• Text
  • Text

PROTHASEESINTE ITHIHASAM

By : VINOY THOMAS



Book : PROTHASEESINTE ITHIHASAM
Author: VINOY THOMAS
Category : Novella
ISBN : 9789364875714
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 6
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, 'ചുരുളി' എന്ന സിനിമയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമ്മവും കൗശലവും നിറഞ്ഞ രചനകൾ.

WRITE A REVIEW

Product name: PROTHASEESINTE ITHIHASAM

Review title:



Your Ratings:

Your Message:




Book Reviews

  പ്രോത്താസീസിൻ്റെ  ഇതിഹാസം - നോവൽ -വിനോയ് തോമസ്
By Vaisakh Jayakumar
" സിനിമ കണ്ടു വഴി തെറ്റുന്ന യുവ തലമുറ " കുറച്ചു നാളുകൾ ആയി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത. എന്നാൽ നോവൽ വായിച്ചാൽ വഴി തെറ്റുകയോ വഴിമുട്ടുകയോ ചെയ്യുമോ എന്നാണ് പ്രോത്താസീസ് വായിച്ചപ്പോൾ മനസ്സിൽ ഉണർന്ന ശങ്ക.മാണി കോൺഗ്രസ് കാരനായി വല്യ കുഴപ്പം ഇല്ലാതെ സർവ്വസമ്മതനും മികച്ച കുടുംബസ്ഥനും പഞ്ചായത്തു മെമ്പർ ഒക്കെ ആയി കഴിഞ്ഞു കൂടിയിരുന്ന പ്രോത്താസീസ്നു വല്യ ഒരു പരീക്ഷണ കാലഘട്ടം ആണ് മാണി കോൺഗ്രസ് ഇടതു പക്ഷത്തേക്ക് മാറിയപ്പോൾ ഉണ്ടായത്. പുസ്തകചർച്ചകളും സാഹിത്യമേളകളും ഈ ലോകത്തു നടക്കുന്നുണ്ട് എന്ന് പോലും അറിയാതിരുന്ന ഒരു ലോകത്തു നിന്നും അതിൽ പങ്കെടുക്കുകയും സംസാരിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എടുത്തു എറിയപ്പെടുന്നുണ്ട് പാവം പ്രോസി. അത്യാവശ്യം പുസ്തകങ്ങൾ വായിക്കുകയും സാംസ്കാരികമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സാധാരണക്കാർക്കുപോലും അതിശയം ജനിപ്പിക്കുന്ന പ്രയോഗങ്ങളും ആയി ഒരു സമാന്തര ബുദ്ധിജീവി ലോകം ഇവിടെ നിലകൊള്ളുന്നു. " കാഫ്കയോളം വരുമോ കാഫ്കയിൽ ഇട്ടതു" "നമ്മളിടങ്ങൾ" "ഗുൽമോഹർ പൂത്ത വഴികൾ " " പെണ്ണേ നീ തീ ആവുക" സംസാരത്തിൽ ഇടയ്ക്കിടയ്ക്ക് ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കുന്നവർ .ഒരു കാലഘട്ടത്തിനു ഇപ്പുറമുള്ള അല്ലെങ്കിൽ സാധാരണ ഭാഷയിൽ എഴുതപ്പെട്ട എന്തിനെയും തുറന്നുപോലും നോക്കാതെ ചവറെന്ന് ചാപ്പകുത്തുന്ന സാഹിത്യത്തിൻ്റെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാർ.ഈ ലോകത്തു എത്തിയ പ്രോസിക്കു എല്ലാം വേറിട്ട കാഴ്ചകൾ ആയിരുന്നു. ഇവർ പറയുന്നതൊക്കെ ആവാം യഥാർത്ഥ ജീവിത ദർശനങ്ങൾ എന്ന് അയാൾ കരുതി.അസ്തിത്വദുഃഖം എന്നത് അസ്ഥി സംബന്ധമായ ഒരു രോഗം ആണെന്ന് അയാൾ പ്രസംഗിച്ചു പോയി. അതിൽ നിന്ന് നേരിട്ട അപമാനഭാരത്താൽ അയാൾ ഖസാക്കിൻ്റെ ഇതിഹാസം വായിക്കുകയും നിരൂപണങ്ങളിൽ തലപൂഴ്ത്തിയും ബുദ്ധിജീവികളോട് കഷ്ടപ്പെട്ട് കൂട്ടുകൂടാനും തീരുമാനിക്കുന്നു . അത് അയാളെ കൊണ്ടെത്തിച്ചത് തൻ്റെ കുടുംബം പിരിച്ചു വിടുക എന്ന തീരുമാനത്തിൽ. ഇത്തരത്തിൽ കടുത്ത സാമൂഹിക വിമർശനങ്ങളും കപട ബുദ്ധിജീവി ചമയലുകളും ഒക്കെ പൊളിച്ചു പറഞ്ഞു കൊണ്ട് നോവൽ മുന്നേറുന്നു. ഖസാക്കിലെ രവി നല്ലവനോ കെട്ടവനോ എന്ന് ചർച്ച ചെയ്യുകയല്ല നോവൽ. അത് ഒരു കഥാപാത്രം ആണെന്നും അതിൻ്റെ സൃഷ്ടാവ് അപ്പോൾ ഉള്ള തൻ്റെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും അനുസരിച്ചു സൃഷിടിച്ചതാണെന്നും ഉള്ള ബോധം ആണ് വേണ്ടതും ആണെന്നാണ്. അധ്വാനിച്ചു ജീവിക്കാൻ മടി ഉള്ളവരുടെ സൂത്ര പണിയാണ് കലാസൃഷ്ടികളിൽ നിന്നും ജീവിത ദർശനങ്ങൾ എടുത്തു അരാജകവാദപരമായി ജീവിക്കൽ. എന്ന മനോഹരമായി പറഞ്ഞു വയ്ക്കുന്നു വിനോയ് ആശാൻ.       നല്ലവരുടെ നഗരം എന്ന നന എന്ന നോവെല്ല കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുളി എന്ന ചലച്ചിത്രത്തിന് ആധാരമായ കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയ്ക്ക് എതിർ കഥയാണ് നന. ഇവിടെയും സജീവൻ ഗുസ്തി എന്ന പേരിൽ നനയിലെ ഒരേഒരു കുറ്റവാളിയെ പിടിക്കാൻ എത്തുന്നുണ്ട്. നന എതിർകഥകളുടെ രസം സമ്മാനിക്കുമ്പോൾ പ്രോത്താസീസ് സമ്മാനിക്കുന്നത് മികച്ച ഒരു വായനാനുഭവമാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0