• Text
  • Text

BUDHINI

By : SARAH JOSEPH



Book : BUDHINI
Author: SARAH JOSEPH
Category : Novel
ISBN : 9789389445244
Binding : Papercover
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 13
Number of pages : 352
Language : Malayalam
Paper Back

Publisher: DC BOOKS
₹399.00 ₹450.00 11% off





Book Summary

ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.

WRITE A REVIEW

Product name: Budhini

Review title:



Your Ratings:

Your Message:




Book Reviews

  ചരിത്രനോവല്
By Achamma Mani
എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് സാറ ടീച്ചറുടെ ബുധിനി കൂടി ചേരുന്നു. മലയാളത്തില് നിന്ന് ദേശീയമായ ഒരു നോവല്

  പച്ചയായ ജീവിതാവിഷ്കാരം
By Anjana Thulasidas
' നെഹ്‌റുവിന്റെ ഗോത്രവധു, ബുദ്ധിനി ' ഒരു കഥയല്ല, ജീവതമാണ്.ഇന്ത്യാമഹാരാജ്യവികസനത്തിന്റെ ക്രൂരമായ ഒരു മുഖം വരച്ചുകാട്ടുന്ന ജീവിതഗ്രന്ധിയായ ഈ നോവലിലൂടെ സാന്താൾ ഗോത്രവർഗക്കാരിയായ ബുദ്ധിനി എന്ന പെൺകുട്ടിയുടെ ജീവതം ആരാഞ്ഞ് സ്വതസിദ്ധമായ എഴുത്തിനാൽ വായനക്കാരെ ഞെട്ടിക്കുകമാത്രമല്ല സാറാ ജോസഫ് ചെയ്‍തത്. മറിച്ച് ഭരണകൂടത്തിന്റെ അനധികൃതമായ ഇടപെടലുകൾക്കിടയിൽ ജീവിതശ്രോതസ് വഴിമുട്ടിയ ഒരുപറ്റം മനുഷ്യരുടെ നിസ്സഹായവസ്ഥ വരച്ചുകാട്ടുകയാണ്. ഇത്തരം അധമവൃത്തികൾക്കെതിരെ തന്റെ തൂലിക പടവാളാക്കി അവർ പ്രതിഷേധിക്കുന്നു. സഹജീവികളുടെ മരണവും, കൂട്ട ആത്മഹത്യയും, വിലാപങ്ങളും കൺമുമ്പിൽ കാണുമ്പോഴെന്നപോലെ ഈ നോവൽ വായിക്കുമ്പോഴും വായനക്കാർക്ക് അസഹനീയമായ അനുഭവമാകുന്നു. ചൂഷണങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുപോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഒരേസമയം വിസ്മയവും അനുകമ്പയും അർഹിക്കുന്നു.ഇതിനെയൊരു ചരിത്രമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ നമുക്ക് നിർവാഹമില്ല. സമകാലികപ്രസക്തമായ ഈ നോവൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ്.

  അപരവത്കരിക്കപ്പെടുന്ന സ്ത്രീയും പ്രകൃതിയും
By Aswathi Achu
ബുധിനി ആരുടെയൊക്കെ വികസനത്തിനുവേണ്ടി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ജന ജീവിതങ്ങളുടെയും, അതോടൊപ്പം വികസനത്തിന്റെ പേരിൽ മലിനീകരിക്കപ്പെട്ട പ്രകൃതിയുടെ ചിത്രവും ചരിത്രസംഭവങ്ങളെ സാക്ഷിയാക്കി കൊണ്ട് അവതരിപ്പിക്കുന്ന സാറാജോസഫിന്റെ ഏറ്റവും പുതിയ നോവലാണ് ' ബുധിനി '. നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്ന ഈ നോവലിൽ സാന്താൾ ഗോത്രവംശത്തിലെ ചരിത്രപരാമർശമുള്ള ബുധിനി എന്ന പെൺകുട്ടിയാണ് കേന്ദ്രകഥാപാത്രം. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ പഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിന്റെ ആവശ്യപ്രകാരം ഡാമിന്റെ നിർമ്മാണത്തിൽ പങ്കാളിയായ കുരു തൊഴിലാളിയെ കൊണ്ടുതന്നെ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന കർമ്മം നിർവ്വഹിപ്പിക്കണെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ തൊഴിലാളിയെയും ഒരു പുരുഷ തൊഴിലാളിയെയും ഇതിനായി ക്ഷണിക്കപ്പെട്ടു. അങ്ങനെ ജാർഖണ്ഡിലെ ഒരു സാന്താള ഗോത്രത്തിൽ ജനിച്ച ബുധിനി മെഫ്ജാൻ എന്ന15 വയസ്സുകാരി ഡാമിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുകയും ആ കാലത്ത് ഭരണഘടനപോലും അംഗീകരിച്ചിട്ടില്ലാത്ത അവളുടെ സാന്താളഭാഷയിൽ ആ അണക്കെട്ട് രാജ്യത്തിനായി സമർപ്പിക്കുകയും ചെയ്തു. സ്ത്രീകളെ മുൻനിരയിലേക്കു കൊണ്ടുവരിക, പിന്നോക്ക ഗോത്രവർഗ്ഗ പിന്നോക്ക ഗോത്രവർഗ്ഗ തൊഴിലാളികളേ ബഹുമാനിക്കുക എന്നൊക്കെയുള്ള നെഹ്റുവിന്റെ പുരോഗമന ചിന്താഗതിയുടെ ഭാഗമായാണ് ഈ ആശയം നടപ്പിലായതെങ്കിലും ബുധിനി എന്ന പെൺകുട്ടി അവിടെ ബലിയാടാക്കി മാറുകയായിരുന്നു. ഉദ്ഘാടനത്തിനു സ്റ്റേജിലെത്തിയ പ്രധാനമന്ത്രിയെ ഹരാർപ്പണം ചെയ്തു സ്വീകരിച്ചത്ബുധിനിയായിരുന്നു. എന്നാൽ സാന്താൾ നിയമപ്രകാരം പുരുഷനെ സ്ത്രീ ഹാരമണിയിച്ചാൽ വിവാഹം കഴിഞ്ഞുവെന്നാണ് വിശ്വാസം. ഒരു സാന്താൾ പെൺകുട്ടിക്ക് സ്വന്തം ഗോത്രത്തിൽ നിന്നല്ലാത്ത ഒരാളെ കല്യാണം കഴിച്ചതിനാൽ ബുധിനി എന്ന പെൺകുട്ടിയെ ഗോത്രം ഭ്രഷ്ട് കൽപ്പിച്ച് നാടുകടത്തുന്നു. ഡി. വി. സി. യിലെ ഒരു തൊഴിലാളിയായിരുന്ന ബുധിനി നെഹ്റുവിന്റെ ഭാര്യയെന്ന് ഗ്രാമീണർക്കി- ടയിൽ ശ്രുതി ഉയർന്നതിനാൽ അവളെ ഡി. വി. സി. യിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് ആ കുട്ടി എങ്ങനെയാണ് ജീവിച്ചതെന്ന് ആർക്കും ഒരു പ്രശ്നവുമായില്ല. രാഷ്ട്രീ നിർമ്മാണവും ഡാമുകൾ പോലുള്ള കമ്പനികളും മറവിയിലേക്ക് മുക്കി താ മറവിയിലേക്ക് മുക്കി ത്താഴ്ത്തി കോടാനുകോടി മനുഷ്യരുടെ പ്രതീകമാണ് ബുധിനി എന്ന കഥാപാത്രം. ഫലഭൂയിഷ്ഠവും വിഭവസമ്പന്നവുമായ ഒരു ഭൂവിഭാഗത്തിൽഅതിന്റെയൊന്നും ചൂഷണം ചെയ്യാതെ ശാന്തമായും സമാധാന പൂർണ്ണമായും ജീവിച്ച സാന്താൾ ജനതയുടെ കഥ കൂടിയാണിത്. വികസനത്തിന്റെ പേരിൽ അവരുടെ ഭൂമി കൈയ്യേറി അവരെ ആട്ടിയോടിക്കുന്ന സ്ഥിതിയിൽ നിന്നും, സാന്താൾ ഗോത്രത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂർണ്ണമായ ജീവിതാനുഭവത്തിന്റെയും അവതരണം കൂടിയാണീ നോവൽ. അതോടൊപ്പം 'ഇന്ത്യയുടെ മഹാക്ഷേത്രങ്ങൾ' എന്നു വിശേഷിപ്പിക്കുന്ന അണക്കെട്ടുകൾ മുഖം സ്വന്തം സ്ഥലമുപേക്ഷിച്ച് പോകേണ്ടിവന്ന ജീവിതങ്ങളെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ തിക്തഫലങ്ങളും ഇവിടെ ചിത്രീകരിക്കുന്നു. അണക്കെട്ടിൽ മുങ്ങിപ്പോയ അനേകം ഗ്രാമ ജീവിതങ്ങളുടെയും ബോംഗകളുടെയും കൂടി കഥ പറയുകയാണ് ബുധിനി എന്ന നോവലിലൂടെ സാറാജോസഫ്.

  ബുധിനി : രാഷ്ട്രനിർമാണത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവൾ
By RAHNA KADER A
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ ആദിവാസിയായ ഭാര്യയെന്നറിയപ്പെട്ട സ്ത്രീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? നെറ്റി ചുളിക്കേണ്ട , 1959 ൽ ദാമോദർ വാലി കോർപറേഷൻ നിർമിച്ച് ഇന്നത്തെ ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന പാഞ്ചേട് ഡാം രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചതായിരുന്നു അന്ന് വെറും പതിനഞ്ചു വയസ്സുണ്ടായിരുന്ന സാന്താൾ പെൺകുട്ടി ബുധിനി മൊജാൻ . പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പരമ്പരാഗത സാന്താൾ വേഷത്തിൽ സന്തോഷത്തോടെ പോയ ബുധിനി പക്ഷേ തിരിച്ച് തന്റെ ഗ്രാമത്തിലേക്ക് വരുമ്പോഴേക്കും കഥയെല്ലാം മാറിയിരുന്നു . ഒരു സന്താളിനെ സംബന്ധിച്ച് ഒരു പുരുഷന് മാലയിടുന്നത് വിവാഹത്തിന് തുല്യമാണെന്ന് വിധിയെഴുതി, ഗോത്രത്തിന് പുറത്തുള്ള ഒരാളെ വിവാഹം ചെയ്ത കുറ്റത്തിന് അവളെ തന്റെ ഗ്രാമത്തിൽ നിന്ന് അടിച്ചോടിക്കുന്നു. വിവാദം കത്തിപ്പടർന്നതോടെ കോർപറേഷൻ അവളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പിന്നീടുള്ള അവളുടെ ജീവിതപ്പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അണക്കെട്ടിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യപ്പട്ട സാന്താൾ സമുദായത്തിന്റെ ദുസ്സഹമായ യാതനകളുടെ ചരിത്രം കൂടിയാണ് ഈ കൃതിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഈ സംഭവങ്ങളൊക്കെ നെഹ്റു അറിഞ്ഞിരുന്നോ ? ഉണ്ടായിരുന്നെങ്കിൽ ഇടപെടാതിരുന്നതെന്ത് തുടങ്ങിയ സംശയങ്ങൾ വായനക്കാരനെ മഥിക്കും. വർഷങ്ങൾക്കിപ്പുറം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീട് വെച്ചു കൊടുക്കുന്നതു വരെ പുറംപോക്കിലായിരുന്നു ബുധിനി ജീവിതം തള്ളി നീക്കിയത്. തങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുകയും ജീവനോപാധികൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നവരുടെ നിസ്സഹായത നമ്മെ കുറച്ചു നാളത്തേക്കെങ്കിലും വിടാതെ പിൻതുടരും.

  super
By Firoz Muhammed
suprr


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0