• Text
  • Text

ALKKOOTTAM

By : ANAND



Book : ALKKOOTTAM
Author: ANAND
Category : Novel, Rush Hours , April special
ISBN : 8171304397
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 19
Number of pages : 520
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹599.00 25% off





Book Summary

ഭൗതികയാഥാര്‍ത്ഥ്യത്തെ ആനന്ദ് ഒരു രാഷ്ട്രീയ പ്രചാരകനെപ്പോലെയോ ഡോകണ്ടുമെന്ററി നോവലിസ്റ്റിനെപ്പോലെയോ ആശിസ്സ് ചൊല്ലി സ്വീകരിക്കുന്നില്ല. ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ എഴുത്തു കാരനെ നിയന്ത്രിക്കുന്നില്ല, സ്വാധീനിക്കുന്നില്ല... എഴുത്തുകാരനോട് സഹകരിക്കുക മാത്രമേ ചെയ്യു ന്നുള്ളൂ. വസ്തുതകളല്ല വസ്തുതകള്‍ക്കുനേരേയുള്ള എഴുത്തുകാരന്റെ മനോഭാവമാണ് ആള്‍ക്കൂട്ടത്തിന് അഗാധതാളം നല്കുന്നത്. ചരിത്രത്തിന്റെയും അസ്തിത്വവ്യഥയുടെയും ലോകത്തിലെ പ്രതിരൂപാ ത്മകവ്യക്തികള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിലൂടെ, ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥയുടെ നീങ്ങിപ്പോകാത്ത നിത്യാ ധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആള്‍ക്കൂട്ടം.''

WRITE A REVIEW

Product name: ALKKOOTTAM

Review title:



Your Ratings:

Your Message:




Book Reviews

  മുഖം തേടി ആൾക്കൂട്ടത്തിൽ അലയുന്നവർ
By Pradeep V K
????"ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു പഴം നേടുവാൻ മരത്തിന്റെ താഴെയിരുന്ന് പ്രാർത്ഥിക്കുന്നതിന് പകരം പ്രാകൃത മനുഷ്യൻ വേറൊരു ചില്ല ഒടിച്ച് അതിനെ എറിഞ്ഞ് വീഴ്ത്തുവാൻ തുനിഞ്ഞപ്പോഴാണ് മനുഷ്യസംസ്കാരവും പുരോഗതിയും ഉടലെടുത്തത്. യുക്തിപരമായി ചിന്തിക്കാനുള്ള മനുഷ്യന്റെ പ്രാകൃതമായ ആ കഴിവ് പുറത്ത് കൊണ്ട് വരുവാൻ കഴിഞ്ഞില്ലെങ്കിൽ നൂറ്റാണ്ടുകളുടെ ആലസ്യം മൂലം അർത്ഥനിദ്രാവസ്ഥയിൽപ്പെട്ട ഇവിടത്തെ ജിവിതം വെറും ജീവിതാഭാസം മാത്രമായി തുടർന്നുപോകും. ഇന്ന് നമ്മുടെ സമുദായത്തിലെ മിക്ക അഭ്യസ്തവിദ്യരും തങ്ങളുടെ വിജ്ഞാനം മുഴുവൻ വിലയും കൊടുക്കാതെയാണ് വാങ്ങിയെടുക്കുന്നതെന്ന് തോന്നുന്നു. അവർക്ക് നഷ്ടപ്പെട്ടത് ദൈവമല്ല മനുഷ്യനാണ്. മനുഷ്യത്വത്തിന്റെ കാതലായ യുക്തിബോധം"???? ???? ആൾക്കൂട്ടം ( ആനന്ദ് ) നോവൽ / ഡിസി ബുക്ക്സ് / 520 Pages / Rs.525/- ▪️ആനന്ദിന്റെ ആൾക്കൂട്ടത്തിന്റെ വായനാനുഭവം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം 520 പേജുകളുള്ള ഈ ബൃഹത്തായ നോവൽ രണ്ട് ആഴ്ച കൊണ്ട് വായിച്ച് തീർത്തപ്പോൾ പല തരത്തിലുള്ള വൃക്ഷശിഖരങ്ങൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഒരു കൊടുങ്കാടിനുള്ളിൽ കുടുങ്ങിയ ഒരവസ്ഥയാണ് ഞാൻ അനുഭവിക്കുന്നത്. അവയിൽ ഏത് ശിഖരത്തിൽ പിടി മുറുക്കണം എന്ന് അറിയാത്ത ഒരവസ്ഥ. എന്തായാലും ഒന്നുറപ്പാണ്. ഈ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അടുത്ത കാലത്തൊന്നും പുറത്ത് കടക്കാൻ എനിക്കാവില്ല എന്നത്. ▪️അനന്തതയിലേക്ക് ഒന്ന് കൂടി ചേർന്നാൽ ഉണ്ടാകുന്നത് അനന്തത തന്നെയാണ്. ആൾക്കൂട്ടത്തിലേക്ക് എത്ര പേർ കൂടി ചേർന്നാലും ഉണ്ടാകുന്നത് ആൾക്കൂട്ടം തന്നെയാണ്. താഴ്‌വരകളും മരുഭൂമികളും താണ്ടിയെത്തുന്ന തീവണ്ടികൾ ബഹിഷ്കരിക്കുന്ന അസംഖ്യം മനുഷ്യരെ അവരുടെ പേരും മേൽവിലാസവും മായ്ച്ച് തന്റെ വലയത്തിലും ലയത്തിലും അടക്കുന്ന മുഖമില്ലാത്ത ആൾക്കൂട്ടത്തിലേക്കാണ് ആനന്ദ് നമ്മെയും വലിച്ചെത്തിക്കുന്നത്. ആൾക്കൂട്ടത്തിന്റെ അനന്തതയിൽ നിന്ന് തങ്ങളുടേയും മറ്റുളവരുടെയും മുഖങ്ങൾ തേടിയലയുന്ന കുറെ മനുഷ്യർക്കിടയിലേക്ക് നാമറിയാതെ നമ്മളും അലിഞ്ഞ് ചേരുന്നു. ▪️ജോലിയിയന്വേഷിച്ച് ഇറങ്ങുന്നവരെല്ലാം അവസാനം പല വഴികളിൽ കൂടി ബോംബയിൽ അവസാനിക്കുന്ന അറുപതുകളിലെ കാലഘട്ടമാണ് ഈ നോവൽ പറയുന്നത്. അക്കൂട്ടത്തിൽപ്പെട്ടവരാണ് ജോസഫും സുനിലും സുന്ദറും പ്രേമും ഘോർപഡെയും അരുണാചലവും രാമസ്വാമിയും എല്ലാം . ഇവരെല്ലാം വന്ന് ചേക്കേറുന്നതാവട്ടെ രാത്രിയിൽ മൂട്ടകൾ കടിച്ച് പൊക്കിക്കൊണ്ട് പോകുന്ന ബോറിബന്തറിലെ പുരാതനമായ ലോഡ്ജിലെ കട്ടിലുകളിലും. അവരോടൊപ്പം പ്രതീക്ഷകളുടെ ഭാരങ്ങളുമായി പല കുടുംബങ്ങളിൽ നിന്നെത്തിയ ലളിതയെയും രാധയെയും കവിതയെയും ഗോപാലിനെയും പോലുള്ളവരും ചേരുന്നു. അവർ ഓരോരുത്തരുടെയും ജീവിത വീക്ഷണങ്ങളിലെ സമാനതകളും വ്യത്യസ്തതകളും നോവലിസ്റ്റ് പഠനവിഷയമാക്കുന്നു. ▪️വളരെ ഭംഗിയായ രീതിയിൽ പാർട്ടികൾക്ക് അതീതമായ രാഷ്ട്രീയം പറയുന്ന നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത ആരുടെയും പക്ഷം പിടിക്കുന്നില്ല എന്നത് തന്നെയാണ്. ശക്തമായ ഭാഷയിലുള്ള വിമർശനങ്ങളുടെ കൂരമ്പുകൾ ധാരാളം നോവൽ തൊടുത്തുവിടുന്നുമുണ്ട്. പക്ഷേ അവ മനസ്സിലാക്കണമെങ്കിൽ വായനക്കാരും ആനന്ദിന്റെ ഭൂമികയിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് മാത്രം. കാരണം അത്ര എളുപ്പത്തിൽ വഴങ്ങുന്നതല്ല ആനന്ദിന്റെ നോവൽ ഭാഷ. ഒരു ചെറുകഥ പോലും അതുവരെ തന്റേതായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണ് 1970 ൽ ഇങ്ങനെ ഒരു നോവൽ എഴുതിയിരിക്കുന്നതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. ▪️ആൾക്കൂട്ടം വാങ്ങുകയും അത് വായിച്ച് പൂർത്തിയാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. അവർക്കിടയിൽ പെടാതെ അത് പൂർത്തീകരിക്കാൻ സാധിച്ചതിൽ എനിക്ക് സംതൃപ്തി ഉണ്ട്. പക്ഷേ ചില മുഖങ്ങളൊക്കെ പരിചയപ്പെട്ടതല്ലാതെ ആൾക്കൂട്ടത്തിനെ പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് സമ്മതിക്കുന്നു. അതിന് ഇനിയും നിരവധി വായനകൾ ആവശ്യമായി വരും. പലപ്പോഴും നോവലിൽ പലയിടത്തും എന്തൊക്കെയോ പറഞ്ഞ് കാട് കയറുന്ന ഒരവസ്ഥ അനുഭവപ്പെട്ടു. ഏതെങ്കിലും വ്യക്തികളിൽ മാത്രം ഒതൊങ്ങുന്ന ഒരു കഥാപശ്ചാത്തലം ഇല്ലാത്തതിനാൽ ഇടയ്ക്ക് പേജുകൾ വിട്ട് വായിച്ചാലും അത് ആസ്വാദനത്തിന് തടസ്സമാകില്ല. ▪️50 വർഷത്തിനപ്പുറത്തുള്ള ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹികാവസ്ഥ പറയുന്ന നോവലിന്റെ കഥാപരിസരം ഇന്നത്തെ സാഹചര്യത്തിലും വളരെ ശ്രദ്ദേയമാണെന്നതാണ് ആൾക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യാ ചൈന അതിർത്തിയിലെ സംഘർഷങ്ങളും ഗോവ പിടിച്ചെടുക്കലും അടക്കം ആ കാലഘട്ടത്തിലെ നിരവധി ചരിത്ര സംഭവങ്ങളും നോവലിൽ കടന്ന് വരുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളായി പലരും വാനോളം പുകഴ്ത്തുന്ന പല സംഭവങ്ങളെയും മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാൻ നോവൽ ശ്രമിച്ചിട്ടുണ്ട്. മലയാളികൾ ആനന്ദിനെ എത്രത്തോളം വായിച്ചിട്ടുണ്ട് എന്ന് പറയാൻ ഞാനാളല്ല. പക്ഷേ നേരമ്പോക്കിനപ്പുറം വായന സീരിയസായി കാണുന്നവർ വായിച്ചിരിക്കേണ്ടതാണ് ഈ ആൾക്കൂട്ടം. ഓരോരുത്തരും അതിനെ വ്യാഖ്യാനിക്കുന്നത് കുരുടൻമാർ ആനയെ വർണിക്കുന്നത് പോലെ ആയിരിക്കും എന്നത് യാഥാർത്ഥ്യവും . ©️ PRADEEP V K


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0