• Text
  • Text

AMEN - ORU KANYAASTHREEYUDE AATMAKADHA

By : SISTER JESME



Book : AMEN - ORU KANYAASTHREEYUDE AATMAKADHA
Author: SISTER JESME
Category : Autobiography & Biography
ISBN : 9788126422630
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 30
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

സംഭ്രമജനകമായ ഒരാത്മകഥ. ഒരു കന്യാസ്ത്രീ തന്റെ ജീവിതപുസ്തകം നിവര്‍ത്തുമ്പോള്‍ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ നാമറിയേണ്ടിവരുന്നു. അത്ഭുതപൂര്‍വം, ശ്വാസമടക്കിപ്പിടിച്ച അമ്പരപ്പോടെ വായിച്ചു പോകാവുന്ന അനുഭവാഖ്യാനം

WRITE A REVIEW

Product name: AMEN - ORU KANYAASTHREEYUDE AATMAKADHA

Review title:



Your Ratings:

Your Message:




Book Reviews

  ആമേൻ : ഒരു തുറന്നെഴുത്ത്
By SREEVALSAN K J
ഇതൊരു തുറന്നെഴുത്താണ് , സമരമാണ് . സിസ്റ്റർ ജെസ്മി വിശുദ്ധ വസ്ത്രത്തിനുള്ളിലെ ദുഷിച്ച മനസുകൾക്കെതിരെ നടത്തിയ , പള്ളിമേടയ്ക്കുള്ളിലെ അരുതായ്മകൾക്കെതിരെ നടത്തിയ ഒറ്റയാൾ സമരത്തിൻ്റെ കഥ . വളരെയധികം വിവാദപരവും ചർച്ചാ കേന്ദ്രവുമായി മാറിയ കൃതി വിരൽ ചൂണ്ടുന്നത് സി.എം.സി കോൺഗ്രഗേഷനു കീഴിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെയാണ് . സി.എം.സി ക്കു കീഴിലെ സന്ന്യാസ ജീവിത സമയത്ത് നീതിയുടെയും സത്യത്തിൻ്റെയും ഭാഗത്ത് നിന്ന് കൊണ്ട് സിസ്റ്റർ ജെസ്മി നടത്തിയ പോരാട്ടങ്ങളും അവർ സഭയ്ക്കുള്ളിൽ അഭിമുഖീകരിച്ച ഒട്ടും ഹിതമല്ലാത്ത സന്ദർഭങ്ങളുടെയും സത്യമായ ആവിഷ്കാരമാണ് ഈ കൃതി . രതിയും സ്വവർഗലൈഗിംകതയും പണക്കൊതിയും മധിച്ചിരുന്ന ഒരു സഭയെ തൻ്റെ വാക്കുകളാൽ ജ്ഞാനസ്നാനം ചെയ്യാനുള്ള അവരുടെ ശ്രമങ്ങളെ സമൂഹം അന്ന് ഒറ്റപ്പെടുത്തിയെങ്കിലും പിന്നീടങ്ങോട്ട് നടന്ന ചില സംഭവങ്ങൾ സഭയുടെ വിശ്വാസ്യതയെയും അഖണ്ഡതയെയും ചോദ്യം ചെയ്തപ്പോൾ ആമേൻ വീണ്ടും ചർച്ചാ കേന്ദ്രമാവുകയാണുണ്ടായത് . രതിക്കായി പ്രേരിപ്പിക്കുന്ന വൈദികനും സ്വവർഗലൈംഗികതയിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്ന കന്യാസ്ത്രീകളും തീർച്ചയായും സഭ്യവും സുന്ദരമായ ഒരു ചിത്രമല്ല നമുക്ക് നൽകുന്നത് , പക്ഷേ സത്യത്തിൻ്റെ മുഖം വിരൂപവും വിചിത്രവും ആണെന്ന പ്രാപഞ്ചിക സത്യത്തിൻ്റെ ഉറക്കെയുള്ള പ്രഖ്യാപനമാവുകയാണ് കൃതി . സ്വയം കണ്ടെത്തലുകൾക്കും വിമർശനങ്ങൾക്കും തയ്യാറാകാത്ത വ്യക്തികളോ സ്ഥാപനങ്ങളോ കാലത്തെ അതിജീവിച്ചിട്ടില്ല , അതിനാൽ തന്നെ സഭ സ്വയം വിമർശനത്തിനു തയ്യാറാവണമെന്നാണ് സിസ്റ്റർ പറയുന്നത് . കൃതിയിലുടനീളം കർത്താവിൻ്റെ മണവാട്ടിയായി അവനിൽ അചഞ്ചലമായ വിശ്വാസം അർപ്പിക്കുന്ന സിസ്റ്ററിനെ നമുക്ക് കാണാം . 2008 ൽ സി.എം.സി യിൽ നിന്നും വിടുതൽ വാങ്ങി വന്ന അവർ ഈശോയെ മനസിൽ ധ്യാനിച്ചുകൊണ് തൻ്റെ സന്ന്യാസജീവിതം തുടരുന്നു . ചില സത്യങ്ങൾ പരിമിതി മൂലം വെളിപ്പെടുത്തിയിട്ടില്ല എന്ന് അവർ പറയുമ്പോൾ സഭയിലെ കളങ്കങ്ങളുടെ കറ എത്രമാത്രമാണെന്ന് നമ്മെ കൃതി ആശങ്കപ്പെടുത്തുന്നു . സഭയെയും സമൂഹത്തെയും വിശുദ്ധീകരിക്കാനുള്ള ഉദ്യമമായി സിസ്റ്റർ ഈ പുസ്തകത്തെ കരുതുന്നു . യേശുവും നമ്മോട് അരുളി ചെയ്തത് അതാണല്ലോ പാപത്തെ വെറുക്കാനും പാപിയോട് ക്ഷമിക്കാനും . തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന് .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0