• Text
  • Text

ODA

By : JINSHA GANGA



Book : ODA
Author: JINSHA GANGA
Category : Short Stories, Best Sellers, Women's writing
ISBN : 9789362540874
Binding : Normal
Publishing Date : 27-02-2026
Publisher : DC BOOKS
Edition : 10
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹175.00 ₹220.00 20% off





Book Summary

ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.

WRITE A REVIEW

Product name: ODA

Review title:



Your Ratings:

Your Message:




Book Reviews

  ബിജു പൗലോസ്
By Biju Paulose
ഒട. ജിൻഷ ഗംഗ. (2024, ബുക്ക് 75) വ്യത്യസ്തമായ ഒമ്പതു കഥകളുടെ സമാഹാരമാണ് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ജിൻഷ ഗംഗയുടെ പ്രഥമ കഥാസമാഹാരമായ ‘ഒട’. ഒമ്പത് കഥകൾ എന്നല്ല പറയേണ്ടത്. ഒമ്പതു ജീവിതം വരച്ചിട്ടിരിക്കുന്നു, തികച്ചും വ്യത്യസ്തമായ ശൈലിയിൽ. മനോഹരമായ എഴുത്തിലൂടെ, സാഹിത്യ ഭാഷയുടെ അതിപ്രസരങ്ങളിലാതെ, ഏറ്റവും ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുന്ന കഥകൾ. ആദ്യ പുസ്തകമാണെങ്കിലും, ഏറെ കൈതഴക്കം വന്ന ഒരു കഥാകാരിയെ ഈ പുസ്തകത്താളുകളിൽ വായനക്കാർക്ക് കാണാം. തീവ്രതയാർന്ന ഒരു വായനാനുഭവം നല്കുന്ന ഈ കഥാപുസ്തകം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. പ്രിയപ്പെട്ട പുസ്തകങ്ങളിലേക്ക് ഈ പുസ്തകത്തെയും, പ്രിയപ്പെട്ട എഴുത്തുകാരിലേക്ക് ഈ യുവ എഴുത്തുകാരിയെയും ചേർത്തു വയ്ക്കുന്നു. ഇനിയും ഒരുപാട് നല്ല കഥകളുമായി കഥാകാരി വരുമെന്ന് ആശിക്കുന്നു. കഥകൾ: 1. ഒട. 2. അഗ്രസന്ധനി. 3. ഉമ്പാച്ചി. 4. വിസെലിറ്റ്സ. 5. തെയ് തെയ് വാഴ്ക. 6. ഉപ്പ്. 7. ചാപ്പ. 8. അതിര്. 9. പെൺമാല.

  Nice
By Dr. Shari P Panicker
9 കഥകളുടെ സമാഹാരം. ഒട, അഗ്രസന്ധനി, ഉമ്പാച്ചി, വിസെലിറ്റ്സ്, തെയ് തെയ് വാഴ്ക, ഉപ്പ്, ചാപ്പ, അതിര്, പെൺമാല എന്നിവയാണവ. ഉപ്പ് എന്ന കഥയാണ് അധികം എടുത്തു പറയാനുള്ളത്. ആ കഥയുടെ അവസാനം വായനക്കാരുടെ ഉള്ളുരുകും. ഉമ്പാച്ചിയും ഒരാശയം വളരെ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്ന കഥയാണ്. ആശയം കൊണ്ടും എഴുത്തുകൊണ്ടും ഓരോ കഥയും വ്യത്യസ്തത പുലർത്തുന്നു.

  Nice book ❤️????
By Shibili M Shibi
Highly recommended ????

  ജീവിതത്തിലെ കഥകൾ
By Shebin S Shaji
ജീവിതം നമുക്ക് മുന്നിൽ എന്തായിരിക്കുമോ അതിന്റെ ഒരു എഴുത്ത് രേഖയാണ് ജിൻഷയുടെ ഒൻപത് കഥകൾ അടങ്ങിയ 'ഒട' എന്ന ചെറുകഥാസമാഹാരം. ഓരോ കഥയിലും വ്യത്യസ്ത രീതികളിൽ, വ്യത്യസ്ത വിശ്വാസങ്ങളിൽ, വ്യത്യസ്ത തലങ്ങളിൽ ഉള്ളവരുടെ ജീവിതം പറയുകയാണ് കഥാകാരി ഇവിടെ. ഉറപ്പായും പൊള്ളുന്ന രീതിയിലുള്ള അവതരണം. ഓരോ കഥയും ഒരു തീരാത്ത ചോദ്യചിഹ്നത്തിലാണ് വായനക്കാരെ എത്തിക്കുന്നത്. ആ അനുഭവം തന്നെയാണ് ഈ ഈ കഥകളെ വ്യത്യസ്തമാക്കുന്നതും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0