• Text
  • Text

1984

By : GEORGE ORWELL



Book : 1984
Author: GEORGE ORWELL
Category : Novel, Translations
ISBN : 9789353905057
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 4
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം. യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു, സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി - ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയേത്രേ! സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റിഉട്ടോപ്യൻ നോവൽ വരച്ചുകാട്ടുന്നത്. വിവർത്തനം കെ. ചന്ദ്രശേഖരൻ

WRITE A REVIEW

Product name: 1984

Review title:



Your Ratings:

Your Message:




Book Reviews

  1984 a good book
By Abanimadhav Kuttikkattu Abanimadhav
must read

  Nineteen Eighty Four
By Biju Paulose
1984 (Nineteen Eighty Four). ജോർജ് ഓർവെൽ (George Orwell). വിവഃ കെ. ചന്ദ്രശേഖരൻ. …..”ജീവിതത്തെ അതിന്റെ എല്ലാ തലത്തിലും ഞങ്ങൾ നിയന്ത്രിക്കുന്നു. വിൻസ്റ്റൻ, മനുഷ്യസ്വഭാവമെന്നൊന്നുണ്ടെന്നും ഞങ്ങൾ ചെയ്യുന്നതിൽ പ്രകോപിതരായി അവർ ഞങ്ങൾക്കെതിരെ തിരിയുമെന്നും നീ കരുതുന്നു. എന്നാൽ, ആ മനുഷ്യസ്വഭാവത്തെ ഞങ്ങളാണു സൃഷ്ടിക്കുന്നത്. മനുഷ്യനെ അനന്തമായി അടിച്ചു രൂപപ്പെടുത്തിയെടുക്കാം. അല്ലെങ്കിൽ ഒരുപക്ഷേ, തൊഴിലാളിവർഗമോ അടിമകളോ ഉണർന്നെഴുന്നേറ്റു ഞങ്ങളെ തകിടംമറിക്കുമെന്ന നിന്റെ പഴഞ്ചൻ ആശയത്തിലേക്കു മടങ്ങിയെത്തിയിരിക്കണം. അതു നിന്റെ മനസ്സിൽനിന്നും കളയൂ. അവർ നിസ്സഹായരാണ്. മൃഗങ്ങളെപ്പോലെ, മാനവതയെന്നതു പാർട്ടിയാണ്. ബാക്കിയെല്ലാം പുറത്ത്- അസംബന്ധങ്ങൾ.”….. ജോർജ് ഓർവെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ‘എറിക് ആർതർ ബ്ലെയർ’ തന്റെ അവസാന നാളുകളിലെഴുതിയ ഒരു ക്ലാസിക് കൃതിയാണ് ‘Nineteen Eighty Four’. ആയിരത്തിതൊള്ളായിരത്തി നാല്പതുകളിൽ താൻ കണ്ട ലോകത്തിലൂടെ മൂന്നര പതിറ്റാണ്ടിനപ്പുറത്തെ ലോകത്തെ മുന്നിൽ കണ്ടവതരിപ്പിച്ച ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കുകയാണ് ശ്രീ കെ. ചന്ദ്രശേഖരൻ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 1984 എന്ന നോവലിലൂടെ. അധികാര ഭരണകൂടഭീകരതയ്ക്കെതിരെ പ്രതിഷേധിക്കാനായ ആഗ്രഹിച്ച ‘വിൻസ്റ്റൻ’, അതേ ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന, വിൻസ്റ്റന്റെ പെൺസുഹൃത്തായ ‘ജൂലിയ’ ഇവരുടെ അനുഭവങ്ങളിലൂടെ, മാനുഷിക വികാരങ്ങളെയും മൂല്യങ്ങളെയും നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണകൂടകാലഘട്ടത്തെ കാണിച്ചു തരികയാണീ കൃതിയിൽ. “യുദ്ധം സമാധാനമാകുന്നു സ്വാതന്ത്ര്യം അടിമത്തമാകുന്നു അജ്ഞത ശക്തിയാകുന്നു” ഭരണകൂടങ്ങൾ ജനങ്ങളെ പാടിപഠിപ്പിച്ച് തങ്ങളുടെ അടിമകളാക്കി മാറ്റുന്നതെങ്ങിനെയെന്ന് ഈ കൃതിയിലൂടെ കാണിച്ചുതരുന്നു. ജനങ്ങളിൽ അസ്വസ്ഥത ഉരുവാകാൻ തുടങ്ങുന്നതിന് മുമ്പേ അതിർത്തികളിൽ പൊട്ടിപ്പുറപ്പെടുന്ന അർത്ഥമില്ലാത്ത യുദ്ധതന്ത്രങ്ങളേയും കാണാം ഈ പുസ്തകതാളുകളിൽ. ആശങ്ക, ഭീതി, അസംതൃപ്തി, തിരുത്തപ്പെടുന്ന ഭൂതകാലം, നിഷ്ഠൂര മർദ്ദക രൂപങ്ങൾ, ഇതെല്ലാം ചാലിച്ചെഴുതിയ ഒരു ക്ലാസ്സിക് കൃതി തന്നെയാണ് 1984.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0