• Text
  • Text

PUTTU

By : VINOY THOMAS



Book : PUTTU
Author: VINOY THOMAS
Category : Novel
ISBN : 9789353904098
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 11
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹399.00 ₹450.00 11% off





Book Summary

കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

WRITE A REVIEW

Product name: PUTTU

Review title:



Your Ratings:

Your Message:




Book Reviews

  കാത്തിരിപ്പ്
By Renjan Pillai
കാത്തിരിക്കുകയായിരുന്നു ഇൌ പുസ്തകത്തിനുവേണ്ടി. ഓര്ഡര് ചെയ്തു...

  തുടക്കത്തിന്റെ ഓർമ്മ : പുറ്റ്
By BOBIN SAJI GEORGE
മനുഷ്യരുടെ കഥ ഏതു സംസ്‌കാരത്തിലും ഒന്നാണ്. അത് ബന്ധങ്ങളെപ്പറ്റി ആകാം, സമ്പത്തിനെപ്പറ്റി ആകാം, കൃഷി , തൊഴിൽ അങ്ങനെ എന്തിനെപ്പറ്റിയും. കേരളത്തിലേക്ക് വരുമ്പോൾ പുതിയ ഇടങ്ങളിലേക്ക് മനുഷ്യർ നടത്തിയ കുടിയേറ്റങ്ങൾ ഈ ചൂണ്ടുപലകൾക്ക് അനുസരിച്ചു കണ്ണിമണ്ണിലേക്ക് ഉള്ള പുതിയ പറിച്ചുനടലുകൾ ആണ്. അങ്ങനെ ‘പെരുമ്പാടി’എന്ന കുടിയേറ്റ ഗ്രാമം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.ഇത് ഒരു നായകന്റെയോ നായികയുടെയോ മാത്രം കഥയല്ല. ഒരു കൂട്ടം മനുഷ്യരെ മാത്രം പറഞ്ഞുപോകുകയും അല്ല. “നവീകരണഭവനം " എന്ന് പേരുള്ള വീട് , പുറ്റ് , ആ പുറ്റ് ലെ ഉറുമ്പുകൾ , ഇലുമ്പൻപുളി, പുഴ, നമ്മൾ അനുഭവിച്ച പ്രളയം , ഇവരുമെല്ലാം നമ്മോടു കഥ പറയുന്നു. ‘കരിക്കോട്ടക്കരി’ ൽ നിന്ന് ‘പുറ്റ്’ ലേക്ക് എത്തുമ്പോൾ വിനോയിയുടെ കഥാപാത്രങ്ങൾ കുറച്ചൂടെ സ്വതന്ത്രർ ആണ്.നമുക്ക് ചുറ്റും നമ്മൾ കാണുന്ന ജീവിതങ്ങൾ , 'സദാചാരം' എന്ന കൃത്രിമ കണ്ണാടി മാറ്റി തികച്ചും പച്ചയായ ജീവിതങ്ങൾ. അത് മാത്രമാണിവിടെ. മധ്യസ്ഥനായ പോൾസാർ , ജെറമിയാസ് പോൾ, ഭവാനിദൈവം, നീരു ജോസഫ്, ജലഗന്ധർവനായ കൊച്ചരാഘവൻ , പുതിയ നിയമ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗങ്ങളായ ബൗസിലി വക്കീൽ , ലൂയിസ് മുതലാളി ഇങ്ങനെ സമൂഹത്തിന്റെയും ജീവിതത്തിന്റെയും വലിയ ഒരു പരിച്ഛേദം പുറ്റ് നമുക്ക് കാണിച്ചു തരുന്നു. "തന്നെക്കാൾ ഭാരം ചുമക്കുന്ന ഉറുമ്പുകൾക്ക് അവരുടെ താവളമായ പുറ്റ് ലേക്കുള്ള യാത്രയിൽ തടസ്സമാകുന്ന കല്ലിനെ ഒഴിവാക്കാൻ ചുറ്റിപോകാവുന്നതേ ഒള്ളു, പക്ഷേ അവ ഭാരവും വലിച്ചു കല്ലിനുമുകളിലൂടെ വലിഞ്ഞുകേറി പോകും ". ജീവിതത്തിൽ നമ്മളും ഇങ്ങനെ തന്നെ.

  പുറ്റിനുള്ളിലെ ഇരുകാലിയുറുമ്പുകൾ
By Sreejith Sivaraman
ഒരു ഉറുമ്പു പുറ്റാണ് പെരുമ്പാടി, ഒരു വാതിലിൽ നിന്നും തുടങ്ങി അകത്തു കയറുമ്പോൾ ശാഖോപശാഖകളും, കൈവഴികളുമായി തിരിഞ്ഞ് പലയിടങ്ങളിലേക്ക് തുറക്കുന്ന ഉറുമ്പു പുറ്റ്, ചില സമയങ്ങളിൽ പുറ്റിനുള്ളിൽ നിന്നും ചിറകു വച്ച് പറക്കുന്ന ഉറുമ്പുകളുണ്ട്, പെരുമ്പാടിയിലെ ഇരുകാലിയുറുമ്പുകളായ ചിലരെ വായനയിൽ തോന്നിയ കൗതുകത്താൽ അയാളപ്പെടുത്താൻ നോക്കി, കണ്ണിൽ ഇനിയും പെടാതെ കിടക്കുന്നവർ ഇനിയുമുണ്ടാകാം I) കുമ്മണ്ണൂർ പോൾ സാർ 2) പിടിയത്താനി വർഗ്ഗീസ് സാർ 3) ജറേമിയാസ് 4 ) ഭവാനി ദൈവം 5) അണുങ്ങു രാജൻ 6) ഷൈല 7) കല്ലറയ്ക്കൽ വേലു 8) സിസിലി 9) ചന്ദ്രി 10) വാച്ചി 11) ബ്രഹ്മഗിരി സ്വാമി 12) പുറവയലിലെ പയ്യൻ 13) ദേവ 14) പോലീസുകാരൻ 15) കുഞ്ഞു വർക്കിച്ചേട്ടൻ 16) എൽസി 17) കത്രീന ചേടത്തി 18) അരുൺ 19 ) ചിന്ന വല്യമ്മച്ചി 20) ലക്ഷ്മണൻ വൈദ്യർ 21 ) കുട്ടായി 22) പ്രസന്നൻ 23) രാധാമണി 24) ഔത 25) തെയ്യ 26) ലോനച്ചൻ 27) ഓനാച്ചൻ 28) അമ്മായി അമ്മ 29) ചന്ദന പാപ്പൻ 30) ഈപ്പൻ 31) കുഞ്ഞി 32) തെരുവ മാത്തു 33) മാച്ചോലിൽ കാർന്നോര് 34) നീറുകുഴി അച്ചൻ 35) പടുക്ക കുട്ടിച്ചേട്ടൻ 36) ചെറുകാനായി കാർന്നോര് 37) ചേട്ടത്തി 38) കുഞ്ഞു വർക്കി 39) രാജപ്പൻ വൈദ്യർ 40)പുളിയന്തറ അച്ചൻ 41) മലയാനി കുഞ്ഞേപ്പ് 42) പേരട്ട പണിക്കൻ 43) ഇ.പി ലൂക്ക 44) ഒറോത 45) മണിയേലി ജോസ് 46) ഓലിച്ചിറ വക്കൻ 47) നീലന്താനം കറിയ 48) മോളി 49) മോളിയുടെ അമ്മ 50) ചന്ദ്രാധരൻ ഡോക്ടർ 51) ഉപ്പിക്ക 52) താന്നിതാനം പൗലോസ് 53) ചെട്ടിമന ജോർജ് 54) പൂടച്ചന്ദ്രൻ 55) ചെറിയാനെഞ്ചിനിയർ 56) മൊരിഞ്ചൻ പൈതൽ 57) കല്ലുവഴി കുട്ടിച്ചൻ 58) മാത 59) കൊച്ച രാഘവൻ 60) നിരങ്ങി രവി 61) ചെറിയാൻ 62) വെള്ളത്തിൽ മാടൻ 63)കുള്ളത്താൻ 64) അമ്മിണി 65) ലിസി 66) അയ്യപ്പൻ 67) ആട്ടത്തുമണ്ണിൽ ഗ്രേസി 68) ഉത്തമൻ 69) രഞ്ജിത്ത് 70) കുഞ്ഞാണ്ടി 71) വി.എൻ രാമാനുജൻ 72) ഗണേശൻ 73) ഇറുക്കി ലീല 74) യൂസഫ് 75) പ്രഭാകരൻ 76) രാമൻ നമ്പ്യാർ 77) വേങ്ങാട്ടുകാരൻ ചെട്ടിയാര് 78) പാറുകുരിക്കത്തി 79) പൊന്നൻ കുരിക്കൾ 80) സ്വർണ്ണ മനുഷ്യൻ 81) കൊടംകാച്ചി അപ്പച്ചൻ 82) രാരി 83) ചെല്ലപ്പൻ പണിക്കൻ 84) കൊട്ടൻ സണ്ണി 85) സണ്ണിയുടെ ഭാര്യ 86) സുനി 87) രാധാമണി 88) ബ്രോക്കർ കുര്യാച്ചൻ 89) മുക്കുവൻ 90) ഭാര്യ 91) ഇടക്കാരി പെണ്ണമ്മ 92) മാച്ചോലിൽ തങ്കച്ചൻ 93) മാച്ചോലിൽ കാർന്നോര് 94) നീരു ജോസഫ് 95) ഒരപ്പാൻകുണ്ടിൽ തോമസ് 96) ചെമ്പൻ തൊട്ടിക്കാരൻ    ചെറുക്കൻ 97) അനിൽ 98) മലയാനി സജി 99) പിട്ടൻ കണിശൻ 100)രൈരു നായരാശാൻ 101) വണ്ണാൻ വൈദ്യൻ 102) കപ്യാർ 103) സാജു പുൽപ്പള്ളി 104) സുനി 105) ചന്ദ്രപ്പുര മാണി 106) ചുഴലി മനോഹരൻ 107) പെരുതേരി 108) കളരിയാശാൻ 109) മണത്തണ കർമി 110) പുളിയേലി ക്ലാര 111) റോബിൻ 112) ചാരപ്പാടം മോനിച്ചൻ 113) അപ്പം മേരി 114) പ്രീത 115) ജസി 116) ഫിലിപ്പ് 117) ലാലു 118) എം.പി ചാത്തുണ്ണി നമ്പ്യാർ 119) സിജോ 120) പുളിക്ക വാസു 121) ഇരിപ്പയിൽ റെജി 122) സിൽവി 123) മനോജ് 124) മണിയേല ജോസ് 125) അവുതക്കുട്ടി 126) വെട്ടിയറ തങ്കൻ 127) സാവിയോ 128) ചെറുകാനാ സോജൻ 129) പുളിയേൽ റോബിൻ 130) മറുകുഴി താരു 131)റെയ്സൺ 132) ബൗസിലി വക്കീൽ 133) താനിത്താനം ഗർവാസീസ് 134) അഖിൽ 135) സഖാവ് കൃഷ്ണൻ 136) ഗോപാലൻ നമ്പ്യാർ 137) ഇണ്ണുമ്മൻ യശ്മാൻ 138) മാധവി 139) അമ്പു 140) ചാത്തു നമ്പ്യാര് 141) കാർത്ത്യായനി 142) ശ്രീധരൻ 143) കൃഷ്ണൻ നമ്പ്യാർ 144) റോജിൻ സക്കറിയ 145) വാടിക്കൽ ബാലകൃഷ്ണൻ 146) ലൂയീസ് 147) സോഫിയ 148) ചൂർണ്ണിയിൽ ജോസ് 149) മോളി 150) സൈനുദ്ധീൻ 151) മുരിക്കു മാപ്പിള 152) ഷുക്കൂർ ഹാജി 153) ഉപ്പിക്ക 154) ചെട്ട്യാരു കാക്ക 155) അയിഷ 156) ചുടു കടലപ്പരീത് 157) ചേക്കു 158) സൈനബ 159) ചാരന്താനം മോൻസി 160) ബീന 161) ഡോ. പ്രിൻസ് അഗസ്റ്റിൻ 162) റോസിലി 163) കുതിര മുതലാളി 164) അഗസ്തി 165) ഇഷ്ട സ്വരൂപാനന്ദ 166) കനകൻ സേവാത്മാവ് 167) ഉരുപ്പുമാലിൽ മാണി 168) ജോൺസൺ മാഷ് 169) വേലപ്പൻ സാറ് 170) പ്യൂൺ ഭാസി 171) കമലാക്ഷിയേച്ചി 172) ബാലേട്ടൻ 173) ചന്ദ്രി 174) ഇരു വിരളൻ ആണ്ടി 175) അമ്മത്തി 176) താറാവുകാരൻ ചാക്കോ 177) ട്രൗസർ മുതലാളി 178) പുന്നൂസ് 179) റോസക്കുട്ടി 180) ലോറൻസ് 181) മട്ടന്നൂരുകാരി റസിയ 182) മൂരി രാവുണ്ണി 183) ചീതരൻ നമ്പ്യാർ 184) അമ്പറോസ് 185) വേലപ്പാണ്ടി 186) കൊച്ച ബിജു 187) ഇലമുളച്ചി റാണി 188) നിർമ്മല 189) ഷൈബി 190) ബിജുവിൻ്റെ ഭാര്യ 191) എൻ.വി രവികുമാർ 192) മഞ്ഞപ്പതാലിൽ ശൗര്യാച്ചൻ 193) ഫിലോമിന മദർ 194) അബ്രഹാം മഞ്ഞപ്പതാലിൽ 195) വത്സ 196)എലിസബത്ത് 197) മാലൻ ഔസേപ്പ് 198) എഫ്.സി കുരുവിള 199) പുള്ളോലിക്കൽ ജീജോ 200) ബാർബർ മാത്യൂസ് 201) ഉനൈസ് 202) രാജേഷ് 203) സുമതി 204) ആൻ്റണി മെമ്പർ 205) വല്യാറത്തു കൊച്ച് 206) രഞ്ജിനി 207) ധൂപേഷ് 208) ജിൻഷാദ് 209) സക്കീർ 210) കോഴിപ്പീടികക്കാരൻ സുബൈർ 211) ജുബൈരിയ 212) ഐപ്പു ജോബി 213) ത്രേസ്യാ സിസ്റ്റർ 214) രാജേന്ദ്ര സൗക്കാർ 215) ആദി കുടകൻ സായിപ്പ് 216)പുണ്ടമ്മ 217) രാവൂട്ടി പുറ്റിനെ മനോഹരമാക്കുന്നത് മനുഷ്യർ മാത്രമല്ല, ഉറുമ്പുകൾ, പശുക്കൾ, മീനുകൾ, പക്ഷികൾ, സസ്യങ്ങൾ, ദൈവങ്ങൾ, അങ്ങിനെ ചുറ്റും കാണുന്നതെല്ലാം മനുഷ്യരുടെ ജീവിതവുമായി അത്രയും ചേർന്നു നിൽക്കുന്നു. പെരുമ്പാടിയെന്ന പുറ്റിൽ നിന്നും ശാലമന എന്ന പുറ്റിൻ്റെ ചെറിയ രൂപത്തിലേക്ക് മാറുമ്പോഴും ലോകത്തെല്ലായിടത്തും ഇത്തരം പുറ്റുകൾ ഉണ്ടായിരിക്കാം, വിശപ്പിനേപ്പോലെ തന്നെയുള്ള ശരീരിക ആവശ്യം ഇണചേരലാണ് എന്നും കാലമെത്ര കഴിഞ്ഞ് പുറമേ ലോകമെത്ര നവീകരിക്കപ്പെട്ടാലും മനുഷ്യകുലത്തിൻ്റെ ഇണയോടുള്ള വിശപ്പ് മാറാതെ പുതിയ മേഖലകളിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിയ്ക്കും, '


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0