• Text
  • Text

POOKKALUDE PUSTHAKAM

By : M. SWARAJ



Book : POOKKALUDE PUSTHAKAM
Author: M. SWARAJ
Category : Reference, Best Sellers
ISBN : 9789354323096
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 22
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതിൽ അനാവരണം ചെയ്യുന്നു.

WRITE A REVIEW

Product name: Pookkalude Pusthakam

Review title:



Your Ratings:

Your Message:




Book Reviews

  
By Shelly Eldo Mathew

  പൂക്കളുടെ വിപ്ലവം
By Nisha Vijayan
സഖാവ് എം.സ്വരാജ് എന്ന ഇടതുപക്ഷ നേതാവിൻ്റെ പുസ്തകം ... 'പൂക്കളുടെ പുസ്തകം ' പേര് പോലെ തന്നെ മനോഹരികളായ പൂക്കളുടെ സൗന്ദര്യവും ചരിത്രവും അതി മനോഹരമായി വർണ്ണിക്കുന്ന പുസ്തകം. ലോകത്ത് നടന്ന പല യുദ്ധങ്ങളും ചരിത്രത്തിൽ പൂക്കളുടെ പേരിൽ നാമഥേയം ചെയ്യപ്പെട്ടു.. ജോർജിയയിലെ റോസ് വിപ്ലവം, പോർച്ചുഗീസിലെ കാർ നേഷൻ വിപ്ലവം, സൂര്യകാന്തി സമരം അങ്ങനെ നീളുന്നു പട്ടിക. ചരിത്രം പ്രകൃതിയിൽ അടയാളപ്പെടുത്തുന്നു പൂവിലും, മരങ്ങളിലും, ജീവ ജാലകങ്ങളിലും... പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു... തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.. പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂടെ ഒന്ന് കൂടി.. 'ഓരോ ഇതളിലെയും ചുവപ്പ് പൊരുതി മരിച്ച തമിഴൻ്റെ ഒരു തുള്ളി രക്തമാണ്????

  ഓർമപ്പൂക്കൾ
By Dileep VK
ചിരപരിചിതനായ, ഗൗരവക്കാരനായ ഒരു രാഷ്ട്രീയപ്രവർത്തകൻ പൂക്കളുടെ കഥ പറയുന്നു എന്ന കൗതുകമാണ് പൂക്കളുടെ പുസ്തകത്തെ എന്റെ വായനപഥത്തിലേക്കെത്തിച്ചത്. സജീവമായ രാഷ്ട്രീയ ഇടപെടലുകൾക്കിടയിലും സ്വരാജ് എഴുതിയ പുസ്തകം ഒരു ഗംഭീര വായനാനുഭവമാണ്. പുസ്തകയാത്ര തുടങ്ങുന്നത് ആളിക്കത്തുന്ന അഗ്നിപോലൊരു പൂവിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. ബാല്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രത്തിൽ കണ്ട ആ ദൃശ്യം കാർത്തികപ്പൂവ് എന്നറിയപ്പെടുന്ന മേന്തോന്നിയിലേക്കും രക്തരൂക്ഷിതമായ ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിലേക്കും നമ്മുടെ ഓർമകളെ നയിക്കുകയാണ്. സ്വരാജിന്റെ എഴുത്തുശൈലിയില്‍ ആകർഷണീയമായ കാര്യം പൊതുവെ നിസ്സാരമെന്നു പൊതുപ്രവർത്തകർ ചിന്തിക്കുന്ന ഒരു നിമിഷത്തിൽപോലും അയാൾ പൂവിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചേക്കാം എന്നതാണ്. അത് അവസാനിക്കുന്നതാകട്ടെ ചരിത്രത്തെയോ ആചാരണങ്ങളെയോ ബന്ധിപ്പിക്കുന്ന ഏതെങ്കിലും നിമിഷവുമായി ബന്ധപ്പെടുത്തിയാകും. ആസ്വാദകന്‍ എന്ന നിലയില്‍ നമ്മളെ ആ നിമിഷത്തില്‍ ഒപ്പം കൂട്ടാനും പിന്നീടദ്ദേഹത്തിന്റെ കൂടെ കൊണ്ടുപോകാനും സ്വരാജിന് കഴിയുന്നു. അത്തരമൊരു നിമിഷത്തിന്റെ ഉത്തരമായിരുന്നു ദൈവത്തിന്റെ പൂവെന്നും കണ്ണീരിൽ പിറന്ന പൂവെന്നും വിശേഷിപ്പിക്കപ്പെടുന്ന കാർണേഷൻ പുഷ്പം. സ്ത്രീപക്ഷപുഷ്പമെന്ന പ്രത്യേക മേൽവിലാസം കൂടി കാർണേഷൻ പുഷ്പം എടുത്തണിയുന്നതു അമ്മദിനത്തിന്റെ ഓർമപ്പൂക്കളായും വനിതാദിന അടയാളമായും ഒക്കെയാണ്. സ്വരാജിന്റെ ഓരോ പുഷ്പാന്വേഷണത്തിനുമൊടുവില്‍ എത്തിപ്പെടുന്നത് യഥാതഥ വിവരണത്തിനപ്പുറം വ്യത്യസ്താനുഭവങ്ങളുടെയും പുത്തന്‍ വിജ്ഞാനത്തിന്റെയും അനന്തമായ ഒരു ലോകത്തിലേക്കാണ്. ഒപ്പം ലോകചരിത്രത്തിലെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ നാൾവഴികളിൽ പൂക്കൾക്കും പ്രാധാന്യമുണ്ടായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ വായന. വായനാനന്തരം, നമ്മുടെ ചുറ്റും ഉണ്ടായിരുന്ന ഒരുപാട് പുഷ്പങ്ങളുടെ കഥയറിയാനുള്ള ആകാംക്ഷയോടെ നമ്മളും ഈ കുറിപ്പുകളോട് താദാത്മ്യം പ്രാപിക്കും.

  സൗരഭ്യം പരത്തുന്ന പുസ്തകം
By Sini Suni
ഒരു ജന പ്രതിനിധി എന്നതിനും അപ്പുറം എം.സ്വരാജ് എന്ന ഗ്രന്ഥകാരൻ പൂക്കളുടെ പുസ്തകത്തിലൂടെ പൂക്കളുടെ ലോകത്തിലേക്ക് നമ്മളെ കൊണ്ടു പോവുന്നു. പുസ്തകം തുടങ്ങുന്നതു തന്നെ ചെടികൾക്കും സസ്യങ്ങൾക്കുമിടയിൽ രക്തം ചിതറിത്തെറിച്ചുയർത്തചെറിയൊരു തീനാമ്പു പോലെയെന്ന മേന്തോന്നി പൂവിൻ്റെ വിശേഷണത്തിലൂടെയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവർ ചിത്രത്തിൽ ഏതോ ഒരു നിമിഷത്തിൽ കണ്ട രക്തച്ചുവപ്പണിഞ്ഞ്, കാഴ്ചയെ ഇളക്കിമറിച്ച മേന്തോന്നി പൂവിനെ വയനാട്ടിലെ ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്കുള്ള യാത്രക്കിടയിൽ നിന്നും ഗ്രന്ഥകാരൻ കണ്ടെത്തുന്നതു മുതൽ നാം ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത പൂവുകളുടെ മനോഹര ലോകം നമ്മെയും കാണിച്ചുതരുന്നു. ആറിതളുകൾ മാത്രമുള്ള കാർത്തികപ്പൂവും കടന്ന് മുള്ളുകൾ നിറഞ്ഞ റോസാപ്പൂവുകളിലൂടെ ചോര വാർന്ന് ഒഴുകിയ അസീസിയയിലെ ഫ്രാൻസിസിൻ്റെ നാട്ടിൽ മുള്ളുകളില്ലാതെ പൂക്കുന്ന റോസാപ്പൂവുകളുടെ അത്ഭുത ലോകവും നമുക്ക് കാണിച്ചുതരുന്നു. തൂവെള്ള നിറമുള്ള റോസ ചെഞ്ചുവപ്പായത് ഹവ്വയുടെ മുഗ്ധമായ ചുംബനത്തിലൂടെയാണെന്ന് പഴയ നിയമത്തിലെ ഏദൻ തോട്ടത്തിലൂടെ നാം നടക്കുമ്പോൾ കാണാം. ടി .പത്മനാഭൻ്റെ മഞ്ഞ നിറമുള്ള റോസാപ്പൂവിൻ്റെ സമൃദ്ധിയിലൂടെ പ്രണയത്തിൻ്റെ വിഷാദ മുഖമുള്ള ജി.ശങ്കരക്കുറുപ്പിൻ്റെ സൂര്യകാന്തി നമ്മെ മാടി വിളിക്കുന്നുണ്ട്. വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തിലൂടെ ഗ്രന്ഥകാരൻ നമ്മെ മാമ്പൂക്കളിലേക്കെത്തിക്കുന്നു. മെഴുകിൽ പൊതിഞ്ഞ് ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ച മാമ്പഴ ഭ്രമക്കാലം... സീത ദു:ഖിച്ചിരുന്ന ശിംശപ വൃക്ഷച്ചുവടിൻ്റെ യാഥാർത്ഥ്യത്തിലൂടെ ഔഷധഗുണമുള്ള അശോകത്തെ സംരക്ഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. അനേക ലക്ഷം മാമ്പൂക്കളിൽ നിന്നും അതിലും ചെറിയ കുഞ്ഞൻ പൂവായ വൂൾഫിയയുടെ ലോകവും അതിവിശാലമാണ്. മരണമില്ലാത്ത പൂക്കളെ കാണാൻ 50 കിലോമീറ്ററിലധികം കാൽനടയാത്ര നടത്തിയ ഗ്രന്ഥകാരനെ ഒട്ടൊരു അത്ഭുതത്തോടു കൂടിയെ നമുക്ക് കാണാൻ കഴിയുകയുള്ളൂ. മരങ്ങളുടെ അഗ്നിജ്വാലയുള്ള കാശ്മീർ ഏതു വെല്ലുവിളികളെയും അതിജീവിക്കുമെന്ന് പറഞ്ഞു കൊണ്ട് പല വിശേഷണങ്ങളുമായി ജ്വലിച്ചുയരുന്ന ചിനാർ മരങ്ങളുടെ ചുവട്ടിൽ പൂവു പോലുള്ള സ.സ്വരാജിൻ്റെ പൂക്കളുടെ പുസ്തകം സൗരഭ്യം പരത്തി വിരമിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0