവലിലേക്ക് കടന്നാൽ രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറാണു മതിലുകളിലെ മുഖ്യകഥാപാത്രം. മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയാണ്‌ ബഷീറായി അഭിനയിക്കുന്നത്. ജയിലിനകത്തു് തോട്ടം നിർമ്മിക്കുകയും തന്റെ നിലയിൽ സന്തുഷ്ടനായി കഴിയുകയും ചെയ്യുന്ന ഇദ്ദേഹം ജയിൽ ജീവനക്കാരുമായും നല്ല ചങ്ങാത്തത്തിലാണ്‌. ഇതിനിടയിൽ, തികച്ചും അവിചാരിതമായി മതിലിനപ്പുറത്തെ പെൺജയിലിലെ തടവുകാരിയായ നാരായണിയുമായി ബഷീർ‌ ചങ്ങാത്തത്തിലാവുന്നു. മതിലിനു് രണ്ടു് വശങ്ങളിൽ നിന്നുമായി ഹൃദ്യവും എന്നാൽ രസകരവുമായി നടത്തുന്ന വർത്തമാനങ്ങളിലൂടെ പരസ്പരം തമ്മിൽ കാണാതെ തന്നെ ആ കൂട്ടുകെട്ടു പ്രണയമായി പരിണമിക്കുന്നു. ഒടുവിൽ പരസ്പരം കണ്ടുമുട്ടുന്നതിന് തൊട്ടുമുന്നേ തികച്ചും അവിചാരിതമായി ബഷീർ ജയിൽവിമോചിതനാവുന്നു. താങ്കൾ സ്വതന്ത്രനാണു് എന്നു പറയുന്ന ജയിലറോടു് ഹൂ വാണ്ടസ് ഫ്രീഡം എന്നു് ചോദിക്കുന്നിടത്താണു് കഥ അവസാനിക്കുന്നതു്.

  " നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട് "
By Fasal Fayaz
ചില പ്രണയങ്ങൾ അങ്ങനെയാണ്. ഉള്ളിടത്തോളം കാലം അവ സ്വപ്നങ്ങൾ സമ്മാനിക്കും. പിന്നെ പെട്ടന്നൊരുനാൾ യാത്രപോലും പറയാതെ പടിയിറങ്ങും. ഓർമ്മകൾ ബാക്കിവെച്ച്, നിറങ്ങൾ ബാക്കിവെച്ച്, എങ്ങും നീണ്ടു കിടക്കുന്ന മതിലുകൾ ബാക്കി വെച്ച്... ശബ്ദങ്ങൾ കൊണ്ട് പ്രണയിച്ച ബഷീറിന്റെയും നാരായണിയുടെയും കഥയാണ് 'മതിലുകൾ'. ജയിലുകൾക്ക് ഇടയ്ക്കുള്ള മതിലിനപ്പുറവും ഇപ്പുറവും നിന്ന് സ്വപ്നങ്ങളും ആശകളും കൈമാറിയ രണ്ടുപേർ. അവരുടെ ഓരോ വാക്കിലും നിറഞ്ഞു നിന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അടങ്ങാത്ത കൊതിയായിരുന്നു. ' രണ്ടു മനുഷ്യർ തമ്മിൽ സ്നേഹിക്കാൻ പ്രപഞ്ചത്തിൽ ഒരു മതിലുകളും തടസ്സമാകുന്നില്ല... സാമൂഹിക നിർമ്മിതിയായ ഏതൊരു മതിലിനും മേലെ സ്നേഹത്തിന്റെ കരങ്ങൾ സദാ വിള്ളലേൽപ്പിച്ചു കൊണ്ടിരിക്കും ' - ബഷീർ നോവലിലൂടെ സമൂഹത്തോട് സംവദിക്കുന്ന വിഷയവും ഇത് തന്നെയാണ്. " അങ്ങനെ നടക്കുമ്പോൾ ഈ ലോകത്തിൽ വെച്ച് ഏറ്റവും മാദകമായ പരിമളം. സ്ത്രീയുടെ ഗന്ധം !! പെണ്ണിൻ്റെ മണം !! ഞാൻ ആകെ ഇളകിപ്പോയി. എൻ്റെ ഓരോ അണുക്കളും ഉണർന്നു. എൻ്റെ നാസാരന്ധ്രങ്ങൾ വിടർന്നു.ഞാൻ ഈ ലോകത്തെ മുഴുവൻ എന്നിലേക്ക്... എന്നിലേക്കു വലിച്ചു. എവിടെ അവൾ ? ഞാൻ ചുറ്റിനും നോക്കി. ആരുമില്ല! ഒന്നുമില്ല !! അങ്ങനെ നടക്കുമ്പോൾ ഈ ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദം. സ്ത്രീയുടെ ചിരി !! ഈ ശബ്ദവും ഗന്ധവും ഒരുമിച്ചു വന്നതാണോ..?? അതോ ഒന്നിൽ നിന്നു മറ്റൊന്ന് ഞാൻ ഭാവന ചെയ്തോ..?? സ്ത്രീ എന്ന അത്ഭുത സൃഷ്ടിയെ ഞാൻ മറന്നിരിക്കുകയായിരുന്നു..." പെണ്ണിനെ വർണ്ണിക്കുമ്പോഴും, പ്രണയത്തെ വർണ്ണിക്കുമ്പോഴും ബഷീറിന്റെ ഭാഷക്ക് വല്ലാത്ത ഭംഗി വന്നു ചേരുന്നു. വാക്കുകളുടെ കുത്തൊഴുക്ക് അനുഭവപ്പെടുന്നു. ലളിതമായ ഹൃദ്യമായ വർണ്ണനകൾ. ' വൈ ഷുഡ് ഐ ബീ ഫ്രീ ... ഹൂ വാൺഡ്സ് ഫ്രീഡം ? ' പ്രണയത്തോടൊപ്പം അല്പം രാഷ്ട്രീയം സംസാരിക്കാനും സുൽത്താൻ മറന്നില്ല. സ്വാതന്ത്ര്യമെന്ന അപൂർണമായ ആശയത്തെ നോവൽ ചോദ്യം ചെയ്യുന്നു. ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നോക്കുകുത്തിപ്പലകകൾ മാത്രമായി പോകുന്ന സാമൂഹിക പരിസ്ഥിതിയോടുള്ള ബഷീറിന്റെ അമർഷവും നോവലിൽ കാണാം. ബഷീറും നാരായണിയും ഒന്നിക്കുന്നത് കാണാൻ അവരേക്കാളേറെ കൊതിച്ചത് നമ്മളാണ്. അവരൊന്ന് കെട്ടിപിടിച്ചു കാണാൻ, ഒത്തിരി മുത്തം വച്ചു കാണാൻ. എങ്കിലും ഒന്നിക്കുന്നതിലേറെ ഭംഗിയും ജീവനും അവരുടെ വേർപാടിന് വന്നുചേർന്നത് എങ്ങനെയാവാം ?!! എന്തോ ചില പ്രണയങ്ങളൊക്കെ ഇങ്ങനെയാണ്. അപൂർണ്ണത ബാക്കി വെക്കുന്ന വിങ്ങലുകളിലാണ് അത്‌ ഓർമ്മിക്കപ്പെടുന്നത്. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ ഭാഷ വേദന കൂടിയാവുന്നുണ്ടല്ലോ !! " നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട് " " ഭൂഗോളത്തിലെങ്ങുമോ ?.. അങ്ങ് മുഖസ്തുതി പറയുന്നതെന്തിന് ? " " നാരായണി...മുഖസ്തുതിയല്ല...പരമസത്യം മതിലുകൾ...മതിലുകൾ !! " " ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞോട്ടേ ? " " ഇപ്പോൾ വേണ്ട ഓർത്ത് രാത്രി കരഞ്ഞോളൂ "

  മതിലുകളും സ്വാതന്ത്രത്തിന്റ അർത്ഥങ്ങളും
By Fayiz fa
ജയിലർ :"ഈ നിമിഷം മുതൽ നിങ്ങൾ സ്വാതന്ത്രനാണ്, നിങ്ങൾക് സ്വാതന്ത്ര ലോകത്തേക്ക് പോകാം ".ബഷീർ : "സ്വാതന്ത്രം !സ്വതന്ത്ര ലോകം ഏത് സ്വതന്ത്ര ലോകം? വൻജയിലിലേക്ക് വേണമല്ലോ പോകാൻ !ആർക്കു വേണം ഈ സ്വാതന്ത്രം?". ബഷീർ "ഞാൻ പൂങ്കാവനമാകുന്നു പൂവും".ബഷീർ എന്ന എഴുത്തുകാരന്, കാമുകന് സ്വാതന്ത്രത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പറയാനുള്ളതെല്ലാം പറഞ്ഞ രചനയാണ് മതിലുകൾ എന്ന ചെറുനോവൽ. സ്വാതന്ത്രം ഒരു സ്വപ്നമായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത്, അവരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എഴുതിയത് കൊണ്ട് തടവിലാക്കപ്പെടുന്ന ബഷീർ തന്റെ സരസ സ്വഭാവം കൊണ്ട് ജയിലുദ്യോഗസ്ഥരെയും, സഹടവുകാരുമായും പെട്ടന്നുതന്നെ ചങ്ങാത്തത്തിലാകുന്നു.ജയിലുദ്യോഗസ്ഥരുടെ പ്രതേകപരിഗണനയും അദ്ദേഹത്തിന്ന് ലഭിക്കുന്നു.പൂന്തോട്ട നിർമാണവും, എഴുതുമൊക്കെയായി ജയിലിൽ കഴിയുന്നതിനിടെ അദ്ദേഹം മോചനത്തിന്റ പടിവാതില്കലെത്തുന്നു എന്നാൽ ബഷീർ ഒഴികെയുള്ള രാഷ്ട്രീയ തടവുകാരെയെല്ലാം മോചിപ്പിക്കുന്നു . "തീറ്റാൻ വിടുന്ന കൂട്ടത്തിൽ നിന്ന് ഒരു മുട്ടനാടിനെ വിടാതെ പിടിച്ചു കെട്ടിയിരിക്കുന്നു "എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. നിരാശനായ ബഷീർ ജയിൽ ചാടാൻ തീരുമാനിക്കുന്നു അതിനുവേണ്ട പദ്ധതികൾ ആസൂത്രണം ചെയ്ത് അനുകൂലാവസരത്തിന് കാത്തിരിക്കുന്നു. ഒരുദിവസം പെൺ ജയിലിന്റെ മതിലിനരികിലൂടെ ചൂളം വിളിച്ചു നടന്നു പോകുമ്പോൾ ഒരു സ്ത്രീ ശബ്ദം കേൾക്കു"ആരാണാവിടെ ചൂളമടിക്കുന്നത് "നാരായണി എന്ന തടവുകാരിയുടെ ശബ്ദം. അനശ്വര പ്രണയത്തിന്റെ തുടക്കമായിരുന്നു ആ ചോദ്യം. പരസ്പരം കാണാതെ ശബ്ദം കൊണ്ട് പ്രണയിക്കുന്ന രണ്ട് പേരുടെ മനോഹരമായ പ്രണയത്തിന്റെ തുടക്കം.വായിച്ചു കഥ മുഴുവനായും ഇവിടെ എഴുതുന്നില്ല വായിച്ചു തന്നെ അറിയേണ്ടതാണ് മതിലകത്തെ പ്രണയത്തിന്റെയും സ്വാതന്ത്രത്തിന്റെയും കഥ. ഒരു പ്രണയ കഥയായിട്ടാണ് മതിലുകൾ അറിയപെടുന്നതെങ്കിലും അതിനുമപ്പുറം സ്വാതന്ത്രത്തിന്റെ അർത്ഥതലങ്ങളും ഈ കൃതി വിശദീകരിക്കുന്നു. "ഭൂഗോളം തന്നെ ഒരു ജയിലാണല്ലോ" "വൻജയിലിലേക്ക് വേണമല്ലോ പോകാൻ "തുടങ്ങിയ പ്രസ്താവനകൾ തടവറയ്ക്ക് പുറത്ത് മറ്റൊരു തടവറയാണെന്നു ഓർമിപ്പിക്കുന്നു. നാടും, വീടും സർക്കാരും, നിയമങ്ങളും, ചേർന്ന് കല്പിച്ചു തരുന്ന ജാതി, മതം, വർണം എന്ന് പല പേരിലറിയപ്പെടുന്ന മതിലുകൾ/ തടവറകൾ. ആണിനും പെണ്ണിനും ഇടയിൽ സമൂഹം സൃഷ്ടിക്കുന്ന കപട സദാചാരത്തിന്റെ മതിലുകൾ. ഭരണ കൂടത്തിന്റെ ജനവിരുദ്ധ സമീപനങ്ങൾക്ക് എതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹിയാക്കുന്ന, അഭിപ്രായ പ്രകടന സ്വാതന്ത്ര്യമില്ലായ്മയെ പറ്റിയും ഇതിൽ ബഷീർ പറയുന്നു. ചുരുക്കത്തിൽ വളരെ ലളിതമായി തോന്നുന്ന പ്രണയ കഥയായി തോന്നുമെങ്കിലും അതിനുമപ്പുറം സ്വാതത്രത്തിന്റെ അർത്ഥങ്ങൾ കൂടി ചർച്ചചെയുന്ന ഒരു വൻമതിലാണ് ബഷീറിന്റെ മതിലുകൾ എന്ന നോവൽ.

  മതിലുകളില്ലാത്ത സ്വാതന്ത്യം -(Book review contest)
By Anju KP
'വരികള്‍ക്കിടയിലൂടെയും വായിക്കണം' എന്ന് ബഷീറിന്‍റെ രചനകളെക്കുറിച്ച് വിശേഷിപ്പിച്ചത് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. മലയാളനോവല്‍ ചരിത്രത്തില്‍ 'മതിലുകള്‍' ഒരു നാഴികകല്ലാകുന്നതും ഈ കാരണം കൊണ്ടുകൂടിയാണ്.സ്വതന്ത്രമെന്നു നാം വിശ്വസിക്കുന്ന ലോകത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിവച്ചതിനാണ് 'മതിലുകളി'ലെ ബഷീര്‍ എന്ന കഥാപാത്രം ജയിലിലടയ്ക്കപ്പെടുന്നത്.എഴുത്തുകാരനായ ബഷീര്‍ മറ്റു ജയില്‍വാസികള്‍ക്കൊപ്പം തടവറകളുടെ ഞരക്കങ്ങളോ നിലവിളികളോ ഇല്ലാതെ ആ ചുമുകള്‍ക്കുള്ളില്‍ സന്തുഷ്ടനാകുന്നിടത്തും, ഒരു മതിലിന്‍റെ വ്യത്യാസത്തിനപ്പുറമുള്ള സ്ത്രീജയിലിലെ നാരായണിയുമായി പ്രണയമാകുന്നിടത്തുമാണ് നേരത്തെ സൂചിപ്പിച്ചതുപോലെ 'മതിലുകള്‍' എന്ന കൃതി ഒരു നല്ല വായനാനുഭവത്തിനുമപ്പുറം എത്തിനില്‍ക്കുന്നത്.എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ, നാവു പിഴയ്ക്കാതെ ലളിതമായ രചനാശെെലിയില്‍പോലും ബഷീര്‍ എന്ന സാഹിത്യക്കാരന്‍ വരികള്‍ക്കിടയില്‍ പറഞ്ഞുവയ്ക്കുന്ന ചിലതുണ്ട്.നെടുകെ നീളുന്ന ഒരു വലിയ മതിലിന്‍റെ പരിമിതികള്‍ക്കിരുപുറം പരസ്പരം കാണാതെ ഹൃദയം കെെമാറുന്ന പ്രണയത്തിന്‍റെ തീഷ്ണതയ്ക്കുമപ്പുറം...ആര്‍ക്കാണ് സ്വാതന്ത്യം വേണ്ടത് ...ഏതാണ് സ്വതന്ത്രലോകം എന്ധ ചോദ്യം ഏതൊരു വായനക്കാരര്‍റെയും ചിന്തകളെയും ഉണര്‍ത്താന്‍പോന്ന ഒന്നാണ്.ഒരു മനുഷ്യജീവിതം തളയ്ക്കപ്പെടുന്നത് തടവറകള്‍ക്കുള്ളിലാണെന്ന് നാം അന്ധമായി വിശ്വസിക്കുമ്പോഴും ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാനും എഴുതാനും വിയോജിക്കാനും ചോദ്യം ചെയ്യാനും ജീവിക്കാനും സ്വാതന്ത്യമില്ലാതെ മുറുകികൊണ്ടിരിക്കുന്ന ചങ്ങലകുരുക്കുകള്‍ തീര്‍ക്കുന്ന കാണാമതിലുകളാല്‍ വലയപ്പെട്ട ഇന്നത്തേ ലോകത്താണ് 'മതിലുകള്‍' എന്ന മഹത്തായ കൃതി വേരുറപ്പിക്കുന്നത്.

  മതിലുകളും പ്രണയവും
By Archana Anil
ബഷീറിനോളം മനോഹരമായി പ്രണയത്തെ ആരു വർണിക്കും.ഒരു മതിലിന്റെ ഇരുവരവും നിന്ന് പ്രണയിക്കുന്ന ബഷീറും നാരായണിയും, ജയിലും അന്തേവാസികളും അവരുടെ കഥകളും . "പെണ്ണിന്റെ മണം" "കഴുകി വെടിപ്പാക്കിയ നീലാകാശം" "Why should I be free,who wants freedom?" മതിലുകൾ ഒരു ചിത്രമാണ് വാ ക്കുകൾക്കൊണ്ടു തീർത്ത സുന്ദരമായ ഒരു ചിത്രം. രാഷ്ട്രീയവും പ്രേമവും സൗഹൃദവും വേർപിരിയലും വേദനയും എല്ലാം ചേർന്ന ബഷീർ ക്ലാസിക്കുകളിൽ ഒന്നാണ് മതിലുകൾ ശുഭം പറഞ്ഞു കഥയവസനിപ്പികുമ്പോളും നമുക്ക് കാണാം "മതിലിനു മീതെ നീലകാശത്തിൽ ഉണങ്ങിയ കമ്പുയരുന്നു..ഉയരുന്നു!! ഉയരുന്നു!!!" .

  ഇന്ദ്രിയാനുഭവത്തിൻ്റെ 'മതിലുകൾ'ക്കപ്പുറം .........
By Aparna John
പ്രണയത്തിൻ്റെ 'അനർഘനിമിഷങ്ങളി'ലൂടെ പാരവശ്യയായിത്തീരാൻ ഭാഷയ്ക്ക് 'അനുഗ്രഹീത നിമിഷങ്ങൾ' സമ്മാനിച്ച ബേപ്പൂർ സുൽത്താൻ്റെ മതിലുകൾ ആത്മാംശം തുളുമ്പുന്ന വായനാനുഭവമാണ്."മതിലുകളുടെ, മതിലുകളുടെ അനേകമായിരം മതിലുകളുടെ അകത്താകുന്ന" മനുഷ്യൻ്റെ നിസ്സംഗതയുടെ മാനവിക ഗീതമാണ് ഇതിൽ നിന്നുയരുന്നത്."ഉണർന്ന ആത്മാവും വിടർന്ന നാസാരന്ധ്രങ്ങളും പൊട്ടാൻ പോകുന്ന ഹൃദയവും" കാംക്ഷിക്കുന്നത് കാമരതിയുടെ പെണ്ണുടലുകളുടെ പ്രാപിക്കലല്ല മറിച്ച് അധീശത്വത്തിൻ്റെ വെളുത്ത നിഴലുകൾ വീണു കളങ്കയായി തീർന്ന ഭാരതാംബയുടെ സ്വാതന്ത്ര്യത്തിൻ്റെ 'അന്തിമകാഹള 'ത്തിനുള്ള ഒടുങ്ങാത്ത'വിശപ്പാണ് '. ഇന്ദ്രിയാനുഭവങ്ങളിലൂടെ താൻ സംവദിച്ചിട്ടില്ലാത്ത നാരായണിക്ക് "ഭുവനത്തിലുള്ള മുഴുവൻ പനിനീർ ചെടികളും സമ്മാനിക്കുവാനുള്ള കഥാകാരൻ്റെ അഭിവാഞ് ച മിസ്റ്റിക് കവികൾ ആഗ്രഹിക്കുന്ന പോലുള്ള പരാത്മാവിൽ ലയിക്കാനാഗ്രഹിക്കുന്ന ജീവാത്മാവിൻ്റെ തുടിപ്പുകളുമാണ്. അജൈവതയിലെയും ജീവാത്മാംശം ഇവിടെ കാണാം. അതുകൊണ്ടാണ് ഉൾപ്രേരിതമായ ഏതോ കാവ്യശക്തി ( Poetic muse) യാൽ " മതിലിനും,ചോരയും നീരും വെച്ചു കാണുകയില്ല.പക്ഷേ അതിനൊരാത്മാവ് ഉണ്ടായിട്ടില്ലേയെന്ന" സംശയം കഥാകാരനുണ്ടാവുന്നത്.പെണ്ണിനും ആണിനുമിടയിലെ സദാചാര മതിലുകൾ സജീവമായി അരങ്ങു തകർക്കുന്ന രാഷ്ട്രീയ പരിസരത്തിൽ ഈ കൃതി ദീർഘവീക്ഷിയായ പ്രകൃത്യോപാസകൻ്റെ പ്രവചന സ്വരമാണ്. അതുപോലെ "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ടെന്ന'' ദർശനം സാർവലൗകികത്വത്തിൻ്റെ ദാർശനികപരതയാണ്. " ഞാൻ പൂങ്കാവനവും പൂവും കായുമായിത്തീരുമ്പോൾ" നാരായണിയെന്ന പ്രേമസത്ത കണ്ടുമുട്ടലുകൾ ആവശ്യമില്ലാത്ത നിത്യവും വിശുദ്ധവുമായ പ്രണയമായവശേഷിക്കുന്നു. ജീവിത ദർശനങ്ങൾ നിറയുന്ന 'മതിലുകൾ ' " ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന കവിവാക്യത്തിൻ്റെ അന്തർധാര സമൂലമായി ഗ്രഹിക്കുന്നത് ഈ വരികളിൽ കാണാം - "വെളിയില് ചെന്നിട്ടെന്തു ചെയ്യാനാണ്? വെളിയില് എന്നു പറയുന്നത്,വൻ ജയിലുതന്നെ,അല്ലേ?".ഒടുവിൽ ആത്മാന്വോഷിയായ യോഗിയായി കഥാകാരൻ മാറുന്നിടത്ത് നോവൽ പര്യവസാനിക്കുമ്പോൾ നാരായണിയെന്നത് ഉടലിനും ഗന്ധത്തിനും ശബ്ദത്തിനുമതീതമായ മറ്റെന്തെല്ലാമോ ആയിത്തീരുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0