• Text
  • Text

ATTUPOKATHA ORMAKAL

By : PROF T. J. JOSEPH



Book : ATTUPOKATHA ORMAKAL
Author: PROF T. J. JOSEPH
Category : Autobiography & Biography
ISBN : 9789352828531
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 20
Number of pages : 432
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.

WRITE A REVIEW

Product name: ATTUPOKATHA ORMAKAL

Review title:



Your Ratings:

Your Message:




Book Reviews

  Must read
By PREETHY KURIAN
Must read

  Resistance
By Sebastian Freeman
Brave guy

  Must Read
By R Rijesh
Great book. Every malayali should read this and understand the evil nature of religious extremism.



  Must read
By AKHIL RAJ
Must read book

  ATTUPOKATHA ORMAKAL
By Muhammed Chinnatty
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നവര്‍, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ല്‍ ജോലി ചെയ്യുന്നവർ, തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് പ്രൊഫ : T. J. ജോസഫിന്റെ ആത്മകഥ "അറ്റു പോകാത്ത ഓര്‍മ്മകള്‍". നമ്മൾ ധരിച്ച് വെച്ചിരിക്കുന്ന പല ധാരണകളും പ്രൊഫസർ തന്റെ അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ട്‌ നമ്മളെ കൊണ്ട്‌ തിരുത്തി ചിന്തിപ്പിക്കുന്നു.

  Review - Attupokath ormakal
By Namitha Ravindran
ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഞാൻ ഇതും ഉൾപ്പെടുത്തുന്നു, 'അറ്റു പോകാത്ത ഓർമ്മകൾ'. ടി.ജെ.ജോസഫ് മാഷിൻ്റെ ആത്മകഥയാണിത്. ഇത്രയും ക്ഷോഭത്തോടെയും വിഷമത്തോടെയും മറ്റൊരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ടാവില്ല്യ. ഓരോ അധ്യായങ്ങളും ഒരോ കനലായ് മനസ്സിൽ അവശേഷിക്കുന്നു. ജീവിതം വായിക്കാൻ എനിക്കേറെ ഇഷ്ടമാണ്. അവ വെറും കഥകൾ അല്ലല്ലൊ ജീവിതം അല്ലെ ....!???????? ആരും മറക്കാനിടയുണ്ടാവില്ല ടി.ജെ.ജോസഫ് മാഷിനെ, പത്തു വർഷങ്ങൾക്കു മുൻപ് മതഭ്രാന്തന്മാരാൽ ഇടതു കൈപ്പത്തി വെട്ടിമാറ്റപ്പെട്ട ഒരു അദ്ധ്യാപകൻ. തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരിക്കേ ബിരുദ വിദ്യാർത്ഥികൾക്കു നൽകിയ ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയുണ്ടായ്. എന്നാൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും മതഭ്രാന്തന്മാർക്ക് അദ്ദേഹത്തോടുള്ള പകയുടെ കനലെരിഞ്ഞില്ല. അവർ അദ്ദേഹത്തിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയാണ് പക തീർത്തത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ജീർണതകളെല്ലാം ഈ പുസ്തകത്തിൽ വരച്ചിടുന്നുണ്ടദ്ദേഹം. 'കേവലമായ ഒരു ചോദ്യം' എന്നാണ് ഈ പുസ്തകത്തിലെ ആദ്യത്തെ അധ്യായം. അതെ, കേവലമായ ഒരു ചോദ്യത്തിൻ്റെ പേരിലാണ് മതത്തിൻ്റെ മറപിടിച്ച് ചില ക്രൂരന്മാൻ അദ്ദേഹത്തെ ക്രൂശിച്ചത്. ഒരാളെ എത്രമാത്രം ഉപദ്രവിക്കാം എന്നതിനുദാഹരണമാണ് ഇദ്ദേഹത്തിൻ്റെ ജീവിതം. "സ്നേഹമാണഖിലസാരമൂഴിയിൽ" എന്ന് ചൊല്ലിയ കവിയുടെ നാട്ടിലാണ് ഇത്രയും സ്നേഹ ശൂന്യമായ പ്രവൃത്തികൾ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. 'യുദ്ധം ജയിച്ചു രാജ്യം നഷ്ടപ്പെട്ടു'.. എന്ന് അദ്ദേഹം പറഞ്ഞത് വളരെ വേദനയോടെ ആണ്. തന്നോടൊപ്പം തൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായ് നിൽക്കണ്ടിയിരുന്ന പലരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുബത്തേയും നിയമപാലകർ വെറുതെ വിട്ടില്ല. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വരുന്ന ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹവും ഉയർത്തെഴുന്നേറ്റു, അതിനിടയിൽ തൻ്റെ ഒപ്പം പോരാടിയ പ്രിയതമയ്ക്കാണ് ഈ പുസ്തകം അദ്ദേഹം സമർപ്പിച്ചിട്ടുള്ളത്. ജീവിതം തനിയ്ക്കു നൽകിയ കയ്പ്പേറിയ അനുഭവങ്ങൾ വളരെ നർമ്മബോധത്തോടെ ആവിഷ്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന് ദൈവം നൽകിയ വരദാനമാണ് നർമ്മബോധം എന്നദ്ദേഹം പറയുന്നു. ആ നർമ്മബോധം ഉള്ളിൽ ഉള്ളതു കൊണ്ടാവാം ജീവിതത്തോട് പൊരുതി ജയിക്കാൻ കഴിഞ്ഞത്!☺️. ഒരിക്കലെങ്കിലും നമ്മൾ ഓരോരുത്തരും ഈ പുസ്തകം വായിക്കണം, അദ്ദേഹത്തെ അറിയണം. ഓർമ്മകൾ ഉണ്ടാകട്ടെ, നന്മ നിറഞ്ഞ ഓർമ്മകൾ....???? നല്ലൊരു വായനാനുഭവം നേരുന്നു...????

  മതേതരത്വത്തിനേറ്റ വെട്ട്.
By Libin Varghese
അറ്റുതൂങ്ങിയ കൈപ്പത്തി കേരളസമൂഹത്തിനു നേരെ വിരൽ ചൂണ്ടി ഒരു ചോദ്യമവർത്തിക്കുന്നു. പാരിലാകെ കേളികേട്ട സഹിഷ്ണുതയും മതേതരത്വവും അനേകയിരം കെട്ടുകഥകളിൽ ഒന്ന് മാത്രം അല്ലായിരുന്നുവോ എന്ന്. മതനിന്ദ ആരോപിച്ചു കൈപ്പത്തി അറുത്തുമാറ്റുമ്പോൾ ഉതിർന്നുവീണ ചോരത്തുള്ളികൾ പറയുന്നു ഒരേ നിറമാണ് നിന്നിലൂടെയും ഒഴുകുന്ന രണത്തിനെന്നു. സ്വതവേ ശാന്തമെന്നു തോന്നുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷവും ഒരു തീപ്പൊരിയിൽ കത്തിയമരുന്ന വൈക്കോൽ കൂനയാണെന്നു ജോസഫ് മാഷിന്റെ കാര്യത്തിലുണ്ടായ അതിവൈകാരിക ആക്രമണം തെളിവ് തരുന്നു. വിശ്വാസം യുക്തിക്കു വിലങ്ങും തലച്ചോറിന് തടവറയും തീർത്തപ്പോൾ ഒരു അധ്യാപകന് അദ്ദേഹത്തിന്റെ സ്വപ്നങ്ങളും, ആശകളും ജീവിതത്തിന്റെ സമാധാനപൂർണമായ ഒഴുക്കും നഷ്ടപ്പെട്ടു. ഒപ്പം അക്ഷരങ്ങളും, വിത്തുകളും വിതറിയ കൈപ്പത്തിയും. ഉള്ള് പൊള്ളിക്കുന്ന അനുഭവങ്ങളുടെ തുറന്നെഴുത്താണി പുസ്തകം . മതവൈതാളികരുടെയും, നിയമപാലകരുടെയും ക്രൂരത നടുക്കത്തോടെ അല്ലാതെ വായിക്കാനാവില്ല.

  Must Read
By Anu Rose Mary
എനിക്ക് ഏറ്റവും ഇഷ്ടപെട്ട എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ഞാൻ ഇതും ഉൾപ്പെടുത്തുന്നു. ഇതൊരു കഥയല്ല ആ മനുഷ്യന്റെ യഥാർത്ഥ ജീവിതമാണ്. ഒരു പക്ഷെ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്, തന്നെയും തന്റെ കുടുംബത്തെയും അങ്ങേയറ്റം ദ്രോഹിച്ചവരെ എങ്ങനെ ഇത്രയും ക്ഷമയോടെയും സമാധാനപരമായും കൈകാര്യം ചെയ്യാൻ പറ്റുന്നു എന്നുള്ളതാണ്. ഒരൊറ്റ ദിവസംകൊണ്ട് ജീവിതം തകർന്നുപോയ ആ മനുഷ്യന് പിന്നീടങ്ങോട്ട് നഷ്ടങ്ങളുടെ ഒരു വലിയ ഒഴുക്കുതന്നെയാണുണ്ടായത്. ഈ സാഹചര്യങ്ങളിൽ ഒക്കെയും അദ്ദേഹം കാണിച്ച മനഃസാന്നിധ്യവും മനോധൈര്യം എടുത്തു പറയേണ്ടതാണ്. സമുദായവും അധികാരികളും എത്ര മാത്രം മലിനപ്പെട്ടിരിക്കുന്നു!! ഒരു തലമുറ അന്ധ വിശ്വാസങ്ങളുടെ പുറകെ തീവ്ര വിശ്വാസങ്ങളുമായി അന്ധത ബാധിച്ച പരസ്പരം വെറുക്കുമ്പോൾ മറ്റൊരു തലമുറ അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊണ്ട് മതത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ തുടങ്ങുന്നത് ഏറെ പ്രതീക്ഷ നൽകുന്നു. തീർച്ചയായും മാനവികതക്ക്‌ വില കല്പിക്കുന്നവർ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം.

  മുൾക്കിരീടവും  മുറിപ്പാടുകളും.
By Shiney Manoj
ചെയ്യാത്ത തെറ്റിന് മുൾക്കിരീടം ചൂടേണ്ടി വന്ന രണ്ടാം ക്രിസ്തുവാണ് ജോസഫ് മാഷ്. പുരോഹിത മേധാവിത്വവും  വികല രാജനീതിയുമേൽപ്പിച്ച മുറിപ്പാടുകൾ  നിസംഗനായി നോക്കിനിന്ന്, ക്രൂശിച്ചവരോട് ക്ഷമിച്ച രണ്ടാം ക്രിസ്തു! അദ്ദേഹത്തിൻ്റെ സഹനത്തിൻ്റെയും ക്ഷമയുടെയും കഥയാണ് 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥ. മതഭീകരത വെട്ടിയെടുത്തത് മാഷിൻ്റെ ജീവിതം തന്നെയാണ്. എന്നിട്ടും പിടികിട്ടാത്ത ജീവിത സമസ്യയെ മാഷ് സധൈര്യം നേരിട്ടു എന്നതാണ് പ്രചോദനാത്മകം! മതത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ കൃതി കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിലെ ഒരേടായി വായനക്കാർക്ക്  സ്വീകരിക്കാവുന്നതാണ്. നീതിയും ധർമവും മറന്ന അധികാര-പുരോഹിത വർഗം ഒരു സാധാരണ പൗരൻ്റെ ജീവിതത്തെ എത്രമാത്രം അരക്ഷിതമാക്കുന്നു എന്ന സൂചന കൂടിയാണീ ആത്മകഥ. തെളിമയാർന്ന വിവരണവും  ഹൃദയദ്രവീകരണ  ഭാഷയും ഈ ഗ്രന്ഥത്തിൻ്റെ പ്രത്യേകതകളാണ്. വായനക്കാരൻ്റെ മനസിനേൽക്കുന്ന ഭാരവും മുറിവും കുറയ്ക്കാനെന്നവണ്ണമുള്ള  നർമ ഭാഷണങ്ങൾ  മാഷിൻ്റെ ഹൃദയനൈർമല്യവും പ്രതിഭയും വെളിവാക്കുന്നുണ്ട്. രണ്ടാം കാഴ്ചയിൽ " സൗഹൃദത്തിൻ്റെ നൊമ്പരങ്ങളുണർന്ന മനസിലൂടെ  നടന്നു നീങ്ങിയ" പരീതിക്കയും, "സ്വയം ആശ്വസിക്കാനായി" നാവൂർ പരീതെന്ന ശിഷ്യൻ്റെ തോളിൽ മൃദുവായി തട്ടുന്ന മാഷും  മനസിൻ്റെ ആഴങ്ങളിൽ വിലയം പ്രാപിക്കുന്ന വാങ്മയ ചിത്രങ്ങളാണ്. അറ്റുപോകാത്ത ഓർമ്മകളിലൂടെ ജോസഫ് മാഷ് മനുഷ്യമനസ്സാക്ഷിക്ക് മുന്നിലുയർത്തുന്ന ചോദ്യങ്ങൾ ഈ ആത്മകഥയിൽ അന്തര്യാമിയായി വർത്തിക്കുന്നുണ്ട്. ഉണങ്ങാത്ത മുറിവുകളെ ജീവിതാനുഭവങ്ങളായി സ്വീകരിച്ച പക്വമതിയായ മാഷ്, മൂല്യബോധന ക്ലാസുകളിൽ ''നല്ല പാഠങ്ങൾ "  പറഞ്ഞുകൊടുത്തിരുന്നു എന്ന അറിവ് മാത്രം മതി അന്യായമായി ക്രൂശിക്കപ്പെട്ട രണ്ടാം ക്രിസ്തുവാണ് അദ്ദേഹമെന്ന് ബോധ്യപ്പെടാൻ.

  മുൾക്കിരീടവും  മുറിപ്പാടുകളും.
By Shiney Manoj
ചെയ്യാത്ത തെറ്റിന് മുൾക്കിരീടം ചൂടേണ്ടി വന്ന രണ്ടാം ക്രിസ്തുവാണ് ജോസഫ് മാഷ്. പുരോഹിത മേധാവിത്വവും  വികല രാജനീതിയുമേൽപ്പിച്ച മുറിപ്പാടുകൾ  നിസംഗനായി നോക്കിനിന്ന്, ക്രൂശിച്ചവരോട് ക്ഷമിച്ച രണ്ടാം ക്രിസ്തു! അദ്ദേഹത്തിൻ്റെ സഹനത്തിൻ്റെയും ക്ഷമയുടെയും കഥയാണ് 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥ. മതഭീകരത വെട്ടിയെടുത്തത് മാഷിൻ്റെ ജീവിതം തന്നെയാണ്. എന്നിട്ടും പിടികിട്ടാത്ത ജീവിതസമസ്യയെ മാഷ് സധൈര്യം നേരിട്ടു  എന്നതാണ് പ്രചോദനാത്മകം! മതത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ കൃതി കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിലെ ഒരേടായി വായനക്കാർക്ക്  സ്വീകരിക്കാവുന്നതാണ്. നീതിയും ധർമവും മറന്ന അധികാര-പുരോഹിത വർഗം ഒരു സാധാരണ പൗരൻ്റെ ജീവിതത്തെ എത്രമാത്രം അരക്ഷിതമാക്കുന്നു എന്ന സൂചന കൂടിയാണീ ആത്മകഥ. തെളിമയാർന്ന വിവരണവും  ഹൃദയദ്രവീകരണഭാഷയും ഈ ഗ്രന്ഥത്തിൻ്റെ പ്രത്യേകതകളാണ്. വായനക്കാരൻ്റെ മനസിനേൽക്കുന്ന ഭാരവും മുറിവും കുറയ്ക്കാനെന്നവണ്ണമുള്ള  നർമ ഭാഷണങ്ങൾ  മാഷിൻ്റെ ഹൃദയനൈർമല്യവും പ്രതിഭയും വെളിവാക്കുന്നുണ്ട്. രണ്ടാം കാഴ്ചയിൽ "സൗഹൃദത്തിൻ്റെ നൊമ്പരങ്ങളുണർന്ന മനസിലൂടെ  നടന്നു നീങ്ങിയ" പരീതിക്കയും, "സ്വയം ആശ്വസിക്കാനായി" നാവൂർ പരീതെന്ന ശിഷ്യൻ്റെ തോളിൽ മൃദുവായി തട്ടുന്ന മാഷും  മനസിൻ്റെ ആഴങ്ങളിൽ വിലയം പ്രാപിക്കുന്ന വാങ്മയ ചിത്രങ്ങളാണ്. അറ്റുപോകാത്ത ഓർമ്മകളിലൂടെ ജോസഫ് മാഷ് മനുഷ്യമനസ്സാക്ഷിക്ക് മുന്നിലുയർത്തുന്ന ചോദ്യങ്ങൾ ഈ ആത്മകഥയിൽ അന്തര്യാമിയായി വർത്തിക്കുന്നുണ്ട്. ഉണങ്ങാത്ത മുറിവുകളെ ജീവിതാനുഭവങ്ങളായി സ്വീകരിച്ച പക്വമതിയായ മാഷ്, മൂല്യബോധന ക്ലാസുകളിൽ ''നല്ല പാഠങ്ങൾ "  പറഞ്ഞുകൊടുത്തിരുന്നു എന്ന അറിവ് മാത്രം മതി അന്യായമായി ക്രൂശിക്കപ്പെട്ട രണ്ടാം ക്രിസ്തുവാണ് അദ്ദേഹമെന്ന് ബോധ്യപ്പെടാൻ.



  വായിച്ചിരിക്കേണ്ട പുസ്തകം
By Muhammed Swafvan
മനസ്സിനെ അത്രമേൽ പിടിച്ചുലച്ച പുസ്തകം ജോസഫ് മാഷിനൊപ്പം ഞാനും സഞ്ചരിച്ചത് പോലെ മതഭ്രാന്തമാരോടും കൂടെ നിൽക്കേണ്ടിയിരുന്ന സഭയോടും പുച്ഛം

  Novel
By SHAHIN S
very good

  ആഴത്തിൽ പതിയുന്ന വേദനകൾ
By Aswanth A Ashok
പുസ്തകത്തെ കുറിച്ച് എന്ത് എഴുത്തണമെന്ന് അറിയില്ല. പക്ഷെ തന്റെ ജീവിതത്തെ, അനുഭവിച്ച വേദനകൾ വായനക്കാരനിൽ എത്തിക്കാൻ എഴുത്തിനും വരികൾക്കും സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്. വളരെ വൈകാരികമായ ഒരു നിമിഷമെന്നത് തന്റെ ഭാര്യ സലോമി മരിക്കുന്ന ഭാഗമുണ്ട്. വളരെ ആഴത്തിൽ വായനക്കാരന്റെ ഉള്ളിൽ എത്തിക്കാൻ അത് പതിയുന്ന രീതിയിലാണ് അത് കുറിച്ചുവെക്കിന്നത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0