• Text
  • Text

VEMBANADINTE THEERANGALIL ( PRINT ON DEMAND )

By : ABRAHAM CHACKO



Book : VEMBANADINTE THEERANGALIL ( PRINT ON DEMAND )
Author: ABRAHAM CHACKO
Category : Novel
ISBN : 9789354329517
Binding : Normal
Publishing Date : 17-02-2022
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 250
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹240.00 ₹240.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 45 days once ordered.



Book Summary

''ഒക്കത്തിനേം തച്ചോടിക്കണം... ഇവറ്റകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ പറ്റില്യ...'' -- ഇണ്ടന്‍ തുരുത്തില്‍ ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരി ''മുള്‍ക്കാടുകള്‍ക്കടിയില്‍ ഇപ്പോഴും അസ്ഥി പñരങ്ങള്‍ കിടപ്പുണ്ടാവും. നമ്മുടെ അതേ ആവശ്യങ്ങള്‍ പറഞ്ഞ് ഈ വഴിയില്‍ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ ആത്മാക്കള്‍ ഇവിടെ അലയുന്നുണ്ടാവും.'' -- ചിറ്റേടത്തു ശങ്കുപിള്ള ''ചിതലുകള്‍ ഉത്തരം തിന്നുതീര്‍ത്തു. പെരുച്ചാഴി കള്‍ ഇല്ലങ്ങളുടെ അസ്തിവാരം തുരന്നു. വെളിച്ചം കേറാത്ത മുറി കളുണ്ടവിടെ. ശുദ്ധവായു അനുവദിക്കാത്ത ജനലുകളുണ്ടവിടെ'' -- രാമന്‍ ഇളയത് ''എന്റെ കണ്ണുകള്‍ പൊട്ടിച്ചതുകൊണ്ട് അവരുടെ തനിനിറം ആരും കാണില്ലെന്നാണ് അവരുടെ തെറ്റിദ്ധാരണ. അവര്‍ക്കുള്ള മറുപടി കള്‍ പിറകെ വരുന്നുണ്ട്. ഞാന്‍ ഇവിടൊക്കെത്തന്നെ ഉണ്ടാവും...'' -- ആമചാടി തേവന്‍ 1924-25 ലെ വൈക്കം സത്യാഗ്രഹ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചു കടന്നു പോയ ദേശസ്‌നേഹികളുടെ കൂട്ടായ്മകളുടെയും ത്യാഗങ്ങളു ടെയും വിസ്മരിക്കപ്പെട്ടുപോയ കഥകള്‍ ഇവിടെ പുനര്‍ജനിക്കുന്നു. വേമ്പനാട് കായലിന്റെ തീരങ്ങളിലെ മനുഷ്യരുടെ പരസ്പര സ്‌നേഹത്തിന്റെയും അദ്ധ്വാനത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും ദുരയുടെയും ചെറുത്തുനില്പിന്റെയും കഥകള്‍.

WRITE A REVIEW

Product name: Vembanadinte Theerangalil ( Print On Demand )

Review title:



Your Ratings:

Your Message:




Book Reviews

  വേമ്പനാടിന്റെ തീരങ്ങളിൽ
By Rahul Anil
'വേമ്പനാടിന്റെ തീരങ്ങളിൽ' നോവൽ വെബ് സീരീസ് ആയി പ്രസിദ്ധീകരിച്ച സമയത്തുതന്നെ വായിക്കുവാൻ സാധിച്ചിരുന്നു.അറിയാതെ പോവുമായിരുന്നു ഒരുപാട് കഥകൾ ഈ നോവലിലൂടെ അറിയാൻ കഴിഞ്ഞു. വൈക്കം സത്യാഗ്രഹസമരത്തിന്റെ കഥകളോടൊപ്പം ജീവനുള്ള കഥാപാത്രങ്ങളായി പത്രോസും, സാറാമ്മയും, പരമുവും, ജാനുവും, പാപ്പിയുമൊക്കെ നമുക്ക് ചുറ്റും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അഹിംസയുടെ സമരവുമായിട്ടെത്തിയ ആമചാടി തേവനും, രാമൻ ഇളയതും അന്ധരായി തിരിച്ചുപോകേണ്ടിവരുന്നത് കരളലിയിക്കുന്നതാണ്. ആശംസകൾ രാഹുൽ

  വൈവിധ്യങ്ങളായ സ്ത്രീ കഥാപാത്രങ്ങളുടെ നോവൽ
By Abhijit Kumar
വൈവിധ്യങ്ങളായ സ്ത്രീകഥാപാത്രങ്ങളെകൊണ്ട് സമ്പന്നമായ നോവലാണ് 'വേമ്പനാടിന്റെ തീരങ്ങളിൽ' മദ്യപാനത്തിലേക്ക് വഴുതിവീഴുന്ന ഭർത്താവിനെ കണ്ട് അവർ തളർന്നില്ല; കുറ്റം പറഞ്ഞു വീടിന്റെ സമാധാനം കെടുത്തിയില്ല. സ്നേഹം കൊണ്ടും പ്രായോഗികത കൊണ്ടും കുടുംബത്തെ തിരിച്ചുപിടിക്കുന്ന അന്നാമ്മ ശക്തയായ കഥാപാത്രമാണ്. "അച്ചായൻ വിശ്രമിച്ചോളൂ; കുറെ അധ്വാനിച്ചതല്ലേ" എന്ന് പറഞ്ഞു പണിക്കാരോടൊപ്പം പറമ്പിലേക്കിറങ്ങുന്ന അന്നാമ്മ സ്ത്രീശക്തിയുടെ നേർക്കാഴ്ചയാണ്. ചാരായക്കുപ്പി ഉയർത്തിക്കാട്ടി, ഇതാർക്കെങ്കിലും വേണോ എന്ന് ഉറക്കെ ചോദിക്കുമ്പോൾ, അവരുടെ ഭർത്താവു പോലും മറുപടി പറയുന്നില്ല. "ആർക്കും വേണ്ടെങ്കിൽ ഇതങ്ങു കളഞ്ഞേക്കാം" അവർ കുപ്പി എറിഞ്ഞുകളഞ്ഞിട്ടു പറയുന്നു " മലവെള്ളം വന്നു എല്ലാം നശിച്ചിരിക്ക്യാ. ഒരു കൈ തന്നാൽ ഇതൊക്കെ പെട്ടെന്ന് നേരെയാക്കാം." കാര്യങ്ങൾ സ്വന്തം കൈകളിലേക്കെടുത്ത ഒരു കുടുംബിനിയുടെ ഉറച്ച സ്വരം. എന്നാൽ ജാനുവിന്റെ ജീവിതം, വിധിയുടേയും മനുഷ്യരുടെയും തീരുമാനങ്ങൾക്കൊപ്പം ഒഴുകിയകലുന്നതാണ് കാണുന്നത്. ഭർത്താവ് മരിച്ചു, മൂന്ന് പെൺകുട്ടികളുമായി അനാഥയായി നിൽക്കുന്ന ജാനു.ഒരു ബന്ധുവിന്റെ വാക്കിൽ വിശ്വസിച്ചു, ഉള്ളതൊക്കെ വിറ്റ തുകയും നൽകി, അയാളുടെ പിന്നാലെ കുട്ടികളുമായി മധുരയിലേക്ക് പോകുന്ന ജാനു. കഥാകാരൻ അവരെപ്പറ്റി പിന്നീട് പറയുന്നില്ലെങ്കിലും,. വായനക്കാരന്റെ ഓർമയിൽ നിന്ന് ആ രംഗം മായുന്നില്ല. ധൃതിയിൽ മുൻപിൽ നടക്കുന്ന ഗോവിന്ദന്റെ ഒപ്പമെത്താൻ പാടുപെടുന്ന ജാനുവും മൂന്ന്‌ പെൺകുട്ടികളും. ദാമ്പത്യജീവിതത്തിൽ പരാജിതയായി, ഗാർഹിക പീഡനത്തിന് ബലിയാടായി ജീവൻ നഷ്ടപ്പെടുന്ന റോസമ്മ, വിവാഹാനന്തരം സ്വന്തം വീട്ടിൽ നിന്ന് തിരസ്കരിക്കപ്പെട്ടു പോവുന്നതിന്റെ നേർക്കാഴ്ചയാണ്. തെയ്യാമ്മക്ക് മകളോട് കുറച്ചുകൂടി കനിവ് കാട്ടാമായിരുന്നു. അവളുടെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാമായിരുന്നു. "അയാൾക്ക് ആവില്ല " എന്ന് പറഞ്ഞു ഒത്തിരി പറയാതെ കഥ മുന്നോട്ടു പോയി. മീനച്ചിലാറിലേക്ക് പന്നഗം തോടൊഴുകിയിറങ്ങുന്നേടത്തെ റോസമ്മയുടെ വീട്ടിൽ, ഇടവകപ്പള്ളിയിലെ വലിയ കുരിശിനും, കറുത്ത പുറംചട്ടയിട്ട സത്യവേദപുസ്തകത്തിനും അരികിലെ ശവപ്പെട്ടിയിൽ റോസമ്മ ശാന്തമായി ഉറങ്ങും പോലെ കണ്ണുകളടച്ചു കിടക്കുന്നതാണ് തെയ്യാമ്മയും പാപ്പിയും കാണുന്നത്. പാപ്പിയുടെ ദുഃഖം ക്രോധമായി വളർന്ന്, തെയ്യാമ്മയുടെ വായടപ്പിക്കുന്നതും, അതൊരു കൊലപാതകത്തിലേക്കെത്തുന്നതുമൊക്കെ നാം വായിക്കുന്നു. വൈക്കം സത്യാഗ്രഹത്തിന് പോയ പത്രോസിനെ സാറാമ്മക്കു നഷ്ടപ്പെടുകയാണ്. ഭർത്താവിന്റെ സാമീപ്യമില്ലാതെ മകനെ പ്രസവിക്കുന്നു. സ്വന്തം അപ്പനും, അമ്മയും, സഹോദരനും പുനർവിവാഹത്തിന്റെ കരുക്കൾ നീക്കുമ്പോൾ, ആ പാവം പെണ്ണ് എന്ത് ചെയ്യുമെന്ന് നാം ആശങ്കപ്പെടും. എല്ലാം കൈവിട്ടുപോയി എന്ന് വിചാരിച്ചേടത്തു അവൾ ജീവിതത്തിലേക്ക് കണ്ണ് തുറക്കുകയാണ്. സ്വന്തം ജീവിതത്തിന്റെ ഏറ്റവും വലിയ തീരുമാനങ്ങൾ സ്വന്തം തന്നെ ആവണമെന്ന് തീരുമാനിക്കുന്നേടത്തു അവളെ സഹായിക്കുവാൻ ഈ ലോകം കൂട്ട് ചേരുന്നു. സാറാമ്മയുടെ ജീവിതം അവൾ തന്നെ മാറ്റിയെഴുതി. ജനിച്ചു വളർന്ന വീട് ഉപേക്ഷിക്കുന്ന, അവളുടെ ധീരമായ കാൽവെയ്പുകൾ മൂലം, തകർന്നു പോയെന്നു വായനക്കാർ ആശങ്കപ്പെട്ടിരുന്ന അവളുടെ ജീവിതം വീണ്ടും തളിരിടുന്നു. അപ്പന്റെ പൊങ്ങച്ചത്തിനും, സഹോദരന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തു, ദൈവം കൂട്ടിച്ചേർത്തത് മനുഷ്യനായി പിരിക്കരുത് എന്ന സത്യത്തിലേക്കെത്തിച്ചേരുന്നു. പഞ്ചമിയെന്ന പാവാടക്കാരിയുടെ കുസൃതിയും, കരുതലും, കൗമാരത്തിന്റെ ചാഞ്ചല്യവുമൊക്കെ നോവലിൽ ഒരു ഇളം കാറ്റുപോലെ കടന്നു പോകുന്നു. തിരിച്ചു നൽകിയ മാങ്ങാമാലയും, മഞ്ഞപ്പനിനീർപുഴപ്പവും അവളുടെ മറക്കാനാഗ്രഹിച്ച കുറെ ഓർമകളുടെ അടയാളക്കുറിപ്പുകളായി. രാമൻ ഇളയത്തിന്റെ ഹൃദയം കവർന്ന സാവിത്രിയുടെ കഥ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ഒരു താമര പൂവുമായി അവൾ നോവലിൽ നിന്ന് പെട്ടെന്ന് ഓടിയൊളിച്ചു. ചുരുക്കത്തിൽ, വൈവിധ്യങ്ങളായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരമായ നോവലാണ് 'വേമ്പനാടിന്റെ തീരങ്ങളിൽ' അഭിജിത് കുമാർ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0