• Text
  • Text

ANNE FRANKINTE DIARYKKURIPPUKAL

By : ANNE FRANK



Book : ANNE FRANKINTE DIARYKKURIPPUKAL
Author: ANNE FRANK
Category : Rush Hours , Autobiography & Biography, Women's writing
ISBN : 9788126404940
Binding : Normal
Publishing Date : 30-12-2025
Publisher : DC BOOKS
Edition : 36
Number of pages : 212
Language : Malayalam
Paper Back

Publisher: DC BOOKS
₹195.00 ₹260.00 25% off





Book Summary

ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിർഭരമാക്കുകയും ചെയ്ത ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ഒരിക്കൽ ലണ്ടനിൽനിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തിൽ ജർമ്മൻ അധീനതയിൽ തങ്ങൾ അനുഭവിക്കുന്ന യാതനകൾ കുറിച്ചുവയ്ക്കാൻ തന്റെ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. യുദ്ധാനന്തരം അതു പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പതിമൂന്നുവയസ്സുകാരി തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ - എല്ലാം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു. വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ ടൈഫസ് പിടിപെട്ട് മരിച്ച ആൻ എം. ഫ്രാങ്ക് എന്ന യഹൂദപെൺകുട്ടിയുടെ ഈ സ്മരണകൾ യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരസാധാരണ കൃതിയാണ്. വിവർത്തനം: പ്രമീളാദേവി

WRITE A REVIEW

Product name: ANNE FRANKINTE DIARYKKURIPPUKAL

Review title:



Your Ratings:

Your Message:




Book Reviews

  book
By Mithun Murali
nothing

  ഹൃദയത്തെ തൊടുന്ന ഡയറിക്കുറിപ്പുകൾ
By Mrithula Vijayan
സ്വന്തം ഡയറിക്കുറിപ്പുകൾ കൊണ്ട് രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ജൂതസമൂഹം അനുഭവിക്കേണ്ടി വന്ന കഷ്ടതകളും ഭീകരാനുഭവങ്ങളുമെല്ലാം ലോകത്തിനു മുന്നിലേക്ക് തുറന്നുകാണിച്ച പുസ്തകമാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ.തനിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ ഡയറിക്ക് കിറ്റി എന്നു പേരിട്ട് ഒരു സുഹൃത്തിനോടെന്ന പോലെ സംസാരിക്കുകയാണ് ഈ ഡയറിക്കുറിപ്പുകളിലൂടെ ആൻ ഫ്രാങ്കെന്ന പതിമൂന്ന് വയസുകാരി.1942 ജൂൺ 14 മുതൽ 1944 ഓഗസ്റ്റ് 1 വരെയുള്ള ഡയറിക്കുറിപ്പുകളുടെ ആദ്യഭാഗത്തിൽ തന്റെ സുഹൃത്തുക്കളേക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചുമാണ് പറയുന്നത്.ജർമനിയിൽ താമസിച്ചിരുന്ന ആനിന്റെ കുടുംബം അവിടെ ഹിറ്റ്ലറും നാസിപാർട്ടിയുമെല്ലാം ശക്തിപ്രാപിച്ചതോടെ ജൂതമത വിധ്വേഷങ്ങളും അക്രമങ്ങളും വ്യാപകമായതോടെ നെതർലാന്റിലേക്ക് താമസം മാറുന്നു.തുടർന്ന് അവിടെയും നിലനില്പില്ലാതാകുമ്പോൾ മറ്റ് രണ്ട് കുടുംബവും ചേർന്ന് ഒളിത്താവളത്തിലേക്ക് മാറുന്നു.പിന്നീടുള്ള ആനിന്റെ ഡയറികുറിപ്പുകളെല്ലാം ഒളിത്താവളത്തിന്റെ പശ്ചാത്തലത്തിലാണ്. ആ ഇരുണ്ട കുടുസുമുറികൾക്കുള്ളിലെ തന്റെ ചിന്തകളും പ്രതീക്ഷകളും സങ്കടങ്ങളുമെല്ലാം മാത്രമല്ല അമ്മയുമായുണ്ടാകുന്ന ചെറിയ വഴക്കുകളും പീറ്ററെന്ന ഒളിത്താവളത്തിലെ സുഹൃത്തിനേക്കുറിച്ചുമെല്ലാം അവൾ കിറ്റയെന്ന ഡയറിയോട് പങ്കുവെക്കുന്നു.ജൂതജനതയുടെ ദയനീയാവസ്ഥയും അവർ നേരിടേണ്ടി വന്ന പീഡാനുഭവങ്ങളുമെല്ലാം ഈ ഡയറിക്കുറിപ്പുകളിലൂടെ ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ തൊടുന്നു. ജർമ്മൻ എഴുത്തുകാരനായ ഏണസ്റ്റ് സ്ക്നാബെൽ ഈ പുസ്തകത്തേക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്:"അവളുടെ ശബ്ദം സൂക്ഷിച്ചു വച്ചിരിക്കുന്നു.നിശ്ശബ്ദരാക്കപ്പെട്ട ദശലക്ഷക്കണക്കിന് ശബ്ദങ്ങളിൽ ഈ ശബ്ദം കുട്ടികളുടെ മർമ്മരത്തിനെക്കാൾ ഉച്ചത്തിൽ കേൾക്കപ്പെടുന്നു... ഇത് കൊലയാളികളുടെ കടോര നിലവിളികളേക്കാൾ കൂടുതൽക്കാലം നിൽക്കുന്നു."അതെ ഈ ഡയറിക്കുറിപ്പുകളിലൂടെ നിശബ്ദരാക്കപ്പെട്ട ഒരു ജനതയുടെ ശബ്ദമാണ് നാം കേൾക്കുന്നത്.ഇതൊരു പുസ്തകം മാത്രമല്ല ആൻ ഫ്രാങ്ക് എന്ന ബാലികയുടെ ശബ്ദം കൂടിയാണ്. പതിനഞ്ചാം വയസിൽ കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ച് മരണപ്പെടുന്ന ആനിന്റെ ഡയറിക്കുറിപ്പുകൾ നമുക്ക് പുതിയൊരു വായനാനുഭവമാണ് നൽകുന്നത്, കണ്ണുനിറയാതെ ആർക്കും ഇത് വായിച്ചു തീർക്കാനാവില്ല.

  ഒരു ഡയറി പറഞ്ഞ ചരിത്രം
By Arya Kalathimekkad
ലോകം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരനായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കാവുന്ന അഡോൾഫ് ഹിറ്റ്ലർ, രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്ത് വംശശുദ്ധീകരണം എന്ന പേരിൽ ജൂതന്മാരോടും, മറ്റു ന്യൂനപക്ഷ സമൂഹങ്ങളോടും ചെയ്തിരുന്ന അതിക്രമങ്ങളും, അതിനോടുള്ള ഒരു ജനതയുടെ ചെറുത്തുനിൽപ്പും നമ്മെ ഓർമ്മപ്പെടുത്തുന്ന പുസ്തകമാണ് ആൻ ഫ്രാങ്കിൻറെ ഡയറിക്കുറിപ്പുകൾ. ജൂത വംശജയായ ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിക്ക് പതിമൂനാം വയസ്സിൽ ജന്മദിനോപഹാരമായി ഒരു ഡയറി ലഭിക്കുന്നു. ഒരു സുഹൃത്തിനോടെന്നവണ്ണം ‘പ്രിയപ്പെട്ട കിറ്റി’ എന്ന് അഭിസംബോയോധന ചെയ്തു തുടങ്ങുന്ന ഡയറി കുറിപ്പുകളിൽ നിന്ന് ആൻ കണ്ടതും, അനുഭവിച്ചതുമായ ജീവിത പരിതസ്ഥിതികളിലൂടെ (നെതർലാൻഡ്സ് ജർമ്മൻ അധിനിവേശ സമയത്തെ സാമൂഹിക പശ്ചാത്തലം) വായനക്കാർക്കും സഞ്ചരിക്കാൻ സാധിക്കും. സ്വാതന്ദ്ര്യവും, ശുദ്ധവായുവും, നല്ല ഭക്ഷണവുമെല്ലാം പലപ്പോഴും നാം വിസ്മരിച്ചുപോകുന്ന അനുഗ്രഹങ്ങളാണെന്ന ഓർമപ്പെടുത്തൽ കൂടെയാണ് ഈ പുസ്തകം. "വൈരുദ്ധ്യങ്ങളുടെ ചെറിയ ഭാണ്ഡം” എന്ന വിശേഷണം തീർത്തും അനുയോജ്യമാണ് ആനിനെന്ന് തീർച്ചപ്പെടുത്തുന്ന ആശയങ്ങളാണ് ഡയറിയിൽ പലതും. "മറ്റാരും ഈ ലോകത്തിലില്ലെങ്കിൽ എൻറെ ആഗ്രഹത്തിനനുസരിച്ചുള്ള പെൺകുട്ടി ആയിതീരാൻ കഴിയുമല്ലോ എന്നുഞ്ഞാൻ ആലോചിച്ചുപോകും”എന്ന് പറഞ്ഞുനിർത്തുന്നിടത്തു സ്വാതന്ത്ര്യം പോലും അളന്നുകൊടുക്കുന്ന മനുഷ്യമനസ്സിൻറെ അർത്ഥ ശൂന്യതയിലേക്കാണ് ആൻ വിരൽ ചൂണ്ടുന്നത്. പുസ്തകം അവസാനിക്കുന്നിടത്ത് ഒരിക്കൽ കൂടി ‘പ്രിയ കിറ്റി’ എന്നവൾ വിളിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ ആശിച്ചുപോകാം, ജീവിച്ചിരിക്കുന്ന കിറ്റിമാരിൽ ഒരാൾ മാത്രമായി പല വായനക്കാരും അവശേഷിച്ചു പോയെന്നും വരാം. ജനിച്ച മണ്ണും, ജപിക്കും ചരടും തിറഞ്ഞുകണ്ടെത്തി കരിച്ചുതീർത്തവർ... ഒരൊറ്റനിറമുള്ള അടുത്തജനതയെ പടുത്തുയർത്താനായ് കരുക്കൾനീക്കുന്നു... ജയിച്ച ചിരികളിൽ മരിച്ച മനസ്സുകളുടെ അടക്കം പറഞ്ഞു ചരിത്രം തളരുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0