• Text
  • Text

AGNICHIRAKUKAL

By : A. P. J. ABDUL KALAM



Book : AGNICHIRAKUKAL
Author: A. P. J. ABDUL KALAM
Category : Autobiography & Biography
ISBN : 9788171309909
Binding : Normal
Publishing Date : 17-03-2026
Publisher : DC BOOKS
Edition : 105
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

മിസൈൽ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി

WRITE A REVIEW

Product name: AGNICHIRAKUKAL

Review title:



Your Ratings:

Your Message:




Book Reviews

  അഗ്നിച്ചിറകുകള്
By Renjan Pillai
പ്രിയപ്പെട്ടവര്ക്കുള്ള എന്റെ എപ്പോഴത്തെയും സമ്മാനപുസ്തകം.

  തീയിൽ കുരുത്ത ജീവിതം ????
By Ashfeena Pp
മതസൗഹാർദ്ദം ഊട്ടിഉറപ്പിച്ച ബാല്യം, സ്കൂൾ ഫീസ് അടയ്ക്കാൻ വേണ്ടി ചെയ്തു പൊന്ന ചെറിയ ജോലികൾ, കോളേജ് വിദ്യാർത്ഥി ആയിരിക്കെ ഭാഗികമായി സാമ്പത്തിക കാരണങ്ങളാൽ സസ്യഭുക്ആയ കഥ... ജോലിയിലെ ആത്മ സമർപ്പണം, ഉന്നത ഉദ്യോഗസ്‌ഥരോടും, അധ്യാപകരോടും കാണിച്ച സമീപനം, അവസാന നിമിഷം മാതാപിതാക്കളെ ചേർത്ത് നിർത്താൻ കഴിയാതെ പോയതിലെ വിഷമം... വിമർശനങ്ങളുടെയും, പരാജയങ്ങളുടെയും ചൂടേറ്റ് വളർന്നു, സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച മഹാന്റെ ജീവിതം. പിന്തുടർച്ചക്കാർ ഇല്ലാതെ അവസാനിക്കാവുന്ന ഒരു ജീവിതം ഇന്നും ഒരുപാട് പേരിലൂടെ ജീവിക്കുന്നു... കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരന് ഉത്തേജനവും ആത്മവിശ്വാസവും പകരും വിധം അദ്ദേഹത്തിന്റെ ഉയിർത്ത് എഴുന്നേല്പിന്റെ ചരിത്രം ആണിത്... ഒരുപാട് തവണ, ഉപേക്ഷിക്കേണ്ടി വന്ന അവസ്ഥ വന്നിട്ടും... ആത്മവിശ്വാസം കൈവിടാതെ, വിജയം കരസ്ഥമാക്കിയ ജീവിതം, വായിച്ചാൽ ഒരിക്കലും വെറുതെ ആവില്ല... ഒന്നും ഇല്ലായ്മയിൽ നിന്നു പോലും, എന്തും ആകാം എന്നുള്ളതിന്റെ ഉത്തമ മാതൃക... പ്രായഭേദമന്യേ എല്ലാവർക്കും വായിക്കാം... വായിച്ചിട്ടു "തീ "കിട്ടിയില്ലെങ്കിൽ "തീ പൊലി "എങ്കിലും കിട്ടും ????... കാരണം ഇതിൽ അത്രമാത്രം, inspiration /motivation /positive vibes ഉണ്ട് ????

  അതിജീവനത്തിന്റെ അഗ്നിച്ചിറകുകൾ
By Sreelakshmi Vijayan
ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ നിന്നും ഭാരതത്തിന്റെ പ്രഥമപൗരനായി മാറിയ വിശ്വപ്രസിദ്ധനായ ബഹിരാകാശ ഗവേഷകനായിരുന്നു ഡോ.എപിജെ അബ്ദുൾ കലാം. ആ ജീവിതം തന്നെ പിൽക്കാലത്ത് അനേകായിരം മനുഷ്യർക്ക് പ്രചോദനമായി തീർന്നു. അതിലെ ഓരോ നാൾവഴികളും ഇന്ത്യയിലെ യുവാക്കളുടെയെല്ലാം മാർഗദർശനമായി മാറി. തീച്ചൂളയിൽ നിന്നും പറന്നുയർന്ന ആ 'അഗ്നിച്ചിറകുകൾ' എങ്ങനെ അതിനായ് പരുവപ്പെട്ടുയെന്ന് വിളിച്ചോതുകയാണ് ഈ ഗ്രന്ഥം. തന്റെ അമ്മയെപ്പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടാണ് അദ്ദേഹമാരംഭിക്കുന്നത്. രാമേശ്വരമെന്ന പ്രദേശവും, അതിന്റെ ചുറ്റുപാടുകളും, അതിലൂടെ താൻ തരണം ചെയ്യേണ്ടി വന്ന പാതകളെയും അദ്ദേഹം വിശദമായി തന്നെ പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ധ്യാപകരുമെല്ലാം തന്നെ പലവിധത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മതപരമായ വേർതിരിവുകളും കലാമിന് പലപ്പോഴായി അനുഭവിക്കേണ്ടി വന്നിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഉപരിപഠനത്തിനായി കഠിനാധ്വാനം ചെയ്ത അദ്ദേഹം, തന്റെ അറിവുകളും കഴിവുകളും പരമാവധി എല്ലായിടത്തും ഉപയോഗിച്ചു. ശാരീരികയോഗ്യത ഇല്ലാത്തതിനാൽ ചിലയിടങ്ങളിൽ നിന്ന് പുറത്തായതും നിസാരശമ്പളത്തിന് ജോലി ചെയ്യേണ്ടിവന്നതുമൊക്കെ അദ്ദേഹം പരാമർശിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് ഭാരതത്തിന്റെ മിസൈൽമാനായി അദ്ദേഹം ഉയരുകയായിരുന്നു. വിക്രം സാരാഭായും സതീഷ് ധവാനുമെല്ലാം അദ്ദേഹത്തിന്റെ വഴികാട്ടികളായി. പരാജയത്തിന്റെ പടുകുഴികളിൽ നിന്നും ഫീനിക്സിനെപ്പോലെ ചിറകുവിരിച്ച് കലാം പറന്നുയർന്നു. നന്ദിയും അഗ്നിയും പൃഥ്വിയും നാഗും തൃശ്ശൂലുമെല്ലാം അവിവാഹിതനായ അദ്ദേഹത്തിന്റെ മക്കളായി പിറവിയെടുത്തു. ഭാരതരത്നമെന്ന പുരസ്കാരം തന്നെ അർഥവത്തായത് അദ്ദേഹത്തിന്റെ പേര് കൂടി അതിൽ ചേർക്കപ്പെട്ടപ്പോഴായിരുന്നു. ഒടുവിൽ ഞാനൊന്നും നേടിയിട്ടില്ല എന്നുപറഞ്ഞ് ഈ കൃതിയവസാനിപ്പിക്കുമ്പോൾ ദ്വിഗ് വിജയിയായി മഹാമേരുവിനെപ്പോലെ ആ മനുഷ്യൻ വായനക്കാരുടെ മനസ്സിൽ ഉദിച്ചുയർന്നു നിൽക്കുന്നുയെന്നതിൽ സംശയമില്ല.

  review
By LAKSHITH S
രണ്ട് മനുഷ്യരുടെ ഉയർച്ചയിലേക്കുള്ള വഴികൾ നന്നായി വിവരിച്ചു.

  അഗ്നിച്ചിറകുകൾ
By nikitha subran
ഒരായുസ്സ് മുഴുവൻ ഇന്ത്യൻ ശാസ്ത്ര ലോകത്തിനു വേണ്ടി ഉഴിഞ്ഞു വച്ച ഒരു മനുഷ്യൻറെ കഥ. 60 വയസ്സായി എന്ന് വായിക്കുമ്പോഴും മനസ്സിൽ എയർഫോഴ്സ് ഇൻറർവ്യൂവിൽ നിന്ന് പുറത്തായതിന്റെ നിരാശയും പേറി നടക്കുന്ന യുവാവാണ് നിറഞ്ഞുനിൽക്കുന്നത്. അതൊരുപക്ഷേ എഴുത്തിലെ നിഷ്കളങ്കത കൊണ്ടാവാം. മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തിൽ അത്ഭുതം കൂറുന്ന ഒരു മനുഷ്യൻ. സ്വന്തം നേട്ടങ്ങൾ ഗുരുസ്ഥാനീയരുടെ കാൽക്കീഴിൽ സമർപ്പിക്കുന്ന അതിപ്രഗല്ഭനായ ശാസ്ത്രജ്ഞൻ. ശാസ്ത്രലോകത്തോടും ജോലിയോടും അതിനെക്കാളൊക്കെ ഉപരി ഇന്ത്യയുടെ പുരോഗതിയോടുമുള്ള അദ്ദേഹത്തിൻറെ അഭിനിവേശം പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇന്ത്യ സ്വന്തം കാലിൽ നിൽക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനുവേണ്ടി തന്നെക്കൊണ്ടാവും വിധം പരിശ്രമിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇന്ത്യയെ സ്വയംപര്യാപ്തത യിൽ എത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് ഏതൊരു ഇന്ത്യക്കാരനും എക്കാലവും ഓർമ്മിക്കാൻ പാകത്തിലുള്ളതാണ് . അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ സാധാരണ കുടുംബത്തിൽ ജനിച്ച സാധാരണക്കാരനായ ഏതെങ്കിലും ഒരു കുട്ടിക്ക് എങ്കിലും ഈ പുസ്തകം വലിയതോതിൽ ആത്മവിശ്വാസവും ഊർജം നൽകും എന്ന കാര്യത്തിൽ സംശയമില്ല. കലാം സർ, നിങ്ങൾ ഇല്ലായിരുന്നുവെങ്കിലും കാലചക്രം ഉരുളുമായിരിക്കാം. ..പക്ഷേ അങ്ങയെ പോലൊരു സാധാരണ ബാലൻ ഇത്ര ഉന്നതിയിലെത്തി എന്നത് ഞങ്ങൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. വിട പറഞ്ഞ് 5 വർഷങ്ങൾക്ക് ശേഷവും ഇൗ പുസ്തകവും dr. Avul Pakir Jainulabdeen Abdul Kalam എന്ന ഇൗ മനുഷ്യനും ഞങ്ങളുടെയൊക്കെ മനസ്സിനെ ജ്വലിപ്പിച്ചു കൊണ്ടിരിക്കുകയാണ്... അഗ്നിച്ചിറകുകളോടെ കുതിച്ചുയരാൻ.നന്ദി, ഇത്ര മേൽ ഞങ്ങളുടെ മനസ്സുകളെ സ്വാധീനിക്കുന്നതിന്... വഴിത്തിരിവുകളെ ധീരതയോടെ നേരിടാൻ ഞങ്ങൾക്ക് ഊർജ്ജം പകരുന്നതിന്.

  അഗ്നിച്ചിറകുകൾ
By Santhosh Kumar G R Santhosh Kumar G R
ഗ്രന്ധകർത്താവ് : Dr A P J Abdul Kalam പ്രസിദ്ധീകരണം : D C Books വില : 181 ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന Dr A P J അബ്ദുൾ കലാമിൻറെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ . 1999ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഇന്ത്യൻ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളായ ചൈനീസ്, കൊറിയൻ എന്നീ ഭാഷകളിലും തർജ്ജിമ ചെയ്തിട്ടുണ്ട്. മിസൈൽ ടെക്നോളജി ഇന്ത്യൻ ആയുധപ്പുരയിലെ പോർമുനകളായ 'അഗ്നി, പൃഥ്വി, വാഗ്ദാനം, ആകാശ്, ത്റിശൂൽ എന്നീ മിസൈലുകളുടെ രൃപകൽപനയും നിർമ്മാണവും അവയുടെ വിക്ഷേപണവുമെല്ലാം അധികാരികളും വിജ്ഞാനപ്രദവുമായ രീതിയിൽ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. തന്റെ വിദ്യാഭ്യാസകാലഘട്ടവും ബാല്യകാലവുമെല്ലാം ഹൃദയസ്പർശിയായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. പുളിങ്കുരു പെറുക്കി വിറ്റ് കാശു നേടിന്നതും തന്റെ ആദ്യ വരുമാനമാർഗ്ഗമായ പത്റ വിതരണവുമെല്ലാം വളരെ മിഴിവോടെ തന്നെയാണ് വിവരിച്ചിരിക്കുന്നത്. തന്റെ സഹപാപികളിൽ നിന്നും തന്നെ മാറ്റി പുറകിലുള്ള ബഞ്ചിലിരുത്തിയസ്കൂളിലെ പുതിയ അധ്യാപക ൻറെ പ്രവൃത്തി അദ്ദേഹത്തെ എത്റമാത്റം വേദനിപ്പിച്ചുവെന്ന് ഈ പുസ്തകം വായിക്കുന്ന് ആർക്കും മനസിലാക്കാവുന്നതാണ്. തന്റെ ജീവിതത്തിലെ നേട്ടങ്ങളും നിസ്തുലമായ സേവനങ്ങളും ഉയർച്ചകളും താഴ്ചകളും വിഷമതകളും സമ്മർദങ്ങളുമെല്ലാം ഈ പുസ്തകത്തിലൂടെ അദ്ദേഹം നമ്മോട് പറയുന്നുണ്ട്.. തനിക്ക് ലഭിച്ച പുരസ്കാരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. തന്നെ ഈ നിലയിൽ എത്താൻ സഹായിച്ചവരെയും ഓർക്കുന്നു. അദ്ദേഹം മമത പുലർത്തിയിരുന്ന സാധാരണക്കാരുടെ സമൂഹത്തിന് ആത്മവിശ്വാസം പകലും വിധം അദ്ദേഹത്തിന്റെ വിജയകഥകളും ഈ ആത്മകഥയിൽ ആലേഖനം ചെയ്തിരിക്കുന്നു. Sandeep Santhosh Std : 8 Vimala Hridaya H S Viraly Uchakkada -695506 Sandeep Santhosh S/o Mr.Santhosh Kumar. G.R Penile, Valiyavila, Udiyankulangara,Vattavila-695132 Thiruvananthapuram.

  സ്വപ്നത്തിന്റെ ചിറകിലേരി പറക്കാൻ.....
By ELDHO GEORGE
ജീവിക്കുവാൻ ഊർജ്ജം പകരുന്ന അനുഭവം. സ്വപ്‌നം കാണാൻ പഠിപ്പിച്ച കാലം സർ ന്റെ ജീവിതം

  Good
By Mukundan P G
Good book

  Dr എപിജെ അബ്ദുൽ കലാമിന് ശാസ്ത്രമെന്നത് ആത്മീയ സമ്പന്നതയിലേക്കും ആത്മസാക്ഷാത്ത്കാരത്തിലേക്കുമുള്ള പാതയാണ്
By Shamina Hisham
. ഇന്ത്യയുടെ ബഹിരകാശ സംഭരണങ്ങൾക്ക് നൽകിയ സംഭവനകളും അതിനെടുത്ത കഠിന പ്രയത്നങ്ങളും അർപ്പിത മനസ്സിന്റെയും ആത്മാർത്ഥയുടെയും വിജയമാണ് അഗ്നിചിറകുകളിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. കലാമിന്റെ സ്കൂൾ ജീവിതകാലത്തെ ക്ലേശകരമായ ചുറ്റുപാടുകൾ തുടങ്ങി റോക്കറ്റ് സാങ്കേതിക വിദഗ്ദ്ധനായി എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾകൊള്ളിച്ച അഗ്നിചിറകുകൾ സ്വപ്നങ്ങളുടെ സാക്ഷത്കാരത്തിനു വേണ്ടി കലാമിന്റെ അക്ഷീണമായ ആവേശത്തിനും പ്രയത്നത്തിനുമുള്ള ആദരാഞ്ജലിയാണ് ഈ പുസ്തകം. സ്വന്തം തൊഴിലിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചേരണമെന്ന് മോഹിച്ച് രാത്രിയോ പകലോ എന്നില്ലാതെ... പ്രവർത്തനത്തിന്റെ ഫലമായി നേടിയെടുത്തതാണ് അഗ്നി മറ്റുള്ള നാഗ മിസൈലുകളുടെ രൂപകല്പന നിർമ്മാണവും വിക്ഷേപണവും എന്ന തിരിച്ചറിവും പ്രചോദനവും ആണ് നമുക്ക് അഗ്നിചിറകുകളിലൂടെ നേടിയെടുക്കാൻ സാധിക്കുന്നത്. Dr അബ്ദുൽ കലാമിനെ നേരിട്ട് കാണാത്തവർക്ക് തീർച്ചയായും ഈ പുസ്തകത്തിലൂടെ അരുൺ തിവാരി അദ്ദേഹത്തിനെ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ശാസ്ത്രമെന്നത് ആത്മീയ സമ്പന്നതയിലേക്കും ആത്മസാക്ഷാത്ത്കാരത്തിലേക്കുമുള്ള പാതയാണ്. നമുക്ക് ഓരോത്തർക്കും പിന്നിൽ ഒരഗ്നി ചിറകുണ്ടെന്ന്‌ സ്വയം ബോധ്യപെടുത്താനും യഥാർത്ഥ സ്വാപ്നങ്ങളുടെ ചിറകുകൾ വീശുവാനുള്ള ആത്മവിശ്വാസവും ഈ പുസ്തകം നൽകുന്നു. Shamina Hisham

  Good
By Kannan Chandrababu
good

  KALAM SIR
By FAIZAL KILIMANOOR
its a Treasure

  AGNICHIRAKUKAL
By Praveen Kumar G
nice


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0