• Text
  • Text

AATHI

By : SARAH JOSEPH



Book : AATHI
Author: SARAH JOSEPH
Category : Novel
ISBN : 9788122608984
Binding : Normal
Publishing Date : 23-10-2018
Publisher : TRISSUR CURRENT BOOKS
Edition : 9
Number of pages : 302
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹293.00 ₹325.00 10% off





Book Summary

ജലത്തിനും ജീവനും പച്ചയും ആത്മാവും പങ്കെടുക്കുന്ന പ്രാണന്റെ ഉത്സവങ്ങള്‍ക്കും വേണ്ടി വാക്കുകള്‍ കൊണ്ട് ഒരു പ്രക്ഷോഭം. ഉപഭോഗാസക്തരുടെ ലോകം അഭയാര്‍ത്ഥികളാകുന്ന മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം വേണ്ടി, പുഴുവിനും പുല്ലിനും വേണ്ടി, ജീവനും ജീവിതത്തിനും വേണ്ടി ഒരു പ്രാര്‍ത്ഥന.

WRITE A REVIEW

Product name: AATHI

Review title:



Your Ratings:

Your Message:




Book Reviews

  ഓർമ്മപ്പെടുത്തലാകുന്ന ആതിനാദം
By Vineetha Martin
വികസനസ്വപ്നങ്ങളുടെ പന്ഥാവിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ മർത്യൻ ഒരിക്കലും മറക്കാൻ പാടില്ലാത്ത യാഥാർത്ഥ്യമാണ് പ്രകൃതി. " ആതി " എന്ന നോവലിലൂടെ ഗ്രന്ഥകാരി നമ്മെ ഓർമ്മപ്പെടുത്തുന്നതും ഈ വസ്തുതയാണ്. അനുവാചകഹൃദയങ്ങളിൽ അവിസ്മരണീയചിത്രമായി ആതിദേശം നിറഞ്ഞുനിൽക്കുന്നു. ആഴമേറെയുണ്ട് ഈ ചിത്രത്തിന്. പവിത്രമായ സലിലത്താൽ ചുറ്റപ്പെട്ട, മാതൃഗർഭത്തിൽ എന്നതുപോലെ സുരക്ഷിതമായിരുന്ന ഒരു നാട്. പ്രകൃതിയോടിണങ്ങി ജീവിച്ച ആതിയിലെ ജനങ്ങൾക്കിടയിൽ ജാതിഭേദങ്ങൾ ഉണ്ടായിരുന്നില്ല. യന്ത്രങ്ങളുടെ മുരൾച്ചയും മലിനീകരണത്തിൻ്റെ വിഷസ്പർശവും കടന്നുചെല്ലാത്ത ആ നാടിൻ്റെ ഉത്സവങ്ങളിൽ മനുഷ്യരും ജലവും തരുലതാദികളുമെല്ലാം ഭാഗഭാക്കുകളാകുന്നു. വാണിജ്യാധിഷ്ഠിത സമൂഹത്തിൻ്റെ കൃത്രിമത്വവും വർണ്ണത്തിളക്കവും നിറഞ്ഞ ആഘോഷങ്ങളിൽ നിന്ന് ഏറെ വിഭിന്നമാണ് ആതിയിലെ ഉത്സവങ്ങൾ. ചരിത്രബോധമുള്ള ജനതയുടെ ജീവിതവീക്ഷണങ്ങളിലേക്ക് ആതിയിലെ കഥാരാവുകൾ വിരൽചൂണ്ടുന്നു. കഥാരാവുകളിൽ ശ്രവിച്ച കഥകൾ എങ്ങനെ സ്വന്തം ജീവിതത്തിലേക്ക് ഉപയുക്തമാക്കാം എന്ന് ആതിയിലെ ജനങ്ങൾ ചർച്ചചെയ്യുന്നുണ്ട്. ലാഭേച്ഛയും ധനമോഹവും മൂലം അന്ധരായി മാറുന്ന മനുഷ്യരുടെ പ്രതിനിധിയാണ് കുമാരൻ എന്ന കഥാപാത്രം. ആതിദേശത്തിൻ്റെ മടിത്തട്ടിൽ വളർന്ന കുമാരന് ആതിയുടെ നിയമങ്ങൾ ഹൃദിസ്ഥമായിരുന്നു. എന്നാൽ സ്വാർത്ഥലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി ആ നിയമങ്ങൾ മറന്ന് അയാൾ പ്രവർത്തിക്കുന്നു. ആ പ്രവർത്തനങ്ങൾ ആതിയുടെ മേൽ ദുരന്തത്തിൻ്റെ കരിനിഴൽ വീഴ്ത്തുന്നു. കുമാരനോടൊപ്പം ഗ്രാമത്തിലെത്തുന്ന ജാലവിദ്യക്കാരൻ ഉപഭോഗസംസ്കാരത്തിൻ്റെ മാസ്മരികതയെ പ്രതിനിധാനം ചെയ്യുന്നു. ഈ മാസ്മരികവലയത്തിൽ അകപ്പെടാത്ത മനുഷ്യരുടെ പ്രതിനിധിയാണ് ദിനകരൻ. നേരറിയാത്ത വികസനത്തിൻ്റെ ദംശനമേറ്റ് നൈർമ്മല്യവും ഹരിതസമ്പത്തും നഷ്ടമായ ആതിയുടെ വിലാപം ആഴമേറിയ ഓർമ്മപ്പെടുത്തലാകുന്നു. കണ്ടൽക്കാടുകളുടെ നശീകരണവും നീർത്തടങ്ങൾ നികത്തലും രാസകീടനാശിനിയുടെ ഉപയോഗവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ഗ്രന്ഥകാരി വ്യക്തമായി വരച്ചുകാട്ടുന്നു. ജലത്തിൻ്റെ വിവിധ ഭാവങ്ങൾ ഈ താളുകളിൽ അനാവൃതമാക്കപ്പെടുന്നു. ഓരോ ഭാവവും ഓരോ ചൂണ്ടുപലകയാകുന്നു. ആതി ഒരു അനുഭവമാണ്. ശക്തമായൊരു ഓർമ്മപ്പെടുത്തലിൻ്റെ തീക്ഷ്ണതയാർന്ന അനുഭവം

  novel
By sabisha shyju
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0