• Text
  • Text

KANNEERUM KINAVUM

By : BHATTATHIRIPAD V T



Book : KANNEERUM KINAVUM
Author: BHATTATHIRIPAD V T
Category : Autobiography & Biography
ISBN : 9788171309535
Binding : Normal
Publishing Date : 22-06-2026
Publisher : DC BOOKS
Edition : 31
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

വിദ്യാവിപ്ലവത്തിലാകട്ടെ, സാമൂഹ്യവിപ്ലവങ്ങളിലാകട്ടെ, ഞാൻ പ്രവേശിച്ചത് ഒരു സ്വാർത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റും ആചാരങ്ങളാൽ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാൽ വീർപ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോൾ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവർത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാൻ പ്രവർത്തിച്ചു. മനുഷ്യചരിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്കു തോന്നുന്നു. സ്വാതന്ത്ര്യസമരമെന്നാൽ രാഷ്ട്രീയസമരമോ സാമ്പത്തികസമരമോ സാമൂഹ്യസമരമോ മാത്രമല്ല; എന്നാൽ ഇതെല്ലാമാണുതാനും. കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നരേപിടിച്ച കണ്ണാടിയായി മാറിയ ഇതിഹാസസമാനമായ ആത്മകഥ.

WRITE A REVIEW

Product name: KANNEERUM KINAVUM

Review title:



Your Ratings:

Your Message:




Book Reviews

  good
By JITHIN N G
good

  കേരളീയ നവോത്ഥാനത്തിന്റെ ആമുഖം...
By Athul Chundayil
ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ആത്മകഥയായിരിക്കും കണ്ണീരും കിനാവും.പുറന്താൾ കുറിപ്പിൽ സൂചിപ്പിക്കുന്നതു പോലെ അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനു നേരെ പിടിച്ചൊരു കണ്ണാടിയാണു ഈ കൃതി. വായിച്ചിട്ടില്ലാത്തവർക്കു പോലും സുപരിചിതമായ 'മാന്മാർക്ക്‌ കുട പോലെ' ആധുനിക കാലത്തെ മിത്തുകൾക്ക്‌ സമാനമായ്‌ ഘോഷിക്കപ്പെടുന്ന ഒട്ടനേകം സന്ദർഭങ്ങളാം സമ്പന്നമായ ഈ കൃതി ഓരോ വായനക്കാരനും നിർബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതിയാണു...

  കണ്ണീരിൽ നിന്നും കിനാവുകളിലേക്ക്...
By Mariya Jose
കുടുമയും പൂണൂലും മനുഷ്യ മനസുകളിൽ അന്ധകാരം നിറച്ചപ്പോൾ, സ്ത്രീകളെ അകത്തളങ്ങളിലും അടുക്കളയിലും തളച്ചിട്ടപ്പോൾ,അതിനെതിരെ ഉയർന്ന ധീര ശബ്ദമായിരുന്നു വി ടി ഭട്ടതിരിപ്പാട്. ആത്മാംശത്തിൻറെ നിഴലും നിലാവും പൂർണമായി ഉപയോഗിച്ച്, അനുഭവത്തിന്റെ തീചൂളയിൽ ഒരുക്കി ശുദ്ധീകരിച്ച തൻ്റെ ജീവിതം 'കണ്ണീരും കിനാവും' എന്ന അത്മകഥയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. ബ്രാഹ്മണനായി നിന്നുകൊണ്ട് ബ്രാഹ്മണ്യത്തിൻ്റെ മലിനതകളെ തുറന്നുകാട്ടുകയാണ് അദ്ദേഹം. പാരമ്പര്യത്തിനുമേൽ അന്ധമായ ഒരു മമതാബന്ധം ഒട്ടിനിൽക്കുന്നുണ്ടെങ്കിലും അതിൻ്റെ പുഴുക്കുത്തുകൾ ലോകത്തോടു വിളിച്ചു പറയുവാൻ 'രാമൻ താഴ' മെന്ന ആ അപ്ഫൻ നമ്പൂതിരി തുനിഞ്ഞിറങ്ങി. കണ്ണീരും കിനാവിലുമുടനീളം ഇല്ലത്തിനുള്ളിലെ സ്ത്രീകളുടെയും അപ്ഫൻ നമ്പൂതിരിമാരുടെയും മറ്റു അനാചാരങ്ങളുടെയുമെല്ലാം വിവരണങ്ങളുണ്ട്. പൂമുഖപടിയിലും ബലിക്കൽപുരയിലും തവളമടിച്ചു പുല്ലും ചമതയും ശേഖരിച്ചു പവിത്രം കെട്ടിയും അഴിച്ചും നാൾ പോകുന്ന അപ്ഫൻ നമ്പൂതിരിമാരും,ഒരൊളിസേവക്കാരിയായ മിസ്ട്രിസ്‌നു ദുർമുഖത്തോടെ വിളമ്പിക്കൊടുത്തതിനു അഗ്നിസാക്ഷിയായി വിവാഹം ചെയ്ത കുലപത്നിയെ രാത്രി പുറത്താക്കി വാതിലടച് , ആ സ്ത്രീയുമായി രാസക്രീഡ നടത്തിയ 'മൂസാബൂതിരിമാരും' വി ടി യെ നിശബ്ദനായി തുടരാൻ അനുവദിച്ചില്ല. അത്മകഥയുടെ പകുതികഴിഞ്ഞു 'ഗുരുകുലവാസം' എത്തുമ്പൊഴേക്കും കണ്ണീരിനൊപ്പം കിനാവുകളുടെ മറ്റൊരു കാലം കൂടി അനുവാചകർക്ക്‌ ലഭിക്കുന്നു. നങ്ങേമയും അമ്മുക്കുട്ടിയുമൊക്കെ കിനാവുകളുടെ വർണശബളവും വികാരതരളിതവുമായ ലോകത്തെ ചിത്രികരിക്കുന്നു. തീയാടി പെൺകുട്ടിയുടെ ശിക്ഷ്യത്യം സ്വീകരിച്ചുകൊണ്ട് അക്ഷര ജ്ഞാനത്തിലൂടെ കിനാവുകളുടെ വലിയ ലോകത്തിലേക്ക് വി ടി പ്രവേശിക്കുന്നു. മറകുടയുടെയും പൂണുലിൻ്റെയും അധീനതയിൽ ജീവിച്ച ഭ്രാഹ്മണ ആഢ്യത്വത്തിനെതിരായി തിരിഞ്ഞാൽ ക്രൂരമായ എതിർപ്പുകളുണ്ടാകുമെന്നു വി ടി യ്ക്കു അറിയാമായിരുന്നു.അതിനാൽ തന്നെയാണ് പാലുണ്ണിയെപ്പോലെ വൃത്തികെട്ട വിശ്വാസങ്ങൾ നുള്ളിപൊട്ടിക്കാൻ വി ടി ശ്രമിച്ചത്. ഭ്രഷ്ട് കൽപ്പിച്ചു ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ധീരോദാത്തമായ വി ടി യുടെ നവോഥാന പ്രവർത്തനങ്ങളാണ് നമ്പൂതിരിയെ മനുഷ്യനാക്കിമാറ്റിയത്. ആത്മകഥയെ രണ്ടായി ഭാഗിച്ചാൽ ആദ്യ പകുതി കണ്ണീരും പിന്നീടങ്ങോട് കിനാവുകളും കാണാം. ഇവ രണ്ടും ചേർന്നതാണു ജീവിതമെന്ന സത്യത്തെ ഉൾകൊള്ളാൻ പര്യാപ്തമായ കൃതിയാണ് കണ്ണീരും കിനാവും.

  Must read
By Athira Sathyan
.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0