• Text
  • Text

NAALUKETTU

By : M T VASUDEVAN NAIR



Book : NAALUKETTU
Author: M T VASUDEVAN NAIR
Category : Novel
ISBN : 9788122607277
Binding : Normal
Publishing Date : 06-08-2012
Publisher : TRISSUR CURRENT BOOKS
Edition : 30
Number of pages : 207
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹288.00 ₹320.00 10% off





Book Summary

കേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അതിനാൽ അവൾക്ക് മകനോടൊപ്പം കുടുംബം വിടേണ്ടിവരും, അപ്പുനി അച്ഛനില്ലാതെ വളരുന്നു, ഒപ്പം അദ്ദേഹം താമസിക്കുന്ന മാട്രിലൈനൽ വീടിന്റെ അന്തസ്സിൽ നിന്നും സംരക്ഷണത്തിൽ നിന്നും അകന്നുപോകുന്നു. അന്തർമുഖനും കോപാകുലനുമായ ഒരു യുവാവായ അപ്പുണ്ണിയുടെ ആഘാതവും മനശാസ്ത്രപരമായ ഗ്രാഫും ഈ നോവൽ പകർത്തുന്നു, ഒരു മാട്രിലീനിയൽ കുടുംബത്തിൽ അദ്ദേഹത്തിന് സംഭവിച്ച അപമാനത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, തന്റെ പൂർവ്വിക ഭവനത്തിന്റെ അവശിഷ്ടങ്ങളിൽ ഒരു പുതിയ കെട്ടിടം പണിതു.

WRITE A REVIEW

Product name: NAALUKETTU

Review title:



Your Ratings:

Your Message:




Book Reviews

  നല്ല നോവൽ
By Bineesh B
ഗുഡ് പേപ്പർ ക്വാളിറ്റി

  NAALUKETTU BY M.T
By Abhijith Venugopal
◆◆◆Classic◆◆◆ Genre: Fiction Have you read this work? M.T.Vasudevan Nair , one of prominent writer who took Malayalam Literature to the next level. His works are filled with realistic contents. When we read his work, we can see the image of 20th Century soceity. നാലുകെട്ട്(Naalukettu) revolves around the "Valluvanad" region of Kerala. The story details the life of 'Appunni', the protagonist.The novel covers his life, the transformation from a boy to an adult. The novel is filled with the anxieties, questions and suffering felt by the protagonist ‘Appunni'. The major part of Novel takes place in the Nallukettu( The traditional house of 20th century kerala, where many family members live in).The author successfully portrays the social situation of 20th Century Kerala. We recommend this read to everyone. This work is also translated into English. ABHIJITH VENUGOPAL (AV READS)

  കഴിഞ്ഞുപോയ കാലത്തിന്റെ നാലുകെട്ട്
By Dheeraj K Panicker
പ്രായത്തിനും പരിചയസമ്പത്തിനും ഒപ്പം കഴിവിനും എത്രത്തോളം പ്രാധാന്യം കൊടുക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം. എം. ടി. തന്റെ ഇരുപ്പതിമൂന്നാം വയസ്സിലാണ് 'നാലുകെട്ട്' രചിക്കുന്നത് എന്നുള്ളത് തന്നെയാണ് അതിനുള്ള കാരണവും. കൃതിയുടെ പേരിൽ പരാമർശിക്കുന്നതുപോലെ ഒരു നാലുകെട്ടിനെയും കേന്ദ്രകഥാപാത്രമായ അപ്പുണ്ണിയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. അക്കാലത്തെ ഒരു നായർ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളെയും ഓരോ വ്യക്തിക്കും സ്വതവേയുണ്ടാകുന്ന അഹംഭാവത്തിന്റെയും നേർരൂപമാണ് ഇവിടെ ദർശിക്കാൻ സാധിക്കുന്നത്. ഒരു സംസ്കാരവും ആ സംസ്കാരം എങ്ങനെ വ്യക്തിജീവിതങ്ങളെ സ്വാധീനിക്കുന്നു എന്നത് വ്യക്തമായി വായിച്ചറിയാൻ പറ്റും. തികച്ചും ഗ്രാമീണപശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥ ആ നാട്ടിനപ്പുറത്തെ നന്മയെയും തിന്മയെയും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. വേദനകളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരിക്കൽ പോലും ജീവിതയാഥാർഥ്യങ്ങളിൽ നിന്നും കഥ വ്യഥിചലിക്കുന്നില്ല. ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്താതെ ഒരു ഗ്രാമത്തിലൂടെയും അവിടെയുള്ള ഒരു നാലുകെട്ടിലൂടെയും അതിനെ ചുറ്റിപ്പറ്റിയുള്ള ഓരോ മനുഷ്യരുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് നാലുകെട്ട്. ഒട്ടും തന്നെ പദപ്രയോഗങ്ങളാണ് സംഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്, അതുകൊണ്ട് തന്നെ വായനക്കാർക്ക് പുസ്തകത്തിലെക്കും അതിലുപരി ആ കാലത്തിലെക്കും ആഴ്ന്നിറങ്ങാൻ സാധിക്കും. കഴിഞ്ഞുപോയ കാലത്തെ അറിയാൻ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.

  Classic
By Dineesh Chandran
പഴയകാല കേരളത്തിന്റെ നാലുകെട്ടുകളുടേയും ആചാരങ്ങളുടെയും അനുഷ്ട്ടാനങ്ങളുടെയും നേർകാഴ്ച അപ്പുണ്ണിയുടെ ജീവിതവഴികളിലൂടെ വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ ഇറക്കുകയാണ് എംടി . അങ്ങേയറ്റം തീവ്രത നിറഞ്ഞ ഭാഷ . കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു.

  നാലുകെട്ട് : ഒരു ഉള്ളെഴുത്ത്
By Fasal Fayaz
അമ്മയെയും കൂട്ടി അപ്പുണ്ണി നാലുകെട്ടിന്റെ പടികൾ കയറുമ്പോൾ ഉള്ളു വല്ലാതെ സന്തോഷിച്ചു.കഥ അവസാനിക്കുമ്പോൾ തിരിച്ചുവരവിന്റെ മനോഹരമായ ആ രംഗം കാണാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നെപ്പോലെ തന്നെ ഓരോ വായനക്കാരനും. ഗൃഹാതുരത്വം തുളുമ്പിയാടിയ മണ്ണിന്റെ മണമുള്ള കൃതിയാണ് എം ടി യുടെ 'നാലുകെട്ട് '.കൂട്ടുകുടുംബ വ്യവസ്ഥയിലെ ജീവിതവും,വിചാര വികാരങ്ങളും തെളിഞ്ഞു നിന്ന കഥാപശ്ചാത്തലം. നാലുകെട്ട് എന്ന ബിംബത്തിലൂടെ ഒരു വ്യക്തിയുടെയും അതുവഴി ഒരു കുടുംബത്തിന്റെയും കഥ പറയുകയാണ് ഇവിടെ. നാലുകെട്ടുള്ള വലിയ തറവാട്ടിലെ അംഗമായ പാറുക്കുട്ടി സാധാരണക്കാരനായ കോന്തുണ്ണി നായരുമായി ഇഷ്ടത്തിൽ ആവുകയും തറവാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നു.അവരുടെ ഏക മകനായ അപ്പുണ്ണിയുടെ വളർച്ചയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.പട്ടിണിയും കഷ്ടതകളും നിറഞ്ഞ ബാല്യവും നാലുകെട്ടിനോടുള്ള അവന്റെ അടങ്ങാത്ത വാശിയും പകയും കഥയിലുടനീളം പ്രകടമായിരുന്നു. പ്രയാസങ്ങളെ എല്ലാം ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ച് ജീവിതത്തിൽ ഉയർന്ന പദവിയിലേക്ക് അപ്പുണ്ണി ഓടിക്കയറുമ്പോൾ അവനിലും അധികം സന്തോഷിച്ചത് വായനക്കാർ ആയിരിക്കും എന്ന് തോന്നുന്നു. സംസാരരീതി കൊണ്ടും ജീവിത ശൈലി കൊണ്ടും ഒരുപിടി നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ എംടിക്ക് കഴിഞ്ഞിട്ടുണ്ട്. വലിയമ്മയും സൈതാലികുട്ടിയും അമ്മിണിയേടത്തിയും ശിവരാമൻ നായരുമൊക്കെ മനസ്സിൽ മായാത്ത മുഖങ്ങൾ ആകുന്നതും അങ്ങനെയാണ്. ഓരോ കഥാപാത്രത്തിനും തനിമയും വ്യക്തതയും ഉണ്ടായിരുന്നു. വലിയമ്മാമയോടുണ്ടായിരുന്ന ദേഷ്യം അവസാനം സഹതാപമായി പരിണമിക്കുന്നതും. സെയ്താലിക്കുട്ടിയോടുണ്ടായിരുന്ന പക ഇഷ്ടമായി രൂപപ്പെടുന്നതും.അമ്മിണിയേടത്തിയോട് തോന്നിയ സ്നേഹം വേദനയായി അവസാനിക്കുന്നതും ഒക്കെ ഇതിന്റെ ബാക്കിപത്രങ്ങൾ തന്നെ ആണ്. പാരമ്പര്യത്തിന്റെ ആർദ്രമായ അംശങ്ങളും ആധുനികതയുടെ നൂതന മൂല്യങ്ങളും തമ്മിലുള്ള സംഘർഷം കഥയുടെ മറ്റൊരു പ്രത്യേകതയാണ്. ഭഗവതി പാർക്കുന്ന നാലുകെട്ട് ഇരുട്ടാണെന്നും,അതു പൊളിച്ചു മാറ്റി ഉള്ളിൽ അല്പം വെളിച്ചം കൊണ്ടുവരണമെന്നും അപ്പുണ്ണി ആഗ്രഹിക്കുന്നിടത് പൊളിച്ചെഴുത്തിന്റെ വലിയ സാധ്യതകൾ പ്രകടമാവുന്നു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതും അതുവഴി പിരിഞ്ഞു മുറിഞ്ഞു പോകുന്ന ബന്ധങ്ങളും ഭംഗി ചോരാതെ തന്നെ വരച്ചു വെക്കുന്നുണ്ട് ഇവിടെ. വായനാനുഭവത്തിന്റെ ഏറ്റവും മനോഹരമായ രൂപമാണ് നാലുകെട്ടിലൂടെ എംടി മലയാളിക്ക് സമ്മാനിച്ചത്.ഓരോ വരിയും മനസ്സിലെ ദൃശ്യാവിഷ്ക്കാരമായി മാറി എന്നത് തന്നെയാണ് രചനയുടെ വിജയം. വായനയവസാനിക്കുമ്പോൾ ആനന്ദവും ആത്മസംതൃപ്തിയും ചേർന്ന് നമ്മെ വല്ലാത്ത ഒരു വൈകാരിക തലത്തിലേക്ക് കൊണ്ടെത്തിക്കുന്നുമുണ്ട് എം ടി. മനസ്സിനെ ആർദ്രമാക്കിയ വായനാനുഭവം.

  നാലുകെട്ടിലൂടെ ദീപ നായർ
By Deepa Girish
ഗ്രാമവും പഴമയും ഒക്കെ ഏതൊരു മലയാളിയേയും പോലെ എനിക്കും ഏറെ ഇഷ്ടമാണ്. ഗൃഹാതുരത- യാണെന്നു പറയുന്നതാവും ശരി. അതുകൊണ്ട് തന്നെയാണ് ഈ നോവൽ എനിക്കേറെ പ്രിയപ്പെട്ടത്. ഫ്യൂഡലിസത്തിൻറെ തകർച്ച, ഭൂപരിഷ്കരണ നിയമം, കൂട്ടുകുടുംബ വ്യവസ്ഥയുടെ അധഃപതനം, ജന്മിത്വത്തിൻറെ നാശം ഇതൊക്കെ അക്കാലത്ത് ഉണ്ടായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പരിവർത്തനങ്ങളിൽ പെടും. ചെറുപ്പം മുതലേ ഇതിനൊക്കെ സാക്ഷ്യം വഹിച്ച് അതിന്റെ തിക്തഫലങ്ങൾ കുറേയൊക്കെ നേരിട്ട് അനുഭവിക്കേണ്ടി വന്ന എം ടി യുടെ അനുഭവവും ഭാവനയും കൂടിച്ചേർന്നതാണ് നാലുകെട്ട്. അതുകൊണ്ട് തന്നെ നാലുകെട്ട് ഒരു തറവാടിന്റെ മാത്രം കഥയല്ല മറിച്ച് ഒരു ഗ്രാമത്തിന്റെ, സംസ്കാരത്തിന്റെ, കാലഘട്ടത്തിൻറെ കഥയാണ്. പച്ചയായ മനുഷ്യരുടെ ജീവിതമാണ് കഥയിൽ കോറിയിട്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട ആളിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ജീവിത കാലം മുഴുവൻ ദുരിതം അനുഭവിക്കുന്ന പാറുക്കുട്ടി, അച്ഛന്റെ മരണ ശേഷം തന്നെ വളരെ കഷ്ടപ്പെട്ടു വളർത്തിയ അമ്മയുടെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കാതെ വീടു വിട്ടിറങ്ങിയ അപ്പുണ്ണി, തറവാട് അടക്കി വാഴുന്ന വലിയമ്മാമ, അടിച്ചമർത്തപ്പെട്ട കുറച്ചു ജീവിതങ്ങൾ, തറവാടിന്റെ നാശം ഇതൊക്കെയാണ് കഥയിൽ. പല നായർ തറവാടുകളിലും നടന്നിരുന്ന കാര്യങ്ങൾ എം ടി സാർ വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. വായിച്ചു കഴിയുമ്പോൾ ആ തറവാടും ഗ്രാമവും ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കും. മലയാള നോവൽ സാഹിത്യത്തിൽ ഏറെ മാറ്റങ്ങൾക്ക് വഴി ഒരുക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത നോവലാണ് നാലുകെട്ട്. നല്ലൊരു വായനാനുഭവം. ദീപ നായർ

  നാലുകെട്ട് പൊളിച്ചെഴുതിയ എം ടി
By Salmabi Salmabi
പാരമ്പര്യത്തെയും അനാചാരത്തിനും ജാതി വേദനകളുടെയും മതിൽക്കെട്ട് തകർത്തുകൊണ്ടാണ് എംടി 1958 നാലുകെട്ട് എന്ന് തന്റെ ആദ്യ നോവൽ എഴുതിയത്. 1940 50 കാലഘട്ടത്തിലെ കേരളത്തിലെ ഗ്രാമീണ ജീവിതത്തെ പശ്ചാത്തലമാക്കി അതുവരെ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തെ കൊള്ളരുതായ്മകളും അതിനെ അതിജീവിക്കുന്ന മനുഷ്യരെയും എംടി ഇതിലൂടെ വരച്ചുകാട്ടുന്നു. ".... വളരും വളർന്നു വലിയ ആൾ ആവും കേൾക്കുന്നില്ല കരുത്ത് ഉണ്ടാകുമെന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തി പിടിച്ചു കൊണ്ട് നിൽക്കാം ആരാടാ എന്ന് ചോദിച്ചാൽ വരുന്നാ തെ ഉറച്ച സ്വരത്തിൽ പറയാം ഞാനാണ് കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണി".... നോവലിന്റെ ആദ്യ വരികളിലൂടെ തന്നെ അതിന്റെ അന്തസത്ത എം ടി ലളിതമായി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നു. അച്ഛന്റെ ഘാതക നോടുള്ള പകയുമായി വളരുന്ന അപ്പുണ്ണി തെറ്റിദ്ധാരണയുടെ പേരിൽ അമ്മയെ വിട്ട്, തന്നെ ഒരിക്കൽ ആട്ടിയിറക്കി യ തറവാട്ടിൽ തന്നെ തിരിച്ചെത്തുന്നു. പക്ഷേ അവഗണന മാത്രമായിരുന്നു അവനെ തിരികെ ലഭിച്ചത്. അങ്ങനെ ഏറെനാൾ ശത്രുവായി കണ്ടവനെ മിത്രമായും സ്വന്തത്തെ ശത്രുവായും കാണേണ്ടി വന്നു. കുട്ടിക്കാലത്ത് സൈതാലി കുട്ടിയോട് അടങ്ങാത്ത പകയും ആയി നടന്ന അവനെ കാലം അയാളിലേക്ക് തന്നെ അടുപ്പിച്ചു ചേർത്തു അവരുടെ കഷ്ടപ്പാട്ന് കാരണക്കാരായവൻ ഒടുവിൽ കഷ്ടതകൾക്ക് പരിഹാരം കണ്ടെത്തിക്കൊടുക്കുന്നു. സ്ഥാനമാനങ്ങൾ നൽകി. അങ്ങനെ വയനാട്ടിലെതോട്ടത്തിൽ ഉദ്യോഗസ്ഥനായി വർഷങ്ങൾക്കു ശേഷം അവൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ പുതുതായി രൂപപ്പെടുന്ന രക്തബന്ധങ്ങളെയും സ്നേഹബഹുമാനങ്ങളെയും നോവലിസ്റ്റ് ഹാസ്യ പൂർവ്വം അവതരിപ്പിക്കുന്നു. അവസാനം നാലുകെട്ട് പൊളിക്കുന്നതിലൂടെഅതുവരെ നിലനിന്നിരുന്ന അനാചാരങ്ങളെയും, തൊട്ടുകൂടായ്മയും, അന്ധവിശ്വാസങ്ങളെയും, അടിച്ചമർത്തലിനെ യും, അതുവരെ നിലനിന്നിരുന്ന അധികാര വർഗത്തെ തന്നെയും ഇല്ലാതാക്കുകയാണ്. തറവാട്ടു കാരണവരുടെ അധികാര ദുർവിനിയോഗവും തന്റെ കാൽക്കീഴിൽ ഞെരിഞ്ഞമരേണ്ടി വേണ്ടിവരുന്ന മരുമക്കളും ഒക്കെ ഈ പൊളിച്ചെഴുതി മോചിതർ ആവുകയാണ്. അങ്ങനെ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തെയാകെ ആവിഷ്കരിക്കുന്നഎം ടി നോവലിലൂടെ സമുദായ ഉദ്ധാരകനായി തീരുന്നു

  കാലങ്ങൾ കഴിയും തോറും മാറ്റ് കൂടുന്ന ഇതിഹാസം.
By alan sam
കേരളത്തിലെ പഴയകാല സമൂഹത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന എം ടി വാസുദേവൻ നായരുടെ നാലുകെട്ട് കേരള സമൂഹത്തിൽ വന്ന മാറ്റത്തിന്റെ നേർക്കാഴ്ചയാണ്.എല്ലാവരും എല്ലാ നാളും ഒരേപോലെ നിലനിൽക്കില്ല. കാലങ്ങൾ കഴിയുമ്പോൾ ഉണ്ടാവുന്ന മാറ്റത്തിന് അനുസരിച്ച് മനുഷ്യ മനസ്സും മാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് നാലുകെട്ട്. അപ്പുണ്ണി യുടെ അനുഭവങ്ങളാണ് കഥ .ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന അപ്പുണ്ണി യുടെ യാത്ര നമ്മെ ആഴമായി സ്പർശിക്കുന്ന ഒന്ന് തന്നെയാണ്.അപ്പുണ്ണി കേരള സമൂഹത്തിലെ നവോത്ഥാനത്തിന്റെ പ്രതീകം തന്നെയാണ്. നാലുകെട്ടിന്റെ മറ്റൊരു സവിശേഷത എംടി യുടെ വിശദമായ അവതരണമാണ് .പഴയ ഗ്രാമങ്ങൾ ആണ് പ്രധാന പശ്ചാത്തലം അതിനാൽ പ്രകൃതി ഭംഗിയും ആചാരങ്ങളും എല്ലാം തന്നെ വിശദമായി അവതരിപ്പിക്കുന്നു.നാടൻ ഭാഷാശൈലിയും നന്നായി ഉപയോഗിച്ചിരിക്കുന്നു. അതിനാൽ തന്നെ നാലുകെട്ട് വളരെ നല്ല ഒരനുഭവം തന്നെയാവും നമുക്ക് നൽകുക .വായിച്ച് കഴിയുമ്പോൾ അപ്പുണ്ണിയും,സെയ്താലിക്കുട്ടിയും, വല്യമ്മാമ്മയും,അമ്മിണിയേടത്തിയും ഒക്കെ നമുക്ക് ഒപ്പം ഉണ്ടാവും എന്നുറപ്പാണ്.

  നാലുകെട്ടുകളെ തകർക്കുന്ന നാലു കെട്ടോ?
By SREEVALSAN K J
ഗ്രന്ഥ സ്നേഹികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൃതിയാണ് നാലുക്കെട്ട് . നിളയുടെ കഥാകാരൻ്റെ , ഈ കൃതി മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിനു മുന്നിൽ എടുത്തുകാട്ടുന്ന ഒരു മാസ്റ്റർപീസ് ൽ അതിശയോക്തിയല്ല . വിശുദ്ധിയും നന്മയും പേറുന്ന ഗ്രാമത്തിൻ്റെ കഥാപരിസരവും അവിടത്തെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളും . അപ്പുണിയും മുത്താച്ചിയും ശങ്കരൻ നായരും സെയ്താലിക്കുട്ടിയും തീർക്കുന്ന ലോകത്തേക്ക് നാമും കടന്നു ചെല്ലുന്ന അനുഭൂതി നമുക്ക് ലഭിക്കുന്നു . ഒരു നോവൽ വായിച്ചറിഞ്ഞ് അത്ഭുതം കൂറേണ്ട സംഗതിയാണെന്നിരിക്കേ അതിൻ്റെ കഥ അനാവരണം ചെയ്യുന്നത് ഉചിതമല്ല . കഥാന്ത്യത്തിൽ നാലുകെട്ട് പൊളിച്ചുമാറ്റി അവിടെ സൂര്യപ്രകാശം കടക്കുന്ന ഒരു കൊച്ചു വീട് വെയ്ക്കണം എന്ന് അപ്പുണ്ണി പറയുമ്പോൾ അത് ഒരേ സമയം നിലനിന്നു പോന്നിരുന്ന സാമ്പ്രദായിക രീതികൾക്കും നാലുകെട്ടിൻ്റെ പൊള്ളത്തരങ്ങൾക്കും എതിരെയുള്ള കനത്ത പ്രഹരമാവുന്നു . അപ്പുണ്ണിയുടെ കണ്ണീരും അപമാനവും കഥാന്ത്യത്തിലെ വിജയവും നമ്മുടെ കൂടെയാക്കി അനുഭവപ്പെടുത്താൻ കഥാകൃത്തിന് കഴിയുന്നുണ്ട് അവിടെയാണ് നാലുകെട്ട് ഒരു മറക്കാനാവാത്ത വായനാനുഭവമായി മാറുന്നത് . നാലുകെട്ട് അപ്പുണ്ണിയുടെ മാത്രം കഥയാവുന്നില്ല എന്നതും സവിശേഷതയാണ് , ഓരോ കഥാപാത്രങ്ങളുടെ പാത്ര നിർമിതിയിലും പ്രത്യേക ശ്രദ്ധ നൽകിയിരിക്കുന്നു . അപ്പുണ്ണിയുടെ പോലെ തന്നെ മറ്റുള്ള കഥാപാത്രങ്ങളുടെയും വ്യഥകളിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയും സഞ്ചരിക്കാൻ വായനക്കാരന് കഴിയുന്നു . കൊയ്ത്തു കഴിഞ്ഞു പോകുന്ന ചെറുമി പെണ്ണുങ്ങളും , വയലേലകളും , കരഞ്ഞു തോർന്ന മാനവും , നരിവാളൻ ക്കുന്നിലെ പാറക്കെട്ടും എല്ലാം ചേർന്ന് നിർമ്മിക്കുന്ന കഥാപരിസരം വള്ളുവനാടൻ ഗ്രാമത്തിൻ്റെ നേർക്കാഴ്ച ആവുന്നു . അപ്പുണ്ണിയുടെ ജീവിതം ഒരേ സമയം പ്രത്യാശയുടേയും തിരിച്ചറിവുകളുടേതും ആണ് . നാലുകെട്ടിൻ്റെ ലോകം വായനക്കാർക്ക് നൽകുന്നതും അതാണ് , ജീവിതത്തിൽ ഒരു പുത്തൻ പ്രതീക്ഷയും വലിയ ചില തിരിച്ചറിവുകളും .

  നാലുകെട്ടുകളുടെ ലോകം
By Abhiram MD
നാലുകെട്ട്..... MT വാസുദേവൻ നായരുടെ മറ്റൊരു ആൾ ടൈം ക്ലാസ്സിക്‌. 1958 ഇൽ പുറത്തിയ ഈ നോവലിലെ കേന്ദ്ര കഥാപാത്രം അപ്പുണ്ണിയാണ്. കുടുംബത്തിലെ കാരണവർ ആയ വലിയമ്മാമ നിശ്ചയിച്ച വിവാഹത്തിന് വഴങ്ങാതെ പകിട കളിക്കാരനും തന്നിഷ്ടക്കാരനുമായ കോന്തുണ്ണി നായരോടൊപ്പം ജീവിതം ആരംഭിച്ചവളാണ് പാറുക്കുട്ടി. അവർക്കുണ്ടായ മകൻ ആണ് അപ്പുണ്ണി. കോന്തുണ്ണി നായരുടെ മരണത്തിനു ശേഷം വിവിധ പ്രതിസന്ധികളിലൂടെയുള്ള അപ്പുണ്ണിയുടെ ജീവിതയാത്രയും അതിജീവനവും ആണ് നാലുകെട്ട് നമ്മളോട് പറയുന്നത്. ഇത് ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടി ആണ്. നാലുകെട്ടുകളുടെ തകർച്ച ആരംഭിച്ച ഒരു കാലഘട്ടത്തിൽ ആണ് ശ്രീ M T വാസുദേവൻ നായർ ഈ പുസ്തകം എഴുതുന്നത്. കൂട്ടുകുടുംബവും നാലുകെട്ടും ഒക്കെ ഇന്നത്തെ യുവതലമുറയിൽപ്പെട്ട ഭൂരിഭാഗം ആളുകൾക്കും കേട്ടു കേൾവി മാത്രമായിരിക്കാം. അത് തന്നെ ആണ് ഇന്നത്തെ സമൂഹത്തിൽ ഈ നോവലിന്റെ പ്രസക്തി. ഇന്നത്തെ തലമുറയ്ക്ക് അന്യമായ നാലുകെട്ടുകളുടെ ആ വിസ്മയ ലോകത്തിലേക്ക് ഒന്ന് എത്തി നോക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ഇതിലും മികച്ചൊരു പുസ്തകം വേറെ ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0