• Text
  • Text

BALYAKALASMARANAKAL

By : MADHAVIKKUTTY



Book : BALYAKALASMARANAKAL
Author: MADHAVIKKUTTY
Category : Memoirs, Autobiography & Biography
ISBN : 8171303331
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 36
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിൽ ലാൻസ്ഡൗൺ റോഡിലെ വസതിയും വരുംകാലത്തെ അപൂർവ്വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക! ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നില്ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകൾ.

WRITE A REVIEW

Product name: BALYAKALASMARANAKAL

Review title:



Your Ratings:

Your Message:




Book Reviews

  തിരികെ പോണം,ബാല്യം ബാക്കിവച്ചതെന്തോ കാത്തിരിപ്പുണ്ട്
By SHIMNA Javed
Madhavikkuttiyude ബാല്യകാല സ്മരണകൾക്ക് മറ്റെതൊരോർമ്മയെക്കാളും മധുരമുണ്ട് കൽക്കട്ട പോലൊരു നഗരത്തിൽ നിന്ന് നാടൻ മണ്ണിന്റെ സുഗന്ധം ആസ്വദിക്കയുന്നൊരേഴു വയസ്സുകാരിയുടെ ലോകമാണ് ബാല്യകാലസ്മരണകളിലത്രയും. നാട്ടിൻപുറവും,കൂട്ടുകുടുംബവും, നായർ സംസ്കാരവും, വിദ്യയും,കലകളും,കൗതുങ്ങളും. കുട്ടികൾക്കു പ്രവേശനമില്ലാത്ത വലിയവരുടെ ലോകവുമുണ്ട്. അമ്മമ്മയുടെ ശിക്ഷണത്തിൽ തഴച്ചു വളർന്ന ആമിയുടെ മുടിയിഴകൾ പരിഷ്ക്കാരത്തിന്റെ പേരിൽ വെട്ടിമാറ്റിയ നിമിഷം,കണ്ണു നിറഞ്ഞ വൃദ്ധയെ മലയാളികൾക്ക്‌ മറക്കാനാവില്ല.വ്യക്തി ബന്ധങ്ങളുടെയും അവ തീർത്ത ചില വരമ്പുകളെയും കഥയിൽ കാണാൻ സാധിക്കും.നഗരത്തിന്റെയുൾ ചൂടിൽ നിന്ന് അമ്മമ്മയുടെ മടിയിലെത്താൻ, കുളത്തിലെ തണുത്തവെള്ളത്തിൽ മുങ്ങി നിവരാൻ, കഥകളിയും തിരുവാതിരയും കാണാൻ വറ്റലും കൊണ്ടാട്ടവും അച്ചാറും കൂട്ടിയൊരു സദ്യയുണ്ണാൻ സാളഗ്രാമത്തെ പൂജിച്ചും, നാടകങ്ങൾ കണ്ടും,വേഷമിട്ടും നാലപ്പാട്ടെ വരാന്തയിലൂടെ നടക്കാൻ ആമിക്കിഷ്ടമായിരുന്നു. നിറം കുറഞ്ഞുപോയെന്ന പരിഹാസത്തിനുമേൽ, തങ്ങൾ അതീവ ബുദ്ധിമാന്മാരെന്ന് വിശ്വസിച്ചിരുന്ന അമ്മാമയുടെ പരിഗണനയേറെ പ്രചോദനമായി. ബാല്യത്തിന്റെ നിഷ്കളങ്കമായ സൗന്ദര്യം കഥയിലുടനീളം കാണാം.അച്ഛനും അമ്മയ്ക്കും നല്കാനാവാതെ പോയ കരുതലും സ്നേഹവും അമ്മമ്മയിൽ നിന്ന് കിട്ടിത്തുടങ്ങുമ്പോൾ തിരികെപോവാൻ മടിക്കുന്ന കുറുമ്പിയാവുന്നുണ്ട്, തൊടിയിലെ നെല്ലിക്കയും മാമ്പഴങ്ങളും പെറുക്കി നടക്കുന്ന കുസൃതിയും. ഓരോ വായനക്കാരനെയും തന്റെ ബാല്യത്തിലേക്ക്‌ തിരിച്ചുകൊണ്ടുപോകാൻ നോവലിന് കഴിയും. വായിച്ചു തീരുമ്പോഴേക്കും അരിവെപ്പുകാരനും, കുറത്തിയും, പൊട്ടിപ്പെണ്ണും, ദേവകിയും, ഉണ്ണിമായമ്മയമ്മയും വള വിൽപനക്കാരനും ലക്ഷ്മിയും, ഒരോ ഹൃദയത്തിലും ആഴത്തിൽ പതിഞ്ഞു നിൽക്കും. ഇനിയൊരു തലമുറയ്ക്ക് കയ്യെത്തിപിടിക്കയനാവാത്ത ഒരുപിടി നല്ല ഓർമകളാണ് മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0