• Text
  • Text

ARDHANAREESWARAN

By : PERUMAL MURUKAN

Book : ARDHANAREESWARAN
Author: PERUMAL MURUKAN
Category : Novel
ISBN : 9789357321921
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 22
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off

Book Summary

ആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവൽ. വർഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടൽമൂലം തമിഴ്‌നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാൽ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തിൽ ഈ നോവൽവിവർത്തനം കൂടുതൽ പ്രസക്തമാകുന്നു. വിവർത്തനം: ബാബുരാജ് കളമ്പൂർ

WRITE A REVIEW

Product name: ARDHANAREESWARAN

Review title:

Your Ratings:

Your Message:

Book Reviews

  അര്ദ്ധനാരീശ്വരന്
By Renjan Pillai
വിവാദത്തെത്തുടര്ന്നാണ് ഇൌ നോവല് ശ്രദ്ധിച്ചത്. ആ വിവാദമില്ലായിരുന്നുവെങ്കില് നല്ലൊരു നോവലിനെക്കറിച്ച് അറിയാതെ പോയേനെ... എല്ലാം നല്ലതിനാണല്ലോ

  ഫാസിറ്റുകൾക്കുള്ള എഴുത്തിന്റെ പ്രഹരം
By SAYYED QUTHUB
ഹിന്ദുവർഗ്ഗീയ വാദികളുടെ വിമർശനങ്ങളേറ്റുവാങ്ങിയ തമിഴ്നോവൽ. മതൊരുഭാഗൻ എന്നാണ് തമഴിൽ എഴുതപ്പെട്ടെതെങ്കിലും മലയാളത്തിൽ അർദ്ധനാരീശ്വരൻ എന്നറിയപ്പെടുന്നു. പുതിയകാല ജാതിപിശാചുക്കളുടെ മേൽ പച്ചയായി തുറന്നടിച്ച അടിസ്ഥാന വർഗ്ഗ ചിന്തകനും എഴുത്തുകാരനുമായ പെരുമാൾ മരുകന്റെ ജാതീയതയ്ക്കെതിരെ മനുഷ്യമനസ്സിനുപരി അടിസ്ഥാന വർഗ്ഗത്തിൽ അവബോധം സൃഷ്ടിക്കുന്ന കൃതി.സാമ്പത്തികം,രാഷ്ട്രീയം എന്നിങ്ങനെയുള്ള മേഖലകൾക്കുപുറമെ മാനുഷിക വൈകാരികതകളെയും ജാതീയത കടന്നാക്രമിക്കുന്നുണ്ടെന്ന വസ്തുതയെ തുറന്നു കാണിച്ച അപൂർവ്വ കൃതി.ബ്രാഹ്മണിസത്തിനപ്പുറം ജാതിയിൽ തന്നെയുള്ള ഉപജാതികളിൽ നടക്കുന്ന അസമത്വങ്ങളെ പരാമർശിക്കുന്ന കൃതി ഇതിനകം തമിഴ്നാട്ടിൽ നിരോധനത്തിന് വിധേയമാക്കപ്പെട്ടുകഴിഞ്ഞു.തൊട്ടുപിന്നാലെ തൽസ്ഥിതിയിൽ പ്രതിഷേധിച്ച് തന്റെ എഴുത്ത് നിർത്തുകയാണെന്ന് പെരുമാൾ മുരുകൻ പ്രഖ്യാപിച്ചു.കഥയിൽ തന്റെ അനുഭവത്തിലുള്ള ഒരു ഗ്രാമവും അവിടത്തെ ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രാകൃതവും മനുഷ്യത്ത്വരഹിതവുമായ ഒരനുഷ്ഠാനത്തെ വിമർശനാത്മകമായി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം. അതിനായി പച്ചയായ മനുഷ്യരെയാണ് അദ്ദേഹം കഥാപാത്രങ്ങളാക്കിയിട്ടുള്ളത്. പച്ചയായ മനുഷ്യ ഭാഷയിലുള്ള കൃതി വായിക്കേണ്ടതും പഠനത്തിനു വിധേയമാക്കപ്പെടേണ്ടതുമാണ്.

  book
By Anupriya TV
വായന

  ARDHANAREESWARAN
By Shaji Chandran
തികച്ചും പ്രാകൃതവും മനുഷ്യത്ത്വരഹിതവുമായ ഒരനുഷ്ഠാനത്തിനുനേരെയുള്ള ഒരു കലാകാരന്റെ പ്രതിഷേധപ്രകടനം

  Good
By Jamshid Mattummal
good

  ആൾക്കൂട്ടത്തിൽ
By Pratheesh D
ആണും പെണ്ണും ചേര്‍ന്ന ദൈവസങ്കല്പവും,കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മല കയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴ ചേര്‍ത്തെടുത്ത നോവല്‍... തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകന്റെ മാതൊരുപാഗൻ എന്ന കൃതിയുടെ മലയാളം പരിഭാഷയാണ് അർദ്ധനാരീശ്വരൻ എന്ന മനോഹരമായ കൃതി. ഡോ.അപ്പു ജേക്കബ് ജോണ്‍ ആണ് 'അര്‍ദ്ധനാരീശ്വരന്‍' എന്ന പേരിൽ മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തത്.. കാളി എന്ന കൃഷിക്കാരനും ഭാര്യ പൊന്നയുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. 'നിങ്ങൾ വല്ലപോഴുമേ എന്തെങ്കിലും പറയു. എനിക്ക് കിട്ടുന്നതാകട്ടെ ആ മയക്കുന്ന ചിരിയും.' എന്ന് പൊന്ന പറയുന്നുണ്ട്. വിവാഹത്തിന് ശേഷം അമ്മയിയപ്പന്റെ വീട്ടിൽ കാളി പൂവരശ് മരം നടുന്നതായി കാണാം. കൊല്ലങ്ങൾ കടന്നുപോകുന്നു. പൂവരശ് മരം പടർന്ന് പന്തലിച്ചു.. പക്ഷെ അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവർ നാട്ടിൽ പരിഹാസപാത്രമായി മാറി. വിശ്വാസത്തിനും വിശ്വാസമില്ലായ്മക്കിടയിലും അവരുടെ ഹൃദയം കിടന്നാടി. കുട്ടികളില്ലാത്തവർക്ക് അനാവശ്യ വിശ്വാസങ്ങളുടെ പേരിൽ നിഷേധിക്കപ്പെടുന്ന പലതരം സന്തോഷങ്ങൾ, അവർ മാറ്റി നിർത്തപ്പെടേണ്ടവർ ആണെന്നുള്ള പെരുമാറ്റങ്ങൾ എന്നിങ്ങനെ, നമ്മളൊക്കെ കണ്ടുംകേട്ടും ജീവിച്ചുപോന്ന ജീവിത സാഹചര്യങ്ങളുടെ നേർക്കാഴ്ചകളാണ് അർദ്ധനാരീശ്വരൻ ചർച്ച ചെയ്യുന്നത്... കഷ്ടകാലത്തിൽ വിശ്വാസത്തിന്റെ എല്ലാ ചരടും ഒന്നുചേരാറുണ്ട്. എല്ലാവർക്കും എല്ലാം ഉണ്ടാകുമോ? എങ്കിലും ശാപമോക്ഷം കിട്ടാനായി അവർ മുരുകൻ കോവിൽ മല കേറിയിറങ്ങി. വയലുകളിൽ കഠിനാധ്വാനം ചെയ്ത് നേടിയതെല്ലാം പ്രാർത്ഥനയ്ക്കും ദാനത്തിനുമൊക്കെയായി ചെലവാക്കി. കയ്പാർന്ന വേപ്പിലകഷായം കുടിച്ചുനോക്കി. കണ്ട ദൈവങ്ങൾക്കെല്ലാം നേർച്ചകൾ നേർന്നു. ജീവനെ പോലും പണയം വെച്ച് മലടികല്ലിലെ ദന്തീശ്വരനെ ചുറ്റി വന്നു ഒന്നും ഫലം കണ്ടില്ല. ദൈവമേ സത്യമായും നീ വാക്കിന്റെ ദൈവമാണ്. നീ പറയുന്നത് ശരിക്കും അർത്ഥമുള്ളതാണ്. എങ്കിലും 'മതിമതി'യെന്ന് പറയുന്നവർക്ക് ദൈവം വാരിക്കോരി കൊടുക്കുമായിരുന്നു. എന്നാൽ 'തരൂ' എന്ന് ആഗ്രഹത്തോടെ ചോദിക്കുന്നവരോട് പോയി തുലയാൻ പറയുന്നുവെന്ന് കാളി വിലപിക്കുന്നുണ്ട്. അടുത്തൊരു കല്യാണത്തെ പറ്റി പലരും പറഞ്ഞെങ്കിലും കാളി ഒഴിഞ്ഞുമാറി. കാരത്തൂർ ഉത്സവത്തിലേക്ക് ആചാരങ്ങളുടെ പേരിൽ അയ്ക്കപ്പെടുന്ന പൊന്നയുടെ ചിത്രം ദയനീയമാണ്. "ഇന്ന് രാത്രിയിൽ നീ ഏത് രൂപത്തിൽ വരുമെന്ന് എനിക്കറിയില്ല. നീ എവിടെ നിൽക്കുമെന്ന് , നീ എന്ത് പറയുമെന്ന് നീ എന്നെ എങ്ങനെ സമീപിക്കുമെന്ന് എനിക്ക് അറിയില്ല." അവൾ പ്രാർത്ഥിക്കുന്നുണ്ട്. അവിടെ അവൾ കണ്ട മുഖങ്ങൾക്ക് സാമ്യമുണ്ടെങ്കിൽ തന്നെ അവയ്ക്ക് യാതൊരു അർത്ഥവുമുണ്ടായിരുന്നില്ല. ആളുകൾ ഒരു വലിയ ജനക്കൂട്ടത്തിന്റെ ഭാഗമായി കഴിഞ്ഞാൽ എല്ലാവരും അറിയാനാവാത്ത മുഖമായി മാറും. തന്റേതും പുതിയ ഒന്നായി മാറിയിരിക്കുന്നു എന്നവൾ കരുതി. എല്ലാവരും ഇവിടെ ഉണ്ടായിരുന്നു. അതേസമയം ആരും തന്നെ ഉണ്ടായിരുന്നില്ല എന്നും. ഏറ്റവും ആൾക്കൂട്ടം അവിടെ കണ്ടിട്ട് അവളുടെ കാലുകൾ തന്നെ അങ്ങോട്ട് തേടി പോയതാണോ ? ആൾക്കൂട്ടമാണോ അവളെ അങ്ങോട്ട് കൊണ്ട് പോകുന്നത്? അറിയില്ല. ജീവിതത്തിൽ പാതി ശരീരത്തിലും മനസ്സിലും ഭാര്യക്ക് നല്കുമ്പോഴാണ് നല്ല ഭർത്താക്കന്മാർ ഉണ്ടാകുന്നത് എന്നിവിടെ പറഞ്ഞുവയ്ക്കുന്നു. "Perumal Murugan, the writer is dead. As he is no God, he is not going to resurrect himself. He also has no faith in rebirth. An ordinary teacher, he will live as P. Murugan. Leave him alone" ഈ പുസ്‌തകം സംബന്ധിച്ചു പെരുമാൾ മുരുകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് മുകളിൽ ചേർത്തിരിക്കുന്നത്. ഈ ബുക്ക്‌ ബാൻ ചെയ്യണം എന്ന ആവശ്യവുമായി തീവ്ര വർഗീയ സംഘടനകൾ പ്രകടനങ്ങൾ നടത്തുകയും ബുക്ക്‌ കത്തിക്കുകയും ഒക്കെ ചെയ്ത സാഹചര്യത്തിൽ ' പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു ' എന്ന് അദ്ദേഹത്തിന് പുറംലോകത്തോട് പറയേണ്ടതായി വന്നു..!!

  അർദ്ധനാരീശ്വരൻ___പെരുമാൾ മുരുകൻ
By Dhanalakshmy Kr
തമിഴ് നാട്ടിലെ തിരുച്ചെങ്കോട്ടൈ മലൈക കോവിൽ. മാത്ഒരുഭാഗൻ (അർദ്ധനാരീശ്വരൻ) പ്രതിഷ്ഠ.വൈകാശി മാസത്തിലെ തേരുത്സവം. കൊടിയേറ്റം മുതൽ നാലാം നാൾ ദൈവങ്ങൾ മല ഇറങ്ങി താഴെ വരും.പതിന്നാലാംദിവസം തിരുച്ചെങ്കോട്ടു കാൽ കുത്തുന്ന എല്ലാവരും ദൈവങ്ങളാണ്. ആ രാത്രി ഉഭയസമ്മതപ്രകാരം ഏതു ആണിനും പെണ്ണിനും എവിടെയും സംഗമിക്കാം. സദാചാര നിയമങ്ങൾക്ക് അന്ന് അയവ്. കുട്ടികൾ ഇല്ലാത്തവർക്ക് അന്നൊരു വിശേഷദിനം കൂടിയാണ്. ഊഷരതയുടെ തരിശുഭൂമിയിൽ ഉർവ്വരതയുടെ വിത്തിട്ട് ദൈവങ്ങൾ തിരികെ പോകും. പത്തു മാസം കഴിയുമ്പോൾ ധാരാളം 'സാമി പുള്ളൈകൾ' ഭൂജാതരാവും. ഇത് ആ നാടിന്റെ വിശ്വാസം;ആചാരം. ഈ അനുഷ്ഠാനമാണ് പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ തമിഴ് നോവലിന്റെ കഥാപരിസരം. പന്ത്രണ്ട് വർഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യം സിദ്ധിക്കാത്ത കാളി_പൊന്ന ദമ്പതികളുടെ വിഷമസന്ധി. രണ്ടു പേരുടെയും അമ്മമാർക്ക് ഇപ്പോൾ ഒറ്റ അപേക്ഷയേയുള്ളൂ. ". ഈ കൊല്ലം നമ്മുടെ പൊന്നയെ കോവിലിൽ പതിന്നാലിന്റന്ന് വിടണം. നീയത് സമ്മതിക്കണം." നോവൽ പ്രസിദ്ധീകരിച്ചതോടെ സമുദായ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. നാമക്കൽ ജില്ലാ ഭരണകൂടം സമാധാനചർച്ച വിളിച്ചുകൂട്ടി. നോവലിസ്റ്റ് മാപ്പു പറയണം; വിവാദഭാഗങ്ങൾ മാറ്റണം.. കേസ് മദ്രാസ് ഹൈക്കോടതിയിലെത്തി. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ലക്ഷ്മണരേഖ വേണോ?. താൻ എഴുത്ത് നിർത്തുന്നുവെന്ന് നോവലിസ്റ്റ് മനം നൊന്ത് പ്രഖ്യാപിച്ചു. വിവേകപൂർണ്ണമായ കോടതി വിധിയോടെ കേസ്സ് ജലരേഖയായി. തന്റെ എഴുത്തിന്റെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പെരുമാൾ മുരുകൻ വീണ്ടും നോവലെഴുതി; പൂനാച്ചി. ദേശീയ മാനങ്ങളുളള ഒരു കൃതി. എഴുത്തുകാരനിടുന്ന കൂച്ചുവിലങ്ങുകൾ സർഗ്ഗാത്മക രചനകളുടെ ഖ്യാതി ക്ക് വേലി കെട്ടാനാവില്ല. പ്രൊ: അപ്പു ജേക്കബ് ജോൺ ഭാഷാത്തനിമയാർന്ന വിവർത്തനത്തിലൂടെ അർദ്ധനാരീശ്വരനെ വിപണിയിലെത്തിച്ചു. ആചാരങ്ങളും വിശ്വാസങ്ങളും ലംഘനങ്ങളും കോടതി കയറുന്ന ഇക്കാലത്ത് അക്കാരണങ്ങളാൽ , മികച്ച ഒരു നോവൽ വായനക്കാരന്റെ മുന്നിൽ എത്താതിരുന്നു കൂടാ. 14_9_2020. ഡോ:കെ.ധനലക്ഷ്മി.

  അർദ്ധനാരീശ്വരൻ - ഒരു വായനാനുഭവം
By Jamshida Mohammed
താൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടി വന്നതിന് കാരണമായ നോവൽ എന്നെവിടെയോ കേട്ട ഓർമയിലാണ് ഡി സി ബുക്സിൽ ചെന്ന് നിന്നപ്പോൾ കണ്ണുകൾ 'അർദ്ധനാരീശ്വരനി'ൽ നിന്ന് പറിച്ച് മാറ്റാൻ ആവാഞ്ഞത്... 'മാതൊരുപാകൻ' എന്ന പെരുമാൾ മുരുകൻ നോവലിന്റെ മലയാള പരിഭാഷയാണ് അർദ്ധനാരീശ്വരൻ. വർഗീയഫാസിസ്റ്റുകളുടെ ഇടപെടൽ മൂലം തമിഴ്നാട്ടിൽ പിൻവലിക്കപ്പെടേണ്ടി വന്നൊരു നോവൽ കൂടിയാണിത്. മാതൊരുപാകൻ എന്നാൽ അമ്മ അല്ലെങ്കിൽ സ്ത്രീ ശരീരത്തിന്റെ ഭാഗമായവൻ എന്നാണർത്ഥം. കല്യാണം കഴിഞ്ഞ് പന്ത്രണ്ട് വർഷമായിട്ടും കുട്ടികളില്ലാത്ത കാളി പൊന്ന ദമ്പതികളിലൂടെയാണ് എഴുത്തുകാരൻ കഥ പറഞ്ഞു പോകുന്നത്. അവരിരുവരുടെയും സാമൂഹിക സാമ്പത്തിക ലൈംഗീക വശങ്ങളെ അതിസൂക്ഷ്മമായി തന്നെ നോവലിലുടനീളം വിശകലനം ചെയ്തിട്ടുണ്ട്. കല്യാണത്തിന് മുൻപ് അത്യധികം സോഷ്യൽ ആയിരുന്ന കാളി വിവാഹശേഷം തന്റെ കൃഷിയിടത്തിലും ചുറ്റുപ്രദേശങ്ങളിലുമായി ഒതുങ്ങിപ്പോകുന്നു. പതിനാലാം വയസിൽ ഋതുമതിയായി പതിനാറാം വയസ്സിൽ ഭാര്യ ആവേണ്ടിവന്ന പൊന്ന ആവട്ടെ കുട്ടികളില്ല എന്നകാരണത്താൽ സഹതപിക്കാനും കളിയാക്കാനും വരുന്ന സർവരോടും വഴക്കുണ്ടാക്കി തികച്ചും ഏകാകിയായൊരു കൂട് തീർക്കുന്നു. അവരിരുവരും കണ്ണുകൾ കൊണ്ട് സംസാരിക്കുമായിരുന്നു. ശരീരത്തിന്റെ ചെറിയൊരു ചലനം, ശ്വാസോച്‌വാസത്തിന്റെ ഏറ്റക്കുറച്ചിലുകൾ പോലും തമ്മിൽ മനസിലാക്കാൻ മാത്രം മനപ്പൊരുത്തം അവർക്കിടയിൽ ഉണ്ടായിരുന്നു. ഒരുപക്ഷെ സമൂഹത്തിന്റെ കണ്ണിലെ കരട് ആകാതിരിക്കാൻ മാത്രം ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചവരാവാം അവർ. കുഞ്ഞിന് വേണ്ടി നേരാത്ത നേർച്ചകളും കയറിയിറങ്ങാത്ത അമ്പലങ്ങളും ഉണ്ടായിരുന്നില്ല, സമ്പാദ്യം മുഴുവൻ അമ്പലങ്ങളിലും വഴിപാടുകളിലുമായി പലവഴിക്ക് പോയി. അവകാശി ഇല്ലാത്തിടത്തോളം സമ്പാദ്യം ആർക്കായി കാത്ത് സൂക്ഷിക്കണം എന്ന ചോദ്യം അവർ ഉന്നയിക്കുന്നുമുണ്ട്.. കാരത്തൂരുകാരുടെ ജീവിതത്തിന്റെ തന്റെ ഭാഗമായിരുന്നു കാരത്തൂര് ക്ഷേത്രം. മലയടിവാരം മുതൽ അങ്ങ് മുകളിൽ വരെയും ഒരു നിര ദൈവങ്ങൾ അനുഗ്രഹിക്കാനും ആശ്വസിപ്പിക്കാനും കാത്തുനിൽപ്പുണ്ട്, അപേക്ഷ സമർപ്പിക്കാനുള്ള ദൈവത്തെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനാവും. സ്വാമി കൊടുത്ത പുള്ളൈ, സ്വാമിക്കുളന്തൈ, എന്നൊക്കെ അറിയപ്പെടുന്ന കുറേ മനുഷ്യർ കാരത്തൂരും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു. കാരത്തൂരമ്പലത്തിൽ പ്രാർത്ഥിച്ചുണ്ടായവർ എന്നല്ലാതെ മറ്റൊന്നും അന്നറിവുണ്ടായിരുന്നില്ല എന്ന് എഴുത്ത്കാരൻ പറയുന്നു. അന്വേഷണബുദ്ധിയും ജിജ്ഞാസയും ഒന്നിച്ചുവളർന്നപ്പോൾ സത്യങ്ങളൊരുപാട് കണ്മുന്നിൽ തെളിഞ്ഞു, അതിൽ നിന്നും ലഭിച്ച തീപ്പൊരിയിൽ 'അർധനാരീശ്വരൻ' പിറന്നു. തേരുത്സവത്തിന്റെ പതിനെട്ടാം നാൾ, അതായത് എട്ടാം നാൾ നാട് കാണാൻ ഇറങ്ങിയ ദൈവങ്ങൾ തിരികെ മലകയറുന്ന ദിവസം, മലയിലുള്ളവരൊക്കെയും ദൈവങ്ങളാണ് ദൈവീകമാണ് എന്ന സങ്കൽപ്പമാണ്. അന്നവിടുത്തെ ഇരുട്ടിൽ ഉഭയസമ്മതത്തോടെ ആർക്കും ഇണചേരാം. വേശ്യാത്തെരുവുകളിൽ അന്ന് കച്ചവടം ഇല്ല, ഋതുമതിയായ പെൺകുട്ടികളെ ആരും അങ്ങോട്ടേക്കെയക്കുകയും ഇല്ല. അന്നേദിവസം പൊന്നയെ മലയിലേക്കയക്കാൻ ഇരുവരുടെ അമ്മമാരും കാളിയോടാവശ്യപ്പെടുന്നു. അവനിൽ മാത്രം ഇഴുകിചേർന്ന അവളുടെ ശരീരത്തെ ഒരു കുഞ്ഞിന് വേണ്ടി മറ്റൊരാൾ സ്പർശിക്കുന്നതിനോട് അവനു യോജിപ്പില്ലായിരുന്നു. അവന്റെ സമ്മതമില്ലാതെ എങ്ങോട്ടുമില്ലെന്ന് അവളും. അവൻ സമ്മതിച്ചെന്ന കളവിലൂടെ അവളുടെ ആങ്ങള അവളെ മലയിലേക്കയക്കുന്നു. വിശ്വാസികൾക്കെന്നും അവരുടെ രീതികളും പ്രവർത്തികളും ദൈവീകമായിരിക്കും, യുക്തിപരമായി ചിന്തിക്കുമ്പോൾ മാത്രമേ അതിലെ പൊരുത്തക്കേടുകൾ ദൃശ്യമാവുകയുള്ളു. സാമൂഹിക ജാതീയ ഉച്ചനീചത്വം വളരെ വ്യക്തമായ രീതിയിൽ തന്നെ നോവൽ അഭിസംബോധന ചെയ്യുന്നുണ്ട്. ദൈവവും വിശ്വാസവും ശാപകഥകളും മനുഷ്യജീവിതത്തെ എത്രമാത്രം ആഴത്തിൽ സ്വാധീനിക്കുന്നുണ്ടെന്ന് എഴുത്ത്കാരൻ കൃത്യമായി കോറിയിടുന്നുമുണ്ട്. ചിന്തിക്കാനും കുത്തിക്കീറി പരിശോധിക്കാനും ഒരായിരം പോയിന്റുകൾ ഇട്ടുതന്നിട്ടാണ് നോവൽ അവസാനിക്കുന്നത്...

  അർദ്ധനാരീശ്വരൻ - ഒരു വയനാനുഭവം

  " അനാചാരങ്ങളുടെ മുഖംമൂടികൾ "
By Fasal Fayaz
വർഗ്ഗീയ ഫാസിസ്റ്റുകളുടെ ഇടപെടലുകൾ മൂലം തമിഴ്നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷയാണ് 'അർദ്ധനാരീശ്വരൻ'. ഭീഷണികളെ ഭയന്ന് പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് സ്വയം പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. അത്തരം ഒരു സാമൂഹിക ചുറ്റുപാടിൽ ആണ് ഈ നോവലിന്റെ പ്രസക്തി വർദ്ധിക്കുന്നത്. കാളി എന്ന കർഷകന്റെയും ഭാര്യ പൊന്നയുടെയും ജീവിതത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. വിവാഹം കഴിഞ്ഞ് 12 വർഷമായിട്ടും കുട്ടികളുണ്ടാവാതെ ജീവിക്കേണ്ടി വരുന്നവർ ആണ് ഇവർ. ഇതിന്റെ പേരിൽ കുടുംബത്തിലും സമൂഹത്തിലും അവർ ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടലിൽ നിന്നും ഉണ്ടാകുന്ന വേദനയും അതുവഴിയുണ്ടാകുന്ന ദേഷ്യവുമൊക്കെ അവരിൽ പ്രകടമാകുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ നേരിടുന്ന കുത്തുവാക്കുകളുടേയും പരിഹാസങ്ങളുടേയും നേർക്കാഴ്ച കൂടിയാണ് നോവൽ. തമിഴ്നാട്ടിലെ തിരിച്ചെങ്കോട്ട എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആചാരത്തെ ആണ് നോവൽ വിമർശിക്കുന്നത്. അർദ്ധനാരീശ്വര പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനനാൾ മലയിറങ്ങുന്ന എല്ലാ പുരുഷന്മാരും ദൈവങ്ങൾ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസത്തിന്റെ മറപിടിച്ച് ആ ദിവസം ഏതു സ്ത്രീക്കും ഏതു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. ആ ബന്ധത്തിൽ പിറക്കുന്ന കുഞ്ഞിനെ ദൈവത്തിന്റെ അനുഗ്രഹം ആയി കണക്കാക്കപ്പെടുന്നു. ഈ പൊള്ളയായ ആചാരത്തെയാണ് എഴുത്തുകാരൻ ചോദ്യം ചെയ്യുന്നത്. തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കൊണ്ടുതന്നെ അച്ചടിഭാഷ പ്രയോഗങ്ങൾ വായനക്ക് വിരസത തോന്നിച്ചു. ഗ്രാമീണ ഭംഗികൾ പലയിടങ്ങളിലും ചോർന്നു പോകുന്നതായി തോന്നി. എങ്കിലും കഥയുടെ പുതുമ കൊണ്ടും അത് ചർച്ച ചെയ്യുന്ന വിഷയത്തിന്റെ മൂർച്ച കൊണ്ടും ഈ പോരായ്മകളെ എല്ലാം പാടെ ഭേദിക്കുന്നുണ്ട് നോവൽ. കാളിയും പൊന്നയും മനസ്സിൽ മായാത്ത രൂപമായി തങ്ങിനിൽക്കുന്നു. കൂടെ അവർ സഹിച്ച ജീവിതവും. സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങളുടെ കറുത്ത മുഖംമൂടികൾ വലിച്ചു കീറുന്ന പുസ്തകം. തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്.

  തീ പിടിച്ച അക്ഷരങ്ങൾ: പെരുമാൾ മുരുകൻ
By Aleesha Abdulla
അക്ഷരങ്ങളുടെ കെട്ടുറപ്പിനെ ശിഥിലമാക്കാന്‍ അധികാരം മാത്രമല്ല, മതവും ശ്രമിക്കുമെന്നത് നാം ഒരുപാട് കണ്ടിട്ടുണ്ട്.അത്തരത്തിൽ ഏറെ വിവാദം സൃഷ്‌ടിച്ച നോവലാണ് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍'(അര്‍ധനാരീശ്വരന്‍).നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ എഴുതിയിരിക്കുന്നത്.100 കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതപ്രകാരം മറ്റൊരു പുരുഷനുമായി ഇണചേര്‍ന്ന് ഗര്‍ഭിണികളാകുന്ന ആചാരം തിരുച്ചങ്കോട്ടിലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഐതിഹ്യം.കുട്ടികളില്ലാത്തവരെ പലരീതിയിൽ ദ്രോഹിക്കുന്നതിന് 100 വർഷം മുൻപും ഇന്നും വലിയ മാറ്റമില്ല എന്നതാണ് മറ്റൊരു വസ്തുത.കുട്ടികൾ ഇല്ലാത്തവർക്ക് എന്തോ ശാപമുണ്ടെന്നും,പ്രശ്ന പരിഹാരം ചെയ്തു കഴിഞ്ഞാൽ ശരിയാകുമെന്നുമുള്ള അന്ധമായ വിശ്വാസം ഇന്നും നിലനിന്നു പോകുന്നു. അനങ്കൂർ ഗ്രാമത്തിലെ കർഷകനായ കാളിയും അവന്റെ ഭാര്യ പൊന്നയുമാണ് മുഖ്യകഥാപാത്രങ്ങൾ.കുട്ടികളായില്ലേ എന്ന ചോദ്യംകേട്ട് സ്വയമില്ലാതായിത്തീർന്ന പൊന്ന ഒടുവിൽ വൈകാശി വിശാഖം രഥോത്സവത്തിന്റെയന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പോവുന്നതാണ് നോവലിന്റെ പ്രമേയം. ഈ ആചാരത്തെ കുറിച്ച്‌ നോവലിൽ പരാമര്‍ശിച്ചതാണ് പ്രതിഷേധം ആളിക്കത്താൻ കാരണമായത്. തിരുച്ചങ്കോട്ടിലെ സ്ത്രീകളെ വ്യഭിചാരികളായി ചിത്രീകരിച്ചുവെന്നും വിശ്വാസങ്ങളെ അപമാനിച്ചെന്നും തമിഴ്നാട്ടിലെ സംഘടനകള്‍ ആരോപിച്ചു. ക്ഷേത്രത്തെപ്പറ്റി മുതിർന്നവർ പറഞ്ഞുകേട്ട പുരാവൃത്തങ്ങൾ കോർത്തിണക്കിയാണ് മുരുകൻ നോവൽ എഴുതിയിരിക്കുന്നതെന്ന് വായനക്കാരന് മനസിലാകാൻ പ്രായോഗിക ബുദ്ധിമാത്രം മതി.ബ്രാഹ്മണർ, ഗൗണ്ടർ,ചക്കിലിയർ,ചാന്നാർ തുടങ്ങിയ ഭിന്നജാതികളിൽപ്പെട്ട ഹിന്ദുക്കളുടെ ഒരു നൂറ്റാണ്ടുമുൻപുള്ള കാലത്തെ മിത്തും ചരിത്രവും നോവലിലുടനീളം കാണാം. അതീവ ഹൃദ്യമായ മൊഴിമാറ്റം നോവലിൻ്റെ മിഴിവ് വർധിപ്പിക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ഭാഷാ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ഭക്തിയെന്ന പുകമറയുടെ പിന്നിലിരുന്ന് സ്വതന്ത്രചിന്തകരെ ഭയക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത്തരം നോവലുകൾ ഇനിയും പിറക്കണം.

  എഴുത്തെന്ന ആയുധം
By Manasi Daivani
അന്ധവിശ്വാസവും ആനാചാരവും തുറന്നു കാണിക്കുന്ന നോവലാണ് പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ. തമിഴിൽ എഴുതുകയും ഹിന്ദുത്വ വർഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയെ തുടർന്ന് പിൻവലിക്കേണ്ടിയും വന്ന നോവലാണിത്. പൊന്ന, കാളി എന്ന പ്രധാന കഥാപാത്രങ്ങളിലൂടെ ഒരു നാടിന്റെ അന്ധവിശ്വാസത്തെയും അനാചാരത്തെയും വിവരിക്കുന്നു. പൊന്നയും കാളിയും അഘാതമായി പ്രണയിക്കുന്ന ദമ്പതികളാണ്. നോട്ടത്തിലൂടെയും, ശ്വാസോച്ഛ്വാസത്തിലൂടെയും സംസാരിക്കുകയും, പറയാതെയും കാണാതെയും രണ്ടുപേരും അവരുടെ സാന്നിധ്യം മനസിലാക്കുകയും ചെയ്യുന്നവരാണ്. കല്യാണം കഴിഞ്ഞ് പന്ത്രണ്ട് വർഷത്തിന് ശേഷവും കുഞ്ഞുങ്ങളില്ലാത്തതിന് നാട്ടിലെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നു. കുറ്റപ്പെടുത്തലിൽ നിന്നും ഒഴിവാകാനായി കാളി കൃഷിയിൽ മാത്രം ശ്രദ്ധ ചെലുത്തി. പൊന്ന കുറ്റപ്പെടുത്തുന്നവരുമായി വഴക്കിട്ടു. പൊന്നയുടെയും കാളിയുടെയും അമ്മമാരുടെ നിർബന്ധത്തിന് വഴങ്ങി തമിഴ് നാട്ടിലെ തിരുച്ചെങ്കോട്ടൈ മലൈ കോവിലെ തേരുത്സവത്തിന്റെ പതിനെട്ടാം ദിവസത്തെ ഉത്സവത്തിൽ പൊന്നയ്ക്ക് പങ്കെടുക്കേണ്ടി വരുന്നു. കാളിയുടെ സമ്മതമില്ലാതെ പങ്കെടുക്കില്ല എന്ന പൊന്നയുടെ തീരുമാനത്തിന് കാളി സമ്മതിച്ചു എന്ന് കള്ളം പറഞ്ഞ് പൊന്നയെ ഉത്സവത്തിൽ പങ്കെടുപ്പിക്കുകയണ്. ഉത്സവത്തിന്റെ അന്ന് രാത്രിയിൽ ധരാളം പുരുഷന്മാർ എത്തിച്ചേരാറുണ്ട്. കുട്ടികളില്ലാത്ത സ്ത്രീകളെയും, പ്രായപൂർത്തിയായ പെൺകുട്ടികളെയും മാതാപിതാക്കൾ ഉത്സവത്തിൽ പങ്കെടുപ്പിക്കും. അന്ന് രാത്രിയിൽ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അതിന് ശേഷം ജനിക്കുന്ന കുഞ്ഞിനെ സാമി തന്ത പുള്ളൈ എന്ന് വിശ്വസിക്കുകയും ചെയ്തുവരുന്ന അന്ധവിശ്വാസത്തെയും അനാചാരത്തെയും ഏറ്റവും ലളിതമായും തീവ്രമായും അവതരിപ്പിക്കുകയാണ് പെരുമാൾ മുരുകൻ.

  സ്ത്രീ പാതി, ദൈവം പാതി
By Rajeev Mahadevan
അസാധാരണ കഴിവുകളുള്ള മനുഷ്യർ പല കാലങ്ങളിലുമുണ്ടാകും. അവരെ അമാനുഷിക തലത്തിലേക്കു കയറ്റി വച്ച്, ചോദ്യം ചെയ്യലുകൾ കൂടാതെ അവർക്ക് വിധേയപ്പെടാനും തദ്വാരാ തങ്ങളുടെ അജണ്ടകൾക്ക് വഴിപ്പെടാനും മതാധികാര കേന്ദ്രങ്ങൾ സൃഷ്ടിച്ചു വച്ച സ്‌പെഷ്യൽ കാറ്റഗറിയാണ് ‘ദൈവപുത്രർ’. ഇത്തരം പുത്രന്മാരുടെ സൃഷ്ടി രഹസ്യങ്ങൾ എപ്പോഴും അജ്ഞാതമാക്കി വയ്ക്കാനും അത്തരം കേന്ദ്രങ്ങൾ സദാ ജാഗരൂകരായിരിക്കും. സാഹിത്യത്തിൻറെ ധർമ്മം ഒരുവനെ അപരലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകലാണെന്ന് ആത്മാർത്ഥമായി കരുതുന്ന സാഹിത്യകാരി-കാരന്മാർ, വിലക്കപ്പെട്ട അപരയിടങ്ങളിലേക്ക് അനുവാചകൻറെ കൈപിടിച്ച് സധൈര്യം കടന്നു ചെല്ലാൻ ശ്രമിക്കുമ്പോൾ, വിഗ്രഹങ്ങൾ തച്ചു തകർക്കപ്പെടും എന്ന ഭയത്തിൽ മുൻചൊന്ന കേന്ദ്രങ്ങൾ ശക്തമായി,നിഷ്ഠൂരമായി ഇടപെടും. അത്തരമൊരിടപെടൽ നേരിട്ട നോവലാണ് അർദ്ധനാരീശ്വരൻ. പൊന്നയുടെയും കാളിയുടെയും ദാമ്പത്യത്തിൻറെ സ്നേഹ മുറിവുകളിൽ രക്തം നിലക്കാതെ കിനിഞ്ഞു കൊണ്ടേയിരുന്നപ്പോൾ, സമൂഹത്തിൻറെ ചാട്ടയടികൾ കാളിയേക്കാളുമെത്രയോ അധികമായ് പൊന്ന ഏറ്റുകൊണ്ടിരുന്നപ്പോൾ തിരുച്ചെങ്കോട്ടയിൽ അവൾ ദൈവത്തിന് മുന്നിൽ സ്വയം സമർപ്പിതയാവുന്നു. ദൈവപുത്രനെ അവൾ ഗർഭം ധരിക്കുന്നു. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിലനിൽക്കുന്ന ആചാരമെന്നോ അനാചാരമെന്നോ വിവക്ഷിക്കാവുന്ന ഒരു സംഗതി എന്തുകൊണ്ടാണ് നോവലിസ്റ്റിൻറെ സ്വയം മരണ പ്രഖ്യാപനത്തിലേക്കു നയിച്ചത്. അയാൾ ദൈവത്തിൻറെ നിരർത്ഥകതെയെ ചോദ്യം ചെയ്തു. പരസഹസ്രം വർഷങ്ങളായി ആരാധിക്കപ്പെടുന്ന ദൈവപുത്രന്മാരുടെ സൃഷികൾക്കു പിന്നിലും ഇത്തരം ആചാരങ്ങളാവാം എന്ന സംശയത്തിൻറെ കനലുകൾ വിശ്വാസി സമൂഹത്തിൽ വിതച്ചു. നോവലിൻറെ നട്ടെല്ലായ രാഷ്ട്രീയത്തോളം മികച്ചു നിൽക്കുന്നവയാണ് കഥാപരിസര വിവരണങ്ങളും, ബന്ധങ്ങളിലെ ആർദ്രതയും, പാത്രസൃഷ്ടിയിലെ കയ്യടക്കവും. മൊഴിമാറ്റത്തിൻറെ വിടവുകളൊന്നും കൂടാതെ ആസ്വദിക്കാവുന്ന വ്യത്യസ്തമായൊരു രാഷ്ട്രീയ സാമൂഹിക വൈകാരികാനുഭവമാണ് അർദ്ധനാരീശ്വരൻ.

  Ardhanareeswaran
By Teena ap
Good story

  errr
By Sanyal Vijayan
ddff

  വ്യക്തി സമൂഹത്തിൻറെ ഭാഗമാകുന്നതു പോലെ തന്നെ വ്യക്തികളിലേയ്ക്ക് സമൂഹം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ആയി നടത്തുന്ന അധിനിവേശത്തിന്റെ കഥയാണ് അർദ്ധനാരീശ്വരൻ
By Tiji Thomas
പെരുമാൾ മുരുകൻ എഴുതിയ അർദ്ധനാരീശൻ എന്ന നോവൽ വായിക്കുന്നത് അധികം മുൻവിധികളില്ലാതെയാണ് . അടുത്തടുത്തായി ബാബുരാജ് കളമ്പൂർ തമിഴിൽ നിന്ന് വിവർത്തനം ചെയ്ത മൂന്നാമതായി വായിക്കുന്ന പുസ്തകമാണ് ആർധനാരീശരൻ. കൽക്കിയുടെ ശിവകാമി ശപഥവും പാർത്ഥിപൻ കനവും ചരിത്രവും ഭാവനയും ചേർന്ന് നോവലുകളാണ്. അർദ്ധനാരീശരൻ അതിൽ നിന്ന് വ്യത്യസ്തമാണ്. ഭാര്യ ഭർത്താക്കന്മാരായ പൊന്നയെയും കാളിയെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. വ്യക്തികളും സമൂഹവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. വ്യക്തി സമൂഹത്തിൻറെ ഭാഗമാകുന്നതു പോലെ തന്നെ വ്യക്തികളിലേയ്ക്ക് സമൂഹം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ആയി നടത്തുന്ന അധിനിവേശത്തിന്റെ കഥയാണ് അർദ്ധനാരീശ്വരൻ എന്ന നോവലിലൂടെ പെരുമാൾ മുരുകൻ വിവരിക്കുന്നത്. പൊന്നയും കാളിയും പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് ജീവിക്കുമ്പോഴും സമൂഹം അവരുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലാണ് നോവലിൻറെ കാതലായ ഭാഗം. സന്താനമില്ലായ്മയുമായി പൊരുത്തപ്പെടാൻ ദമ്പതികൾക്ക് ആകുമ്പോഴും കുത്തുവാക്കുകളുടെയും പരിഹാസങ്ങളുടെയും സമൂഹം ഏൽപ്പിക്കുന്ന മുറിപ്പാടുകളിലൂടെ കഥാകാരൻ വായനക്കാരെ കൊണ്ടുപോകുന്നു. തിരുച്ചെങ്കോട്ടെ ഉത്സവത്തിൽ പങ്കെടുക്കാനുള്ള കാളിയുടെ തീരുമാനമാണ് കഥയുടെ കാതൽ. ഉത്സവത്തിന്റെ അവസാന നാളിൽ ഗ്രാമത്തിലെത്തുന്ന ആണുങ്ങളെല്ലാം ദൈവത്തിന്റെ പ്രീതിരൂപങ്ങൾ ആണെന്നും അവരുമായി ഇണചേർന്നാൽ ഉണ്ടാകുന്ന സന്തതികൾ ദൈവ സന്തതികളാണെന്നുമുള്ള വിശ്വാസത്തെ ഉപജീവിച്ച് എഴുതിയ നോവൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് പൊന്നയുടെയും കാളിയുടെയും പുത്ര ദുഃഖത്തിന്റെ കഥയാണ്. ഒപ്പം വിശ്വാസത്തിൻറെ വഴികളിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യൻറെ മനസ്സ് വരച്ച് കാട്ടാൻ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. പൂർവിക ശാപം അകറ്റാനും പുത്ര ഭാഗ്യത്തിനായും കഠിനമായതും വ്യത്യസ്ത നേർച്ചകൾ അനുഷ്ഠിക്കുന്ന സാധാരണക്കാരന്റെ കഥയാണ് അർദ്ധനാരീശ്വരൻ. നോവൽ വായിച്ചു തീരുമ്പോൾ തമിഴ് ഗ്രാമങ്ങളിൽ കൂടി യാത്ര ചെയ്ത ഉന്മേഷത്തോടൊപ്പം പൊന്നയുടെയും കാളിയുടെയും സന്താന ഭാഗ്യമില്ലാത്തതിൻ്റെയും ദാമ്പത്യ തകർച്ചയുടെയും ദുഃഖം വായനക്കാരിൽ കൂടിയേറും.

RELATED BOOKS

About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0