• Text
  • Text

ORE KADALILE KAPPALUKAL

By : SUBHASH OTTUMPURAM



Book : ORE KADALILE KAPPALUKAL
Author: SUBHASH OTTUMPURAM
Category : Short Stories, Rush Hours
ISBN : 9789354322266
Binding : Normal
Publishing Date : 24-01-2024
Publisher : DC BOOKS
Edition : 3
Number of pages : 188
Language : Malayalam
Paper Back

Publisher: DC BOOKS
₹185.00 ₹240.00 23% off





Book Summary

ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കഥകള്‍. കടലും പുഴയും മലയും ചിലപ്പോള്‍ അവനവന്റെ സ്വാതന്ത്ര്യംതന്നെയും പങ്കുവയ്ക്കുകയോ പകുത്തെടുക്കുകയോ ചെയ്യപ്പെടുന്നതിന്റെ അമര്‍ഷവും നൈരാശ്യവും ഈ കഥകളില്‍ കാണാം. കോട്ടമൊന്നുമേല്‍ക്കാതെ, എല്ലാം എക്കാലവും നിലനില്‍ക്കണമെന്ന അത്യാഗ്രഹത്തിന്റേതുകൂടിയാകുന്നു ഈ പുസ്തകം.ഒരേ കടലിലെ കപ്പലുകള്‍ , ഓല, വേടന്റെ മകള്‍ തുടങ്ങി പതിനൊന്ന് കഥകളുടെ സമാഹാരം.

WRITE A REVIEW

Product name: Ore kadalile Kappalukal

Review title:



Your Ratings:

Your Message:




Book Reviews

  ഒരേ കടലിലെ കപ്പലുകൾ
By JASEELUDHEEN Ck
ഉച്ചയൂൺ കഴിഞ്ഞു കസേരയിൽ ഒന്നൂടെ നിവർന്നിരുന്നു.ചെറിയൊരു വായന കുറച്ചു ദിവസങ്ങളായുള്ള ശീലമാണ്.പതിയെ ഉച്ചമയക്കത്തിലേക്ക്‌ വഴുതി വീഴാറാണ് പതിവ്.പൂർത്തിയാകാത്തവ പിന്നീട് സ്വപ്നങ്ങളിൽ പൂർത്തീകരിക്കാലോ., നമ്മുടെ ചുറ്റുപാടുകൾ നമ്മുടെ സ്വന്തം എന്ന് പലപ്പോഴും തോന്നാറുണ്ട്.വൈകുന്നേരങ്ങളിലെ സ്ഥിരം ഇരിപ്പിടങ്ങൾ,വയൽ വരമ്പിലൂടെയുള്ള നടത്തങ്ങൾ ,തോടിനു കുറുകെയുള്ള നടപ്പാലങ്ങൾ, അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഗ്രാമീണ മുഖ ഛായയുടെ അടയാളങ്ങൾ വികസനമെന്ന അധിനിവേശത്തിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരിക്കൽ ശുദ്ധ ജലത്തിന്റെ ലഭ്യത വളരെ കുറഞ്ഞുവരുന്നു എന്ന റിപ്പോർട്ട് ഞാൻ കണ്ട ഭാവം നടിച്ചില്ല.നേരെ മറിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പൊരി വെയിലത്ത് റേഷൻ കടയിൽ കുടിവെള്ളത്തിന് ക്യൂ നിൽക്കേണ്ടി വരും എന്ന മുന്നറിയിപ്പ് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഇതൊരു മുന്നറിയിപ്പാണ് , എന്നോടും നിങ്ങളോടുമുള്ള പ്രകൃതിയുടെ മുന്നറിയിപ്പ്. ഇങ്ങനൊക്കെയാണെങ്കിലും മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ച് പച്ചയായ ഗ്രാമീണ കാഴ്ചകളിലൂടെ നടന്നു പോകുന്നു ,ഞാനെപ്പോഴും പറയാറുള്ള എന്റെ സ്വന്തം കടപ്പുറം,അവിടത്തെ ആൾക്കൂട്ടങ്ങൾ,എന്നെ സ്നേഹിക്കുന്ന തിരമാലയുടെ കുശലാന്വേഷണളിലൂടെ ഓരോ ദിവസവും കടന്നു പോകുന്നു. കസേര യിലെ വായന ഇന്ന് ക്ലെച്ച് പിടിച്ചെന്നു തോന്നുന്നു . എല്ലാ ദിവസവും ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഞാൻ കണ്ണ് വെറുതെ ചിമ്മി തുറന്നു, സത്യം.!! സ്വപ്നത്തിലല്ല എന്ന് ഉറപ്പായി. പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക് ഒന്നൂടെ നോക്കി "ഒരേ കടലിലെ കപ്പലുകൾ " കാലിക പ്രസക്തമായ പ്രമേയങ്ങൾ കഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് പ്രശസ്ത യുവ എഴുത്തുകാരൻ സുഭാഷ് ഒട്ടുംപുറം . തന്റെ ചുറ്റുപാടുകളെ അടയാള പ്പെടുത്തുകയും ,നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും കൂടിയാണ് ഇൗ കഥാസമാഹാരം. ഭാവിയിൽ ശുദ്ധജലം ഒരു സ്വപ്നമായി തീരും എന്ന മുന്നറിയിപ്പാണ് H2O എന്ന കഥയിലൂടെ മുന്നോട്ട് വെക്കുന്നത്. ലളിതമായ അവതരണത്തിലൂടെ യും ആശയങ്ങളുടെ മൂല്യം നഷ്ടപ്പെടാതെയും കൃത്യവും പക്വവുമാണ്.തീർച്ചയും വായിച്ചിരിക്കേണ്ട പുസ്തക മാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.എഴുത്തുകാരന് എല്ലാ വിധ നന്മകളും നേരുന്നു. സി കെ ജസീൽ

  Ore kadalile kappalukal
By Arjun Padikkal
Good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0