• Text
  • Text

1128IL CRIME 27

By : THOMAS C. J.



Book : 1128IL CRIME 27
Author: THOMAS C. J.
Category : Drama, Books To BUY under 100
ISBN : 9788171309443
Binding : Normal
Publishing Date : 16-05-2024
Publisher : DC BOOKS
Edition : 33
Number of pages : 78
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

1128-ൽ ക്രൈം 27 മലയാള നാടകങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ധീരമായ പരീക്ഷണമായി ഇന്നും നിലകൊള്ളുന്നു. പല തട്ടുകളിൽ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന കഥാപാത്രങ്ങൾ ഒന്നിച്ചു വരുമ്പോഴത്തെ വിഭ്രാന്തികമായ അവസ്ഥ കൈവിട്ടുകളയാതെ തന്നെ ഗൗരവമേറിയ ഒരു പ്രശ്‌നം അവതരിപ്പിക്കാൻ ഈ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്.

WRITE A REVIEW

Product name: 1128IL CRIME 27

Review title:



Your Ratings:

Your Message:




Book Reviews

  മരണം വെറും ഫലിതമാവുന്നു
By Mariya Jose
സി ജെ യുടെ പരീക്ഷണാത്മകമായ നാടകമാണ് 1128-ല്‍ ക്രൈം 27. പാരമ്പര്യ നാടകസങ്കല്പങ്ങളെ കാറ്റിൽ പറത്തിയാണ് ക്രൈം വിരാചിതമായിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 'അനാടകം' എന്ന ബഹുമതി നേടിയ നാടകം കൂടിയാണിത്. സമർത്ഥമായുള്ള ഐറണി പ്രയോഗങ്ങൾ ഈ നാടകത്തെ തികച്ചും വ്യത്യസ്‍തമാക്കുന്നു. പാരമ്പര്യ നിക്ഷേധിയും നവീന മാനവിക മൂല്യങ്ങളുടെ കാവൽക്കരനുമായ സി ജെ യെ നാടകത്തിൽ ദർശിക്കാം. പ്രവേശികഉൾപ്പെടെ നാടകത്തിന് പതിനൊന്നു രാഗങ്ങളുണ്ട്. ഗുരുവാണ് പ്രധാന കഥാപാത്രം.ശിഷ്യൻ ഉൾപ്പെടെയുള്ള മറ്റു കഥാപാത്രങ്ങൾ നാടകത്തിലെ മരണം എന്ന ഇതിവൃത്തത്തിന് സഹായകങ്ങളായ കഥാപാത്രങ്ങളായി മാറുന്നു.മരണം എന്ന സമസ്യ വളരെ വൈവിധ്യമായ തലങ്ങളിൽ ഈ നാടകത്തിലൂടെ സി ജെ ചർച്ച ചെയുന്നുണ്ട്. മരണത്തിൽ അനുശോചിക്കുന്നതിനേക്കാൾ അതിൽ നിന്നും നേടാവുന്ന ലാഭം കണക്കുകൂട്ടുന്ന സമൂഹത്തെ പരിഹസിക്കുകയാണ് ക്രൈം നാടകം. മൂന്നു പ്രാവശ്യത്തിൽ കൂടുതൽ അരങ്ങിൽ കയറാത്ത ക്രൈം നാടകത്തിനു അനുകരണങ്ങളും ഉണ്ടായിട്ടില്ല. നാടകത്തിൽ മരണത്തിനു വിധേയരാവുന്ന രണ്ടു കഥാപാത്രങ്ങളാണ് മാർക്കോസും വർക്കിയും . ഇവർ തമ്മിൽ കുമ്മായച്ചൂളയിൽ വച്ചുണ്ടാകുന്ന അടിപിടിക്കിടയിൽ മാർക്കോസ് കുമ്മായചൂളയിൽ വീണുമരിക്കുന്നതാണ് കഥ. വർക്കി മാർക്കോസിന്റെ ഘാതകനായി പോലീസ് പിടിയിൽ അകപ്പെടുകയും തുടർന്ന് മാർക്കോസിന്റെ മരണം പത്രക്കാരിലും കോടതിയിലും അയാളുടെ കുടുംബത്തിലും ഉണ്ടാക്കുന്ന വ്യത്യസ്‌ത അനുഭവങ്ങളിലൂടെ നാടകം മുന്നോട്ടുപോകുന്നു. 'ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാകണം കല' എന്ന പ്രാചീന മതത്തെ എതിർത്ത സി ജെ ജീവിതം ജീവിതവും കല കല യുമായിരിക്കണം വീക്ഷണമാണ് ക്രൈം നാടകത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.അന്നോളമുണ്ടായിരുന്ന നാടകഅഘ്യന രീതികളോടുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.മതവും സംസ്കാരവുമെല്ലാം അനുനിമിഷം അന്യമായിക്കൊണ്ടിരിക്കുന്ന എന്ന് അല്പം അതിശയോക്തി കലർത്തി സി ജെ അവതരിപ്പിക്കുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0