• Text
  • Text

MOONNU KURUTAN CHUNDELIKALUM MATTU KATHAKALUM

By : AGATHA CHRISTIE



Book : MOONNU KURUTAN CHUNDELIKALUM MATTU KATHAKALUM
Author: AGATHA CHRISTIE
Category : Crime Thrillers, Story, Women's writing
ISBN : 9789356434837
Binding : Normal
Publishing Date : 22-09-2025
Publisher : DC BOOKS
Edition : 3
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹245.00 ₹320.00 23% off





Book Summary

അഗതാ ക്രിസ്റ്റിയുടെ എക്കാലവും വായിക്കാൻ കൊതിക്കുന്ന വിചിത്രസ്വഭാവിയായ ഒരു സ്ത്രീ ഡിറ്റക്ടീവായ മിസ്. മാർപ്പിളിന്റെ അന്വേഷണങ്ങൾ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനം. വിവർത്തനം: എം.എസ്. നായർ

WRITE A REVIEW

Product name: Moonnu Kurutan Chundelikalum Mattu Kathakalum

Review title:



Your Ratings:

Your Message:




Book Reviews

  നിഗൂഢതകൾ മൂടിയ ആകർഷകമായ ഒരു സമാഹാരം.
By Akhil VG
അഗത ക്രിസ്റ്റിയുടെ പ്രതിഭയെ പ്രകടമാക്കുന്ന തരത്തിൽ നിഗൂഢതകൾ നിറഞ്ഞ, ആകർഷകമായൊരു സമാഹാരമാണ് മൂന്ന് കുരുടൻ ചുണ്ടെലികളും മറ്റു കഥകളും. കഥപറച്ചിൽ രീതിയിലും, ഉജ്ജ്വലമായ പ്ലോട്ട് ട്വിസ്റ്റുകൾക്കും പേരുകേട്ട ക്രിസ്റ്റി ഈ ആവേശകരമായ ആന്തോളജിയിൽ നിങ്ങളെ നിരാശപെടുത്തുകയില്ലെന്നു തീർച്ച. വായനക്കാരെ ത്രില്ലിന്റെ കൊടുമുടിയിൽ എത്തിക്കാൻ കെല്പുള്ള എല്ലാ പൊടികൈകളും ഈ പുസ്തകത്തിലുണ്ടെന്നു തീർച്ച. അഗത ക്രിസ്റ്റിയുടെ കുറ്റമറ്റ കഥപറച്ചിൽ രീതി ഓരോ വരിയിലും പ്രേകടമാണ്. കഥാന്ത്യത്തിൽ നായകന്‍ വില്ലൊടിച്ചു, കണ്ണീരു നീങ്ങി കളിചിരിയായി എല്ലാം ശുഭം എന്ന് വിചാരിച്ചിരിക്കുമ്പോൾ എപ്പോഴത്തെയും പോലെ എഴുത്തുകാരി നിങ്ങളെ ആശ്ചര്യപ്പെടുത്തിയിരിക്കും. മൊത്തത്തിൽ, നിങൾ ഒരു ത്രില്ലർ പ്രേമി അല്ലേൽ അഗത ക്രിസ്റ്റി ഫാൻ ആണേൽ മൂന്ന് കുരുടൻ ചുണ്ടെലികളും മറ്റു കഥകളും നിങ്ങൾക്കുള്ളതാണ്, നിങ്ങൾക്ക് വേണ്ടതെല്ലാം അതിലുണ്ടാവും.. അതിലുണ്ട്.!

  നിഗൂഢതകളുടെ രാജകുമാരി
By Srilakshmi Ss
കുട്ടികാലത്തെന്നോ വായിച്ചതായിരുന്നു ഈ പുസ്തകം. ഈ സമാഹാരത്തിലെ എല്ലാ കഥകളും വളരെ രസകരമാണ്. എന്നത്തേയും പോലെ, മിസ് മാർപ്പിൾ എന്നെ ആകർഷിച്ചു. നിരവധി കഥകൾ ടെലിവിഷൻ പരമ്പരകളാക്കി മാറ്റിയിരിക്കുന്നു, അവ ക്രിസ്റ്റിയുടെ എഴുതിയ കഥകളിൽ നിലകൊള്ളുന്നു. ഹെർകുലേ പൊയ്‌രോട്ട്, മിസ്സ്‌ മാർപ്പിൽ കഥകളെല്ലാം മികച്ചതാണ്. അതുപോലൊരു നല്ല കഥയാണിതും. വളരെ രസകരവും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതുമാണ്. ഇത് ഒരിക്കലും പഴയതാവാത്ത ഒരു പുസ്തകമാണ്, ക്ലാസിക് അഗത ക്രിസ്റ്റിയുടെ ഉദാഹരണം കൂടിയാണിത്. ഈ പുസ്തകത്തിന്റെ പ്രധാന ആകർഷണം തീർച്ചയായും ശീർഷകം തന്നെയാണ്, "മൂന്ന് കുരുടൻ ചുണ്ടെലികൾ", ഒരേ സമയം വളരെ രസകരവും തന്ത്രപരവുമാണ്. എല്ലാ കഥകളും ഞാൻ ആസ്വദിച്ചു. അഗത ക്രിസ്റ്റിയുടെ ഏറ്റവും ചെറുകഥകളിൽ മികച്ച ഒന്നായി തന്നെ ഇതിനെ പറയാം. ഏത് പ്രായക്കാർക്കും അനുയോജ്യമായ ഒരു വായനയാണ്. സസ്പെൻസ് ഇഷ്‌ടപ്പെടുന്ന ഏതൊരു വായനക്കാർക്കും ഇത് തിരഞ്ഞെടുക്കാം.

  മൂന്ന് കുരുടൻ ചുണ്ടലികൾ ഇപ്പോഴും മനസ്സിൽ ഓടി കളിക്കുന്നു
By Kiran Sasidharan
ഒരു കഥയെ, നമ്മുക്ക് എല്ലാവർക്കും പരിചിതമായ ഒരു കഥാസന്ദർഭത്തെ അവതരിപ്പിക്കുകയും എന്നാൽ അതിൽ നിന്ന് എഴുത്തിന്റെയും ആഖ്യാനശൈലിയിലൂടെയും മികവ് കൊണ്ട് പ്രവാചങ്ങൾക്കതീതമായി കഥയുടെ ഗതി ചിരിക്കുകയും ചെയ്യുക അന്ത്യത്തിൽ അമ്പരപ്പിച്ചുകൊണ്ട് രഹസ്യങ്ങളുടെ കെട്ടാഴിക്കുക ഇതാണ് അഗത ക്രിസ്റ്റി ഈ സമാഹാരത്തിൽ ചെയ്തുവെച്ചിട്ടുള്ളത്. ഏറ്റവും എടുത്ത് പറയാനുള്ളത് മൂന്ന് കുരുടൻ ചുണ്ടലികളുടെ കഥ തന്നെയാണ് മറ്റു കഥകളും ഗംഭീരം, തന്റെ എഴുപതാം പിറന്നാളിന് സമ്മാനമായി എന്താണ് വേണ്ടതെന്ന് ക്വീൻ മേരി ഒന്നാമനോട്‌ ബിബിസി ഒരു ഇന്റർവ്യൂവിൽ ചോദിച്ചു, തന്റെ പ്രിയപ്പെട്ട എഴുത്തുകാരി അഗത ക്രിസ്റ്റി തനിക്കായി ഒരു കഥ എഴുതിയാൽ കൊള്ളാമെന്നു അവർ ആഗ്രഹിക്കുകയും അതിനാൽ ക്രിസ്റ്റി ഈ കഥ എഴുതുകയും ചെയ്തു , ക്വീൻ മേരിയോട് നമ്മുക്ക് നന്ദി പറയാം പിന്നീട് ദി മൗസ് ട്രാപ്പ് എന്ന നാടകത്തിനും ആസ്‌പദമായി. എഴുത്തുകാരിയുടെ വിചിത്രസ്വാഭാവമുള്ള മിസ് മാർപ്പിലിന്റെ അന്വേഷണകഥകളും വളരെ മികച്ചതാണ്, മുൾമുനയിൽ നിർത്തുന്നതും വായിച്ചില്ലെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0