• Text
  • Text

ADIMAKERALATHINTE ADRUSHYACHARITHRAM

By : VINIL PAUL



Book : ADIMAKERALATHINTE ADRUSHYACHARITHRAM
Author: VINIL PAUL
Category : History
ISBN : 9789354324055
Binding : Papercover
Publishing Date : 29-05-2026
Publisher : DC BOOKS
Edition : 12
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവടശൃംഖലയുമായി ഇഴചേർക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ചരിത്രലേഖനങ്ങൾ. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതം, കേരളത്തിലെ അടിമച്ചന്തകളെക്കുറിച്ചുള്ള വിവരണങ്ങൾ, അടിമകൾ നേരിട്ട ക്രൂരതകൾ, അടിമക്കച്ചവടക്കാരുടെ കോടതിവ്യവഹാരങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ജാതികേരളത്തിന്റെ സാമൂഹ്യ സാമ്പത്തികക്രമങ്ങളെ അടിമുടി മാറ്റിമറിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ മിഷനറിപ്രസ്ഥാനങ്ങളും അവർ എപ്രകാരമാണ് ദളിത് വിഭാഗത്തിന്റെ സാമൂഹിക കാഴ്ചപ്പാടുകളെ പ്രശ്‌നവത്കരിച്ചതെന്നും വിനിൽ പോൾ ഈ കൃതിയിലൂടെ അടയാളപ്പെടുത്തുന്നു.

WRITE A REVIEW

Product name: Adimakeralathinte Adrushyacharithram

Review title:



Your Ratings:

Your Message:




Book Reviews

  ചരിത്ര വായനകളും പഠനങ്ങളും പരിഷ്കരിക്കാൻ തക്ക ശേഷിയുള്ള പുസ്തകമാണ് വിനിൽ പോളിന്റെ അടിമ കേരളത്തിന്റെ അദൃശ്യചരിത്രം
By Alan Paul Varghese
ഡീകോളോണിയൽ വായനകൾ പരിചയപ്പെട്ടു വരുന്ന വായനക്കാർക്ക് ഊർജം നൽകുന്ന കൃതിയാണ് വിനിൽ പോളിന്റെ അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം. മുഖ്യധാരാ ചരിത്ര പഠനോപാധികളെ പരിഷ്കരിക്കാൻ ആവശ്യപ്പെടുന്ന പുസ്തകമാണ് ഇത്. അടിമ വ്യവസ്ഥയെയും അടിമ കച്ചവടത്തെയും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിശകലനങ്ങൾക്ക് വിധേയമാക്കാൻ ചരിത്രകാരന്മാർ ശ്രമിച്ചിരുന്നില്ല. അടിമത്തത്തെ കുറിച്ചു കെ.കെ.കുസുമൻ അടക്കമുള്ളവർ എഴുതിയിരുന്നുവെങ്കിലും അതിന് ഒരു സമഗ്രമായ ഭൂമിക നൽകാൻ ഈ പുസ്തകത്തിന് കഴിഞ്ഞു. ഗ്യാൻ പ്രകാശ് അടക്കമുള്ള സബാൾറ്റെർൻ ചരിത്രകാരന്മാർക്ക് കഴിയാത്ത കാര്യമാണ്‌ ചരിത്രകാരനായ വിനിൽ ചെയ്തത്. ചരിത്രത്തെ ആഴത്തിൽ, പഠിക്കാൻ ശ്രമിച്ച ഡി.ഡി.കൊസാംബിയുടെയൊക്കെ വഴിയിൽ നിന്ന് വ്യതിചലിക്കുന്ന ചരിത്രകാരന്മാർക്ക് ഈ പുസ്തകം ഒരു താക്കീതാണ്. അടിമത്തത്തെ വേർതിരിച്ചു ആഴത്തിൽ പഠിക്കാൻ വിനിൽ ശ്രമിച്ചപ്പോൾ വെളിവാക്കപ്പെട്ടത് മതഭേദമില്ലാതെ പ്രബലർ നടത്തി വന്ന ക്രൂരതകളാണ്. അത് പോലെ അതിനോടുള്ള പ്രതികരണത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരുപാട്‌ സാധുക്കളും. നമ്മളെങ്ങനെ നമ്മളായി അതിന് മുമ്പ് നാം എന്തായിരുന്നു എന്നൊക്കെ ചിന്തിക്കാൻ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്. ഏഷ്യൻ സമൂഹങ്ങളിൽ അടിമത്തം ഇല്ലായിരുന്നു എന്ന ആശയമൊക്കെ തകർന്നു തുടങ്ങുന്നത് ഇങ്ങനെയൊക്കെയാണ്. ഒരു സമൂഹം എന്ന നിലയിൽ നമുക്കു സംഭവിച്ച പരിണാമങ്ങൾ ആഴത്തിൽ അറിയാൻ ഈ പുസ്തകം നമ്മെ സഹായിക്കും. പള്ളി മുറ്റത്ത് നടന്ന അടിമ കച്ചവടങ്ങളെ കുറിച്ചു വിനിൽ എഴുതുമ്പോൾ നമ്മുടെ ഭൂതകാലം എത്ര ഇരുണ്ടതായിരുന്നു എന്നോർത്ത് അത്ഭുതപ്പെടുന്നു. നിലനിൽക്കുന്ന ഹിസ്റ്റോറിയോഗ്രാഫിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടിയെന്നത് മാത്രമല്ല, ശ്രദ്ധിക്കപ്പെട്ടുന്ന അക്കാദമിക്ക് വ്യവഹാരമായി മാറാത്ത കേരളത്തിന്റെ സവിശേഷ ദളിത് ചരിത്ര പഠനത്തിന്റെ പ്രസക്തി ഒന്നു കൂടി വിളിച്ചു പറയാൻ പുസ്തകത്തിന് കഴിയുന്നുണ്ട്. മദ്രാസ് ആർക്കൈവസിലെ ആക്ടൻ വാൻ ട്രാൻസ്പോർട്ട് എന്ന രേഖയിൽ ആരും അറിയാതെ കിടന്ന ആത്മാകൾക്ക് വിനിൽ മോചനം നൽകി എന്നു ഒരു രീതിയിൽ പറയാം. അടിമ കച്ചവടം മൂലം സവിശേഷമായ സാമ്പത്തിക പ്രതിഭാസങ്ങൾ ഉണ്ടായോ എന്നു എഴുത്തുകാരൻ പരിശോധിച്ചിരുന്നുവെങ്കിൽ നന്നായിരുന്നേനെ. ഇനി വരുന്ന പുസ്തകങ്ങളിൽ അത് ഉൾപ്പെടുത്തിയാലും മതി. അടിമ ചരിത്രത്തിനൊപ്പം അദൃശ്യമായി കിടന്ന മുഖ്യധാര ചരിത്ര രചനകളിൽ കാണാത്ത മിഷനറി പ്രവർത്തന ചരിത്രം കൂടി ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. അത് മൂലം ഇത് വരെ നമ്മൾ അറിഞ്ഞതിലും കൂടുതൽ സാമൂഹിക രാഷ്ട്രീയ സംഭാവനകൾ മിഷണറികൾ നൽകിയിട്ടുണ്ട് എന്നു വേണം അനുമാനിക്കാൻ. വരാൻ പോകുന്ന ദളിത്, സബാൾറ്റെർൻ ചരിത്ര പഠനങ്ങൾ വിനിലിനോടും ഈ പുസ്തകത്തോടും ഏറെ കടപ്പെട്ടിരിക്കുന്നു. ഒപ്പം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഡോ.സനൽ മോഹനോടും. ഹോവാർഡ് സിൻ, സി.ആർ.എൽ.ജെയിംസ്, വാൾട്ടർ റോഡ്നി തുടങ്ങിയവർക്ക് സമാനമായി കേരള ചരിത്രകാരന്മാരിൽ ആരും ഇല്ലാതെ പോയതിന്റെ പ്രശ്നങ്ങൾ ഇവിടുത്തെ അക്കാദമിക്ക് രംഗത്തിനുണ്ട്. ആ കുറവ് നികത്താൻ വിനിലിന് കഴിയട്ടെ. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സാമൂഹിക ശാസ്‌ത്ര പഠനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ പങ്ക് വച്ചു കൊണ്ട് ഉപസംഹരിക്കുന്നു.

  അടിമ ചരിതം പൊളിച്ചഴുത്
By Akhil Va
കേരള ചരിത്രരചനയിൽ പുതിയമുഖഭാവം വന്നിരിക്കുന്നു മുൻ കാലഘട്ടത്തിൽ എങ്ങനെ ആണോ പരശുരാമ ,നമ്പൂതിരി മനകളുടെ കഥകളുടെ പിന്നാലെ പോയിരുന്നത് അത് പോലെ തന്നെ വെറും ജാതിയിതാ മൂലം മാത്രമാണ് മതം മാറിയിരിന്നത് എന്ന് പറഞ്ഞിരുന്ന ചരിത്രത്തിന്റെ പൊളിച്ചെഴുതാണ് വിനിൽ പോളിന്റെ അടിമ കേരളത്തിന്റ അദൃശ്യ ചരിത്രം എന്ന ബുക്ക് പോർച്ചുഗീസ് ദേശിയ ഇതിഹാസമായാ "ലൂസിയാദുകളുടെ ഇതിഹാസം " ഇത് തന്നെ അധിനിവേശത്തിന് ജയിലിൽ കിടന്നവരെ അടിമ പടയാളികളാക്കി കൊണ്ട് പോയിരുന്നുത് പറയുന്നു എന്നിട്ടും കേരളചരിത്രത്തിന് പിന്നെയും നൂറ്റാണ്ടുകൾ വേണ്ടി വന്നു പ്രാദേശിക കേരള അടിമ ചരിത്രത്തെ മാറ്റി എഴുതാൻ മതപ്രചാരണം എന്ന പേരിൽ കേരള ചരിത്രത്തിൽ അടിമത്ത ചരിത്രത്തെ ചങ്ങലക്ക് കിടത്തിയിരിന്നത് ഇതിൽ നിന്നും ഒരു മോചനവും പല പ്രാദേശിക ചരിത സംഭവങ്ങൾക്കും പൊളിച്ചെഴുതും ആണ് അടിമ കേരളത്തിന്റ അദൃശ ചരിത്രം

  ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതായി വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു
By Tiji Thomas
പല പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ് എന്റെ പതിവ്. പക്ഷേ ചിലപ്പോഴൊക്കെ വളരെ അവിചാരിതമായി ചില പുസ്തകങ്ങൾ നമ്മുടെ വായനാനുഭവത്തിന് പാത്രമാകും. അങ്ങനെ ആണ് വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം എൻറെ കൈയ്യിൽ വന്നത്. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ ചെറിയാന് സമ്മാനം കിട്ടിയ പുസ്തകം അദ്ദേഹം എനിക്ക് വായിക്കാനായി നൽകുകയായിരുന്നു. നാം ഇതുവരെ പഠിച്ച, കേട്ടറിഞ്ഞ കേരള ചരിത്ര പാഠങ്ങളിൽ ഒന്നും ഇല്ലാത്ത കീഴാള ജീവിതത്തിൻറെ അടയാളപ്പെടുത്തലുകളാണ് പുസ്തകത്തിൻറെ അടിമ കേരളം എന്ന ആദ്യ ഭാഗത്തിന്റെ പ്രമേയം. കേരളത്തിൽനിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കീഴാള സമൂഹത്തിന്റെ രേഖാചിത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ വരച്ചുകാട്ടുന്നു. അതോടൊപ്പം കേരളത്തിലെ അടിമകൾ നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മിഷനറി പ്രസ്ഥാനത്തെ കുറിച്ചും ദളിത് ക്രൈസ്തവരെ കുറിച്ചുമുള്ള ലേഖനങ്ങളാണ് പുസ്തകത്തിലെ മിഷിനറി പ്രസ്‌ഥാനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദളിതരുടെ ഇടയിൽ പ്രവർത്തിച്ച വിവിധ മിഷനറി സഭകളെ കുറിച്ചും അതുവഴി ഉണ്ടായ നവോഥാനത്തെ കുറിച്ചും കൂടുതൽ അടുത്തറിയാൻ പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരെ സഹായിക്കും. അതോടൊപ്പം ദളിത് ക്രിസ്ത്യാനികൾ നേരിട്ട ജാതീയ വിവേചനത്തിൻ്റെ നേർചിത്രം വിവിധ സംഭവങ്ങളിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു. ജന്മികുടിയാൻ ബന്ധത്തിനുമപ്പുറം കേരളത്തിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന ചരിത്ര വസ്തുതയെ എത്രമാത്രം തമസ്കരിക്കാൻ നമ്മുടെ ചരിത്ര രചയിതാക്കൾക്ക് സാധിച്ചു എന്ന സത്യം വിളിച്ചു പറയുന്നു എന്നതാണ് അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിൻറെ പ്രാധാന്യം. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലയരയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ വിദ്യാഭ്യാസപരമായി ചെലുത്തിയ സാമൂഹിക പരിവർത്തനം എത്ര മാത്രമായിരുന്നു എന്ന് മിഷനറി പുരാശേഖരത്തിലെ മലയരയർ എന്ന ലേഖനത്തിൽ വിവരിക്കുന്നു. ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ഹെൻറി ബേക്കർ കേരളത്തിൽ എത്തി മുണ്ടക്കയം കേന്ദ്രീകരിച്ച് നടത്തിയ മിഷനറി പ്രവർത്തനങ്ങളും സ്കൂളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നവോത്ഥാന പരിശ്രമങ്ങളെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമായും മുണ്ടക്കയം കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്നതിന് വിപരീതമായി മർഫി സായിപ്പാണ് ഏന്തയാറിൽ സ്കൂൾ തുടങ്ങിയതെന്നാണ് മുണ്ടക്കയത്തെ പഴമക്കാരുടെ അഭിപ്രായം. പക്ഷേ മധ്യതിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് ജീവിതങ്ങൾ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയാണ് അഭിമുഖീകരിച്ചത് എന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഭൂതകാലത്തിന്റെ കാർമേഘങ്ങൾ ഒരു പരുധി വരെ തുടച്ചുമാറ്റാൻ മിഷനറിമാർക്കും വിദേശ ആധിപത്യത്തിനും കഴിഞ്ഞതായും പുസ്തകം സമർത്ഥിക്കുന്നു . ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതും വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു. കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിൽ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന അടിമത്വത്തിന്റെ ആഴം വരച്ചു കാട്ടിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ 100 സിംഹാസനങ്ങൾ നായാടി ആദിവാസി സമൂഹത്തിൻറെ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവയുൾപ്പെടെ കഥയും കവിതയും നോവലുമായി മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്കപ്പുറം കേരളത്തിൻറെ സാമൂഹ്യ ചരിത്രം എത്രമാത്രം ഇരുണ്ടതായിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ വിനിൽ പോളിന്റെ അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം നമ്മളെ സഹായിക്കും. by റ്റിജി തോമസ്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0